Tag: Fire

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി ; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു
Accident

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി ; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു

കോഴിക്കോട് : ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു. കോഴിക്കോട് നഗരത്തില്‍ പുലച്ചെ 3.50നാണ് അതിദാരുണമായ അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഉള്‍പ്പെടെ ആറു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന സുലോചനയെ അത്യാസന്ന നിലയില്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയായിരുന്നു അപകടം. ശക്തമായ മഴയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റ് ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ആംബുലന്‍സില്‍ നിന്ന് തീ പടര്‍ന്ന് സമീപത്തെ നാലു നില കെട്ടിടത്തിന്റെ ഒരു ഭാഗവും കത്തി നശിച്ചു. ആംബുലന്...
Accident

പുത്തനത്താണിക്ക് സമീപം പെയിന്റ് കട കത്തിനശിച്ചു

പുത്തനത്താണി: പുത്തനത്താണിക്ക് സമീപം വന്‍ അഗ്‌നിബാധ. സുപ്രിയ ഹോസ്പിറ്റലിന് മുന്‍വശത്തെ പെയിന്റ് ഷോപ് കത്തിനശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു കൊണ്ടിരിക്കുകയാണ്. പെയിന്റ് കട പൂർണമായി കത്തി നശിച്ചു. ഇതോടൊപ്പം നിർത്തിയിട്ടിരുന്ന സ്കൂട്ടറും കത്തി നശിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു....
Accident

കിന്‍ഫ്ര തീപിടിത്തം : രഞ്ജിത്തിന്റെ കണ്ണുകള്‍ ഇനി മറ്റൊരാള്‍ക്ക് വെളിച്ചമാകും

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മരുന്ന് സംഭരണശാലയില്‍ തീയണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. നേത്രദാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ചെങ്കല്‍ചൂള ഫയര്‍ സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം ചാക്ക സ്റ്റേഷനിലും പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാരം ഉച്ചയ്ക്കുശേഷം ആറ്റിങ്ങലിലെ വീട്ടുവളപ്പില്‍ നടക്കും. ചാക്കയില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും. ചാക്ക ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാനായ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്ത് (32) ആണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്. തീയണക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് പാളിക്കടിയില്‍പ്പെട്ട രഞ്ജിത്തിനെ ഏറെ നേരം പണിപ്പെട്...
Accident, Information

റിയാദില്‍ താമസ സ്ഥലത്ത് തീപിടുത്തം ; മലപ്പുറം സ്വദേശികളടക്കം ആറുപേര്‍ മരിച്ചു

റിയാദ് : റിയാദ് ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം സ്വദേശികളടക്കം ആറു പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരക്കാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് അറിയുന്നത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുള്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങല്‍ തൊടിയില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ചത്. സൗദി റിയാദിലെ ഖാലിയദിയയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. മരിച്ച മറ്റ് രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളും രണ്ട് പേര്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. പെട്രോള്‍ സ്റ്റേഷനില്‍ പുതുതായി ജോലിക്കെത്തിയവര്‍ക്കാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഇവരില്‍ മൂന്ന് പേര്‍ക്ക് താമസാനുമതിയും (ഇഖാമ) ലഭിച്ചു. ഇന്ന് പുലര്‍ച്ചെ 1.30നാണ് ഇവരുടെ വസതിയില്‍ തീപിടിത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോര്‍ട്...
Information, Politics

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച സംഭവം ; ഗിരികുമാറിന്റെ അറസ്റ്റിനു പിന്നില്‍ സി.പി.എം. ഗൂഢാലോചനയെന്ന് ബിജെപി

തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ വി.ജി. ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സി.പി.എം. നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി സുധീര്‍. ബിജെപി തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും , നഗരസഭ കൗണ്‍സിലറുമാണ് പിടിയിലായ ഗിരികുമാര്‍. 2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. നാലര വര്‍ഷം രണ്ട് അസി.കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പ് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തില്‍ തന്നെ നശിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ കള്ള കേസ് ചുമത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സുധാര്‍ ആരോപിച്ചു. ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്...
Information

ദുബായിലെ തീപിടുത്തത്തില്‍ ദമ്പതികള്‍ മരണപ്പെട്ട സംഭവം : ധന സഹായം അവശ്യപ്പെട്ട് നിവേദനം നല്‍കി

വേങ്ങര: ദുബായിയിലെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ട വേങ്ങര സ്വദേശികളായ ദമ്പതികളുടെ കുടുംബത്തിന് സഹായം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി. കണ്ണമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് നിവേദനം നല്‍കിയത്. ദുബായില്‍ താമസിക്കുന്ന ഫ്ലാറ്റില്‍ ഉണ്ടായ തീ പിടുത്തത്തിലാണ് വേങ്ങര ചേറൂര്‍ സ്വദേശികളായ കാളങ്ങാടന്‍ റിജേഷും ഭാര്യ ജിഷയും മരണപ്പെട്ടത്. ഇരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തിര സഹായം അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചാണ് കണ്ണമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിക്കുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തത്. എടക്കരയില്‍ വിവി പ്രകാശ് അനുസ്മരണ ചടങ്ങില്‍ വെച്ചാണ് നിവേദനം നല്‍കിയത്. സംഭവം നടന്നു പതിനഞ്ചു ദിവസമായിട്ടും ഇത് വരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു അശ്വാസ വാക്കോ ഒരു സഹായമോ ഒരു സര്‍ക്കാര്‍ പ്രധിനിധി ഇത് ...
Information

കരിമരുന്നിന്റെ ആകാശപുരത്തിന് തൃശ്ശൂരിൽ ഇന്ന് തിരികൊളുത്തും

നാടും നഗരവും ഇനി പൂര ലഹരിയിലേക്ക്. ആകാശത്ത് പൂരത്തിന്റെ വരവറിയിച്ചു കൊണ്ട് വര്‍ണവിസ്മയം തീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പൂര പ്രേമികള്‍. പൂരത്തിന്റെ മുന്നോടിയായുളള സാംപിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും.സാമ്പിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ടു നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദര്‍ശനവും ഇന്ന് തുടങ്ങും....
Information

തീച്ചൂളയില്‍ വീണു കാണാതായ തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂര്‍ പ്ലൈവുഡ് കമ്പനി വളപ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ മാലിന്യക്കുഴിയില്‍ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കിട്ടി. സുരക്ഷാ ജീവനക്കാരനായ ബംഗാള്‍ സ്വദേശി നസീര്‍ ഹുസൈന്‍ (23) ആണു മരിച്ചത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് നസീറിന്റെ മൃതദേഹാവശിഷ്ട്ങ്ങള്‍ കണ്ടെത്തിയത്. ഉടലിന്റെ ഭാഗങ്ങളും കാല്‍പാദത്തിന്റെ അസ്ഥിയുമാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, തലയോട്ടി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചില്‍ തുടരുകയാണ്. പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് ഇന്നലെ രാവിലെ 6.30നാണ് വീണത്. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില്‍ നസീര്‍ അപകടത്തില്‍ പതിക്കുകയായിരുന്നു. ഓടക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന നസീര്‍, ഇവിടെ 15 അടിക്കു മേല്‍ പൊക്കത്തിലാണു പ്ലൈവുഡ് മാല...
Accident, Information

കിഴക്കേകോട്ടയില്‍ ബസ് വെയിറ്റിംഗ് ഷെഡിന് സമീപം തീപിടിത്തത്തില്‍ നാല് കടകള്‍ കത്തി നശിച്ചു

തിരുവനന്തപുരം : കിഴക്കേകോട്ടയില്‍ തീപിടിത്തത്തില്‍ നാല് കടകള്‍ കത്തിനശിച്ചു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടര്‍ന്നത്. ചായക്കടയില്‍ നിന്ന് തീപടര്‍ന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടര്‍ന്നു. ആറ് യൂണിറ്റ് അഗ്‌നിരക്ഷാ സേന സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേര്‍ന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ആളുകള്‍ പ്രദേശത്ത് തടിച്ച് കൂടിയിട്ടുണ്ട്. പുക വലിയ തോതില്‍ ഉയര്‍ന്നിരുന്നു. സമീപത്തുള്ള ചായക്കടയില്‍ നിന്ന് തീപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം. സമീപത്തുള്ള ചായക്കടയില്‍ നിന്നും സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറയുന്നത്. അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചി...
Information

വീടിനു പുറത്ത് വച്ച് നിലവിളി ശബ്ദം ; അധ്യാപികയെ പൊളളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ അധ്യാപികയെ പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തില്ലങ്കേരിയില്‍ പ്രീ പ്രൈമറി അധ്യാപിക കെ. ഡി.ബിനിത (36)യാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. പേരാവൂര്‍ തുണ്ടിയിലെ ദാസന്റെയും ജാനകിയുടെയും മകളാണ്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് വെച്ച് ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും കണ്ടത് ദേഹമാസകലം തീപ്പൊള്ളലേറ്റ നിലയിലായിരുന്നു. ഉടന്‍ ബിനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് പി.കെ.പ്രസാദ്, മക്കള്‍: അമല്‍ പ്രസാദ് , അമയ പ്രസാദ്. പരിയാരം കണ്ണൂര്‍ ഗവ.മെഡി.കോളജില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും...
Crime, Information

ട്രെയിനില്‍ തീവെപ്പ് നടത്തിയ കേസ് ; ഷാറൂഖ് സെയ്ഫി റിമാന്‍ഡില്‍, ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റും

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയായ ഷാറൂഖ് സെയ്ഫിയെ ഏപ്രില്‍ 28വരെ 28 വരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുന്‍സിഫ് കോടതി ജഡ്ജ് എസ്.വി. മനേഷ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി പ്രതിയെ കണ്ടിരുന്നു. നിലവില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം നടക്കുകയാണ്. ഇതിനു ശേഷം ഷാറുഖിനെ ഡിസ്ചാര്‍ജ് ചെയ്യും. തുടര്‍ന്ന് ജില്ലാ ജയിലിലേക്ക് മാറ്റും. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്‍ മുറിയിലാണ് ഷാരുഖ് ഉള്ളത്. ശരീരത്തിലേറ്റ പരുക്കുകള്‍ക്ക് ചികിത്സ ആവശ്യമുണ്ടെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നും മറ്റു പരുക്കുകള്‍ ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പറ്റിയതാണെന്നും കാഴ്ചശക്തിക്ക് പ്രശ്‌നങ്ങളില്ലെന്ന...
Crime, Information

ഷാരൂഖ് അതേ ട്രെയിനിൽ കണ്ണൂരിലെത്തി?; പൊള്ളലിന് ചികിത്സ തേടി രത്‌നഗിരിയിലെ ആശുപത്രിയിൽ, പിന്നാലെ പിടിയിൽ

കോഴിക്കോട്∙ എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീ കൊളുത്തിയ കേസിലെ പ്രതിക്കായി ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്, ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്നും പിടികൂടിയെന്ന വാർത്ത പുറത്തുവരുന്നത്. പൊള്ളലേറ്റ നിലയിൽ മഹാരാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലെ രത്‌നഗിരിയിൽ ആശുപത്രിയിൽ ചികിത്സ തേടിയ ഷാരൂഖ് സെയ്ഫിയെ, അവിടെനിന്നാണ് എടിഎസ് കസ്റ്റഡിയിലെടുത്തതെന്നാണു ലഭിക്കുന്ന വിവരം. തുടർന്ന് ഇക്കാര്യം കേരളത്തിൽനിന്നുള്ള ഭീകരവിരുദ്ധ സ്ക്വാഡിനെ അറിയിക്കുകയായിരുന്നു. ഷാരൂഖ് സെയ്ഫിക്ക് പൊള്ളലേറ്റതിനു പുറമെ മറ്റു ചില പരുക്കുകളുമുണ്ട്. തലയ്ക്കേറ്റ പരുക്കിനെ തുടർന്നാണ് ചികിത്സ തേടിയതെന്നും റിപ്പോർട്ടുണ്ട്. രത്‌നഗിരിയിൽ നിന്നും അജ്മീറിലേക്കു കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് സെയ്ഫി മൊഴി നൽകി. അതേസമയം, തീയിട്ട ട്രെയിനിൽത്തന്നെയാണ് ഷാരൂഖ് സെയ്ഫി കണ്ണ...
Crime, Information

ട്രെയിനില്‍ തീവെപ്പ് : പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് കണ്ണൂരില്‍ നിന്നും

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി മുഹമ്മദ് ഷാറൂഖ് സെയ്ഫി പൊലീസ് കസ്റ്റഡിയില്‍. കണ്ണൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഷാറൂഖ് സെയ്ഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ, തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. ഇയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന നിര്‍ണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു. കാലിന് പൊള്ളലേറ്റയാള്‍ ഇന്ന് പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളോട് ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയ...
Calicut, Crime, Information

ട്രെയിനില്‍ തീകൊളുത്തിയ സംഭവം ; സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയല്ലെന്ന് പൊലീസ്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീവെച്ച സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതിയല്ലെന്ന് പൊലീസ്. ദൃശ്യത്തിലുള്ളത് വിദ്യാര്‍ത്ഥിയായ കപ്പാട് സ്വദേശി ഫആയിസ് മന്‍സൂറാണ്. യുവാവ് ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനില്‍ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി പോവുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. പ്രതിയുടേതിന് സമാനമായ ഷര്‍ട്ട് ധരിച്ചിരുന്നതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ അക്രമം നടന്ന സമയം 9.30യും സിസിടിവിയിലെ ദൃശ്യങ്ങള്‍ രാത്രി 11.30ഓടെ ഉള്ളതുമായിരുന്നു. ഇതു ദുരൂഹത വര്‍ധിപ്പിച്ചതോടെയാണ് വിശദമായ പരിശോധന നടത്തിതും പ്രതിയുടേതല്ല ദൃശ്യങ്ങളെന്ന് പൊലീസ് സ്ഥിരീകരിച്ചതും....
Crime, Information

ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്ത് വിട്ടു, പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

കോഴിക്കോട് : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കും. ഉത്തര മേഖല ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. ആക്രമണത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണത്തിനു ശേഷമേ പറയാനാകൂവെന്നും ഡിജിപി വ്യക്തമാക്കി. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗണ്‍, മെഡിക്കല്‍ കോളേജ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരും, റൂറല്‍ എസ്എസ്ബി ഡിവൈഎസ്പി എന്നിവര്‍ എലത്തൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍, അക്രമിയുടേതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവ...
Crime, Information

ട്രെയിനിന് തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട് : ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. ചുവന്ന കള്ളികളുള്ള ഷര്‍ട്ട് ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫോണ്‍ ചെയ്യുന്നതും ഒരു ഇരുചക്രവാഹനത്തില്‍ കയറി പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാളുടെ കയ്യിലൊരു ബാഗുമുണ്ട്. ഇയാള്‍ തന്നെയാണോ അക്രമിയെന്ന് പൊലീസും ഉറപ്പിച്ച് പറയുന്നില്ല. പക്ഷേ ദൃക്‌സാക്ഷി നല്‍കിയ സൂചനകളെല്ലാം യോജിക്കുന്നയാളാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ചാണ് സംഭവം. അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന...
Information

ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കാന്‍ പൊലീസ്

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. നിര്‍ണായക സാക്ഷി റാസിക്കിന്റെ സഹായത്തോടെ പ്രതിയുടെ രേഖചിത്രം തയ്യാറാക്കാനാണ് പൊലീസ് നീക്കം. ചുവന്ന ഷര്‍ട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്നാണ് സാക്ഷി റാസിക്കില്‍ നിന്നും ലഭിച്ച സൂചന.വാഷ് ബേസിനടുത്ത് ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു എന്നും ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു. ഇയാള്‍ മലയാളി ആണെന്ന് തോന്നിയില്ലെന്നും റാസിക് മൊഴി നല്‍കി. അതേസമയം പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പെട്രോള്‍ അടങ്ങിയ കുപ്പി, ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷി...
Accident

ട്രൈനില്‍ യുവാവ് തീവെച്ചു; രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ രണ്ട് വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ രണ്ട് വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തലയടിച്ച് വീണാണ് മരണം. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകള്‍ രണ്ട് വയസുകാരി സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും കുഞ്ഞുമായി മടങ്ങുകയായിരുന്നു റഹ്‌മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പ് തുറ കഴിഞ്ഞു വരികയായിരുന്നു. കോഴിക്കോട് നിന്നും ട്രെയിന് കയറിയതായിരുന്നു ഇയാള്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിന്‍ എലത്തൂരിലെത്തിയപ്പോഴാണ് ഡി1 കോച്ച...
Accident, Information

കുടുംബശ്രീ ജനകീയ ഹോട്ടലില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ജീവനക്കാര്‍ പുറത്തേക്കോടി

പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു. ജീവനക്കാര്‍ ഹോട്ടലില്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. പാലക്കാട് പുതുശ്ശേയില്‍ ആണ് സംഭവം. കഞ്ചിക്കോട് അഗ്‌നി രക്ഷാസേനാംഗങ്ങള്‍ ഹോട്ടലിലെ തീ അണച്ചു. ഹോട്ടലില്‍ പാചകം ചെയ്യുമ്പോഴാണ് ഗ്യാസ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച് ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെടുത്തു. സിലിണ്ടര്‍ പൊട്ടി തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിലും കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാര്‍ അറിയിച്ചു....
Information, Life Style

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം ; സര്‍ക്കാരിന്റെ അലംഭാവമാണ് കാരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം കാരണം കേരളം ദുരിതത്തിലായെന്നും സര്‍ക്കാരിന്റെ അലംഭാവമാണ് ഇതിന് കാരണമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കേരളത്തെ ദുരന്തത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. കൊച്ചിയില്‍ മാത്രമുള്ള പ്രശ്നമാണിതെന്ന് ആരും വിചാരിക്കേണ്ട. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമാണ് ഇതിന് കാരണമെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വളരെ ഗൗരമായിട്ടാണ് മാലിന്യപ്രശ്നം കൈകാര്യം ചെയ്തതെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ ഒട്ടും ഗൗരവമില്ലാതെയാണ് പ്രശ്നം കൈകാര്യം ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. മനുഷ്യരെ കൊന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് ഈ സംഭവമെന്ന് കേരളം വിശ്വസിക്കുന്നു. തീ പിടുത്തത്തിന...
Information

ചവറിന് തീയിടുന്നതിനിടെ തീ ആളിപ്പടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു

കണ്ണൂര്‍: പറമ്പിലെ ചവറിന് തീ ഇടുന്നതിനിടെ തീ ആളിപ്പടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ അണ് സംഭവം. ചപ്പമല പൊന്നമ്മ കുട്ടപ്പന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയായിരുന്നു പൊന്നമ്മയുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്ന് പിടിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, കൊട്ടിയൂര്‍ വനത്തിലേക്ക് പടര്‍ന്ന തീ ഫയര്‍ ഫോഴ്‌സ് എത്തി അണച്ചു....
Other

ചെമ്മാട് പോലീസ് ക്വാർട്ടേഴ്‌സിൽ തീപിടുത്തം

തിരൂരങ്ങാടി : പോലീസ് ക്വാർടേഴ്‌സിൽ തീപിടുത്തം. ഇന്ന് രാത്രി 9 മണിക്കാണ് തീപിടുത്തം കണ്ടത്. മസ്ജിദ് റോഡിന് സമീപത്ത് ക്വാർടേഴ്സ് വളപ്പിൽ തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ട ഭാഗത്താണ് തീ പിടിത്തം ഉണ്ടായത്. 2 ഭാഗത്ത് തീ ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാരും ചെമ്മാട്ടെ വാട്ടർ സർവീസും ചേർന്ന് തീ അണക്കുകയായിരുന്നു. 9.45 ന് താനൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് തീ പൂർണമായും അണച്ചു. ഏതാനും തൊണ്ടി വാഹനങ്ങളുടെ ഭാഗങ്ങളിൽ തീ പിടിച്ചിട്ടുണ്ട്. തീപിടുത്ത കാരണം അറിഞ്ഞിട്ടില്ല....
Accident

ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഹരിപ്പാട് : ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്ത് നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സര്‍വീസിനായി കരിയിലകുളങ്ങര ഷോറൂമിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആയിരുന്നു കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റ് സ്വദേശിയായ അക്ഷയ് ഓടിച്ചിരുന്ന കാറിന് തീപിടിച്ചത്. അക്ഷയ് യുടെ സുഹൃത്ത് കരുവാറ്റ സ്വദേശി നിയാസിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കാര്‍. കാറിന് മുന്നില്‍ നിന്നും പുക ഉയരുന്നത് കണ്ട് ദേശീയപാതയോരത്ത് കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയപ്പോളാണ് കാറിന് മുന്‍ഭാഗത്ത് നിന്നും തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് അഗ്‌നിശമന സേനാവിഭാഗം എത്തി തീ അണച്ചു....
Other

ചന്തപ്പടിയിൽ ടയർ കട കത്തിനശിച്ചു

തിരൂരങ്ങാടി: ചന്തപ്പടിയിൽ ടയർ കടക്ക് തീ പിടിച്ചു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി അമാനുള്ളയുടെ ടയർ കടക്കാണ് തീ പിടിച്ചത്.ഇന്ന് പുലർച്ചെ 2.30 മണിയോടേയാണ് സംഭവം.കട പൂർണ്ണമായും കത്തിനശിച്ചു. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസും ചേർന്നാണ് തീ അണച്ചത്. തീ പിടുത്ത കാരണം വ്യക്തമല്ല....
Other

തിരൂരങ്ങാടിയിൽ ഷവർമ കടയിൽ തീപിടുത്തം

തിരൂരങ്ങാടി : തിരൂരങ്ങാടി ടൗണിലെ ഷവർമ ഷോപ്പിൽ തീ പിടിത്തം. ഹോട്ട് വിങ്‌സ് എന്ന ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷവർമ മെഷീനിൽ നിന്ന് തീ ആളിപ്പാടരുകയായിരുന്നു എന്നാണ് അറിയുന്നത്. ഉടനെ നാട്ടുകാർ ചേർന്ന് തീ അണച്ചു. ആളപായമില്ല. വീഡിയോ
Other

മൂന്നിയൂരിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീ പിടിച്ചു

മൂന്നിയൂർ: ആലിൻ ചുവട്ടിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം. സുജിത്ത് ഇളയോടത്ത് പടിക്കൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ വർക്ക് ഷോപ്പിലാണ് രാത്രി 11 മണിയോടെ തീ പിടുത്തമുണ്ടായത്. യന്ത്ര സാമഗ്രികളും വൻതോതിൽ മര ഉരുപ്പടികളും വിറകും ശേഖരിച്ചിട്ടുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്, താനൂർ അഗ്നി രക്ഷാ നിലയിൽ നിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ ബി ഷാജിമോന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയും ഭാഗികമായി കത്തി നശിച്ചു. സേനയുടെ അവസരോചിതമായ ഇടപെടൽ കാരണം വൻ അഗ്നിബാധയാണ് ഒഴിവായത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു....
Accident

മലപ്പുറം സിവിൽ സ്റ്റേഷനിൽ തീപിടുത്തം; ജീവനക്കാരന്റെ അവസരോചിത ഇടപെടൽ രക്ഷയായി

മലപ്പുറം: സിവിൽ സ്റ്റേഷനിലെ ബി3 ബ്ലോക്കിലെ ജില്ലാ ഐ.ടി മിഷൻ ഓഫീസ് കെട്ടിടത്തിന്റെ പുറത്ത് സ്ഥാപിച്ച എ. സി ഔട്ട്ഡോർ യൂണിറ്റിലേക്കുള്ള പവർ സപ്ലൈ കേബിളിനാണ് ഷോർട്ട് സർക്യൂട്ട് കാരണം തീ പിടിച്ചത്. ഇന്ന് (സെപ്തംബർ ഒന്ന് ) ഏകദേശം 11.30 ഓടെയാണ് കെട്ടിടത്തിൽ തീ കണ്ടത്. കെട്ടിടത്തിന് പുറത്ത് അൽപ സമയം കൊണ്ട് തന്നെ പുക നിറഞ്ഞു . ഇതിനെത്തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി. ഇതേ സമയം തൊട്ടടുത്ത പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിലെ ജീവനക്കാരനായ സി. വിവീൻഫയർ എക്സ്റ്റിoഗ്യൂഷർ ഉപയോഗിച്ച് ഉടൻ തന്നെ തീ അണച്ചു.വിവിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അഗ്നിബാധയാണ് ഒഴിവായത്. മുൻപ് ഫയർഫോഴ്സ് ഓഫീസിൽ ജോലി ചെയ്ത മുൻപരിചയമാണ് വിവീന് തീ അണക്കുന്നതിന് സഹായകരമായത്. കെട്ടിടത്തിൽ സ്ഥാപിച്ച ഡ്രൈ കെമിക്കൽ ഫയർ എക്സ്റ്റിoഗ്യൂഷർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. തീപടർന്ന വിവരം ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിച്ചതിനാൽ മലപ്പുറം യൂണിറ്റിലെ ഫയർ ഫോഴ്...
Other

ഇസ്തിരികടയിൽ തീപിടിത്തം, വസ്ത്രങ്ങൾ പൂർണമായും കത്തിനശിച്ചു

ഇസ്തിരി കടക്ക് തീപിടിച്ചു കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തിരുരങ്ങാടി ചെമ്മാട് റോഡിൽ മമ്പുറം ആസാദ് നഗറിലെ ഇസ്തിരി കടയാണ് തീ പിടിച്ച് കത്തിനശിച്ചത്. ഞാറാഴ്ച രാതി 12 മണിയോടെയാണ് സംഭവം. രാത്രി ഫുട്ബോൾ കളി കഴിഞ്ഞ് അത് വഴി പോകുന്ന യുവാക്കളാണ് കടയിൽ നിന്നും തീ കത്തുന്നത് കണ്ടത്. ഇവർ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് ഇവരെത്തി തീ അനക്കുകയായിരുന്നു. കടപുർണമായും കത്തിനശിച്ചിട്ടുണ്ട്. ഇതിനകത്ത് ഉണ്ടായിരുന്ന എല്ലാ ഡ്രസ്സുകളും കത്തിചാമ്പലായി. യു.പി.സ്വദേശി സഞ്ജയ് ആണ് കട നടത്തുന്നത്. ഷൊർട് സർക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം....
Other

വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ദളവാപുരം സ്വദേശി പ്രതാപന്‍ (62), ഭാര്യ ഷേര്‍ലി (53), മകന്‍ അഖില്‍ (29), മരുമകള്‍ അഭിരാമി (25), പേരക്കുട്ടി റയാന്‍ (8 മാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.മൂത്ത മകന്‍ നിഹുല്‍ ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇരുനില വീടിന്റെ അകത്തെ എല്ലാ മുറികളിലേക്കും തീപരുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ട് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന് പുറത്തുനിര്‍ത്തിയിട്ട കാറും കത്തിനശിച്ചു.ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. എല്ല...
Crime

തിരൂരങ്ങാടി ഗവ. സ്കൂളിൽ ഓപ്പൺ സ്കൂൾ ഓഫീസ് തീയിട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

അധ്യാപികയുടെ മേശയിൽ വൈറ്റനേർ ഉപയോഗിച്ചു എഴുതിയ നിലയിൽ തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കോൾ കേരള ഓഫീസ് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ചയാണ് സയൻസ് സ്റ്റാഫ് റൂമും ലൈബ്രറിയും പ്രവർത്തിക്കുന്ന മുറി കുത്തിതുറക്കുകയും അസാപ് ഓഫീസ് കുത്തിതുറക്കാൻ ശ്രമിക്കുകയും ചെയ്തത്.വെള്ളിയാഴ്‌ച രാവിലെ 8 ന് സ്‌കൂളിലെത്തിയ കുട്ടികളും സെക്യൂരിറ്റി ജീവനക്കാരനുമാണ് തീ പിടിത്തം കണ്ടത്. ഒന്നാം നിലയിലുള്ള സ്‌കോൾ കേരള ഓഫീസിന്റെ പുറത്തേക്ക് പുക വരുന്ന നിലയിലായിരുന്നു. ഇവിടത്തെ ലാപ്ടോപ്പ്, കസേര, സ്‌കോൾ കേരള വിദ്യാർഥികളുടെയും സാക്ഷരത തുല്യത പഠിതാക്കളുടെയും വിവിധ സർട്ടിഫിക്കറ്റുകളും രേഖകളും കത്തിച്ചിട്ടുണ്ട്. സെർട്ടിഫിക്കറ്റുകൾ കീറി നിലത്ത് വിതറിയിട്ടുണ്ട്. ഇവ കത്തിക്കാൻ ഉപയോഗിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇവിടെ ഉപയോഗിക്കുന്ന ലാപ്ടോപ്പ് പൂർണമായും കത്തി നശിച്ചിട്ടുണ്ടെങ്കിലും...
error: Content is protected !!