Tag: മലപ്പുറം

ബാങ്കിങ് സേവനത്തില്‍ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി
Other

ബാങ്കിങ് സേവനത്തില്‍ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാവും പതിനായിരം രൂപ കോടതി ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമീഷന്‍ വിധിച്ചു.  പണം കടമെടുത്തയാളെ അറിയിക്കാതെ അധിക പലിശയും തവണയും നിശ്ചയിക്കുന്നത് അനുചിതവ്യാപാരവും സേവനത്തിലെ വീഴ്ചയുമാണെന്ന് കണ്ടെത്തിയാണ് ഐസിഐസിഐ ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്.വീടുവെക്കുന്നതിനുള്ള വായ്പക്കു വേണ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റായ പരാതിക്കാരന്‍ എതിര്‍കക്ഷിയായ ബാങ്കിനെ സമീപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തന്നെ ഹൗസിങ് ലോണ്‍ അനുവദിക്കുമെങ്കിലും അതിനേക്കാള്‍ കുറഞ്ഞ നിരക്കായ 8 ശതമാനത്തിന് ഐസിഐസിഐ ബാങ്ക് വായ്പ അനുവദിക്കുമെന്നറിഞ്ഞാണ് പരാതിക്കാരന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. ഫ്‌ലോട്ടിംഗ് നിരക്കിലുള്ള പലിശയ്ക്കായിരുന്നു വായ്പ അനുവദിച്ചത്. പ്രതിമാസ നിരക്കായ 2867 രൂപ പ്രകാരം 180 തവണയായി അടവാക്കാനായിരുന്നു വ്യവസ്ഥ...
Obituary

ഉറുമാമ്പഴം തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

നിലമ്പൂർ: അമരമ്പലത്തു 10 മാസം  പ്രായമുള്ള കുഞ്ഞ് ഉറുമാമ്പഴം (മാതളം) തൊണ്ടയിൽ കുടുങ്ങി മരിച്ചു. അമരമ്പലം സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടൻ ഫൈസലിന്റെ മകൾ ഫാത്തിമ ഫർസിനാണ് മരിച്ചത്. കുഞ്ഞിന് കഴിക്കാൻ നൽകിയ മാതളത്തിന്റെ അല്ലി തൊണ്ടയിൽ  കുടുങ്ങി. ഇതോടെ കുഞ്ഞിന് ശ്വാസതടസം നേരിടുകയായിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല....
Other

കൗതുക വണ്ടിക്ക് വിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ്, “തുക്കുടു” ഓട്ടോ പിടികൂടി

തിരൂരങ്ങാടി: നിരത്തിലെ കൗതുക വണ്ടിയെ പൊക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം. രജിസ്ട്രേഷൻ ചെയ്യേണ്ട വാഹനം ഒരുവർഷമായിട്ടും രജിസ്ട്രേഷൻ ചെയ്യാതെയും , ഇൻഷുറൻസ് ഇല്ലാതെയും നിരത്തിലിറക്കിയതിനാണ്'തുക്കുടു' ഓട്ടോ (ഇലക്ട്രിക്- റിക്ഷ) ഉദ്യോഗസ്ഥർ പൊക്കിയത് . ആർടിഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി കഞ്ഞിപ്പുര വെച്ച്എ എം വിഐമാരായ വി വിജീഷ്, പി ബോണി എന്നിവരുടെ നേതൃത്വത്തിൽ പൊക്കിയത്. ഡൽഹിയിൽ നിന്ന് ഒരു വർഷം മുമ്പാണ് കഞ്ഞിപ്പുര സ്വദേശി ഈ വാഹനം കേരളത്തിലെത്തിച്ചത്. രജിസ്ട്രേഷൻ നിർബന്ധമായും ചെയ്യേണ്ട വാഹനമായിരുന്നു ഇത്. എന്നാൽ ഒരു വർഷത്തിലധികമായിട്ടും രജിസ്ട്രേഷൻ ചെയ്യാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പിടിച്ചത്....
error: Content is protected !!