കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം ; അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട് : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കിനാലൂര്‍ കുറുമ്പൊയില്‍ പറയരുകണ്ടി ഷാനവാസിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പൂവമ്പായി എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് ഷാനവാസ്.
ഇന്നലെ വൈകിട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു സംഭവം. ഒരേ സീറ്റില്‍ ഇരുന്ന യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്കുനേരെയാണ് ഷാനവാസ് നഗ്‌നത പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹജ്ജ് ട്രെയിനര്‍, സമസ്ത മഹല്ല് ഫെഡറേഷന് ട്രെയിനര...

