കോൺഗ്രസ് കുടുംബ സംഗമവും ഇഫ്താർമീറ്റും നടത്തി
മൂന്നിയൂർ. കോൺഗ്രസ് തറവാട്ടിലെ കാരണവന്മാരും ഇളം തലമുറയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളെ കൂട്ടിയിണക്കി പടിക്കൽ ടൌൺ കോൺഗ്രസ് സംഘടിപ്പിച്ച കോൺഗ്രസ് കുടുംബ സംഗമം വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ. പി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തുഗാന്ധി മുഹമ്മദ് അധ്യക്ഷം വഹിച്ചുമണ്ഡലം പ്രസിഡന്റ് കെ. മൊയ്‌ദീൻകുട്ടി,എ കെ. അബ്ദുറഹ്മാൻ, വീക്ഷണം മുഹമ്മദ്, റിയാസ് മുക്കോളി, സലാം പടിക്കൽ , പി കെ. അൻവർ സാദത്ത്, സി എഛ്. സാദിഖ്, സഫീൽ മുഹമ്മദ്, ജാസ്മിൻ മുനീർ, പി കെ. ഖൈറുന്നിസ എന്നിവർ പ്രസംഗിച്ചുചടങ്ങിൽ വെച്ച് അഞ്ചു വർഷമായി റംസാനിൽ തുടർച്ചയായി നോമ്പ് പിടിക്കുന്ന ഷൈജ എന്ന വീട്ടമ്മയെയും , കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എംഫിൽ (ക്യാമ്പ്യൂട്ടർ സയൻസ് )ഒന്നാം റാങ്കോടെ പാസ്സായ പ്രവിത എന്ന വിദ്യാർത്ഥിനിയെയും പൊന്നാടയണിയിച്ചും , മുമെന്റോ നൽകിയും ആദരിച്ചു.അതോടനുബന്ധിച്ചു സമൂഹത്തിലെ നാനാ തുറകളിലുള്ള മത , സാമ...