Tag: Calicut medical college

കോഴിക്കോട് മെഡിക്കൽ കോളജിൽ യോഗ്യതയില്ലാത്ത +2 വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ
Other

കോഴിക്കോട് മെഡിക്കൽ കോളജിൽ യോഗ്യതയില്ലാത്ത +2 വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ

കുട്ടിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് വൈസ് പ്രിൻസിപ്പൽ യോഗ്യതയില്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ. കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാർത്ഥിനി ക്ലാസിലിരുന്നത് നാല് ദിവസമാണ്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല. സംഭവം അരിഞ്ഞത് ഹാജർ പരിശോധിച്ചപ്പോഴാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പരാതി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നവംബർ 29ന് ഒന്നാം വർഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്. സംഭവത്തില്‍ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പൊലീസിൽ ഇന്നലെ രാത്രി പരാതി നൽകി. വിദ്യാർത്ഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലെങ്കിലും ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന പൊലീസ് പറയുന്നു. വിദ്യാർത്ഥി മലപ്പുറം സ്വദേശിനിയാണ്. അതേ സമയം, യോഗ്യതയില്ലാത്ത...
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂ...
Other

താനാളൂരിൽ നാലു വയസുകാരനെ തെരുവുനായകൾ കടിച്ചുകീറി

താനൂർ: താനാളൂരിൽ നാല് വയസുകാരനെ തെരുവ് നായകൾ കടിച്ചു കീറി. വട്ടത്താണി കമ്പനിപ്പടിയിൽ താമസിക്കുന്ന കുന്നത്ത് പറമ്പിൽ റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ നാല്പപതോളം മുറിവുകളുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. വീടിന് സമീപത്തുള്ള ബൈപ്പാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. ഈ സമയത്ത് കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവും സഹോദരനും എത്തിയാണ് നായകളിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തിയത്. കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മുറിവുകളുണ്ട്. ചില മുറിവുകൾ ആഴത്തിലുള്ളതാണ്. കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശു...
Accident

മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവെച്ച് യുവതി മരിച്ചെന്ന് പരാതി

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിയായി പ്രവേശിപ്പിക്കുകയായിരുന്നു. പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നൽകിയപ്പോൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കൽ കോളജിൽ എത്തി ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അതിനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു കുത്തിവയ്പ്പ് എടുത്തു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂർണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയിൽ ശരീരം തളർന്നു പോകുകയായിരുന്നു. തുടർന്ന് ഉടൻ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ...
Other

ഓപ്പറേഷനിടെ കത്രിക മറന്നു വെച്ച സംഭവം: പ്രതികാര നടപടിയുമായി ഡോക്ടർമാർ

കോഴിക്കോട്∙ യുവതിയുടെ ശരീരത്തില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പന്തീരാങ്കാവ് മലയിൽക്കുളങ്ങര ഹർഷിനയും ഭര്‍ത്താവ് അഷ്റഫും ബന്ധുവും ഡോക്ടർമാരുമായി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടതിനെതിരെയാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ പരാതി മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് പൊലീസിന് കൈമാറി. അനുമതിയില്ലാതെ വിഡിയോ ചിത്രീകരിച്ചു, ചാനലുകള്‍ക്ക് നല്‍കി തുടങ്ങിയ പരാതികളാണ് ഡോക്ടർമാർ ഉന്നയിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലിന് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അഷ്റഫിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കത്രിക മറന്നുവെച്ചതില്‍ ആശുപത്രിയുടെ അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ഹര്‍ഷിനയോട് ആവശ്യപ്പെട്ടെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചിട്ട...
Health,

പേ വിഷബാധയ്ക്കെതിരെയുള്ള സിറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും

തിരൂരങ്ങാടി : പേവിഷബാധയ്ക്കെതിരെയുള്ള സീറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപ്രതിയിലും ലഭ്യമാകും. നായ, പൂച്ച തുടങ്ങിയവയുടെ ആക്രമണത്തിൽ പരുക്കേറ്റാൽ പേവിഷബാധ ഏൽക്കാതിരിക്കാൻ മുറിവിന് ചുറ്റും നൽകുന്ന ആന്റി റാബിസ് സീറം ആണ് ഇനി മുതൽ താലൂക്ക് ആശുപത്രിയിലും ലഭ്യമാക്കുന്നത്.ആദ്യ കുത്തിവയ്പിന് ശേഷം നൽകുന്നതാണിത്. വാർത്തകൾ വാട്‌സ്ആപ്പിൽ കിട്ടാൻ ലിങ്കിൽ കയറി ജോയിൻ ചെയ്യുക.. https://chat.whatsapp.com/FqWCyqSVfg91uW87INwHKV ഇതുവരെ മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും മാത്രമാണു ലഭിച്ചിരുന്നത്. നായയുടെ കടിയേറ്റവർ ഇതിനായി കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജിലേക്കും ജില്ലാ ആശുപത്രികളിലേക്കും പോകേണ്ട അവസ്ഥയായിരുന്നു. ഇത് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിനാൽ താലൂക്ക് ആശുപത്രിയിൽ തന്നെ ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. താലൂക്ക് ആശുപത്രിയിൽ ഐസിയു സംവിധാനം ആരംഭിച്ച തിനാൽ സീറം ലഭ്യമാക്കണമെ...
Crime

കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ നഴ്സായി ആൾമാറാട്ടം, യുവതി പിടിയിൽ

കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്‌സിന്റെ ഓവര്‍കോട്ടുമായി വാര്‍ഡിലെത്തിയ യുവതിക്കെതിരെ പോലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു.യുവതിയെ കസ്റ്റഡിയി്‌ലെടുത്തിട്ടുണ്ട്. റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 31-ാം വാര്‍ഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കാണുകയായിരുന്നു. ഉടന്‍തന്നെ് ഇയാള്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും തെളിയുന്നത്. ...
Other

സ്കൂൾ വളപ്പിൽ കുട്ടിയെ കടിച്ച നായ ചത്തു വീണു, പേ ബാധ സ്ഥിരീകരിച്ചു

തേഞ്ഞിപ്പലം : സ്കൂൾ വളപ്പിൽ വെച്ച് വിദ്യാർത്ഥി യെ കടിച്ച ശേഷം പരാക്രമം കാണിച്ച നായ ചത്തു വീണു. പോസ്റ്റുമോർട്ടത്തിൽ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ജി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി യെയാണ് നായ കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. സ്കൂളിലേക്ക് വരുമ്പോൾ സ്കൂൾ മുറ്റത്ത് വെച്ച് നായ കടിക്കുകയായിരുന്നു. തുടർന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുരുണ്ട ശേഷം പുറത്തേക്കോടി സ്കൂൾ വളപ്പിൽ തന്നെ ചത്തു വീണു. പരിക്കേറ്റ വിദ്യാർത്ഥി യെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായയുടെ ജഡം വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എത്തിച്ച് നടത്തിയ പോസ്റ്മോർട്ടത്തിൽ പേ വിഷബാധ സ്ഥിരീകരിച്ചു. പേ ബാധയുണ്ടായിരുന്ന നായക്ക് മറ്റു നായകളുമയി സമ്പർക്കം ഉണ്ടാക്കാമെന്നും അതിനാൽ പേ ലക്ഷണമുള്ളവ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു ...
Other

മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ വീട്ടമ്മയ്ക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം

കോഴിക്കോട്: മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ വീട്ടമ്മയ്ക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം. പന്നികോട് ഇരഞ്ഞിമാവ് പഞ്ചിലി വീട്ടിൽ റഷീദ (40) ആണ് കനിവ് 108 ആംബുലൻസിനുള്ളിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. ഞായാറാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. വാട്‌സ്ആപ്പിൽ വാർത്ത ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz പ്രസവ വേദന അനുഭവപ്പെട്ട റഷീദയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഉടൻ തന്നെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. 6.58ന് ഡോക്ടർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂം എമർജൻസി റസ്പോൺസ് ഓഫീസർ റുമൈസ അത്യാഹിത സന്ദേശം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിഖിൽ വർഗീസ്, പൈലറ്റ് സൽമാൻ ടി.പി എന്നിവർ ആശുപത്രിയിൽ...
Accident

ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി . പനമ്പുഴ കൊളപ്പുറം റോഡിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് വൈകുന്നേരം 6.മണിക്കാണ് അപകടം. കാൽനട യാത്രക്കാരനായ കൊളപ്പുറം കാരച്ചിന പുറായ സൈതലവി (46), ബൈക്ക് യാത്രക്കാരൻ കുന്നുംപുറം പടിക്കതൊടിക ഇസ്മയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. ഇടിയെ തുടർന്ന് മതിൽ പൊളിഞ്ഞു. ...
Breaking news, Malappuram

കോളജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമം, പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. വീട്ടില്‍ നിന്ന് കോളജിലേക്ക് പോകാന്‍ കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ 12.45-ഓടെയാണ് സംഭവം. 21-കാരിയെ അക്രമി വയലിലേക്ക് വലിച്ചുകൊണ്ടുപോയി. കുതറി രക്ഷപ്പെട്ട വിദ്യാര്‍ഥിനി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിച്ചു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.പ്രതിയെന്ന...
Breaking news, Obituary

പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ സംഘർഷാവസ്ഥ

സി.പി.എം എല്‍.സി സെക്രട്ടറിയുടെ ഇടപെടല്‍മൃതദേഹം താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിൽ ഒത്തു കൂടിയവർ. തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടത്തില്‍ രാജേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.സി ഇബ്രാഹീംകുട്ടി ഇടപെട്ട് താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മരണ കാരണം വ്യക്തമാക്കാത്തതിനാല്‍ ഫോറന്‍സിക് സര്‍ജനുള്ള ആശുപത്രികളില്‍ മാത്രമേ പോസ്റ്റ് മോര്‍ട്ടത്തിന് സാധിക്കൂവെന്ന് പറഞ്ഞാണ് ആസ്പത്രി അധികൃതര്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റ...
error: Content is protected !!