ചുഴലി യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് കൗൺസിൽ മീറ്റ് സമാപിച്ചു

തിരൂരങ്ങാടി : ‘നേരിന്റെ കൊടി പിടിക്കാം’ എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ചുഴലി യൂണിറ്റ് കൗൺസിൽ മീറ്റ് സമാപിച്ചു. ലത്തീഫ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. അമീർ സുഹൈൽ അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എഫ് ഓർഗാനെറ്റ് സംസ്ഥാന സമിതി അംഗം ശരീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു എസ്. വൈ. എസ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി റഹീം മാസ്റ്റർ ചുഴലി സമാപന സന്ദേശം നൽകി.സൈതലവി പാലത്തിങ്ങൽ, ബദ്റുദ്ധീൻ ചുഴലി, ആശിഖ് കുന്നുമ്മൽ, റിഷാദ് അഹമ്മദ്‌ ജവാദ് ചുഴലി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് ഇർഷാദലി വാഫി നിയന്ത്രിച്ചു.

എസ്. കെ. എസ്. എസ്. എഫ് ചുഴലി യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അമീർ സുഹൈൽ (പ്രസിഡന്റ്‌ ). ആഷിഖ് കുന്നുമ്മൽ (ജനറൽ സെക്രട്ടറി ) റിസ് വാൻ കുന്നുമ്മൽ (ട്രഷറർ).റിഷാദ് അഹമ്മദ് (വർക്കിംഗ്‌ സെക്രട്ടറി ). റബീഹ് ഹുദവി, ഫവാസ് കടുക്കായിൽ (വൈസ് പ്രസിഡന്റ്‌ ). ഹാരിസ്. ടി, ശഫീഖ്. സി (ജോ :സെക്രട്ടറി ). സ്വാദിഖ്, റബീഹ്. എ.വി, അന്ഷിഫ്, ആഷിഖ്. എം., ജവാദ്, സ്വാലിഹ്, ഫസ്‌ലു റഹ്മാൻ, ജുനൈദ് (മെമ്പർമാർ ).

error: Content is protected !!