ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ക് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

കൊണ്ടോട്ടി : ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാധ്യം പദ്ധതിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ക് നിര്‍മ്മാണ പരിശീലനം നടത്തി. കൊണ്ടോട്ടി ബി.ആര്‍.സി. ബി.പി.സി അനീസ് കുമാര്‍ എം. ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ നേതൃത്വത്തില്‍ സാധ്യം എന്ന പേരില്‍ വരും ദിവസങ്ങളില്‍ ചോക്കുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.ആര്‍. രോഹിണി ആധ്യക്ഷത വഹിച്ചു. സംസ്ഥാന ശാസ്ത്ര മേളയില്‍ ചോക്ക് നിര്‍മാണത്തില്‍ വിജയിയായ റയ. സി പരിശീലനത്തിന് നേതൃത്വം നല്‍കി. സ്‌പെഷ്യല്‍ എജുക്കറേറ്റര്‍ റാഷിദ് പഴേരി പദ്ധതി വിശദീകരിച്ചു. പദ്ധതി കോര്‍ഡിനേറ്റര്‍ മാരായ കെ.എം.ഇസ്മായില്‍, ഇ ജഹ്ഫര്‍ സാദിഖ്,കബീര്‍ മുതുപറബ്, പി.അബ്ദുല്‍ റഫീഖ്, ജാബിര്‍ അന്‍സാരി, ശംലി.കെ, നല്ല പാഠം വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ ബിഷര്‍ പണാളി, വിദ്യാര്‍ത്ഥി പ്രതിനിധി അക്ഷയ്.കെ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!