സ്റ്റാന്‍ഫഡ് റാങ്കുപട്ടികയില്‍ വീണ്ടും ഇടം നേടി കാലിക്കറ്റിലെ പ്രഫസർ. എം.ടി. രമേശന്‍
അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയും നെതര്‍ലാന്‍ഡിലെ എല്‍സേവ്യര്‍ അക്കാദമിക് പബ്ലിക്കേഷന്‍സും ചേര്‍ന്ന് നടത്തിയ ഗവേഷകരുടെ ലോകറാങ്കിങ്ങില്‍ ഇടം നേടി കാലിക്കറ്റിലെ പ്രൊഫസറും. കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസറും പോളിമര്‍ സയന്‍സില്‍ ഗവേഷകനുമായ ഡോ. എം.ടി. രമേശനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്റ്റാന്‍ഫഡിന്റെ റാങ്ക് പട്ടികയില്‍ ഇടം നേടിയത്. വിവിധ വിഷയങ്ങളിലായി ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരില്‍ നിന്ന് തയ്യാറാക്കുന്നതാണ് രണ്ട് ശതമാനം പേരുടെ പട്ടിക. കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 39 പേര്‍ ഉള്‍പ്പെട്ടിട്ടുടണ്ട്. കാലിക്കറ്റില്‍ നിന്ന് ഡോ. രമേശന്‍ മാത്രമാണുള്ളത്. ഗ്രന്ഥകര്‍തൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇന്‍ഡക്സ്, സൈറ്റേഷന്‍സ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം. പ്രശസ്തമായ രാജ്യാന്തര ജേണലുകളില്‍ നൂറ്റിമുപ്പതോളം പ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്...