കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
മൈക്രോസ്‌കോപ്പി ആന്റ് ഇമേജിംഗ് ഓപ്പറേറ്റര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫസിലിറ്റിയില്‍ മൈക്രോസ്‌കോപ്പി ആന്റ് ഇമേജിംഗ് ഓപ്പറേറ്റര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 348/2023
ഹിന്ദി പഠനവകുപ്പില്‍ ത്രിദിന ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പും സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റും സംയുക്തമായി ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 21-ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി അന്താരാഷ്ട്ര സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ പ്രോഫ. ജി.ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്‍കും. പി.ആര്‍. 34...

