Monday, March 23

ഓട്ടോ തൊഴിലാളികളോട് സംവദിച്ച് പി.എം.എ സമീർ

തൊഴില്‍പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി….

ഫോട്ടോ…… തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീര്‍ പാലത്തിങ്ങലിലെ ഓട്ടോ തൊഴിലാളികള്‍ക്കൊപ്പം….

പാലത്തിങ്ങല്‍: പ്രതിദിനം നഗരത്തിന്റെ ചലനത്തിന് ചുവടൊത്തുനില്‍ക്കുന്ന ഓട്ടോ തൊഴിലാളികളുടെ ജീവിതത്തിലേക്ക് നേരിട്ട് എത്തിയപ്പോള്‍, രാഷ്ട്രീയം ഒരു വേദി മാത്രമല്ല, മനുഷ്യരുടെ കഥകളുടെ സംഗമമാണെന്ന് തെളിഞ്ഞു. വണ്ടികളുടെ ശബ്ദത്തിനിടയില്‍ മറഞ്ഞുപോകുന്ന ജീവിതകഥകള്‍ക്ക് ശബ്ദം നല്‍കാന്‍, ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇറങ്ങിയപ്പോള്‍ ഒരു നേതാവും ഒരു സമൂഹവും തമ്മില്‍ ഒരു പുതിയ ബന്ധം രൂപപ്പെട്ടു. സാധാരണ ജനങ്ങളോട് കൂടുതല്‍ അടുത്ത് ചേരാനുള്ള ശ്രമങ്ങളുടെ ഭാഗമായി, തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം.എ സമീര്‍ ഓട്ടോ തൊഴിലാളികളുമായി സൗഹൃദ സംവാദം നടത്തി.
പ്രദേശത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയ അദ്ദേഹം തൊഴിലാളികളോടൊപ്പം നേരിട്ട് സംസാരിച്ച് അവരുടെ ജീവിത സാഹചര്യങ്ങളും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളും കേട്ടറിഞ്ഞു. ഇന്ധനവില വര്‍ധന, വരുമാനത്തിലെ കുറവ്, പെര്‍മിറ്റ്-ലൈസന്‍സ് സംബന്ധമായ ബുദ്ധിമുട്ടുകള്‍, എല്ലാത്തിന്റെയും വില വര്‍ധന എന്നിവയാണ് തൊഴിലാളികള്‍ പ്രധാനമായി മുന്നോട്ടുവച്ചത്. ഓരോ പ്രശ്‌നവും ശ്രദ്ധയോടെ കേട്ട സമീര്‍, അതിന് പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ പ്രതിബദ്ധത പ്രകടിപ്പിച്ചു.
ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. തൊഴിലാളികളുടെ വേദനകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് സമീര്‍ പറഞ്ഞു.

error: Content is protected !!