Monday, August 18

ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

  • മരങ്ങളുടെ പുനർലേലം

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ സായ്‌വിൻ പടിക്കൽ കെട്ടിടം നമ്പർ 314ന്റെ ചുറ്റുമതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമുള്ള പുളിമരം

ഡിസംബർ 20ന് രാവിലെ 11ന് പദ്ധതി പ്രദേശത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങൾ കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോൺ:9961331329.

——-

  • താറാവ് വളര്‍ത്തലില്‍ സൗജന്യ പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഡിസംബര്‍ 14ന് താറാവ് വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന് താല്‍പര്യമുള്ളവര്‍ 0494-2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

———

  • ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചിട്ടുള്ള എല്ലാ പെൻഷൻ ഗുണഭോക്താക്കളും 2024 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 29 നകം

അക്ഷയ കേന്ദ്രത്തിൽ ബയോമെട്രിക് മസ്റ്ററിങ് നടത്തണം. 60 വയസ്സ് പൂർത്തിയാവാത്ത കുടുംബ / സ്വാന്തന പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 04832734827

  • ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഡിസംബർ 14 മുതൽ

മലപ്പുറം ജില്ലയിൽ പൊലീസ് വകുപ്പിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (പട്ടികവർഗ്ഗ വിഭാഗം) കാറ്റഗറി നമ്പർ 410/2021), ഹവിൽദാർ പട്ടികവർഗ്ഗ വിഭാഗം 481/2021) തസ്തികകളുടെ ചുരുക്കപ്പട്ടികളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഡിസംബർ 14 മുതൽ 22 വരെ രാവിലെ 5.30 മുതൽ നടക്കും. കായിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. ടെസ്റ്റിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് അന്നേ ദിവസം അതത് പി.എസ്.സി ഓഫീസുകളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും.

  • പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-കേരളാബാങ്ക് വായ്പാ മേള സംഘടിപ്പിക്കുന്നു

-പൊന്നാനി, തിരൂര്‍, നിലമ്പൂര്‍ മേഖലകളിലുള്ളവര്‍ക്ക്

ഇപ്പോള്‍ അപേക്ഷിക്കാം

ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും കേരള ബാങ്കും സംയുക്തമായി വായ്പാ നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നിലമ്പൂര്‍ തിരൂര്‍, പൊന്നാനി മേഖലകളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. നിലമ്പൂരില്‍ ഡിസംബര്‍ 19ന് കീര്‍ത്തിപടിയിലെ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലും തിരൂരില്‍ ഡിസംബര്‍ 21ന് താഴേപ്പാലം ചേംബര്‍ ഓഫ് കോമേഴ്‌സ് കെട്ടിടത്തിലുമാണ് മേള നടക്കുക. പൊന്നാനിയില്‍ ജനുവരി ആദ്യവാരമാണ് മേള. വേദിയും തീയതിയും പിന്നീട് അറിയിക്കും.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം (NDPREM), പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ് ക്യാമ്പ് നടത്തുന്നത്.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാം. താല്‍പര്യമുള്ള പ്രവാസികള്‍ക്ക് www.norkaroots.org/ndprem എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്പോര്‍ട്ട് കോപ്പിയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്.

പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം (NDPREM) പ്രവാസി കിരണ്‍ പ്രവാസി ഭദ്രത എന്നീ പദ്ധതികളാണ് കേരളബാങ്കുവഴി നടത്തിവരുന്നത്. ഒരു ലക്ഷംരൂപ മുതല്‍ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭകപദ്ധതിക്കാണ് ഇതുവഴി വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന, പലിശ സബ്‌സിഡിയും നോര്‍ക്ക റൂട്ട്‌സ് വഴി സംരംഭകര്‍ക്ക് നല്‍കിവരുന്നു. സംശയങ്ങള്‍ക്ക് നോര്‍ക്ക റൂട്‌സ് ഹെഡ്ഓഫീസിലെ 0471 -2770511,+91-7736917333 എന്നീ നമ്പറുകളില്‍ (ഓഫീസ് സമയത്ത് പ്രവൃത്തി ദിനങ്ങളില്‍) ബന്ധപ്പെടാം. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

———————–

  • ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പസ്ടു/ ഏതെങ്കിലും ടീച്ചര്‍ ട്രെയ്‌നിംഗ് കോഴ്‌സ്/ ഏതെങ്കിലും ഡിപ്ലോമ ആണ് വിദ്യാഭ്യാസ യോഗ്യത. ഒരുവര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്.

https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31. താല്‍പര്യമുള്ളവര്‍ എരൂഡയര്‍ ടീച്ചര്‍ ട്രെയ്‌നിംഗ് ഫൗണ്ടേഷന്‍ മലപ്പുറം എന്ന സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 7561860260.

മെറ്റ് അക്കാദമി, ഒയാസിസ് മാള്‍, സി.എച്ച് ബൈപാസ് മഞ്ചേരി-676123 ഫോണ്‍: 9387977000, 9446336010

  • സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കാലാവധി. 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. ശനി/ ഞായര്‍/ പൊതു അവധി ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ സംഘടിപ്പിക്കുക. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ അക്യൂപങ്ചര്‍ ആന്‍ഡ് ഹോളിസ്റ്റിക് അക്കാദമി കോട്ടക്കല്‍ 676503 എന്ന കേന്ദ്രത്തില്‍ ബന്ധപ്പെടുക. ഫോണ്‍-9961046666, 9947900197

കരുവാരക്കുണ്ട് എഡ്യൂക്കേഷണൽ ട്രസ്റ്റ്‌, കരുവാരക്കുണ്ട്. ഫോൺ : 8089080618

error: Content is protected !!