Tag: മുന്നിയൂർ

മുന്നിയൂരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Obituary

മുന്നിയൂരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഖബറടക്കും....
Crime

ലഹരി വസ്തുക്കളുമായി മുന്നിയൂരിലെ 3 യുവാക്കൾ പിടിയിൽ

മുന്നിയൂർ : എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി മുന്നിയൂർ സ്വദേശികളായ 3 യുവാക്കളെ പോലീസ് പിടികൂടി. മുന്നിയൂർ പാറക്കടവ് സ്വദേശി മണമ്മൽ സിംസാറുൽ മുസദ്ധിഖ് (24), പാറക്കടവ് കുട്ടുക്കവത്ത് മുഹമ്മദ് ഷാനിബ്‌ (20), വെളിമുക്ക് സൗത്ത് ആലുങ്ങൽ സ്വദേശി കീലിപ്പുറത്ത് മുഹമ്മദ് അഷ്മർ (20), എന്നിവരെ 25 മില്ലിഗ്രാം ഗ്രാം എം.ഡി.എം.എയും, മുപ്പത് ഗ്രാം കഞ്ചാവുമായി മണ്ണട്ടാംപാറയിൽവെച്ച് സ്‌കൂട്ടർ സഹിതം തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അഷ്മർ ഇതിനുമുമ്പും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മുന്നിയൂർ മണ്ണട്ടാംപാറ അണക്കെട്ടിന് സമീപത്ത് വെച്ചാണ് സംഭവം. അണക്കെട്ട് 6 മീൻ പിടിക്കാനും എന്ന വ്യാജ എത്തുന്ന പലരും ലഹരി ഉപയോഗത്തിന് ഇവിടെ ഉപയോഗത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറഞ്ഞു. പ്രതികളെ ജാമ്യത്തിൽ വിട്ടു. മണ്ണട്ടാം പാറ, മാഹി പാലം ഇവിടെ കേന്ദ്രീകരിചാൻ ലഹരി മാഫിയ പ്രവർത്തിക്കുന്നത്. പോലീസ് നടപടി കർ...
Accident, Breaking news

മുന്നിയൂർ പാറക്കടവിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

മുന്നിയൂർ : പാറക്കടവിൽ യുവാവിനെ വിടുനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് സ്വദേശി മണമ്മൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഇസ്മായിൽ (24) ആണ് മരിച്ചത്. മൃതദേഹം തിരുരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിൽ.
Crime

അടക്ക സ്ഥിരം മോഷണം പോകുന്നു, മുന്നിയൂരിൽ പ്രതിയെ കാവലിരുന്നു പിടികൂടി

തിരൂരങ്ങാടി : മുന്നിയൂരിലെ അടക്കാ മോഷ്ടാവിനെ കാവലിരുന്നു പിടികൂടി. കളിയാട്ടമുക്ക് സ്വദേശി കോലാറമ്പത്ത് സിറാജുദ്ദീൻ (36) ആണ് പിടിയിലായത്. മുന്നിയൂർ കളത്തിങ്ങൽപാറ ജുമാമസ്ജിദിന്റെ സ്ഥലത്ത് ഉണക്കാനിട്ടിരുന്ന അടക്കയാണ് മോഷ്ടിച്ചത്. അടക്ക കച്ചവടക്കാരനായ മുള്ളുങ്ങൾ മുഹമ്മദ് പാട്ടത്തിനെടുത്ത സ്ഥലത്ത് ഉണക്കാനിട്ടിരുന്ന അടക്കയാണ് മോഷ്ടിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 18 മുതലാണ് അടക്ക മോഷണം പോയത്. വീണ്ടും തുടർന്നതോടെ ഇദ്ദേഹം സി സി ടി വി സ്ഥാപിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പുലർച്ചെ സ്കൂട്ടറിൽ എത്തി മോഷ്ടിക്കുന്നത് കണ്ടത്. ഇന്നലെ മുഹമ്മദും മകനും പാർട്ണരും കാവലിരുന്നു പിടികൂടുകയായിരുന്നു. ഇയാളെ പോലീസിൽ ഏൽപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്തെ വേറെയും ആളുകൾ പരാതിയുമായി എത്തിയിട്ടുണ്ട്....
Obituary

കളിയാട്ടമുക്ക് ക്ഷേത്ര പരിസരത്ത് മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : മുന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്ര പരിസരത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി പണ്ടാരത്തിൽ ഹസ്സന്റെ മകൻ സുലൈമാൻ (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 ന് ക്ഷേത്ര ത്തിന് സമീപത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. ഇവിടെ ഇന്നലെ ഉത്സവം ഉണ്ടായിരുന്നു. ഇത് കാണാനെത്തിയതായിരുന്നു എന്നാണ് കരുതുന്നത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായതാണെന്ന് കരുതുന്നു. ഹൃദ്രോഗം ഉള്ള ആളാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന് 3 മണിക്ക് ഖബറടക്കും....
Accident

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിന് ഗുരുതര പരിക്ക്

മുന്നിയൂർ : മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിന് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) ക്കാണ് പരിക്ക്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഐ സി യുവിൽ ആണ്....
Crime

മുന്നിയൂരിൽ അനധികൃത മണൽകടത്ത് പിടികൂടി

മൂന്നിയൂർ പാറക്കടവ് കിഴക്കൻ തോടിന് സമീപം അനധികൃതമായി കൂട്ടിയിട്ട രണ്ട് ലോഡ് മണൽ റവന്യൂ വകുപ്പ് അധികൃതർ പിടികൂടി.പാറക്കടവ് ഓട് നിർമ്മാണ കമ്പനിക്ക് സമീപം കുറ്റിക്കാട് ചേലക്കൽ കടവിലാണ് അനധികൃത മണൽ കൂട്ടിയിട്ടിരുന്നത്.കടലുണ്ടി പുഴയിൽ പാറക്കടവ് ഭാഗത്ത് നിന്നും മണലെടുത്ത് ആളൊഴിഞ്ഞ ഭാഗമായ ഇവിടെനിന്ന് മണൽ കയറ്റിപോവുന്നുണ്ടെന്ന് കടലൂണ്ടിപുഴ സംരക്ഷണ സമിതിയും നാട്ടുകാരും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മണൽ കണ്ടെത്തിയത്.കലക്ടറുടെ നിർദേശത്തെ തുടർന്ന് മൂന്നിയൂർ വില്ലേജ് ഓഫീസർ സൽമ വർഗീസ്,സ്പെഷൽ വില്ലേജ് ഓഫീസർ വേണുഗോപാൽ എന്നിവരാണ് മണൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണൽ വാർഡ് മെമ്പർ ശംസുദ്ധീൻ മണമമലിന്റെ സാന്നിധ്യത്തിൽ റവന്യൂ അധികൃതർ വെള്ളത്തിലേക്ക് തന്നെ നിക്ഷേപിച്ചു. അധികൃതർ എത്താൻ വൈകിയതിനാൽ മണലെടുപ്പിന് ഉപയോഗിക്കുന്ന തോണികൾ കടവിൽ നിന്നും മണലെടുക്കുന്നവർ മാറ്റിയതിനാ...
Gulf, Obituary

മുന്നിയൂർ സ്വദേശി സഊദിയിൽ നിര്യാതനായി

തിരൂരങ്ങാടി : വെളിമുക്ക് കൂഫയിലെ കണ്ണൻതൊടി ഊർപ്പാട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ യു. ജഅ്ഫർ ( 46 ) സഊദിയിൽ നിര്യാതനായി. തബൂക്കിനടുത്ത് ദുബയിൽ കടയിൽ ജോലിക്കാരനായിരുന്നുഉമ്മ : ഫാത്തിമ.ഭാര്യ :നജീബ, മക്കൾ : തമീം അഹ്‌മദ്‌, ബഹ്ജ, സൽവ .സഹോദരങ്ങൾ :മുസ്തഫ, അബ്ദുർറഹ്മാൻ,ആതിഖമയ്യിത്ത് അവിടെ തന്നെ മറവ് ചെയ്യും.
Health,

മൂന്നിയൂരിൽ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

മുന്നിയൂർ : ഷിഗല്ല രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടതിനെ തുടർന്ന് ഷിഗല്ലോസിസ് രോഗത്തിന്റെ ഉറവിടംകണ്ടു പിടിക്കുന്നതിന്റെ ഭാഗമായി മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെആലിഞ്ചുവട് പ്രദേശത്ത് നെടുവാ ഹെൽത്ത്‌ ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിലിന്റെയും, ഹെൽത്ത്‌ സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെയും നേതൃത്വത്തിൽഹെൽത്ത് ഇൻസ്പെക്ടർമാരായ സവിത.എം, അരുൺ.എം.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായഅജിത.എം, ജലീൽ. എം. എന്നിവർ നടത്തിയ കട പരിശോധനയിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ആലിൻചുവട്ടിൽ പ്രവർത്തിക്കുന്ന സഹല ഹോട്ടൽ,സന ബേക്കറി,അബ്ദുറഹ്മാന്റെ ഫ്രൂട്സ് സ്റ്റാൾ -ബേക്കറി എന്നിവ പരിശോധിച്ചതിൽ ആരോഗ്യകരമല്ലാത്ത സാഹചര്യം കണ്ടെത്തുകയും രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുവാൻ ആവശ്യമായ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ഫ്രൂട്ട് സ്റ്റാളിൽ ആഹാര സാധനങ്ങളോടൊപ്പം കണ്ടെത്തിയ ലക്ഷ്മണരേഖ (കൂറ ചോക്ക്), കൊതുക് തിരി മുതലായവ ആഹാര സാധ...
Obituary

മുന്നിയൂരിൽ വയോധികൻ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ

തിരൂരങ്ങാടി : വയോധികനെ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി എറക്കുത്ത് മൊയ്‌ദീനെ (67) യാണ് മരിച്ച നിലയിൽ കണ്ടത്. സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഭാര്യ സാബിറ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിയിൽ മരിച്ച നിലയിൽ കണ്ടത്. വീടിന്റെ തൊട്ടടുത്ത് തന്നെയാണ് കുഴി. ഇതിന് സംരക്ഷണ ഭിത്തിയില്ല. അസുഖ ബാധിതനായ ഇദ്യേഹം അബദ്ധത്തിൽ വീണാതാകുമെന്നാണ് കരുതുന്നത്. തിരൂരങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പടിക്കൽ പള്ളിയിൽ ഖബറടക്കും. ദമ്പതികൾക്ക് മക്കളില്ല. സഹോദരൻ കുഞ്ഞിരായിൻ....
Education

പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവം വെളിമുക്ക് എയുപി സ്കൂളിൽ

തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര . പ്രവർത്തിപരിചയ ഐടി മേളകൾ ഒക്ടോബർ 17, 18 ,19 തിയ്യതികളിൽ ചേളാരി വെളിമുക്ക് എ യു പി സ്കൂളിൽ വച്ച് നടക്കുന്നു. പ്രവർത്തിപരിചയ, ഗണിതശാസ്ത്ര സംബന്ധ തത്സമയ മത്സരങ്ങൾ വി. ജെ പള്ളി എ.എം.യു.പി സ്കൂളിലാണ് നടക്കുക. https://youtu.be/FzL-Qg0I838 വീഡിയോ ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മേളയിൽ മെഡിക്കൽ കോളേജ് , ആയുർവേദ കോളേജ്, എക്സൈസ് ,വനംവകുപ്പ് ,കലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പുരാവസ്തു , ഫിഷറീസ്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ പ്രദർശനവും ഉണ്ടായിരിക്കും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx പൊതുജനങ്ങൾക്ക് മേള കാണാൻ അവസരം ഒരുക്കുന്നുണ്ട്. മേളയുടെ വിജയത്തിന് വേണ്ടി വള്ളിക്കുന്ന് എം.എൽ.എ അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യരക്ഷാധ...
Other

ഇടിമിന്നലിൽ നാശനഷ്ടം, ഒരാൾക്ക് പരിക്ക്

മുന്നിയൂർ : ഇടിമിന്നലിൽ നാശനഷ്ടം, യുവതിക്ക് പരിക്ക്. ചേളാരി മുണ്ടിയൻമാട് തേലപ്പുറത്ത് ജയരാജൻ്റെ വീടിന് കേട് പാടുകൾ പറ്റുകയും ഭാര്യ നിമിഷക്ക് പരിക്കേൽക്കുകയും ചെയ്തു. വീടിൻ്റെ വയറിംഗ്, ടി വി മോട്ടോർ പമ്പ് തുടങ്ങിയവയെല്ലാം നശിച്ചു. വീടിൻ്റെ ചുമരുകൾ പൊട്ടി കീറിയ നിലയിലാണ്. ചേളാരി വലിയ പറമ്പിൽ തച്ചേടത്ത് മനോജിൻ്റെ വീട്ടിലെ ഫാൻ, മോട്ടോർ പമ്പ് സെറ്റ്, വയറിംഗ് എന്നിവ ഇടിമിന്നലിൽ കത്തി നശിച്ചു....
Gulf

നാട്ടിലേക്ക് തുടർചികിത്സക്ക് വരാനിരിക്കെ മുന്നിയൂർ സ്വദേശി മരിച്ചു

മുന്നിയൂർ : ജിസാനിലെ ബെയ്ശിലെ മതാലിൽ മൂന്നിയൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ മുഹമ്മദ് (53)ആണ് മരിച്ചത്. പ്രമേഹവുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. ജിദ്ദയിലും ജിസാനിലുമായി 32 വർഷം ജോലി ചെയതു. രണ്ടര വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. കുന്നുമ്മൽ കുഞ്ഞി ഹസ്സൻ-കല്ലാക്കൽ സൈനബ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: അസ്മാബി. മക്കൾ: ജെസി, ഫെമീന, ജവാദ്, ശഹൽ. മരുമക്കൾ: ജാസിം കോണിയത്ത് പരപ്പനങ്ങാടി, സൈഫുദ്ദീൻ ഓമച്ചപ്പുഴ. ബെയ്ഷ് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ജിസാനിൽ സംസ്‌കരിക്കും. അനന്തര നടപടികൾക്കായി ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കമ്യൂണിറ്റി സോഷ്യൽ വെൽഫെയർ മെമ്പറുമായ ഹാരിസ് കല്ലായി, ബെയ്ഷ് കെ എം സി സി നേതാക്കളായ ജമാൽ കമ്പിൽ, ശമീൽ മുഹമ്മദ് വലമ്പൂർ, യാസിർ വാൽക്കണ്ടി എന്നിവർ രംഗത്തുണ്ട്....
error: Content is protected !!