Other

ഐആർസിടിസി മുഖേന ബുക്ക് ചെയ്ത വിശ്രമ മുറി നൽകിയില്ല; റയിൽവേ നഷ്ടപരിഹാരം നൽകാൻ വിധി
Other

ഐആർസിടിസി മുഖേന ബുക്ക് ചെയ്ത വിശ്രമ മുറി നൽകിയില്ല; റയിൽവേ നഷ്ടപരിഹാരം നൽകാൻ വിധി

റയിൽവേക്കെതിരെ പരാതി നൽകിയത് ചെമ്മാട് സ്വദേശി തിരുരങ്ങാടി : ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) മൊബൈൽ ആപ് ഉപയോഗിച്ച് ബുക്ക് ചെയ്ത വിശ്രമമുറി (റിട്ടയറിങ് റും) ലഭിക്കാത്തതിന് റെയിൽവേ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe ചെമ്മാട് സ്വദേശിയായ പാറേങ്ങൽ അനിൽ കുമാർ നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കേസിനുള്ള ചെലവും നൽകാൻ വിധിച്ചത്. അനിൽകുമാർ പാറേങ്ങൾ 2021 ഒക്ടോബർ 9ന്രാജസ്ഥാനിലെ കിഷങ്കർ എന്ന സ്ഥലത്തുനിന്ന് നാട്ടിലേക്കു വരാൻ ഐആർസിടിസി വെബ്സൈറ്റ് മുഖേന അനിൽ കുമാർ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മുംബൈ വഴിയായിരുന്നു ടിക്കറ്റ്.കിഷങ്കർ നിന്നും കോഴിക്കോട്ടേക്ക് ആ ദിവസം നേരിട്ട് ട്രെയിൻ ലഭ്യമല്ലാത്തതിനാൽ രണ്ട് ഘട്ടമായിട്ടാണ്...
Other

പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന കമ്മിറ്റി ഓഫീസ് പോലീസ് സീൽ ചെയ്തു

കോഴിക്കോട് ചക്കുംകടവിലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് പൊലീസ് സീല്‍ ചെയ്തു. ചക്കുംകടവില്‍ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പിഎഫ്‌ഐ ഓഫീസ് ആണ് സീല്‍ ചെയ്തത്. പന്നിയങ്കര പൊലീസ് എത്തി നോട്ടീസ് പതിപ്പിച്ചാണ് കെട്ടിടം സീല്‍ ചെയ്തത്. ഫാറൂഖ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. നിരോധനത്തിന് പിന്നാലെ പിഎഫ്‌ഐയുടെ സംസ്ഥാനത്തെ ഓഫീസുകള്‍ പൊലീസ് പൂട്ടുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടെയും നടപടി. കാസര്‍ഗോഡ് പെരുമ്പളയിലെയും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ എന്‍.ഐ.എ സംഘമാണ് ഓഫീസ് സീല്‍ ചെയ്തത്. സ്ഥലത്ത് നിരോധിത സംഘടനയിലെ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായില്ലെങ്കില്‍ പോലും കാസര്‍ഗോഡ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പന്തളത്തും, പറ...
Other

ലഹരി മാഫിയയുടെ കെണിയിൽ നിന്ന് നമ്മുടെ പെണ്കുട്ടികളും മോചിതരല്ല, 3 കുട്ടികളുടെ അനുഭവം ഇതാണ്

ലഹരി മാഫിയ വലിയ റാക്കറ്റാണ്. സമൂഹത്തിന്റെ ഏത് മേഖലയിൽ നിന്നുള്ളവരെയും വീഴ്ത്താൻ കെണിയുമായി കാത്തിരിക്കുകയാണ് അവർ. നേരത്തെ ആണ്കുട്ടികളും പുരുഷന്മാരും മാത്രമായിരുന്നെങ്കിൽ, ഇപ്പോൾ ഉപയോഗിക്കുന്നവരും വില്പനക്കാരിലും ലിംഗ വ്യത്യാസമില്ല. ചെറിയ പെണ്കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്. വിദ്യാർത്ഥിനികൾ മുതൽ പ്രൊഫഷണലുകൾ വരെയുണ്ട്. പല തരത്തിലാണ് ഇവർ കെണിയിൽ പോയി വീഴുന്നത്. ഇത്തരത്തിൽ വീണ പ്രായപൂർത്തിയാകാത്ത 3 പെണ്കുട്ടികളുടെ സംഭവം മാതൃഭൂമി ഡോട്ട് കോം കൊടുത്തിരുന്നു. ഇങ്ങനെയാണ് ആ സംഭവം. ദിവസേനയുള്ള പോലീസ് പരിശോധനയ്ക്കിടെയാണ് അസാധാരണമായി ഒരു യുവാവ് റസിഡൻഷ്യൽ ഏരിയയിൽ കോഴിക്കോട്ടെ പോലീസുകാരുടെ ശ്രദ്ധയിൽ പെടുന്നത്. സമയം രാത്രി ഏറെ വൈകിയിരുന്നു. ഇയാളുടെ ബൈക്ക് പരിശോധിച്ചപ്പോൾ പോലീസിന് ലഭിച്ചത് മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളാണ്. ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത് വാട്സാപ്പിൽ കിട്ടിയ ലൊക്കേഷനിലേക്ക് ലഹര...
Other

ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 63 സ്പൂണുകൾ !!

ഉത്തർപ്രദേശ്: ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്ന് 63 സ്റ്റീൽ സ്പൂണുകളാണ് പുറത്തെടുത്തത്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലാ ആശുപത്രിയിലാണ് 32 കാരനായ വിജയുടെ വയറ്റിൽ നിന്നും സർജറിയിലൂടെ 63 സ്പൂണുകൾ പുറത്തെടുത്തത്. കഴിഞ്ഞ ഒരു വർഷമായി താൻ സ്പൂൺ കഴിക്കാറുണ്ടെന്ന് വിജയ് സ്വയം ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. രണ്ടുമണിക്കൂർ നീണ്ട സർജറിക്ക് ഒടുവിലാണ് വിജയുടെ വയറ്റിൽ നിന്ന് സ്പൂണുകൾ പുറത്തെടുത്തത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഐ സി യുവിൽ നിരീക്ഷണത്തിൽ തുടരുകയാന്നെന്നും ഡോക്ടർ രാകേഷ് ഖുറാന പറഞ്ഞു. അതേസമയം മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ ഡീ-അഡിക്ഷൻ സെന്ററിൽ ആയിരിക്കെ അവിടുത്തെ ജീവനക്കാർ നിർബന്ധിച്ച് സ്പൂൺ കഴിപ്പിച്ചതാന്നെന്ന് വിജയുടെ കുടുംബക്കാർ ആരോപിക്കുന്നത്. നിലവിൽ കുടുംബം പരാതിയൊന്നും നൽകിയിട്ടില്ല....
Other

രേഷ്മയുടെ കൺസഷൻ കാർഡ് വീട്ടിൽ എത്തി കൈമാറി കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ കാർഡ് വീട്ടിലെത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി കാക്കനാട് ഡിപ്പോയിലെ ജീവനക്കാർ കൺസഷൻ പാസ് വീട്ടിലെത്തി കൈമാറിയത്. ഈ മാസം 20 നായിരുന്നു മകളുടെ കൂടെ കൺസഷൻ പാസ് പുതുക്കാനായി പോയ പ്രേമനനെ കാക്കനാട് കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ ക്രൂരമായി മർദിച്ചത്.കൺസഷൻ കാർഡ് പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ, മുൻപ് അത് ഹാജരാക്കിയത് ആണെന്നും പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണ്ടെന്നും പ്രേമൻ പറഞ്ഞതിനെ തുടർന്നാണ് ഡിപ്പോയിലെ ജീവനക്കാർ പ്രേമനനെ മകളുടെ മുന്നിൽ വച്ച് മർദിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ ചർച്ചയായിരുന്നു.സംഭവത്തിൽ കെഎസ്ആർടിസി എംഡി മാപ്പ് ചോദിക്കുകയും, അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു....
Other

സ്കൂൾ ഗ്രൗണ്ടിൽ നിറയെ അവശിഷ്ടങ്ങൾ തള്ളി; കായികമേള നടത്താൻ പ്രയാസപ്പെട്ട് സ്കൂൾ അധികൃതർ

തിരൂരങ്ങാടി : ഡ്രൈനേജ് നിർമാണത്തിന്റെ അവശിഷ്ടങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ടത് കാരണം ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയാതെ വിദ്യാർഥികൾ. തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിലാണ് മാസങ്ങൾക്ക് മുൻപ് നടത്തിയ പ്രവൃത്തിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 സ്കൂളിന് സമീപത്തെ റോഡിൽ ഡ്രൈനേജ് നിർമിക്കുന്നതിനായി റോഡരികിൽ നിന്നെടുത്ത മണ്ണും മറ്റ് അവശിഷ്ടങ്ങളുമാണ് കൂട്ടിയിട്ടിരിക്കുന്നത്. മണ്ണും വലിയ കരിങ്കല്ല്, കോൺക്രീറ്റ് സ്ലാബിന്റെ വലിയ കഷ്ണങ്ങളും ഇവിടെ തള്ളിയിരിക്കുകയാണ്. കൂടാതെ കേടുവന്ന തെരുവ് വിളക്കുകളും കാലുകളുമെല്ലാം ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. https://youtu.be/ulFMx3IP4as വീഡിയോ വാർത്ത തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ തെരുവുവിളക്കുകളുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നു...
Other

ലഹരിക്കെതിരെ മഹല്ലുകളിൽ ക്രിയാത്മക പദ്ധതികളുമായി തിരൂരങ്ങാടി ഖാളി ഖലീൽ തങ്ങൾ

തിരൂരങ്ങാടി : സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനം തടയുന്നതിന് സമഗ്രമായ പദ്ധതികളുമായി തിരൂരങ്ങാടി ഖാളി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി. തിരൂരങ്ങാടി ഖാളി പരിധിയിൽ പെട്ട വിവിധ മഹല്ല് പ്രതിനിധികളെ വിളിച്ചു ചേർത്ത് ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഇതിെന്റെ പ്രഖ്യാപനവും പദ്ധതി വിശദീകരണവും ഖാളി സയ്യിദ് ഇബ് റാഹീം ഖലീലുൽ ബുഖാരി നിർവഹിച്ചു.മഹല്ലുകളെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രദേശവാസികള മൂന്ന് വിഭാഗങ്ങളാക്കും. അവർക്ക് ഫലവത്തായ പ്രവർത്തനങ്ങളാണ് നടത്തുക. നിരന്തര കർമ പരിപാടികളും മോണിറ്ററിംഗും നടത്തും മഹല്ല് ഭാരവാഹികൾ, മുതവല്ലിമാർ , ഖതീബ് , ഇമാം, മദ്‌റസ മാനേജിംഗ് കമ്മിറ്റി , അധ്യാപകർ തുടങ്ങിയവർ , സുന്നി സംഘടന, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയിലൂടെ ക്രിയാത്മകമായ പരിപാടികൾ നടത്തി ലഹരിമുക്ത ഗ്രാമങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.പ്രഖ്യാപന സംഗമം ഖാളി ഹൗസ് ചെയർമാൻപൊൻമ...
Other

അവധി ലഭിക്കാൻ തെരുവ്നായ കടിച്ചുവെന്ന് കള്ളക്കഥ, അവസാനം കള്ളത്തരം പൊളിഞ്ഞു

തൃശ്ശൂർ : വീട്ടിൽ വഴക്കുണ്ടായതിനെതുടർന്ന് ജോലിക്ക് പോകാതിരിക്കാനായിരുന്നു വരന്തരപിള്ളി സ്വദേശി അച്ഛനെ തെരുവുനായ കടിച്ചുവെന്ന കള്ളക്കഥ മെനഞ്ഞത്. മേലുദ്യോഗസ്ഥനെ വിളിച്ച് അച്ഛനെ തിങ്കളാഴ്ച രാവിലെ തെരുവുനായ കടിച്ചെന്നും മെഡിക്കൽ കോളേജിൽ ആണെന്നും പറഞ്ഞു അവധി ഒപ്പിച്ചു. എന്നാൽ സംഭവം പ്രാദേശിക ചാനലുകാർ അറിഞ്ഞു ഇയാളെ വിളിച്ചു, അവരോടും ഇയാൾ കാര്യങ്ങൾ വിശദീകരിച്ചു. അതോടെ പ്രാദേശിക ചാനൽ ഫ്ലാഷ് ന്യൂസായി തെരുവുനായ കടിച്ച വാർത്ത കൊടുത്തു.ഇതോടെ വിവരമറിഞ്ഞ് നാട്ടുകാരും വീട്ടുകാരും ഇയാളെ വിളിക്കാൻ തുടങ്ങി ഇതേ കള്ളം അവരോടും ആവർത്തിച്ചു, ഒടുവിൽ പഞ്ചായത്ത് അംഗങ്ങളും മാധ്യമങ്ങളും വീട്ടിലെത്തിയപ്പോളാണ് യുവാവിന്റെ മാതാപിതാക്കൾ സംഭവം അറിയുന്നത്. യുവാവിന്റെ അച്ഛന് ഒരുമാസം മുൻപ് തെരുവുനായയുടെ കടിയേറ്റിരുന്നു ഈ കഥയാണ് തിങ്കളാഴ്ച നടന്ന രീതിയിൽ ഇയാൾ പറഞ്ഞു പ്രചരിപ്പിച്ചത്. പ്രാദേശിക മാധ്യമ പ്രവർത്തകർ ഇയ...
Other

കുടുംബത്തോടൊപ്പം താമസിക്കുന്ന യുവാവ് ആരുമറിയാതെ വിമനമിറങ്ങി, കാണാനില്ലെന്ന് പരാതി

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പയ്യോളിസ്വദേശിയെ കാണാതായതായി പരാതി.കീഴൂർ കളരിയുള്ളതിൽ ഐശ്വര്യയിലെ കെ.പി. രാമകൃഷ്ണന്റെ മകൻ പ്രദീഷിനെയാണ് (45) കാണാതായത്. ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടുംപറയാതെ നാട്ടിലേക്കുവരുകയായിരുന്നു. 22-ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതായി സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. പാർക്കിങ് സ്ഥലത്തുകൂടി മാസ്ക് ധരിച്ച് പുറത്തേക്കുപോവുന്നതാണ് കാണുന്നത്. എന്നാൽ, ഇതുവരെയും വീട്ടിലെത്തിയില്ല. പ്രദീഷിന്റെ അച്ഛൻ കരിപ്പൂർ, പയ്യോളി പോലീസ് സ്റ്റേഷനുകളിൽ പരാതിനൽകി...
Other

കുണ്ടൂർ അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉറൂസിന് തുടക്കമായി

തിരൂരങ്ങാടി : തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂർ ഉസ്താദ് ഉസ്താദിന്റെ 17 > മത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർകൊടി ഉയർത്തിയതോടെയാണ് ആറു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ചത്. കോട്ടൂർ കുഞ്ഞമ്മുമുസ് ലിയാർ മഖാം സിയാറത്തിന്നേതൃത്വം നൽകി.തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വണ്ടൂർ അബ് ദുർറഹ്മാൻ ഫെെസി അധ്യക്ഷത വഹിച്ചു.പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹെെദ്രോസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തി. കൂറ്റമ്പാറ അബ്ദുർറഹ് മാൻ ദാരിമി,നടത്തി. വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി,ഹാഫിള് അബ്ദുൽ മജീദ് സഖാഫി ചെങ്ങാനി, ലത്വീഫ് ഹാജി കുണ്ടൂർ പ്രസംഗിച്ചു.ഉറൂസിന്റെ മുന്നോടിയായി കാലത്ത് മമ്പുറം മഖാം, ഒ കെ ഉസ്താദ് മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ മഖാം, ഓമച്ചപ്പുഴ മഖാം, വൈലത്തൂർ തങ്ങൾ മഖാം എന്നിവിടങ്ങളിൽ സിയാറത്ത് നടന്നു. തെന്...
Other

കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ ഉറൂസ് 24 ന് തുടങ്ങും

തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ 17> മത് ഉറൂസ് മുബാറകിന് നാളെ കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ തുടങ്ങി ആറ് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് 29 ന് സമാപിക്കും.സൂഫിവര്യനും പ്രഗൽഭ പണ്ഡിതനും ആയിരുന്ന കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ ഒരു പുരുഷായുസ്സ് മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അശരണരെ സഹായിക്കുന്നതിനും വേണ്ടിയാണ് വിനിയോഗിച്ചത് തെന്നിന്ത്യയിലെ ഗരീബ് നവാസ് എന്ന പേരിൽ അറിയപ്പെടുന്ന കുണ്ടൂർ ഉസ്താദ് നിരവധി വർഷം ദർസ് നടത്തിയ തികഞ്ഞ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു.അറിയപ്പെട്ട സാഹിത്യകാരനായിരുന്ന അബ്ദുൽ ഖാദിർ മുസ്ലിയാരുടെ തൂലികയിലൂടെ പദ്യവും ഗദ്യവുമായി നിരവധി കൃതികൾ വിരചിതമായിട്ടുണ്ട്. അദ്ധേഹത്തിന്റെ കൃതികളിൽ പലതും വിവിധ സർവകലാശാലകളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.നാളെ വൈകുന്നേരം അഞ്ചിന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ...
Other

നന്നമ്പ്ര മൃഗാശുപത്രി മറ്റൊരു പ്രദേശത്തേക്ക് മാറ്റാൻ നീക്കം, പ്രതിഷേധവുമായി നാട്ടുകാർ

നന്നമ്പ്ര: കൊടിഞ്ഞി പാലാപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നന്നമ്പ്ര വെറ്റിനറി ഡിസ്‌പെന്‍സറിയാണ് മറ്റൊരു പ്രദേശത്തേക്ക് മാറ്റുന്നത്. 25 വര്‍ഷമായി സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിക്കുന്നതിനെ തുടര്‍ന്നാണ് ഇവിടെ നിന്ന് സ്ഥാപനം മാറ്റുന്നത്. എന്നാല്‍ സ്ഥാപനം രണ്ടര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കൊടിഞ്ഞിയില്‍ നിന്നും ചെറുമുക്ക് പ്രദേശത്തേക്ക് മാറ്റാനാണ് തീരുമാനം. പുതിയ സ്ഥലത്തും വാടക കെട്ടിടത്തിലേക്കാണ് മാറുന്നത്. https://youtu.be/OZKEEg7haMk കൊടിഞ്ഞിയില്‍ തന്നെ അനുയോജ്യമായ സ്ഥലവും കെട്ടിടങ്ങളും ഉണ്ടായിരിക്കെ മറ്റു പ്രദേശത്തേക്ക് സ്ഥാപനം മാറ്റുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. https://youtu.be/OZKEEg7haMk നന്നമ്പ്ര പഞ്ചായത്തിലെ 8 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് കൊടിഞ്ഞി പ്രദേശം. ഒട്ടേറെ ക്ഷീരകര്‍ഷകരും ഇവിടെയുണ്ട്. ചെമ്മാട്-...
Other

പോപുലർ ഫ്രണ്ട് ഹർത്താൽ തിരൂരങ്ങാടിയിൽ പൂർണ്ണം; 4 പേരെ കസ്റ്റഡിയിൽ എടുത്തു

തിരൂരങ്ങാടി : നേതാക്കളുടെ അറസ്റ്റിലും, റെയ്ഡിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തിരൂരങ്ങാടി മണ്ഡലത്തിൽ പൂർണ്ണം. പോപുലർ ഫ്രണ്ട് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തും , ഓഫീസുകൾ റൈഡ് ചെയ്തും കേന്ത്ര ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾക്ക് എതിരെയാണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്. https://youtu.be/Y8igXn4sRE0 വീഡിയോ പരപ്പനങ്ങാടിയിൽ രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചെത്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തിലാണ് പ്രതിഷേധം നടന്നത്. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു , ഏതാനും കെ എസ് ആർ ടി സി ബസുകൾ ദേശീയപാതയിലൂടെ സർവിസ് നടത്തി.സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ബാങ്കുകൾ , ഹർത്താലനുകൂലികൾ അടപ്പിച്ചു. ടൗണുകളിലും ഉൾപ്രദേശങ്ങളിലെ അങ്ങാടികളിലെയും കടകൾ വരെ അടഞ്ഞു കിടന്നു. സ്കൂൾ വാഹനങ്ങളും റോഡിലിറങ്ങിയില്ല. ...
Other

വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകി

നന്നമ്പ്ര: മൃഗാശുപത്രിയിൽ വളർത്തു പൂച്ചയ്ക്കും നായ്ക്കൾക്കും പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ നടത്തി. 31 പൂച്ചകൾക്കും 17 നായ്ക്കൾക്കും കുത്തി വെപ്പ് എടുത്തു. ഡോ. ഷബീർ ഹുസൈൻ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ എം.മനോജ്, രാജേഷ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി കെ റഹിയാനത്ത് ഉദ്‌ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി ബാപ്പുട്ടി, ടി.കുഞ്ഞിമുഹമ്മദ്, നടുത്തൊടി മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു. https://youtu.be/H0jVQXH4S2Q...
Other

നാളെ സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താൽ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു....
Other

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്, 24 പേരെ കസ്റ്റഡിയിൽ എടുത്തു, വ്യാപക പ്രതിഷേധം

എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കും. എന്‍ഐഎ ആസ്ഥാനത്ത് ഏജന്‍സിയുടെ അഭിഭാഷകരെത്തി. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധന നടത്താന്‍ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഓഫീസിനുള്ളിലായിരിക്കും വൈദ്യ പരിശോധന നടത്തുക. ആര്‍എസ്എസിന്റെ ഭീരുത്വമാണ് എന്‍ഐഎ റെയ്‌ഡെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു. ജനാധിപത്യ ബോധമുള്ള സര്‍ക്കാരല്ല ഇന്ത്യ ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിലും, അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. മലപ്പുറം മഞ്ചേരി, ദേശീയപാതയിൽ പുത്തനത്താണി, കൂരിയാട് എന്നിവിടങ്ങളിൽ റോഡ് ഉപരോധിച്ചു...
Other

കൊട്ടടയ്ക്ക കച്ചവടത്തിന്റെ മറവിൽ 80 കോടി രൂപയുടെ ടാക്സ് വെട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: വ്യാജരേഖകൾ ഉപയോഗിച്ച് 80 കോടിയോളം രൂപയുടെ ഇൻപുട് ടാക്‌സ് ക്രെഡിറ്റ്‌ വെട്ടിപ്പ് നടത്തിയതിനാണ് ഇയാളെ പിടികൂടിയത്. മലപ്പുറം സ്വദേശിയായ 28കാരൻ രാഹുലിനെയാണ് തൃശ്ശൂർ ജി എസ് ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തത് വ്യാജരേഖകൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. കൊട്ടടക്ക കച്ചവടത്തിന്റെ മറവിൽ ഭീമമായ തുകയുടെ ടാക്സ് വെട്ടിപ്പാണ് രാഹുൽ സംഘം നടത്തിയത്. ഇതേ കേസിൽ തന്നെ മലപ്പുറം സ്വദേശി ബിനീഷിനെ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ വ്യാജരേഖകൾ എടുത്തു കൊടുത്തതിനും, വ്യാജ രജിസ്ട്രേഷനുകൾ നിർമ്മിച്ചു നൽകിയതിനും രാഹുലിനെ പ്രതിചേർത്ത് സമൻസ് അയച്ചു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ഡിസംബറിൽ ഒളിവിൽ പോയതിനെ തുടർന്ന് ഹാജറായില്ല. തുടർന്നാണ് തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സഹായത്തോടെ ജാമ്യമില്ലാവകുപ്പ് ഉപയോഗിച്ച് ഇയാളെ ജി എസ് ടി വകുപ്പ് കുരുക്കിയത്....
Other

പരപ്പനങ്ങാടി സി ഐ യുവാക്കളെ മർദ്ദിച്ചതായി പരാതി, പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരൂരങ്ങാടി: യുവാക്കളെ പരപ്പനങ്ങാടി സി ഐ യുടെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. സാരമായി പരിക്കേറ്റ മൂവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നിയൂർ ചുഴലി പടിക്കപുറത്ത് അക്ഷയ്, ചിട്ടക്കൽ ജിഷ്ണു, ചട്ടിക്കൽ ഇന്ദ്രജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ശനിയാഴ്ച വൈകിട്ട് പാലത്തിങ്ങൽ മുരിക്കൽ റോഡിൻ്റെ വശത്ത് ഇരുന്ന് സംസാരിക്കുമ്പോളാണ് എസ്ഐ യുടെ നേതൃത്വത്തിൽ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമം നടത്തിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 എന്തിനാണെന്ന് ചോദിച്ചപ്പോൾ ഉത്തരം നൽകിയില്ലെന്ന്‌ യുവാക്കൾ പറഞ്ഞു. നാട്ടുകാരും ഇതിനെ ചോദ്യം ചെയ്തു. ഇതോടെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ വരാൻ തയ്യാറാണെന്ന് യുവാക്കളും വ്യക്തമാക്കി. ഈ സമയം സ്ഥലത്തെത്തിയ സി ഐ ഹണി കെ ദാസ് ബൂട്ടിട്ട് ചവിട്ടി ...
Other

ലൈസൻസില്ലാത്ത അതിഥി തൊഴിലാളി വാഹനമോടിച്ചു; ആർസി ഉടമകൾക്ക് കിട്ടിയത് എട്ടിൻ്റെ പണി

തിരൂരങ്ങാടി: ലൈസൻസില്ലാതെ വാഹനമോടിച്ച അതിഥി തൊഴിലാളി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായി. അതിഥി തൊഴിലാളിക്ക് വാഹനം കൊടുത്ത ആർസി ഉടമകൾക്ക് കിട്ടിയത് എട്ടിന്റെ പണി . ഉദ്യോഗസ്ഥർ ആർസി ഉടമയ്ക്ക് 12500 രൂപ പിഴയിട്ടു. ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ ഒ പ്രമോദ് കുമാറിന്റെ നിർദ്ദേശപ്രകാരം എം വി ഐ പി കെ മുഹമ്മദ് ഷഫീഖ്, എ എം വി ഐ മാരായ പി അജീഷ്, പി ബോണി, കെ ആർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുന്നതിനിടെയാണ് അതിഥി തൊഴിലാളികൾ ഓടിച്ച രണ്ട് ഇരുചക്രവാഹനം ഉദ്യോഗസ്ഥരുടെ പിടിയിലായത് .വെന്നിയൂരിൽ നിന്ന് പിടിയിലായ അതിഥി തൊഴിലാളിക്ക് ലൈസൻസും വാഹനത്തിന് ഇൻഷുറൻസും ഇല്ലാത്തതിനാൽ കാവനൂർ സ്വദേശിയായ ആർ സി ഉടമക്ക് 12500 രൂപയും, പൂക്കിപ്പറമ്പ് വെച്ച് പിടിച്ച അതിഥി തൊഴിലാളിക്ക് ലൈസൻസ് ഇല്ലാത്തതിനാൽ ആർസി ഉടമയായ കുണ്ടൂർ സ്വദേശിക്ക് 10500 രൂപയും പിഴ ചുമത്തി.ലൈസൻസില്ലാത്ത അതിഥി തൊഴ...
Other

ഓണം ബമ്പർ നറുക്കെടുത്തു

ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. രണ്ടാം സമ്മാനം കോട്ടയത്തെ മീനാക്ഷി സെന്ററിൽ നിന്നും എടുത്ത ടിക്കറ്റിനാണ്. മൂന്നാം സമ്മാനം ഒരു കോടി രൂപയുമാണ്. രണ്ടാം സമ്മാനം : TG 270912 മൂന്നാം സമ്മാനം : TA 292922TB 479040TC 204579TD 545669TE 115479TG 571986TH 562506TJ 384189TK 395507TL 555868 മുഴുവൻ ഫലം അറിയാം : http://www.keralalotteries.com/http://www.keralalotteries.com/ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ആറുപത്തിയാറ് ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റ് പോയത്....
Other

തെരുവ്നായ പേടി: തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി പോയ രക്ഷിതാവിനെതിരെ കേസ്

കാസര്‍കോട്: തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ്. കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കി മുന്നിൽ നടന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തന്‍റെ മകൾ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാൻ മടിച്ചപ്പോഴാണ് താൻ എയർഗണ്ണുമായി കുട്ടികൾക്ക് അകമ്പടി സേവിച്ചതെന്നാണ് സമീർ പറയുന്നത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലുമെന്നും സമീർ വീഡിയോയില്‍ പറയുന്നുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എ...
Other

കോട്ടക്കൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

കോട്ടക്കൽ: ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയുടെ ആറു നില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി. ഒടുവിൽ യുവാവിനെ മലപ്പുറം അഗ്നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി. ഇന്നലെ വൈകീട്ടോടെയാണ് മാനസികാസ്വസ്ഥതയുള്ള യുവാവ് വിഷം കഴിച്ചതിനാൽ ഭാര്യയോടൊപ്പം ചികിത്സക്ക് വേണ്ടി ആശുപത്രിയിൽ എത്തിയത്. രാത്രി 11 മണിയോടെ ആണ് ICU വിൽ നിന്ന് യുവാവ് ഓടിപ്പോയി ആശുപത്രിയുടെ മുകളിൽ കയറിയത്. കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മുകൾ നിലയിലെ സീലിംഗ് പൊളിച്ചു അകത്തു കയറി അതിനുള്ളിലൂടെ പുറത്തെ അപകടകരമായ ചെരിഞ്ഞ സൺഷൈഡിലേക്ക് ഇറങ്ങിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. നാട്ടുകാരും ആശുപത്രി അധികൃതരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മലപ്പുറം അഗ്നിരക്ഷാനിലയത്തിൽ നിന്ന് സേന എത്തി നാട്ടുകാരുടെ സഹായത്തോടെ താഴെ വല വിരിക്കുകയും ചെയ്തു. കെട്ടിടത്തിന് മുകൾ നിലയിൽ കയറി സേനാഗ...
Other

വിദ്യാർഥികളിൽ നിന്ന് അമിത ചാർജ്: 23 ബസുകൾക്കെതിരെ നടപടി

തിരൂരങ്ങാടി : വിദ്യാർത്ഥികളിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നുണ്ടെന്ന വ്യാപക പരാതിയിൽ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധന വിദ്യാർത്ഥികൾക്ക് ആശ്വാസമായി. വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ രംഗത്തിറങ്ങിയ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വേറിട്ട പരിശോധനാ രീതിയുമായി പ്രശംസ പിടിച്ച് പറ്റിയത്.വിദ്യാർത്ഥികളുടെ യാത്രാ ദുരിതങ്ങളെ കുറിച്ച പരാതി വ്യാപകമായതിനെ തുടർന്നാണ് തിരൂരങ്ങാടി ഭാഗത്ത് ഉദ്യോഗസ്ഥർ സഹായ ഹസ്തവുമായി രംഗത്തിറങ്ങിയത്.വിദ്യാർത്ഥികൾക്കൊപ്പം യാത്ര ചെയ്ത് അവരുടെ പ്രയാസങ്ങളോരോന്നും നേരിട്ട് മനസ്സിലാക്കുകയായിരുന്നു. അമിത ചാർജ്ജ് ഈടാക്കുന്നതും , ബസിൽ കയറാൻ ജീവനക്കാരുടെ നിയന്ത്രണങ്ങളും ഉൾപ്പെടെ നാളേറേയായി കുട്ടികളുന്നയിക്കുന്ന മിക്ക പരാതികളും ഉദ്യോഗസ്ഥർ കണ്ടറിയുകയായിരുന്നു . ഇതിനെ തുടർന്ന് അമിത ചാർജ് ഈടാക്കിയ 23 ബസ്സുകൾക്കെതിരെ ഉദ്യോഗ...
Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ് എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ 19 മുതല്‍ 27 വരെ എസ്.ഡി.ഇ.-യില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ബി.എ. സംസ്‌കൃതം, ഫിലോസഫി കോഴ്‌സുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനായി നല്‍കി വരുന്നുണ്ട്. ഫോണ്‍ 0494 2400288, 2407356.     പി.ആര്‍. 1273/2022 പരീക്ഷ ഒന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.     പി.ആര്‍. 1274/2022 പ്രാക്ടിക്കല്‍ പരീക്ഷ ബി.എ. മള്‍ട്ടി മീഡിയ 3, 4 സെമസ്റ്റര്‍ നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24-ന് രാമപുരം ജെംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്...
Other

കല്യാണവീട്ടിലെ കോഴിക്കൂട്ടിൽ മൂർഖൻ പാമ്പ്

മൂന്നിയൂർ: കല്യാണ വീട്ടിലെ കോഴിക്കൂടിൽ മൂർഖൻ കയറി.  വെളിമുക്ക് - പാപ്പനൂരിലെ ചെനക്കയിൽ അബ്ദുൾ അസീസിൻ്റെ വീട്ടിലാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ മൂർഖൻ പാമ്പ് കോഴിക്കൂട്ടിൽ കയറിയത്.    ഇരുട്ടിയിട്ടും കോഴികൾ കൂട്ടിൽക്കയറാതെ കൊക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ വീട്ടമ്മയാണ് കോഴിക്കൂട്ടിൽ മൂർഖൻ പാമ്പിൻ്റെ ശബ്ദം കേട്ടത്.    ഉടനെ വനം വകുപ്പ് റസ്ക്യൂവറും പരപ്പനങ്ങാടിയിലെ ട്രോമാകെയർ വളണ്ടിയറുമായ വള്ളിക്കുന്ന് സ്വദേശി എൻ.സി നൗഫലിനെ വിവരമറിയിക്കുകയായിരുന്നു. നൗഫലും സഹായിയായ അഫ്സൽ പാണ്ടിയും ആഷിഫ് ചെട്ടിപ്പടിയുമാണ് രക്ഷാദൗത്യത്തിൽ പങ്കാളിയായത്. കോഴിക്കൂട്ടിൽ നിന്നും സുരക്ഷിതമായാണ് നൗഫൽ മൂർഖനെ പിടികൂടി ചാക്കിലാക്കിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറും....
Other

പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു

തൃശൂര്‍: നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവാണ് പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നത്. വ്യാഴാഴ്ച രാവിലെ പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ പശുവിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ചു. വെറ്റിനറി ഡോക്ടര്‍ പശുവിന് പേവിഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയെത്തി പശുവിനെ വെടിവെക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്.ഐ. എ.വി. ലാലു, വെറ്റിനറി സര്‍ജന്‍ ഡോ. റോഷ്മ, ചിമ്മിനി റേഞ്ച് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കല്‍ പാറു പേവിഷ...
Other

തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമം; യുവതിക്ക് പരിക്ക്

തിരൂരങ്ങാടി: ചെറുമുക്ക് ജീലാനി നഗറിൽ തെരുവ് നായയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതിക്ക് വീണു പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ മദ്‌റസയിൽ കൊണ്ടാക്കിയ ശേഷം തിരിച്ചു വരുമ്പോഴാണ് സംഭവം. തെക്കുഞ്ചേരി ജാഫറിന്റെ ഭാര്യ ശബ്ന (22) ആണ് പരിക്കേറ്റത്. അഞ്ചോളം നായ്ക്കൾ പിന്നാലെ ഓടിയപ്പോൾ രക്ഷപ്പെടാൻ മതിൽ എടുത്തു ചാടുകയായിരുന്നത്രെ. ഇതിനിടയിൽ വീണ് കയ്യിന് പരിക്കേറ്റു. വെന്നിയുർ ആശുപത്രിയിൽ ചികിത്സ നൽകി....
Other

കൊടിഞ്ഞി പള്ളിയിലെ മസ്ലഹത്ത് മജ്‌ലിസ് ഉദ്ഘാടനവും ഖാസി സ്ഥാനാരോഹണവും ബുധനാഴ്ച നടക്കും.

കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പായി നടക്കുന്ന മസ്ലഹത്തിന് നിർമ്മിച്ച പുതിയ ആസ്ഥാനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പ് ഇരു കക്ഷികളെയും വിളിച്ച് ചര്‍ച്ചയും പരിഹാരമായില്ലെങ്കില്‍ ഇരുകക്ഷികളും വാദവും നടത്താറുണ്ട്. തുടര്‍ന്ന് അവസാനഘട്ടത്തിലാണ് സത്യം ചെയ്യല്‍ ചടങ്ങ് നടക്കുക. മുസ്ലിം വിശ്വാസികള്‍ ഖുര്‍ആന്‍ പിടിച്ച് മിഹ്‌റാബിന് അഭിമുഖമായി നിന്നും അമുസ്ലിംകള്‍ മിഹ്‌റാബിന് നേരേ നിന്നുമാണ് സത്യം ചെയ്യുക. സത്യം ചെയ്യലിന് മുന്‍പ് നടക്കുന്ന ചടങ്ങുകള്‍ നടത്താനും യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുമാണ് മസ്ലഹത്ത് മജ്‌ലിസ് നിര്‍മിച്ചിരിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങ് പ്രശസ്തമാണ്. മമ്പുറം സയ്യിദലവി തങ്ങള്‍ നിര്‍മിച്ചതാണ് പള്ളി. തങ്ങള്‍ ആരംഭിച്ചതാണ് പള്ളി...
Other

സ്കൂട്ടർ നിർത്തി ആശുപത്രിയിലെ രോഗിയെ സന്ദർശിക്കാൻ പോയി, തിരിച്ചു വന്നപ്പോൾ കണ്ടത്….

തേഞ്ഞിപ്പലം : സ്കൂട്ടർ നിർത്തിയിട്ട് മണിക്കകം കാട്ടു തേനീച്ചകൾ കൂടു കൂട്ടിയത് ആശങ്കയുണ്ടാക്കി. നിർത്തിയിട്ട സ്കൂട്ടറിന്റെ സൈഡ് ഗ്ലാസിലാണ് കാട്ടു തേനീച്ചകൾ കൂടു കൂട്ടിയത്. മാതാപ്പുഴക്കടുത്ത കരുമരക്കാട് സ്വദേശി ടി.സുജിത്തിന്റെ സ്കൂട്ടറിലാണ് കൂടുവച്ചത്. രാത്രി 7ന് സന്നദ്ധ പ്രവർത്തകർ തേനീച്ചകളെ നീക്കിയതിനെ തുടർന്നാണ് സ്കൂട്ടർ എടുക്കാനായത്. മേലെ ചേളാരിയിലെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു സുജിത്ത്. രാവിലെ 11.30ന് സ്കൂട്ടർ നിർത്തി വാർഡിലേക്ക് പോയ സുജിത്ത് 12.30ന് തിരിച്ചെത്തിയപ്പോൾ ബൈക്കിൽ ഹെൽമറ്റിനെ വലയം ചെയ്ത് നിറയെ തേനീച്ചകളായിരുന്നു.  ഒരു വിധം ഹെൽമറ്റ് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും വണ്ടിയുടെ സൈഡ് ഗ്ലാസിൽ ആയിരക്കണക്കിന് തേനീച്ചകൾ പൊതിഞ്ഞു. ആശുപത്രി വളപ്പ് ആയതിനാൽ തേനീച്ചകൾ ഇളകാതെ നോക്കണമെന്ന നിർദേശത്തെ തുടർന്ന് വണ്ടി എടുക്ക...
Other

കിണറ്റിൽ ചാടിയ യുവാവിനെ ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

മൂന്നിയൂർ : കിണറ്റിൽ ചാടിയ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു. വാർഡ് 2 ൽ ചേളാരി യിൽ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള 40 അടിയിലേറെ ആഴമുള്ളതും 15അടിയിലേറെ വെള്ളമുള്ള കിണറിൽ ചാടിയ മുണ്ടിയൻ കാട് പറമ്പിലെ മാനസികാസ്വാസ്ഥതയുള്ള 29കാരനെ താനൂർ ഫയർ ആൻഡ്‌ റെസ്ക്യൂ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ ഷാജിമോൻ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വിനയശീലൻ എന്നിവർ കിണറിലിറങ്ങി സഹസികമായ പ്രവർത്തനത്തിലൂടെയും അന്നുനയിപ്പിച്ചും റോപിന്റെയും വലയുടെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വാർത്തകൾ വേഗത്തിൽ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക https://chat.whatsapp.com/IaZnYZJu71N95A64AFiVCL സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ .റിയാസ് ഖാൻ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വിമൽ കുമാർ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ ) ഫസ്‌ലു റഹ്മാൻ, സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാർഡൻ അഷ്‌റഫ്‌ എന്നിവരും രക്ഷാ പ്രവർത്തനത്ത...
error: Content is protected !!