സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ ഡോ: എം.പി അബ്ദുസമദ് സമദാനി എംപി പ്രകാശനം നിര്‍വഹിച്ചു. വിദ്യാഭ്യസ ജില്ലയിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും ഉള്‍കൊള്ളിച്ചുള്ള ബുള്ളറ്റിന്‍ രണ്ട് മാസത്തില്‍ ഒരിക്കലാണ് പുറത്തിറക്കുന്നത്. ജില്ലയില്‍ ഇരുന്നൂറിലധികം യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഒരു ബുള്ളറ്റിന്‍ പുറത്തിറക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയാണ് തിരൂരങ്ങാടി.

ചടങ്ങില്‍ ജില്ലാ കമ്മീഷണര്‍ (അഡള്‍ട്ട് റിസോഴ്‌സ്) പി രാജ്‌മോഹനന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ അന്‍വര്‍, ജില്ലാ ഭാരവാഹികളായ കെ ബഷീര്‍ അഹമ്മദ്, കെ കെ സുനില്‍കുമാര്‍, അബ്ദുസലാം, കെ അബ്ദുറഹിമാന്‍, കെ ഷക്കീല, വേങ്ങര ഉപജില്ലാ സെക്രട്ടറി കെ ബഷീര്‍, പ്രശോഭ്, ശ്രീജ, ബിന്ദു മോള്‍ , മറിയാമു , സഫീര്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!