Monday, December 29

Tag: മലപ്പുറം

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
Politics

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി 27 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകള്‍ക്കായി 15 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 12 നഗരസഭകള്‍ക്കായി 12 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുക. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍: (ബ്ലോക്ക്-പഞ്ചായത്ത്-വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍) നിലമ്പൂര്‍ ബ്ലോക്ക്: (വഴിക്കടവ്, പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാര്‍ പഞ്ചായത്തുകള്‍)-ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കൊണ്ടോട്ടി ബ്ലോക്ക്: (ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍, വാഴക്കാട്, പുളിക്കല്‍, മുതുവല്ലൂര്‍, ചേലേമ്പ്ര പഞ്ചായത...
Politics

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളെയും ഉപവരണാധികാരികളെയും തീരുമാനിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളും ഉപവരണാധികാരികളും തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത് വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുന്‍പാകെയാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദും ഉപവരണാധികാരി എ.ഡി.എം. എന്‍.എം. മെഹറലിയുമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. ബ്ലോക്ക് പഞ്ചായത്തുകളിലെ ഉപവരണാധികാരികള്‍ ബി.ഡി.ഒ.മാരും ഗ്രാമപഞ്ചായത്തിലെ ഉപവരണാധികാരി പഞ്ചായത്ത് സെക്രട്ടറിമാര...
Other

ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കും : ജില്ലാ കളക്ടര്‍

മലപ്പുറം : ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുള്ള, അബ്ദുസമദ് സമദാനി എം.പിയുടെ പ്രതിനിധിയായ ഇബ്രാഹിം മുതൂര്‍ എന്നിവരാണ് പ്രശ്‌നം ഉന്നയിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ സേവനം നല്‍കുന്നതില്‍ കാലതാമസം വരുന്നുണ്ടെന്നും ഇക്കാര്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എമാര്‍ പറഞ്ഞു. ആധാര്‍ സോഫ്‌റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാതെ അക്ഷയ സംരംഭകരെയും പൊതുജനങ്ങളെയും ജില്ലാ ആധാര്‍ അഡ്മിന്‍ ബുദ്ധിമുട്ടിക്കുന്നതായും വികസനസമിതി യോഗത്തില്‍ പരാതി ഉയര്‍ന്നു. കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഡ്രൈനേജ് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി പി. ഉബൈദുള്ള എം.എല്‍.എയുടെ ചോദ്യ...
Crime

നടൻ ദിലീപിന്റെ വീട്ടിലേക്ക് അർധരാത്രി അതിക്രമിച്ചു കയറിയ മലപ്പുറം സ്വദേശി പിടിയിൽ

ആലുവ : നടന്‍ ദിലീപിന്റെ വീ്ട്ടിലേക്ക് അര്‍ധരാത്രിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. ദിലീപിന്റെ ആലുവയിലെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മലപ്പുറം മഞ്ചേരി തൃപ്പനച്ചി സ്വദേശി ഗോവിന്ദ നിവാസിൽ കൂടത്തിങ്ങൽ അഭിജിത്ത് (19) നെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിക്കാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് കയറാന്‍ ശ്രമം നടത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്നാണ് വിവരം...
Job

ആരോഗ്യകേരളത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

മലപ്പുറം : ആരോഗ്യകേരളത്തില്‍ മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, അനുയാത്രയില്‍ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (അനസ്‌തെറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്കും അനുയാത്രയില്‍ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30.പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍, അനസ്‌തെറ്റിസ്റ്റ് തസ്തികയിലേക്ക് നവംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2730313, 9846700711....
Politics

വികസന സദസിന് ജില്ലയില്‍ തുടക്കം; ആദ്യ പരിപാടി യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍, ഉദ്‌ഘാടനം ചെയ്തത് ലീഗ് പ്രസിഡന്റും

തിരൂർ : സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന ജില്ലയിലെ വികസന സദസിന് മംഗലം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മംഗലം വി.വി.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ സഹായത്താല്‍ തീരദേശ കുടിവെള്ള പദ്ധതി, റോഡ് നവീകരണം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടത്താന്‍ സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 200 ലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന സില്‍വര്‍ ജൂബിലി സപ്ലിമെന്റ് ''ഗ്രാമ സ്വരാജ്'' പ...
Information, Other

വടക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; മലപ്പുറത്ത് യെല്ലോ അലർട്ട്

ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തില്‍ ഇന്ന് മഴ ഭീഷണി. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് ദിവസം മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു.ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ് നല്‍കിയിരിക്കുന്നത്. നാളെ (28/09/2025) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില...
Politics

കരുത്ത് വിളിച്ചോതി എം എസ് എഫ് വിദ്യാർത്ഥിനി സമ്മേളനം

രാഷ്ട്ര നിർമ്മാണത്തിൽ വിദ്യാർത്ഥിനികളുടെ പങ്ക് നിസ്തുലം- ഇ ടി മുഹമ്മദ് ബഷീർ എം പി മലപ്പുറം : എം എസ് എഫ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥിനി സമ്മേളനത്തിൽ ആയിരത്തോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു. സംഘടനാ: ചരിത്രം - വർത്തമാനം, അരുതായ്മകളോട് തിരുത്ത് പറയുന്ന വിദ്യാർത്ഥിനികൾ, ഐക്യം അതിജീവനം അഭിമാനം, തുടങ്ങിയ വിത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടന്നു. വേങ്ങര സുബൈദ പാർക്കിൽ നടന്ന വിദ്യാർത്ഥിനി സമ്മേളനം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്‌ഘാടനം നിർവ്വഹിച്ചു. രാഷ്ട്ര നിർമ്മാണത്തിൽ വിദ്യാർത്ഥിനികളുടെ പങ്ക് നിസ്തുലമാണെന്നും മുഖ്യധാരയിൽ വിദ്യാർത്ഥിനികളുടെ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടി ചേർത്തു. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു.എം എസ് എഫ് സംസ്ഥാന പ്രസിഡന...
university

കാലിക്കറ്റ് കായികപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തേഞ്ഞിപ്പലം : മികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 - 25 വര്‍ഷത്തെ കായികപുരസ്‌കാരങ്ങളില്‍ മൂന്നിലും ഒന്നാമതായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. ഓവറോള്‍ വിഭാഗത്തില്‍ 2981 പോയിന്റും വനിതാ - പുരുഷ വിഭാഗങ്ങളില്‍ യഥാക്രമം 1157, 1724 പോയിന്റുകളും കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് മേധാവിത്വം. വിജയികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, കൊടകര സഹൃദയ കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. വനിതാവിഭാഗത്തില്‍ തൃശ്ശൂര്‍ വിമലാ കോളേജ് രണ്ടാം സ്ഥാനവും പാലക്കാട് മേഴ്‌സി കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാം സ്ഥാനം നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കോളേജുകള്‍ക്ക് ഒരുലക്ഷം, എഴുപത്തയ്...
Other

ഹജ്ജ് 2026- തെരഞ്ഞെടുക്കപ്പെട്ടവർ ആഗസ്റ്റ് 20നകം പണമടച്ച് രേഖകൾ ആഗസ്റ്റ് 25-നകം സമർപ്പിക്കണം

രേഖകൾ സ്വീകരിക്കുന്നതിന് കൊച്ചിയിലും, കണ്ണൂരും പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. മലപ്പുറം : ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300രൂപ 2025 ആഗസ്റ്റ് 20-നകം അടക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓൺലൈനായും പണമടക്കാം. പണമടക്കുന്നതിനായി ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പറും, പേരും രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് (ഗവൺമെന്റ് മെഡിക്കൽ ഓഫീസർ-അലോപ്പതി പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാഫോറവും അനുബബന്ധരേഖകളു ഓഗസ്റ്റ് 25-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. രേഖകൾ ഓൺലൈനായി സബ്മിറ്റ് ചെയ്യാനും സൗകര്യമുണ്...
Malappuram

ആശുപത്രിയിൽ ഇന്‍ഷുറന്‍സ് നിഷേധിച്ചു: പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : ആശുപത്രിയിൽ ഇന്‍ഷുറന്‍സ് നിഷേധിച്ചു: പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി ഇല്ലാത്ത ചികില്‍ത്സാ രേഖ ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. എടവണ്ണ സ്വദേശി മുളങ്ങാടന്‍ മുഹമ്മദ് റാഫി ബോധിപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്ന പരാതിക്കാരന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ നേടി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ നിഷേധിച്ചു. ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന രോഗവിവരം മറച്ചു വെച്ചുവെന്നും ചികിത്സാ രേഖകള്‍ ഹാജരാക്കിയില്ലെന്നും പറഞ്ഞാണ് ഇന്‍ഷുറന്‍സ് നിഷേധിച്ചത്. ഇന്‍ഷ...
Other

അഷ്‌റഫ് കൂട്ടായ്മ ലഹരി വിമുക്ത പരിപാടി നടത്തി

മഞ്ചേരി : അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംഘട്ട ലഹരി മുക്ത പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട്. മഞ്ചേരി മണ്ഡലം അഷറഫ് കൂട്ടായ്മ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് സെഞ്ച്വറി എന്ന അഷറഫ് മാനു അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞുട്ടി നിർവഹിച്ചു. അഷ്റഫ് കൂട്ടായ്മയുടെ സ്ഥാപക നേതാവായ അഷറഫ് മനരിക്കൽ സന്ദേശ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് വായൂര് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് കുഞ്ഞിപ്പ മഞ്ചേരി, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കാക്കേങ്ങൽ, ജില്ലാ ജോയിൻ സെക്രട്ടറി അഷ്റഫ് ബാവ, മഞ്ചേരി മണ്ഡലം ചാരിറ്റി സെൽ ചെയർമാൻ സംസ്ഥാന കമ്മിറ്റിയിലെ ബിസിനസ് ഗ്രൂപ്പിന്റെ കൺവീനറും ആയ അഷ്റഫ് അലീക്കോ,മണ്ഡലം ചാരിറ്റി സെൽ കൺവീനറും KT, അഷ്റഫ് ഹാജി,. എന്നിവർ സംസ...
Other

സ്കൗട്ട് &ഗൈഡ്‌സ് കമ്മിറ്റിയുടെ അനാസ്ഥ; മലപ്പുറത്തെ വിദ്യാർഥിക്ക് അവാർഡ് വാങ്ങാതെ മടങ്ങേണ്ടി വന്നു

സ്കൗട്ട് & ഗൈഡ്സ് ജില്ലാ കമ്മിറ്റിയുടെ അനാസ്ഥ കാരണം മലപ്പുറത്ത് നിന്നുള്ള വിദ്യാർത്ഥിക്ക് അവാർഡ് ദാന ചടങ്ങിൽ പ്രവേശിക്കാനാകാതെ തിരുവനന്തപുരത്ത് നിന്ന് മടങ്ങേണ്ടി വന്നു. രാജ്ഭവനിൽ നടന്ന രാജ്പുരസ്‌കാർ അവാർഡിൽ പങ്കെടുക്കാൻ അവസരം കിട്ടിയിട്ടും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ സ്കൗട്ട് & ഗൈഡ്സ് സെക്രട്ടറിയുടെ അനാസ്ഥ കാരണം വിദ്യാർത്ഥിക്ക് തിരുവനതപുരത്ത് എത്തിയിട്ടും രാജ് ഭവനിലേക്ക് പ്രവേശിക്കാനാകാത്തിൽ വൻ പ്രതിഷേധം. റോവർ വിഭാഗത്തിൽ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് രാജ്യപുരസ്‌കാർ പരീക്ഷ പാസായ ഏക വ്യക്തിയാണ് കുസാറ്റ് ബി ടെക് വിദ്യാർത്ഥിയായ കോട്ടക്കൽ ആട്ടീരി സ്വദേശി മുഹമ്മദ് ഷെഗിൽ. അത് കൊണ്ട് തന്നെ പങ്കെടുക്കുന്നതിൽ മറ്റൊരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാൽ തിരുവനതപുരത്ത് എത്തിയപ്പോൾ ഷെഗിലിന്റെ പേര് ജില്ലയിൽ നിന്ന് നൽകിയ ലിസ്റ്റിൽ ഇല്ലാതെ പോയതിനാൽ പങ്കെടുക്കാനാവില്ല എന്നറിയിക്കുകയായിരുന്നു. യ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബി.എഡ്. പ്രവേശനം: രജിസ്‌ട്രേഷൻ തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ 2025 - 2026 അധ്യയന വർഷത്തെ ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (കോമേഴ്‌സ് വിഷയം ഒഴികെ) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. - 240/- രൂപ, മറ്റുള്ളവർ - 760/- രൂപ. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. സ്പോര്‍ട്സ് ക്വാട്ട വിഭാഗത്തി ലുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി സ്പോര്‍ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ 2025 ബി.എഡ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ്ഔട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്...
Local news

സാക്ഷരതമിഷൻ പരിസ്‌ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സെമിനാര്‍, ഉപന്യാസ രചന, ഫല വൃക്ഷൈത്തൈ നടീല്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലാ നെഹ്‌റു യുവ കേന്ദ്ര ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് നിര്‍വ്വഹിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ് അധ്യക്ഷത വഹിച്ചു . ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഥാകൃത്ത് കൃഷ്ണന്‍ മങ്കട, കില ഫാക്കല്‍റ്റി രേഷ്മ എന്നിവര്‍ ക്ലാസുകളെടുത്തു. അസി. കോ-ഓര്‍ഡിനേറ്റര്‍ സി. അബ്ദുള്‍ റഷീദ് പരിസ്ഥിതി ദിന സന്ദേശം നല്‍കി . 'എന്റെ സ്വപ്നത്തിലെ ഹരിത ഗ്രാമം' എന്ന വിഷയത്തില്‍ പത്താംതരം തുല്യതാ പഠിതാക്കള്‍ക്കും'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കള്‍ക്കും ഉപന്യാസ രചനാ മത്സരം നടത്തി.ചടങ്ങിന് അസിസ്റ്...
Malappuram

ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

മലപ്പുറം : ഏഴാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. കെഎന്‍ ഹരിലാല്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആസൂത്രണസമിതി അംഗങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനാണ് ധനകാര്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. ആസൂത്രണ സമിതി ചെയര്‍പേഴ്സനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ആമുഖമവതരിപ്പിച്ചു. എല്ലാ ജില്ലകളിലും ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഇത്തരത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. വാര്‍ഷിക പദ്ധതി നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. ട്രഷറി നിയന്ത്രണമടക്കമുള്ളവ പദ്ധതി നടത്തിപ്പുകളെ ബാധിക്കുന്നുണ്ട്. ഇവയില്‍ പ്രായോഗിക നടപടികള്‍ ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നിര്‍വഹണ ...
Other

സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍; എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്)

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ. എഛ് കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), ടി.പി അബൂബക്കർ മുസ്‌ലിയാർ പാലക്കോട് (ട്രഷറര്‍), സി.പി അബ്ദുല്ല മുസ്ലിയാര്‍, കെ ഹംസ മുസ്ലിയാര്‍ അമ്പലക്കടവ് (വൈസ് പ്രസിഡന്റുമാര്‍), വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, കെ. ഇ മുഹമ്മദ് മുസ്‌ലിയാര്‍ തൊടുപുഴ (സെക്രട്ടറിമാര്‍), അലി ഹുസൈൻ ശൗകത്ത് ബാഖവി ചേലേമ്പ്ര (ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍), ഫള്ലുറഹ്മാന്‍ ഫൈസി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് ശരീഫ് ബാഖവി ചട്ടിപ്പറമ്പ് (കണ്‍വീനര്‍) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.സര്‍വ്വീസില്‍ നിന്നും വിരമിച്ച വി.കെ ഉണ്ണീന്‍ കുട്ടി മുസ്ലിയാര്‍ എടയാറ്റൂര്‍,  കെ. അലി മുസ്ലിയാര്‍ ചോക്കാട്, കെ.കെ.എം. ഹനീഫല്‍ ഫൈസി വാകേരി, ഇ ഹംസ മുസ്ലിയാര്‍ പുതുപ്പറമ്പ്, ടി അബ്ദുല്‍ കരീം മുസ്ലിയാര്‍ ആനമങ്ങാട് എന്നിവര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍ക...
Kerala

സമസ്തയെയും തന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നു: ജിഫ്രി തങ്ങൾ

സമസ്ത കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായി മാവൂർ: അതാത് സന്ദർഭങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏക കണ്ഠമാണെന്നും അത് അംഗീകരിച്ച പാരമ്പര്യമാണ് സമുദായത്തിൻ്റെതെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.മാവൂർ ചാലിയാർ ജലകിൽ സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിശീൻ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. എതിർപ്പുകൾ തരണം ചെയ്താണ് സമസ്ത 100-ാം വാർഷികത്തിൽ എത്തി നിൽക്കുന്നത്. സമസ്തയെയും പ്രസിഡണ്ട് എന്ന നിലക്ക് എന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഏത് പ്രതിസന്ധികൾക്കിടയിലും ഈ സംഘ ശക്തിയെ നയിച്ചവരാണ് ശംസുൽ ഉലമ ഉൾപ്പെടെയുള്ള നമ്മുടെ പൂർവ്വികർ. അന്വോന്യം വിദ്വേഷം ജനിപ്പിക്കുന്നതോ അവാസ്ഥമായ കാര്യങ്ങളോ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്...
Kerala

മലപ്പുറം ജില്ലയെ കുറിച്ച്‌ വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ. സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാകാത്ത സ്ഥിതി

നിലമ്പൂർ : മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മലപ്പുറത്ത് ഈഴവർക്കായി ഒന്നുമില്ലെന്നും വെറും തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കണ്‍വെൻഷനില്‍ സംസാരിക്കുമ്ബോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമർശങ്ങള്‍. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങള്‍ക്ക് ജീവിക്കാൻ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവർക്കിടയില്‍ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവരെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ...
Other

കാത്തിരിപ്പിന് അറുതി; ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ ഭൂമി തിരികെ ലഭിച്ചു

മലപ്പുറം : ബ്രിട്ടീഷ് ഭരണകൂടം 224 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് സത്രം ഭൂമിയിലെ കുടുംബങ്ങള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശ്ശിരാജക്കൊപ്പം പോരാടിയ അത്തന്‍കുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് മലപ്പുറത്ത് നടന്ന പട്ടയ മേളയില്‍ ഉടമകള്‍ക്ക് സ്വന്തമായത്. ഭൂമിയുടെ അവകാശികള്‍ക്ക് മന്ത്രി കെ രാജന്‍ പട്ടയം കൈമാറി. 1801ല്‍ പെരിന്തല്‍മണ്ണ മാപ്പാട്ടുകാരയില്‍ നിന്നും ബ്രിട്ടീഷുകാര്‍ അത്തന്‍കുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കര്‍ ഭൂമി കണ്ടുകെട്ടി. പിന്നീട് അത്തന്‍കുട്ടി കുരിക്കളുടെ മകന്‍ കുഞ്ഞഹമ്മദ് കുട്ടി കുരിക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികള്‍ തിരികെ നല്‍കി. നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കുഞ്ഞഹമ്മദ് കുട്ടി കുരി...
Crime

മൈദ ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; താനൂരിൽ 10000 ലിറ്റർ സ്പിരിറ്റ് പിടികൂടി

താനൂർ : ദേവദാറിന് സമീപം പുത്തൻ തെരുവിൽ വെച്ച് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടികൂടി. 10500 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ഗോവയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടു പോകുകയായിരുന്നു എന്നാണ് ലോറിയിൽ ഉണ്ടായിരുന്നവരുടെ മൊഴി. മൈദ ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. ജയരാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്റർ വരുന്ന 298 കന്നാസുകളിലായി 10500 ലിറ്റർ സ്പിരിറ്റാണ് ലോറിയിലുണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും തൃശൂർ സ്വദേശികളാണ്. കൂടുതൽ വിവരങ്ങളൊന്നുമറിയില്ലെന്നാണ് ഇവർ നൽകിയ മൊഴി. തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വലപ്പാട് വില്ലേജ് ആനവിഴുങ്ങി സ്വദേശികളായ കോലഴി വീട്ടിൽ സജീവ് (42), കൊടകര തട്ടാൻ വീട്ടിൽ മനോജ് (4...
Other

റമസാൻ സ്പെഷ്യൽ ടെന്റുകൾ: പരിശോധന കർശനമാക്കാനൊരുങ്ങി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി: റംസാൻ ആഗതമാകുന്നതോടെ രാത്രി കാലങ്ങളിൽ വഴിയോരങ്ങളിലും ടൗണുകളിലും കൂണ് പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ടെൻറ്റുകളും ബങ്കുകളും കർശനമായി നിരോധിക്കാനും നിയന്ത്രിക്കാനും ഇന്ന് നഗരസഭയിൽ ചേർന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും പ്രത്യേക യോഗം തീരുമാനിച്ചു.ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ അധ്യക്ഷനായിരുന്നു.ചെയർമാൻ ഇൻചാർജ്ജ് സുലൈഖ കാലൊടി ഉത്ഘാടനം ചെയ്തു. ഇത്തരം കേന്ദ്രങ്ങളിലും ചില സ്ഥിരം സ്ഥാപനങ്ങളിലും മാരകമായ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉപ്പിലിട്ട ഉൽപ്പന്നങ്ങൾ,ചുരണ്ടി ഐസ്, മറ്റു നിരോധിത പാനീയങ്ങൾ എന്നിവ വ്യാപകമായി വിറ്റഴിക്കുന്നതിലൂടെ മഞ്ഞപ്പിത്തത്തിന് പുറമെ ,വൃക്ക , കരൾ,എന്നിവ തകരാറിലാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കാര്യം യോഗം വിലയിരുത്തി.ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദ്ദേശം കൂടി പരിഗണിച്ച് ഇവ നിയന്ത്രണ വിധേയമാക്കാൻ ഇത്തരം കേന്ദ്രങ്ങളിൽ പരിശോ...
Other

നഗരത്തിലെ പ്രധാന വീഥികളിൽ നിറച്ചാർത്ത് തീർത്ത് മലപ്പുറത്ത് ചുമർ ചിത്രങ്ങൾ

മലപ്പുറം: നഗരസഭ പ്രദേശത്തെ പ്രധാന വീഥികളും ചുമരുകളും വർണ്ണാഭമാക്കുന്നതിന് വേണ്ടി നഗരസഭ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൂട്ടായി ചേർന്ന് നടപ്പിലാക്കുന്ന നഗര ചുമർചിത്രങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി മലപ്പുറം കോട്ടപ്പടി ഗവ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൻറെ ചുറ്റുമതിലിൽ ചുമർ ചിത്രങ്ങൾ പൂർത്തീകരിച്ച് നിർവഹിച്ചു. മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ സ്ഥലങ്ങളും, വൃത്തി ഹീനമായ സ്ഥലങ്ങളെയും വൃത്തിയാക്കി പരിസരപ്രദേശങ്ങളിൽ മാലിന്യ സംസ്കരണ അവബോധവും, മറ്റ് പൊതുവായ സന്ദേശങ്ങളും പകരുന്ന രീതിയിലാണ് നഗരപ്രദേശങ്ങളിൽ ചുമർചിത്രങ്ങൾ വരക്കുന്നത്. നഗരസൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടി വിവിധ കർമ്മപദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്. ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ സി സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 11 വിദ്യാർത്ഥികളും അധ്യാപകൻ സി മുഹമ്മദ് സെയ്ദും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്. ബുധനാഴ്ചയാണ് പണി ആരം...
Other

കെ എസ് ടി എ കലാവേദി നൃത്തശില്പം ശ്രദ്ധേയമായി

താനൂർ : മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ ധീരദേശാഭിമാനി ചിരുതയുടെ കഥ പറഞ്ഞ് ചിരുത നൃത്തശില്പം അവതരിപ്പിച്ചു. കെഎസ്ടിഎ താനൂർ സബ്ജില്ല കലാവേദിയുടെ നേതൃത്വത്തിലായിരുന്നു നൃത്തശില്പം അവതരിപ്പിച്ചത്. കെ പി ജയശ്രീ, പി രമ്യ, പി രാഖി, ടി പി അശ്വതി, പി ശ്രീജിത, വിജില, ഹൃദ്യ എന്നിവരായിരുന്നു അരങ്ങിൽ....
Obituary

ഉംറക്ക് പോയ ഇരുമ്പുചോല സ്വദേശി മദീനയിൽ അന്തരിച്ചു

എ ആർ നഗർ : ഉംറക്ക് പോയ ഇരുമ്പുചോല സ്വദേശി മദീനയിൽ അന്തരിച്ചു. ഇരുമ്പുചോല അരീതല സ്വദേശി പരേതനായ കോട്ടയിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് (77) ആണ് വെള്ളിയാഴ്ച മദീനയിൽ വെച്ച് മരിച്ചത്. മയ്യിത്ത് മദീനയിൽ ഖബറടക്കുന്നതാണെന്ന് ബന്ധുക്കൾ പറഞ്ഞു.ഭാര്യ: നഫീസ. മക്കൾ : സിദ്ദിഖ്, ശറഫുദ്ധീൻ, സകീന, സലീനമരുമക്കൾ : താഹിറ, ജമീല, മുസ്‌തഫ, ജാഫർ....
Malappuram

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ലെന്ന് പരാതി

തിരൂർ: ഓഫീസിൽ നിന്നിറങ്ങിയ തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്.വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നില്‍കിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ തിരൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. ഫോണ്‍ ‌സ്വിച്ച്‌ഡ് ഓഫാണ്. ഇന്നലെ രാത്രി കോഴിക്കോടാണ് ഫോണിൻ്റെ അവസാന ടവർ ലൊക്കേഷൻ. ഇദ്ദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്ബറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു....
Breaking news, Health,

വണ്ടൂരിൽ മരിച്ച വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ വണ്ടൂർ നടുവത്ത് 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്...
Accident, Breaking news

മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം : മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കോഡൂർ ഉർദുനഗർ സ്വദേശി പട്ടർ കടവൻ ഉമർ മകൻ ബാദുഷ ആണ് മരിച്ചത്. ലോറിയും ബൈക്കും അപകടത്തിൽപ്പെട്ടാണ് മരണം. ഇന്ന് രാവിലെയാണ് അപകടം. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ
Obituary

പ്ലസ് വൺ അഡ്മിഷൻ കാത്തിരുന്ന വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പ്ലസ് വൺ അഡ്മിഷൻ കാത്തിരുന്ന വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡ് സ്വദേശിനി പുതിയൻ്റകത്ത് മുഹമ്മദ് ബഷീർ, റാബിയ ദമ്പതികളുടെ മകൾ ഹാദി റുഷ്ദ (15) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മുകൾ നിലയിലെ ബെഡ്‌ റൂമിലെ ജനൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കൽ മിംസ് ആശുപത്രി മോർച്ചറിയിൽ. പ്ലസ് വൺ സീറ്റിനായുള്ള 2 അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാത്തതിലും, ഒപ്പം ഉള്ള വിദ്യാർത്ഥികൾക്കടക്കം അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ചതിനെ തുടർന്ന് കുട്ടിക്ക് വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു. കുട്ടിക്ക് നേരത്തെ ചെറിയ മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ കൗണ്സിലിംഗ് നൽകിയിരുന്നതായും സി ഐ പറഞ്ഞു. അസ്വാഭാവ...
Breaking news, Crime

താനൂരിൽ 3 ദിവസം പ്രായമായ കുഞ്ഞിനെ യുവതി കൊന്നു കുഴിച്ചുമൂടി

താനൂർ: മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ച് മൂടി. താനൂർ ഒട്ടുംപുറം സ്വദേശി അണ്ടിപ്പാട്ട് ജുമൈലത്ത് (29) ആണ് നവജാത ശിശു വിനെ കൊന്നത്. സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്. മൂന്ന് ദിവസം മുമ്പാണ് അതിക്രൂര കൊലപാതകം നടന്നത്. ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി. പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. ഒരു വർഷമായി ഭർത്താവുമായി അകന്നു സ്വന്തം വീട്ടിലാണ് യുവതി കഴിയുന്നത്. യുവതിയുടെ നാലാമത്തെ പ്രസവമാണിത്. കുഞ്ഞിന്റെ ജനനം മറച്ചു വെക്കാനാണ് രഹസ്യമായി കൊന്നു കുഴിച്ചു മൂടിയത് എന്നാണ് വിവരം. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക...
error: Content is protected !!