Tag: മലപ്പുറം

മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
Accident, Breaking news

മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം : മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കോഡൂർ ഉർദുനഗർ സ്വദേശി പട്ടർ കടവൻ ഉമർ മകൻ ബാദുഷ ആണ് മരിച്ചത്. ലോറിയും ബൈക്കും അപകടത്തിൽപ്പെട്ടാണ് മരണം. ഇന്ന് രാവിലെയാണ് അപകടം. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ
Obituary

പ്ലസ് വൺ അഡ്മിഷൻ കാത്തിരുന്ന വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പ്ലസ് വൺ അഡ്മിഷൻ കാത്തിരുന്ന വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡ് സ്വദേശിനി പുതിയൻ്റകത്ത് മുഹമ്മദ് ബഷീർ, റാബിയ ദമ്പതികളുടെ മകൾ ഹാദി റുഷ്ദ (15) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മുകൾ നിലയിലെ ബെഡ്‌ റൂമിലെ ജനൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കൽ മിംസ് ആശുപത്രി മോർച്ചറിയിൽ. പ്ലസ് വൺ സീറ്റിനായുള്ള 2 അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാത്തതിലും, ഒപ്പം ഉള്ള വിദ്യാർത്ഥികൾക്കടക്കം അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ചതിനെ തുടർന്ന് കുട്ടിക്ക് വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു. കുട്ടിക്ക് നേരത്തെ ചെറിയ മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ കൗണ്സിലിംഗ് നൽകിയിരുന്നതായും സി ഐ പറഞ്ഞു. അസ്വാഭാ...
Breaking news, Crime

താനൂരിൽ 3 ദിവസം പ്രായമായ കുഞ്ഞിനെ യുവതി കൊന്നു കുഴിച്ചുമൂടി

താനൂർ: മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ച് മൂടി. താനൂർ ഒട്ടുംപുറം സ്വദേശി അണ്ടിപ്പാട്ട് ജുമൈലത്ത് (29) ആണ് നവജാത ശിശു വിനെ കൊന്നത്. സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്. മൂന്ന് ദിവസം മുമ്പാണ് അതിക്രൂര കൊലപാതകം നടന്നത്. ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി. പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. ഒരു വർഷമായി ഭർത്താവുമായി അകന്നു സ്വന്തം വീട്ടിലാണ് യുവതി കഴിയുന്നത്. യുവതിയുടെ നാലാമത്തെ പ്രസവമാണിത്. കുഞ്ഞിന്റെ ജനനം മറച്ചു വെക്കാനാണ് രഹസ്യമായി കൊന്നു കുഴിച്ചു മൂടിയത് എന്നാണ് വിവരം. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാത...
Kerala

കെ – റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായി ഹൈദരലി തങ്ങളുടെ മരുമകൻ

തിരൂർ : കെ-റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായാണ് തിരൂർ പൂക്കയിൽ സ്വദേശി ഹസീബ് തങ്ങൾ നവകേരള സദസ്സുമായി ബന്ധപ്പെട്ട് തിരൂരിൽ നടന്ന മലപ്പുറം ജില്ലയിലെ ആദ്യ പ്രഭാത സദസ്സിൽ എത്തിയത്. മുസ്ലിം ലീഗ് നേതാവ് ആയിരുന്ന പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനാണ് ഹസീബ് തങ്ങൾ. രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത സർക്കാർ നടത്തുന്ന പരിപാടിയെ ബഹിഷ്കരിക്കുന്നതിൽ അർത്ഥമില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നിരവധി റെയിൽ ഗതാഗത പദ്ധതികൾ ചെറുപ്പകാലം മുതൽ കേൾക്കുന്നതാണ്. പലതും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. 2017ൽ പ്രകടന പത്രികയിൽ അവകാശപ്പെട്ട തെക്കുവടക്ക് അതിവേഗ പാതയെക്കുറിച്ച് അറിയാനാണ് പ്രഭാത സദസ്സിൽ എത്തിയത്. മുഖ്യമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്തു. കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമാണ് പദ്ധതി യാഥാർത്...
Crime

4 വയസ്സുകാരിക്ക് നേരെ ലൈംഗീക പീഡനം, പ്രതി കസ്റ്റഡിയിൽ

തിരൂരങ്ങാടി : ആലുവായിലെ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പേ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ ചേളാരി യിലും സമാനമായ തരത്തിൽ പീഡനം. 4 വയസ്സുകാരിയായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിൽ എടുത്തു. മധ്യപ്രദേശ് ഗ്വാളിയോർ സ്വദേശിയായ 30 കാരനാണ് പ്രതി. ഇന്ന് ഉച്ചയ്ക്ക് 2 ന് ശേഷമാണ് സംഭവം. സമീപത്തെ ക്വാർട്ടേ ഴ്‌സിൽ താമസിക്കുന്ന പ്രതി കുട്ടിയെ കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടി കരഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ മാതാവ് വിവരങ്ങൾ ചോദിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി പീഡന വിവരം അറിയിച്ചത് എന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇവർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. മാർബിൾ തൊഴിലാളിയാണ്. ...
Health,

അംഗീകാര മികവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി; മാതൃ -ശിശു -സൗഹൃദ സ്ഥാപനത്തിനുള്ള അവാർഡ് തിരൂരങ്ങാടിക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് വീണ്ടും അംഗീകാരം.  ലോകാരോഗ്യ സംഘടന നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് ഗർഭിണികൾക്ക് പൂർണ്ണ സംരക്ഷണവും പരിഗണനയും നൽകി പ്രസവ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാതൃ -ശിശു സൗഹൃദ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡിനാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് മൊത്തം പതിനേഴ് ഗവ: ആശുപത്രികളെയും ഇരുപത്തിയേഴ് സ്വകാര്യ ആശുപത്രികളെയുമാണ് പരിഗണിച്ചത്. ഇതിൽ ഗവൺമെന്റ് സ്ഥാപനങ്ങളിൽ താലൂക്ക് ആശുപത്രി വിഭാഗത്തിൽ 95 പോയിന്റ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് ലഭിച്ചാണ് അംഗീകാരം നേടിയത്.  ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും  താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന്റെ നേതൃത്വത്തിൽ ആശുപത്രി പി.ആർ. ഒ. ജിനിഷ, ഹെഡ് നഴ...
Other

വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാക്കണം: വനിതാ കമ്മീഷൻ

മലപ്പുറത്ത് നടന്ന അദാലത്തിൽ തീർപ്പാക്കിയത് 18 പരാതികൾ മലപ്പുറം : വിവാഹമോചനവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയിൽ കൂടുന്നുവന്ന് വനിത കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണം. കുടുംബപരമായ നിസാര പ്രശ്‌നങ്ങൾ കാരണം വിവാഹമോചനത്തിനായി നിരവധിപേരാണ് കമ്മിഷനു മുന്നിൽ വരുന്നത്. ഇത് ഗൗരവമായി എടുത്ത് ജില്ലയിൽ വിവാഹ പൂർവ്വ കൺസിലിങ് കാര്യക്ഷമതയോടെ നടത്താനും വിവാഹം കഴിക്കാൻ പോകുന്നവർക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും കൗൺസിലിങ് നിർബന്ധമാക്കണമെന്നും കമ്മീഷൻ അംഗം പറഞ്ഞു. കമ്മീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 51 പരാതികളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ 18 പരാതികൾ തീർപ്പാക്കി. പോലീസിന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടിനായി 10 പരാതികൾ കൈമാറി. ശേഷിക്കുന്...
Information

പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

മലപ്പുറം : പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (7.7.2023) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയപ്രകാരം നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. മറ്റ് താലൂക്കുകളിൽ വെള്ളക്കെട്ട് കാരണം കുട്ടികൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു. ...
Malappuram

മുന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

എല്ലാ ഗ്രാമീണർക്കും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും - മന്ത്രി റോ ഷി അഗസ്റ്റിൻ തിരൂരങ്ങാടി : എല്ലാ ഗ്രാമീണ ജന ങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ .മൂന്നിയൂർ -ജലനിധി കുടിവെള്ള പദ്ധതി നാടിനായി സമർപ്പിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിന് വന്ന തിനുശേഷം 17 ലക്ഷം കുടുംബങ്ങൾക്കാണ് ശുദ്ധജലം വിതരണം ചെയ്തത്.കഴിഞ്ഞ ഒന്നര വർഷം കൊണ്ട് അത് 35 ലക്ഷമാക്കി ഉയർത്താൻ സാധിച്ചു. സംസ്ഥാന ത്തെ ഗ്രാമീണ ഭവനങ്ങളുടെ എ ണ്ണം 70 ലക്ഷത്തി 85000 -ത്തിനു മുകളിൽ വരും.അടുത്ത 2024 ഡിസംബറോടെ ഇത്രയും വീടു കൾക്ക് ശുദ്ധജലം എത്തിക്കാ നാണ് സർക്കാർലക്ഷ്യമിടുന്നത്. മാത്രമല്ലഅമൃത പദ്ധതിയി ലൂടെ കൂടുതൽ പേർക്ക് എത്തി ക്കാനുംപരിപാടിയുണ്ട്. കുടിവെള്ള പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ വിതരണം ചെയ്യാൻ പാ ടുള്ളൂ. ജലനിധി മിഷന്റെ ഭാഗ മായി 83 ഇടങ്ങളിൽ ജല പരിശോധ നയ്ക്കായി ല...
Crime

2 കോടി രൂപയുടെ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 3 പേർ കൊണ്ടോട്ടിയിൽ പിടിയിൽ

കൊണ്ടോട്ടി: 2 കോടി രൂപയോളം വിപണിയിൽ വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേർ പിടിയിൽ. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻ വീട്ടിൽ ടി.പി. കുമാർ (63), തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട അരുവാപ്പുരം പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ടി.പി.കുമാർ.ബുധനാഴ്ച വൈകിട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്ക് പാമ്പിൻ വിഷം വിൽക്കാൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത് എന്ന് പറയുന്നു. ഇവർക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ റിട്ട. അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരി...
Other

ഇൻസ്റ്റയിൽ പറഞ്ഞത് മധുരപ്പതിനെട്ട്, നേരിൽ കണ്ടപ്പോൾ നാല് മക്കളുടെ അമ്മ; പൊട്ടിക്കരഞ്ഞ് കാമുകൻ

നിലമ്പൂർ : മൊബൈൽ സ്‌ക്രീനിൽ മാത്രം കണ്ട കാമുകിയെ നേരിട്ട് കണ്ടതോടെ ഞെട്ടിത്തരിച്ച് കാമുകൻ, പിന്നാലെ കൂടെ ജീവിക്കാനാണ് വീടുവിട്ടിറങ്ങിയത് എന്നറിഞ്ഞതോടെ കരച്ചിലും. മലപ്പുറം ജില്ലയിലാണ് കാളികാവിലാണ് സംഭവം. ഇൻസ്റ്റഗ്രാമിലാണ് കാളികാവ് സ്വദേശിയായ 22 കാരൻ യുവതിയുമായി പ്രണയത്തിലാകുന്നത്. പ്രണയിനിക്ക് 18 വയസ്സ് മാത്രമേ പ്രായമൂള്ളൂവെന്നാണ് യുവാവ് കരുതിയത്. താൻ 18കാരിയാണെന്ന് യുവതിയും ഇയാളെ വിശ്വസിപ്പിച്ചു. ബന്ധം വളർന്നതോടെ യുവാവ് തന്റെ വിലാസവും കാമുകിക്ക് നൽകി. വിലാസം കിട്ടിയതോടെ യുവാവിനെ തേടി കോഴിക്കോട് സ്വദേശിനിയായ കാമുകി വീട്ടിലെത്തി. യഥാർഥ കാമുകിക്ക് അമ്മയുടെ പ്രായവും മറ്റു നാല് മക്കളുമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് കരച്ചിലായി. ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. കാമുകന് ചെറു പ്രായം ആണെന്നറിഞ്ഞിട്ടും വീട്ടമ്മയായ കാമുകി ഒഴിഞ്ഞു പോകാൻ തയ്യാറായില്ല. സ്വ...
Other

ഹജ്ജ്: പ്രധാന ക്യാമ്പ് കരിപ്പൂർ ഹജ്ജ് ഹൗസിൽ. വാക്സിൻ എടുക്കാത്തവർക്ക് അവസരമില്ല

മലപ്പുറം : കേരളത്തില്‍ നിന്നുള്ള 2023 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്രമീകരിക്കാനും കണ്ണൂര്‍, കൊച്ചി മേഖലകളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കാനും ധാരണയായി. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തി.ഇത്തവണ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് കേന്ദ്രം അനുവദിച്ചത്. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍. തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനം കോഴിക്കോട്, മലപ്പുറം മേഖലകളില്‍ നിന്നായതുകൊണ്ടും ഹജ്ജ് ഹൗസിലെ സൗകര്യങ്ങള്‍ കണക്...
Obituary

വിവാഹമുറപ്പിച്ച 19 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുന്നാവായ: കല്യാണമുറപ്പിച്ച പെൺകുട്ടിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം സ്വദേശിയും കോന്നല്ലൂരിൽ താമസക്കാരനുമായ കുറ്റിപ്പറമ്പിൽ മുസ്ത്ഥ ഖദീജ ദമ്പതിമാരുടെ മകൾ മാജിത സുൽത്താന (19) നെയാണ് സ്വന്തം വീടിൻ്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മാതാപിതാക്കൾ പുറത്ത് പോയി തിരിച്ചു വന്നപ്പോഴായാണ് പെൺകുട്ടിയെ മുറികത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൂന്ന് മാസം മുൻപാണ് മാജിതയുടെ വിവാഹം ഉറപ്പിച്ചത്. ജൂൺ മാസത്തിലാണ് മാജിത സുൽത്താനയുടെ വിവാഹം നടക്കേണ്ടിരുന്നത്. മരിച്ച മാജിതയ്ക്ക് നാല് സഹോദരങ്ങളുണ്ട്. കൽപകഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് പുലർച്ചെ ഒന്നരയോടെ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ...
Accident

മലപ്പുറത്ത് മിനി വാൻ ഇടിച്ച് കൊടിഞ്ഞി സ്വദേശിനിക്ക് പരിക്ക്

മലപ്പുറം : മിനി പിക്കപ്പ്‌ വാൻ ഇടിച്ചു കാൽ നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൊടിഞ്ഞി ഫാറൂഖ് നഗർ മറ്റത്ത് സൂഫിയുടെ ഭാര്യ ആലിപ്പറമ്പിൽ ഫാത്തിമ ടീച്ചർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ മലപ്പുറം കിഴക്കെതല ഓർക്കിഡ് ആശുപ ത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്. ...
Malappuram

പൊന്നാനി ഹാർബറിന് സമീപം പുരാതന ഗുഹ കണ്ടെത്തിയ സംഭവം; പുരാവസ്തു വകുപ്പ് ഖനന നടപടികൾ ആരംഭിച്ചു

പൊന്നാനി : കർമ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി പഴയ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്ക് ചാൽ നിർമാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുതുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിർമിച്ച ആർച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്.പഴയകാല ഇരുനില കെട്ടിടമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആർച്ചാണ് നിർമിച്ചിരിക്കുന്നത്. നിർമാണത്തിന് ഏകദേശം നൂറു വർഷത്തിനടുത്ത് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.അടിത്തറയിലെ മണ്ണ് പൂർണ്ണമായി നീക്കി ഖനനം നടത്തിയാൽ മാത്രമേ കണ്ടെത്തിയ ആർച്ചിന്റെയും ഗുഹയുടെയും യഥാർത്ഥ വസ്തുത ലഭിക്കൂവെന്നതിനാലാണ് ഖനനം ആരംഭിച്ചത്. കോഴിക്കോട് പഴശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫീസർ കെ.കൃഷ്ണരാജിന്റെ മേൽനോട്ടത്തിൽ രണ്ട് ഉദ്യോഗസ്ഥരും ആറ് തൊഴിലാളികളാണ് ഖനനം നടത്തുന്നത്.ആദ്യഘട്ടത്തിൽ കസ്റ്റംസ് ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്ത് വലിയ കുഴിയെടുത്ത് കെട്ടിടത്തിന് താഴെ ...
Other

ബാങ്കിങ് സേവനത്തില്‍ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാവും പതിനായിരം രൂപ കോടതി ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമീഷന്‍ വിധിച്ചു.  പണം കടമെടുത്തയാളെ അറിയിക്കാതെ അധിക പലിശയും തവണയും നിശ്ചയിക്കുന്നത് അനുചിതവ്യാപാരവും സേവനത്തിലെ വീഴ്ചയുമാണെന്ന് കണ്ടെത്തിയാണ് ഐസിഐസിഐ ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്.വീടുവെക്കുന്നതിനുള്ള വായ്പക്കു വേണ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റായ പരാതിക്കാരന്‍ എതിര്‍കക്ഷിയായ ബാങ്കിനെ സമീപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തന്നെ ഹൗസിങ് ലോണ്‍ അനുവദിക്കുമെങ്കിലും അതിനേക്കാള്‍ കുറഞ്ഞ നിരക്കായ 8 ശതമാനത്തിന് ഐസിഐസിഐ ബാങ്ക് വായ്പ അനുവദിക്കുമെന്നറിഞ്ഞാണ് പരാതിക്കാരന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. ഫ്‌ലോട്ടിംഗ് നിരക്കിലുള്ള പലിശയ്ക്കായിരുന്നു വായ്പ അനുവദിച്ചത്. പ്രതിമാസ നിരക്കായ 2867 രൂപ പ്രകാരം 180 തവണയായി അടവാക്കാനായിരുന്നു വ്യവസ്...
Obituary

ഉറുമാമ്പഴം തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

നിലമ്പൂർ: അമരമ്പലത്തു 10 മാസം  പ്രായമുള്ള കുഞ്ഞ് ഉറുമാമ്പഴം (മാതളം) തൊണ്ടയിൽ കുടുങ്ങി മരിച്ചു. അമരമ്പലം സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടൻ ഫൈസലിന്റെ മകൾ ഫാത്തിമ ഫർസിനാണ് മരിച്ചത്. കുഞ്ഞിന് കഴിക്കാൻ നൽകിയ മാതളത്തിന്റെ അല്ലി തൊണ്ടയിൽ  കുടുങ്ങി. ഇതോടെ കുഞ്ഞിന് ശ്വാസതടസം നേരിടുകയായിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ...
Other

കൗതുക വണ്ടിക്ക് വിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ്, “തുക്കുടു” ഓട്ടോ പിടികൂടി

തിരൂരങ്ങാടി: നിരത്തിലെ കൗതുക വണ്ടിയെ പൊക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം. രജിസ്ട്രേഷൻ ചെയ്യേണ്ട വാഹനം ഒരുവർഷമായിട്ടും രജിസ്ട്രേഷൻ ചെയ്യാതെയും , ഇൻഷുറൻസ് ഇല്ലാതെയും നിരത്തിലിറക്കിയതിനാണ്'തുക്കുടു' ഓട്ടോ (ഇലക്ട്രിക്- റിക്ഷ) ഉദ്യോഗസ്ഥർ പൊക്കിയത് . ആർടിഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി കഞ്ഞിപ്പുര വെച്ച്എ എം വിഐമാരായ വി വിജീഷ്, പി ബോണി എന്നിവരുടെ നേതൃത്വത്തിൽ പൊക്കിയത്. ഡൽഹിയിൽ നിന്ന് ഒരു വർഷം മുമ്പാണ് കഞ്ഞിപ്പുര സ്വദേശി ഈ വാഹനം കേരളത്തിലെത്തിച്ചത്. രജിസ്ട്രേഷൻ നിർബന്ധമായും ചെയ്യേണ്ട വാഹനമായിരുന്നു ഇത്. എന്നാൽ ഒരു വർഷത്തിലധികമായിട്ടും രജിസ്ട്രേഷൻ ചെയ്യാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പിടിച്ചത്. ...
error: Content is protected !!