സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതുകാല്‍പാദം മുറിച്ചു മാറ്റി
കൊച്ചി: പ്രമേഹ രോഗവും അണുബാധയും കാരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതുകാല്‍പാദം മുറിച്ചു മാറ്റി. കാനത്തിന്റെ ഇടതു കാലിന് മുന്‍പ് ഒരു അപകടം വരുത്തിയ പ്രയാസങ്ങളുണ്ട്. അടുത്തിടെയാണ് ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്ത വലതു കാലിന്റെ അടിഭാഗത്തു മുറിവുണ്ടാകുന്നത്. പ്രമേഹം കാരണം അത് ഉണങ്ങിയില്ല. രണ്ടു മാസമായിട്ടും ഉണങ്ങാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിയത്. പഴുപ്പ് വ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ്, രണ്ടു വിരലുകള്‍ മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, ശസ്ത്രക്രിയ വേളയില്‍ മൂന്നു വിരലുകള്‍ മുറിച്ചു. എന്നിട്ടും മാറ്റം കാണാതെ വന്നതോടെയാണ് ചൊവ്വാഴ്ച പാദം തന്നെ മുറിച്ചു മാറ്റിയത്.
അതേസമയം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അവധി അപേക്ഷ 30 ന് ചേരുന്ന എക്‌സിക്യൂട്ടീവില്‍ വിശദമായി ചര്‍ച്ചചെയ്യും. മൂന്ന് മാസം ചുമതലകളില്‍ നിന്...

