Information

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
Information

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വടകര മടപ്പള്ളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി സ്വദേശി പൊതുവാടത്തില്‍ കെ.കെ.ബാലകൃഷ്ണന്‍ (53) ആണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം ചോമ്പാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ കുട്ടി സ്‌കൂളിലെത്തിയപ്പോഴാണ് മറ്റ് കുട്ടികളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ ഫോണിലൂടെ ചോമ്പാല പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഉച്ചയോടെ പൊലിസ് സ്ഥലത്തെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിലെടുത്തു. തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയെടുത്തതിന് പിന്നാലെ രാത്രിയോടെ പ്രിന്‍സിപ്പലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. പൊലീസ് എത്തിയപ്പോള്‍ സ്ഥലത്ത് നാട്ടുകാര്‍ സംഘടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു....
Accident, Information

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍....
Health,, Information

പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് സ്പാര്‍ട്ടന്‍സ് ക്ലബിന്റെ ഫണ്ട് കൈമാറ്റവും ക്ലബ്ബുകളെ ആദരിക്കലും സംഘടിപ്പിച്ചു

എആർ നഗർ: പുകയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ധന ശേഖരണാര്‍ത്ഥം സ്പാര്‍ട്ടന്‍സ് ക്ലബ് നടത്തിയ ബിരിയാണി ചലഞ്ചിന്റെ ഫണ്ട് കൈമാറ്റവും ക്ലബ്ബുകളെ ആദരിക്കലും സംഘടിപ്പിച്ചു. ചടങ്ങ് ഏര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഇബ്രാഹിം മൂഴിക്കന് അധ്യക്ഷത വഹിച്ചു. പി പി അബ്ദുസമദ്, ഡോ: കാവുങ്ങല്‍ മുഹമ്മദ്, കെ കെ മുസ്തഫ, കെ.എം പ്രദീപ്കുമാര്‍, സി.കെ ജാബിര്‍, സര്‍ഫാസ് ചെമ്പന്‍,കെ ടി അബ്ദുല്ലത്തീഫ് ,പി പി മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു, ചടങ്ങില്‍ പാലിയേറ്റീവിനുള്ള ഉപകരണങ്ങളും കൈമാറി...
Information

മൂന്നിയൂരില്‍ വീട്ടിനുള്ളില്‍ യുവാവ് തൂങ്ങി മരിച്ച നിലയിൽ

മുന്നിയൂർ: മൂന്നിയൂരില്‍ വീട്ടിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് പറമ്പിലെ ഉള്ളേരി നാരായണന്റെ മകന്‍ വിഷ്ണു എന്ന ഉണ്ണിയാണ്(27) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. മൃതദേഹം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. മാതാവ് വിജയ. രണ്ട് സഹോദരങ്ങള്‍ ഉണ്ട്....
Crime, Information, Job

ഭൂമി പോക്ക് വരവ് നടത്താന്‍ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശൂര്‍: ഭൂമി പോക്കുവരവിന് കൈക്കൂലി വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. തൃശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് ആണ് വിജിലന്‍സ് പിടിയിലായത്. മരോട്ടിച്ചാല്‍ വെട്ടികുഴിച്ചാലില്‍ രാജു വി.എമ്മിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നല്‍കുന്നതിന് പോക്ക് വരവ് നടത്താന്‍ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിജിലന്‍സില്‍ പരാതിപ്പെട്ടു. ശേഷം സ്ഥലം കാണാന്‍ ചെന്നപ്പോള്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് 500 രൂപ കൈക്കൂലി വാങ്ങി. തുടര്‍ന്നായിരുന്നു വിജിലന്‍സ് പിടിയിലായത്....
Crime, Information

സമൂഹ മാധ്യമം വഴി പരിചയം, പ്രണയത്തില്‍ നിന്ന് പിന്മാറി, വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; 22 കാരന്‍ പിടിയില്‍

കുന്നംകുളം : പ്രണയത്തില്‍ നിന്ന് പിന്മാറിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഇരുപത്തിരണ്ടുകാരനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്നംകുളം സ്വദേശി അഭിഷേകാണ് പിടിയിലായത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. പിന്നീട് അഭിഷേക് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി....
Information, Kerala, Life Style

ആയിര കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമായി എസ് വൈ എസ് പ്രവര്‍ത്തകരുടെ ഹൈവേ നോമ്പുതുറ

തലപ്പാറ : വിശുദ്ധ റമദാനില്‍ വഴിയാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍. തലപ്പാറ ജംഗ്ഷനിലെ ഇരുഭാഗത്തുമായി നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്ത് പ്രവര്‍ത്തകര്‍ മാതൃകയാവുകയാണ്. ദീര്‍ഘദൂര യാത്രക്കാരടക്കം ആയിരക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ഹൈവേയില്‍ നല്‍കുന്ന ഈ കിറ്റ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എസ് വൈ എസ് മൂന്നിയൂര്‍ സര്‍ക്കിളിന് കീഴില്‍ വിവിധ യൂണിറ്റുകളാണ് ദിവസവും ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്....
Information, Life Style

വിദേശ വനിതയോടൊപ്പം ആദ്യം സെല്‍ഫി പിന്നെ അപമര്യാദയോടെ പെരുമാറി ; പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ശംഖുമുഖം ബീച്ചിലെത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തു. ഫ്രാന്‍സ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബീച്ചിലെത്തിയതായിരുന്നു യുവതി. ഇവിടെ വച്ചും പിന്നാലെ കൂടിയ പ്രതി ഫ്രാന്‍സ് വനിതയോട് ഒപ്പം നിന്ന് സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചു. യുവതി സമ്മതം നല്‍കിയതോടെ ഒന്നിലധികം ഫോട്ടോ ഇയാള്‍ പകര്‍ത്തി. തുടര്‍ന്നായിരുന്നു ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. പ്രതി അപമര്യാദയായി പെരുമാറിയതോടെ വിദേശ വനിത പ്രതികരിച്ചു. ഇതോടെ ബീച്ചിലുണ്ടായിരുന്ന പൊലീസുകാരെത്തി സംഭവമന്വേഷിച്ചു. തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പൊലീസിനോട് വിവരിച്ചു. ഇതിനിടെ പ്രതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചു നിറുത്തി. സംഭവത്തില്‍ തനിക്ക് പരാതിയുണ്ടെന്ന് അറിയിച്ചതോടെ യുവതിയെ...
Accident, Information

ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ : ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയില്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ആദര്‍ശ് (26) ആണ് മരിച്ചത്. ബന്ധു വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. രാത്രിയില്‍ ഒരു മണിക്ക് കരിമുളയ്ക്കല്‍ തുരുത്തിയില്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. നൂറുനാട് പൊലീസ് അപകടത്തില്‍ കേസ് എടുത്തു. അമ്മ :സല്‍മ, സഹോദരി: ആതിര....
Information

നിറചിരി മാഞ്ഞു ; പൊതു ദര്‍ശനത്തിന് ശേഷം ചൊവ്വാഴ്ച സംസ്‌കാരം

കൊച്ചി: നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. മലയാളികളെ സ്വതസിദ്ധമായ നര്‍മത്തിലൂടെ ആനന്ദിപ്പിച്ച ചലച്ചിത്രതാരമായിരുന്നു ഇന്നസെന്റ്. എന്നെന്നും മനസില്‍ തങ്ങിനി...
Information

അമ്മ മരിച്ച് 15 ന് മുനിറ്റിന് ശേഷം മകനും മരിച്ചു

ഹരിപ്പാട്: അമ്മ മരിച്ച് 15 മിനിറ്റിന് ശേഷം മകനും മരിച്ചു. തുലാംപറമ്പ് വടക്ക് പല്ലാരിക്കല്‍ പടീറ്റതില്‍ സരസ്വതി അമ്മ(85), മകന്‍ കുമാരപുരം എരിക്കാവ് വൈഷ്ണവത്തില്‍ രാധാകൃഷ്ണന്‍ നായര്‍ ു(65) എന്നിവരാണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലായിരുന്ന സരസ്വതി അമ്മ ഇന്നലെ പകല്‍ 3.30 നും ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാന്നാര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ രാധാകൃഷ്ണന്‍ നായര്‍ 3.45 നുമാണ് മരിച്ചത്. സരസ്വതി അമ്മയുടെ സംസ്‌ക്കാരം ഇന്ന് നടന്നു. മകന്റെ സംസ്‌ക്കാരം നാളെ നടക്കും. പരേതനായ ശിവശങ്കരപിള്ളയാണ് സരസ്വതി അമ്മയുടെ ഭര്‍ത്താവ്. മറ്റുമക്കള്‍: രാധാമണി അമ്മ, രാജേന്ദ്രന്‍, അനില്‍ കുമാര്‍. മരുമക്കള്‍: പൊന്നമ്മ, വിജയലക്ഷ്മി. ലോട്ടറി വില്പനക്കാരനായിരുന്നു രാധാകൃഷ്ണന്‍ നായര്‍. പരേതയായ രമണിയമ്മയാണ് ഭാര്യ. മക്കള്‍: രാകേഷ് കൃഷ്ണന്‍, മഹേഷ് കൃ...
Information

ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പ് ചെയ്ത, പതിനായിരക്കണക്കിന് പാവപ്പെട്ടവരെ കൊന്ന കാപാലികന്മാര്‍ ; രാഹുല്‍ ഗാന്ധി ഇത്രക്ക് പറഞ്ഞ് കാണില്ല, എന്നേയും ശിക്ഷിച്ചോട്ടെയെന്ന് എംഎം മണി

തൊടുപുഴ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. ഇത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമാണ്. ഏറ്റവും വലിയ വിമര്‍ശനം ഏല്‍ക്കാന്‍ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ എല്ലാ വിഭാഗവും പ്രതിഷേധിക്കണം. രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കാന്‍ ഒരു ന്യായവുമില്ല. അദ്ദേഹത്തിനെതിരായ ശിക്ഷ ജനാധിപത്യ വിരുദ്ധമാണ്. രാജ്യം വലിയ കുഴപ്പത്തിലാണ്. ഭാവിയില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണെന്നും എംഎം മണി പറഞ്ഞു. ഗാന്ധിയെ കൊന്നതിനെ ന്യായീകരിക്കുന്ന കള്ളപ്പരിശകളാണ് ഇവര്‍. ഇവരില്‍ നിന്ന് വേറെയെന്താണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആയിരകണക്കിന് മുസ്ലിംകളെ കൊ...
Information

ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ ; കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

കുവൈറ്റില്‍ ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജര്‍ കണ്ണൂര്‍ പുതിയവീട് സുകേഷ് (44) അക്കൗണ്ട് അസി.മാനേജര്‍ പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. ആറ് മാസം മുമ്പാണ് ടിജോ വിവാഹിതനായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കെയായിരുന്നു അപകടം. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം. അപകടം ഉണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല....
Information

കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചു ; ബൈക്ക് യാത്രക്കാരന് പിഴ

തൃശൂര്‍ : ബൈക്ക് യാത്രികന് അനധികൃതമായി കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇരിഞ്ഞാലക്കുട എടതിരിഞ്ഞി സ്വദേശി നൗഷാദിനാണ് കുളിംഗ് ഫിലിം ഒട്ടിച്ചെന്ന് കാണിച്ച് 3250 രൂപ പിഴയടയ്ക്കണമെന്ന മൂവാറ്റുപുഴ ആര്‍ടി ഓഫീസില്‍ നിന്ന് കത്ത് ലഭിച്ചത്. കോതമംഗലം മലയന്‍കീഴ് ഭാഗത്ത് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കത്തില്‍ സ്വിഫ്റ്റ് കാറിന്റെ പടമാണ് നല്‍കിയിരിക്കുന്നത്. നൗഷാദിനാണെങ്കില്‍ സ്വന്തമായി കാറുമില്ല. വാഹനത്തിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് സ്‌കൂട്ടര്‍ എന്നും. വിലാസവും വാഹന നമ്പറും ഫോണ്‍ നമ്പറുമെല്ലാം കൃത്യമാണു താനും. ഇതിനെല്ലാം പുറമെ തൃശ്ശൂരില്‍ ജോലിചെയ്യുന്ന നൗഷാദ്, ഇരിങ്ങാലക്കുട-തൃശ്ശൂര്‍ വിട്ട് പോകാറേയില്ലെന്നു പറയുന്നു. നൗഷാദ് ഈ അടുത്തൊന്നും കോതമംഗലത്തോ മൂവാറ്റുപുഴ ഭാഗത്തോ പോയിട്ടുമില്ല. ...
Information, Politics

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ; പ്രതിഷേധിച്ച് എആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ്

എആര്‍ നഗര്‍ : രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കൊളപ്പുറം ടൗണില്‍ എആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം കെ പി സി സി മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി കരീം കാബ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി അധ്യക്ഷനായി. ഹംസ തെങ്ങിലാന്‍, മുസ്തഫ പുള്ളിശ്ശേരി .സക്കീര്‍ ഹാജി, ഉബൈദ് വെട്ടിയാടന്‍ അബുബക്കര്‍ കെ കെ . ഫിര്‍ദൗസ് പി കെ.മജീദ് പുളക്കല്‍, സുരേഷ് മമ്പുറം.ഷാഫി ഷാരത്ത്.അബ്ദുല്‍ ഖാദര്‍ വലിയാട്ട് . മജീദ് എ പി. മധു മാസ്റ്റര്‍ .ബഷീര്‍ പുള്ളിശ്ശേരി . ചാത്തമ്പാടന്‍ സൈതലവി .എന്നിവര്‍ നേതൃത്വം നല്‍കി....
Information

പതിവ് തെറ്റിക്കാതെ എട്ടാം വര്‍ഷവും യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി എആര്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

എ ആര്‍ നഗര്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും വഴി യാത്രക്കാരായ നോമ്പുകാര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യം ഒരുക്കി എആര്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. കൊളപ്പുറം നാഷണല്‍ ഹൈവേയില്‍ നോമ്പുതുറ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് നിയാസലീ ശിയാബ് തങ്ങള്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് യാസര്‍ ഒള്ളക്കന്‍ അധ്യക്ഷത വഹിച്ചു. രണ്ടാം ദിവസത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ മാട്ര കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ ,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ പി ഹംസ , ഇസ്മായില്‍ പൂങ്ങാടന്‍ ,സി കെ മുഹമ്മദ് ഹാജി,കെ ഖാദര്‍ ഫൈസി , ഇബ്രാഹിംകുട്ടി കുരിക്കള്‍,എം എ മന്‍സൂര്‍, മലപ്പുറം ജില്ല എം.എസ്.എഫ് ട്രഷറര്‍ പി.എ. ജവാദ് ,വേങ്ങര മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കെ കെ സെയ്തലവി, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാ...
Information

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ കൈയ്യോടെ പിടികൂടി ; പ്രതി പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ കൈയ്യോടെ പിടികൂടിയപ്പോള്‍ പ്രതി പറഞ്ഞത് കേട്ട് അമ്പരന്ന് പൊലീസ് ഉദ്യോഗസ്ഥര്‍. പിടിയില്‍ നിന്നും രക്ഷപ്പെടാനായി പൊലീസിന് കൈക്കൂലിയാണ് പ്രതി ഓഫര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല പൊട്ടിച്ചോടിയ തമിഴ്‌നാട് സ്വദേശിയായ തമിഴരശന്‍ (23) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ്സ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നേരത്താണ് സംഭവം. പെണ്‍കുട്ടി നിലവിളിച്ചതോടെ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും സഹായത്തോടെ ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, എ എസ് ഐ പ്രമോദ്, കോണ്‍സ്റ്റബിള്‍മാരായ വി എന്‍ രവീന്ദ്രന്‍, ഇ സതീഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ ഓടിച്ചിട്ട് പ...
Information, Politics

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം ; 340 ലധികം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പൊലീസിനെ ആക്രമിച്ചതും പൊതുമുതല്‍ നശിപ്പിച്ചതുമടക്കം കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരത്ത് 40 പേര്‍ക്കും കോഴിക്കോട് 300 പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. തലസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്നലെ രാത്രി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പൊലീസിനെ ആക്രമിച്ചുവെന്ന വകുപ്പടക്കം ചുമത്തിയാണ് കേസെടുത്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ റെയില്‍വേയുടെ മുതല്‍ നശിപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമായി ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ അടക്കം മുന്നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു....
Breaking news, Information

9 മാസത്തിന് ശേഷം കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു

കണ്ണൂര്‍ : കേരളത്തില്‍ വീണ്ടും കോവിഡ് മരണം. മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഈ മാസം 22നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്‍പതു മാസത്തിനു ശേഷമാണ് കണ്ണൂരില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ. നാരായണ നായിക്ക് പറഞ്ഞു. നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ ഇന്നലെ 3 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി....
Crime, Information

മൈസൂരുവില്‍ ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ ; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

മൈസൂരുവില്‍ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഊരകം സ്വദേശി ചെമ്പകശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തി. കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്ത് ഷഹാസുമായുള്ള തര്‍ക്കത്തിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ് സബീന സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ മൈസൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും....
Information, Politics

വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത: രാഹുലിന്റെ അയോഗ്യതയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുതയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷയാണ് ഉള്ളതെന്നും ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എംപിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമ...
Information

പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചു ; കൈകാലുകള്‍ ഒടിഞ്ഞു, തലക്കും മുറിവ്

നാദാപുരത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. നാദാപുരം പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്കു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ് ആക്രമണമുണ്ടായത്. കൂത്തുപറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്. പത്തോളം ഓളം വരുന്ന അക്രമികളുടെ സംഘം യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിക്കുകയായിരുന്നു. വിശാഖ് യുവതിയുടെ വീട്ടിലെത്തിയ വിവരം ആരോ ഫോണില്‍ വിളിച്ചറിയിച്ചതിനു പിന്നാലെയാണ് അക്രമികള്‍ എത്തിയതെന്ന് സംശയിക്കുന്നു. യുവതിയും മക്കളും നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. കൈകാലുകള്‍ അടിച്ച് ഒടിക്കുകയും തലയ്ക്ക് ആഴത്തില്‍ പരിക്കേല്‍ക്കുകയും ചെയ്ത വിശാഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്‌സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ...
Crime, Information

മലപ്പുറത്ത് പുള്ളിമാനെ കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയില്‍ ഒരാള്‍ പിടിയില്‍, കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു

മലപ്പുറം: നിലമ്പൂരില്‍ പുള്ളിമാനെ വെടിവെച്ച് കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയില്‍ ഒരാള്‍ പിടിയില്‍. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ചുങ്കത്തറ പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദ്ദേശി കണ്ടഞ്ചിറ അയ്യൂബി(28)നെയാണ് നിലമ്പൂര്‍ വനം റേഞ്ച് ഓഫീസര്‍ കെ ജി അന്‍വറും സംഘവും അറസ്റ്റ് ചെയ്തത്. പുള്ളിമാനിന്റെ പിന്‍ഭാഗത്ത് ഉള്‍പ്പെടെ വെടിയേറ്റ പാടുകളുണ്ട്. പുള്ളിമാന്റ കഴുത്ത് അറുത്തശേഷം വയര്‍കീറി ആന്തരാവയവങ്ങള്‍ പുറത്തെടുത്ത നിലയിലായിരുന്നു. പുള്ളിമാനെ വേട്ടയാടിയ ശേഷം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ബൈക്കിന്റെ പിറകില്‍ വെച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രതിയെ വനപാലകര്‍ കീഴ്പ്പെടുത്തുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ ട്രെയിനി മുഹമ്മദാലി ജിന്ന, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ ഗിരിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുള്ളിമാന്‍ ഇറച്ചിയുമായി കടക്കുന്നതിനിടയില്‍ അ...
Crime, Information

ആണ്‍ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു ; പ്രതികള്‍ പിടിയില്‍

മഹാരാഷ്ട്ര: ആണ്‍ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സുഹൃത്തിനൊപ്പം വ്യാഴാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു പെണ്‍കുട്ടി. മുംബൈ സ്വദേശികളായ 22,25 വയസ് പ്രായമുള്ള രണ്ടു പേരെ പൊലീസ് പിടികൂടി. ഒരു താഴ്വാരത്തുകൂടി നടന്നു നീങ്ങുകയായിരുന്ന പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ഇരുകൂട്ടര്‍ക്കും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രതികളിലൊരാള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ തലയ്ക്കടിക്കുയും ചെയ്തു. തുടര്‍ന്ന് ഇയാളെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട് പ്രതികള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് എങ്ങനെയോ രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തി പൊലീസില്...
Information, Politics

രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തിന് അയോഗ്യന്‍ ; ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം

ദില്ലി: മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ വയനാട് ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എംപി സ്ഥാനം രാഹുല്‍ ഗാന്ധിക്ക് നഷ്ടമായി. രാഹുല്‍ ഗാന്ധി ഇന്ന് ലോക്‌സഭയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയത്. 'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. അതേസമയം വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ചെറുത്തുനില്പിന്റെ സന്ദേശം നല്‍കിക്കൊണ്ട് ...
Information

കരിപ്പൂരില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കരിപ്പൂരില്‍ 863 ഗ്രാം സ്വര്‍ണമിശ്രിതവുമായി യുവാവ് കസ്റ്റംസ് പിടിയില്‍. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാത്രി അബുദാബിയില്‍നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ ഷമീം 45 ലക്ഷം രൂപ വില മതിക്കുന്ന 863 ഗ്രാം സ്വര്‍ണമിശ്രിതം മൂന്നു ക്യാപ്‌സുലുകളായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ 60000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് ഷമീം കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്....
Accident, Information

സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്ക് പോകുന്നവഴി സ്‌കൂട്ടര്‍ അപകടം; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴി സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. . ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശി സി.എ. അസീസിന്റെയും പുതിയപുര ഉസ്താദിന്റവിടെ ആയിശബിയുടെയും മകളായ മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. പന്തീരാങ്കാവില്‍ വച്ചാണ് അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് 'ബൈത്തുല്‍ സഫ'യിലേക്ക് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം....
Crime, Information

പഴയിടം ഇരട്ട കൊലപാതകം ; പ്രതിക്ക് വധശിക്ഷയും പിഴയും

കോട്ടയം: പഴയിടം കൊലക്കേസില്‍ പ്രതി അരുണ്‍കുമാറിന് വധശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ദമ്പതികളായ ഭാസ്‌കരന്‍ നായരെയും (75), ഭാര്യ തങ്കമ്മ (69) നെയും ചുറ്റികയ്ക്ക് തലക്കടിച്ച് കൊന്ന കേസിലാണ് ശിക്ഷ. സംരക്ഷിക്കേണ്ട ആള്‍ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതിയുടെ നിരീക്ഷിച്ചു. അച്ഛന്റെ സഹോദരിയെയും ഭര്‍ത്താവിനെയുമാണ് പ്രതി കൊലപ്പെടുത്തിയത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2 ആണ് വിധി പുറപ്പെടുവിച്ചത്. 2013 ഓഗസ്റ്റ് 28നായിരുന്നു സംഭവം. 2013 ഓഗസ്റ്റ് 28നാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കു പിന്നില്‍ ചുറ്റിക കൊണ്ട് അടിച്ചു മുറിവേല്‍പിച്ച ശേഷം മുഖത്ത് തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകള്‍ക്കും കേസ് അന്വേഷണത്തിന്റെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിനുമെല്ലാം മുന്നില്‍ നിന്നത് അരുണ്‍ ശശിയായിരുന്നു...
Accident, Information

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ (19 ) ആണ് മരിച്ചത്. പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂര്‍ ജിടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച നിഷാന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും....
Crime, Information

രോഗിയെ പരിചരിക്കാനെത്തിയ നഴ്സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; 61 കാരന്‍ പിടിയില്‍

കോട്ടയം: ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച 61 കാരന്‍ പിടിയില്‍. മാങ്ങാനം തടത്തില്‍ വീട്ടില്‍ ജോസഫ് കോരയെ(61)യാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനാണ് പിടിയിലായ ജോസഫ് കോരന്‍. പരിചരിക്കാനായി മുറിയിലെത്തിയ സമയത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു....
error: Content is protected !!