Tuesday, August 25

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തൃക്കുളം ഗവ. ഹൈസ്കൂളിൽ അനുമോദിച്ചു

തൃക്കുളം ഗവ. ഹൈസ്‌കൂളിലെ പ്രതിഭകളെ അനുമോദിച്ച് എം.എൽ.എ പി.എം.എ. സമീർ

തിരൂരങ്ങാടി: തൃക്കുളം ഗവ. ഹൈസ്‌കൂൾ വിവിധ അക്കാദമിക് മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി.എം.എ. സമീർ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ അധ്യയന വർഷത്തിൽ സി.എം. കിഡ്സ് സ്കോളർഷിപ്പ്, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, സംസ്‌കൃതം, ഉറുദു സ്കോളർഷിപ്പുകൾ എന്നിവ നേടിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയുമാണ് ചടങ്ങിൽ ആദരിച്ചത്.

തിരൂരങ്ങാടി നഗരസഭ വൈസ് ചെയർമാൻ അബ്‌ദുറഹിമാൻ കുട്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.എൻ. മൊയ്തീൻ, റജൂല എം.എൻ., പി.ടി.എ പ്രസിഡന്റ് എം.എൻ. ഷഫീഖ്, എസ്.എം.സി ചെയർമാൻ ജാഷിദ് ടി., എം.പി.ടി.എ പ്രസിഡന്റ് കെ. ശ്യാമിലി, പി.ടി.എ വൈസ് പ്രസിഡന്റ് യു.എ. റസാഖ്, പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് സാബിറ കെ.എം. സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജുല ടി. നന്ദി രേഖപ്പെടുത്തി.

error: Content is protected !!