കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന് സര്‍വകലാശാലാ കാമ്പസിലെ ജിമ്മിജോര്‍ജ് ജിംനേഷ്യത്തില്‍ തുടക്കമായി. ബുധനാഴ്ച വനിതാവിഭാഗത്തിലാണ് മത്സരം നടന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പ് നടക്കും.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ വനിതാവിഭാഗം മത്സരത്തില്‍ നിന്ന്. പി.ആര്‍. 1697/2022
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സി.സി.എസ്.ഐ.ടി. യുടെ സര്‍വകലാശാലാ കാമ്പസിലുള്ള സെന്ററില്‍ മണിക്കൂര്‍ വേതനടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. എം.എസ് സി./എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 12-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. ഓ...













