കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
അറബിക് പഠനവകുപ്പിൽ
അസിസ്റ്റന്‍റ് പ്രൊഫസര്‍ അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും സഹിതം ആഗസ്റ്റ് 29-ന് ഉച്ചക്ക് 2.30-ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446254092.
പി.ആർ. 1111/2025
വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ
സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിലെ എം.എ. വിമൻസ് സ്റ്റഡീസ് പ്രോഗ്രാമിൽ എസ്.സി. സംവരണ സീറ്റൊഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്കുള്ള പ്രവേശന അഭിമുഖം ആഗസ്റ്റ് 29-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. പ്രസ്തുത സംവരണ വിഭാഗത്തിലുള്ളവർ ഹാജരാകാത്തപക്ഷം മറ്റ് വിഭാഗത്തിലുള്ളവരെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾ പഠനവകുപ്പ് വെബ്‌സൈറ്റിൽ. ഇ - മെയിൽ : wshod@...