കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ബി.എഡ്. പ്രവേശനംവെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള (കൊമേഴ്‌സ് ഓപ്ഷന്‍ ഒഴികെ) വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി പരിശോധിക്കാം. കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മെറിറ്റടിസ്ഥാനത്തില്‍ 9 മുതല്‍ പ്രവേശനം ആരംഭിക്കും. ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം 10 മുതല്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാകും. ഫോണ്‍ 0494 2407016, 2660600. പി.ആര്‍. 994/2023
നാച്വറല്‍ സയന്‍സ് അസി. പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നാച്വറല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 25-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്...









