Tag: Kannamangalam

വേങ്ങരയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Crime

വേങ്ങരയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി :പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും വേങ്ങരയിൽ നടത്തിയപരിശോധനയിൽ 4.251 ഗ്രാം MDMA യുമായി21കാരൻ അറസ്റ്റിൽ ആയി. കണ്ണമംഗലം തീണ്ടേക്കാട് ദേശത്ത് മണ്ണാർപ്പടി വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ശിവൻ( 21) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന KL 65 W 6105 നമ്പർ TVS NTORQ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിക്ക് വേങ്ങര സിനിമ ഹാൾ റോഡിന് സമീപത്ത് വച്ച് നടന്ന വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനോജ് പറഞ്ഞു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ എം എം, അരുൺ പി, ജിഷ്നാദ് എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്....
Local news

കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ജാബിര്‍ ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടക്കല്‍ മിംസിലേക്ക് മാറ്റുകയായിരുന്നു, എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ഹുസ്സൈന്‍ ഹാജിയുടെ മകന്‍ ഇസ്ഹാഖ് (കുഞ്ഞ) ന്റെ മകനാണ് പനക്കത്ത് ജാബിര്‍. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Local news

ജൈവകൃഷി പ്രോത്സാഹനം ; തക്കാളി കൃഷി വിളവെടുപ്പ് നടത്തി

വേങ്ങര : കണ്ണമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ പൂന്തോട്ടം കർഷക കൂട്ടായ്മയുടെ കീഴിൽ ആരംഭിച്ച ജൈവകൃഷി പദ്ധതിയിൽ തക്കാളി കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻ സീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. 13 ഏക്കറോളം വരുന്ന സ്ഥലത്താണ് തക്കാളി വത്തക്ക മുളക് എന്നിവ ഈ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്തിട്ടുള്ളത് മുതിർന്ന കർഷകരായ അഹമ്മദ് പഴയ കത്ത് 'ബഷീർ യു എൻ .യുവ കർഷകരായ ഹാഷിർ കബീർ പി കെ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ പ്രവർത്തിച്ചു വരുന്നത്. കണ്ണമംഗലം പഞ്ചായത്തിലെ കോട്ടശ്ശേരിയിൽ പ്രവർത്തിക്കുന്ന ' വി .എഫ് . പി .സി .കെ . വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ മുഖേന കർഷകർക്ക് നൽകുന്ന വിത്തുകളും അതുപോലെ കാർഷിക ഉത്പന്നങ്ങളും ഈ കർഷക കൂട്ടായ്മയാണ് നൽകി വരുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ പഴം പച്ചക്കറി വാഹനത്തിലും ഇവർ ഉത്പാദിപ്പിക്കുന്ന തക്...
Local news

വേങ്ങര ബ്ലോക്ക് കേരളോത്സവം ; വടംവലിയില്‍ അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാര്‍

വേങ്ങര : ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ കണ്ണമംഗലം ഗ്രാമപഞ്ചായത്തിനെ പരാജയപ്പെടുത്തിയാണ് എആര്‍ നഗര്‍ പഞ്ചായത്ത് ചാമ്പ്യന്മാരായത്. ഊരകം സെന്റ് അല്‍ഫോന്‍സാ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഫിയ മലേക്കാരന്‍, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ, ബ്ലോക്ക് മെമ്പര്‍ രാധാ രമേശ് വാര്‍ഡ് മെമ്പര്‍മാരായ പി.കെ അബൂത്വഹിര്‍, എം.കെ ഷറഫുദ്ദീന്‍ എന്‍.ടി ഷിബു, ഇബ്രാഹിംകുട്ടി ഉദ്യോഗസ്ഥരായ ഷിബു വില്‍സണ്‍, രഞ്ജിത്ത്,സുമന്‍ ബ്ലോക്ക് യൂത്ത് കോഡിനേറ്റര്‍ കെ.കെ അബൂബക്കര്‍ മാസ്റ്റര്‍, റിയാസ്, ഷൈജു...
Local news

ഓണത്തിന് വേങ്ങര ബ്ലോക്ക് പരിധിയിലെ സാധാരണക്കാരെ കൈവിട്ട് കണ്‍സ്യൂമര്‍ഫെഡ് ; നാല് പഞ്ചായത്തുകളില്‍ ഓണചന്തയില്ല

വേങ്ങര : സാധാരണക്കാര്‍ക്ക് ഓണക്കാലങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ആശ്രയിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണചന്തയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തിനെ അവഗണിച്ചതായി പരാതി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ ഒരു വേങ്ങര പറപ്പൂര്‍ പഞ്ചായത്തില്‍ ഓണ ചന്ത അനുവദിച്ചപ്പോള്‍ നാല് പഞ്ചായത്തില്‍ അനുവദിച്ചില്ല. ഇതോടെ സാധാരണക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. സാധാരണക്കാരും കര്‍ഷകരും കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിങ്ങി താമസിക്കുന്ന വേങ്ങര ബ്ലോക്ക് പരിധിയിലെ കണ്ണമംഗലം, ഊരകം, എ.ആര്‍ നഗര്‍, തെന്നല എന്നീ നാല് ഗ്രാമപഞ്ചായത്തുകള്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകള്‍ അനുവദിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഓണത്തിന് വേങ്ങര ബ്ലോക്ക് പരിധിയിലെ ഗ്രാമപ ഞ്ചായത്തുകളില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ഓണച്ച ന്തകള്‍ ആരംഭിക്കണമെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഭക്ഷ്യവകുപ്പ് മന്ത്രിക്കും കണ്‍സ...
Accident

കണ്ണമംഗലത്ത് ടിപ്പർ ലോറി ഇടിച്ചു യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം വട്ടപ്പൊന്തയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഇതര സംസ്ഥാനക്കാരണയ തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശിയായ അജ്മൽ ഹുസൈൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. മലപ്പുറത്ത് ഹിറ്റാച്ചി വണ്ടിയിൽ ജോലി ചെയ്യുന്ന അജ്മൽ വട്ടപ്പൊന്തയിലെ സുഹൃത്തിന്റെ അടുത്തേക്ക് വന്നതായിരുന്നു. സുഹൃത്തിന്റെ ബൈക്കിൽ പരിസരം കാണാനായി പുറപ്പെടുമ്പോഴാണ് ടിപ്പർ ലോറിയുമായി ഇടിച്ചതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Other

എൽഎസ്എസ് പരീക്ഷക്ക് വന്നവർക്ക് ചോറും ചിക്കൻ കറിയും വിളമ്പി, ഭക്ഷ്യ വിഷബാധയേറ്റ്‌ അധ്യാപികയും കുട്ടികളും ചികിത്സയിൽ

വേങ്ങര: അച്ചനമ്പലത്ത് എൽ. എസ്. എസ്. പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളും അദ്ധ്യാപികയും ചികിൽസ തേടി.കണ്ണമംഗലം പഞ്ചായത്തിലെ എൽ.എസ്. എസ് പരീക്ഷ സെന്ററായ അച്ചനമ്പലം ജി.എം.യു.പി. സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയേറ്റതായി സംശയിക്കുന്നത്. സ്കൂളിൽ ഉണ്ടാക്കിയ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ധിയും തളർച്ചയുമുണ്ടായത്. 9 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പരീക്ഷ എഴുതാൻ എത്തിയിരുന്നു. 200 കുട്ടികളിൽ 195 പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതാനെത്തിയ കുട്ടികൾക്ക് അച്ഛനമ്പലം സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ചോറും ചിക്കൻ കറിയും തൈരും നൽകിയിരുന്നു. മറ്റു സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ഉള്ളതിനാൽ പി ടി എ യുടെ നേതൃത്വത്തിൽ സ്പെഷ്യലായി ചോറിനൊപ്പം ചിക്കൻ കറി നൽകിയതയിരുന്നു. ഉച്ചക്ക് 2 മണിക്ക് ശേഷമാണ് കുട്ടികൾക്ക് ചർദ്ധിയും തലവേദനയും അന...
Local news

കോട്ടക്കലില്‍ വന്‍ ലഹരി വേട്ട ; എംഡിഎംഎയുമായി കണ്ണമംഗലം സ്വദേശി പിടിയില്‍

കോട്ടക്കല്‍ ; കോട്ടക്കലില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി വേങ്ങര കണ്ണമംഗലം സ്വദേശി എക്സൈസിന്റെ പിടിയില്‍. 14 ഗ്രാം എംഡിഎംഎയുമായി കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി കുതിരാളി വീട്ടില്‍ പട്ടര്‍ കടവന്‍ ഉബൈദ് (33 വയസ്സ്) നെയാണ് തിരുരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്സൈസ് ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോട്ടക്കല്‍ ഭാഗങ്ങളില്‍ സ്ഥിരമായി മാരക ലഹരിയായ എംഡിഎംഎ എത്തിച്ചു നല്‍കുന്നതില്‍ പ്രധാനിയാണ് പിടിയിലായ ഉബൈദ്. ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍ ലഭിച്ച രഹസ്യ വിവരത്തിന്മേല്‍ കഴിഞ്ഞ ഒരു മാസത്തോളം കാലമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനടുവിലാണ് വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ സഹിതം ഉബൈദിനെ അറസ്റ്റ് ചെയ്യാന...
Local news

കണ്ണമംഗലം ബി. എച്ച്‌.എം ഐ ടി ഇ ആർട്ട്‌ ഫെസ്റ്റ് ഉദ്ഘാടനത്തിന് എത്തി പ്രമുഖ സിനിമ താരം

വേങ്ങര : കണ്ണമംഗലം ബി. എച്ച്‌.എം ഐ ടി ഇ ആർട്ട്‌ ഫെസ്റ്റ് "മിറാക്കി 2023" എന്ന പേരിൽ സംഘടിപ്പിച്ചു. ചടങ്ങ് സിനിമ താരം മീനാക്ഷി മാധവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.സി സിന്ധു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ തസ്‌ലീന സലാം, മാനേജർ റിയാസ് മാസ്റ്റർ, കോളേജ് യൂണിയൻ ചെയർമാൻ അജ്മൽ മുർഷിദ്, വിഘ്നേഷ് മാസ്റ്റർ, ബിന്ദു ടീച്ചർ, എം.പി.ത്രേസ്യ എന്നിവർ പ്രസംഗിച്ചു. ഫൈൻ ആർട്സ് സെക്രട്ടറി അനഘ നന്ദി പ്രകാശിപ്പിച്ചു . അധ്യാപക വിദ്യാർത്ഥികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി....
Local news, Other

കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍ ; പിടിയിലായത് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന പ്രധാനികളില്‍ ഒരാള്‍

വേങ്ങര : കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. തിരൂരങ്ങാടി എക്‌സൈസ് നടത്തിയ പരിശോധനയില്‍ കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി അത്തംപുറം വീട്ടില്‍ അബ്ദു റഹീമാണ് പിടിയിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്‌സൈസ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിടികൂടുന്ന രണ്ടാമത്തെ വലിയ കേസാണിത്. താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനികളില്‍ ഒരാളാണ് പിടിയിലായ അബ്ദുല്‍ റഹീം. ഇയാള്‍ മുമ്പും പലതവണ ജില്ലയിലേക്ക് കോയമ്പത്തൂരില്‍ നിന്നും തേനിയില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇയാളുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ടിയാന്മാര്‍ ഉടന്‍ പിടിയിലാകുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പ...
Obituary, Other

കണ്ണമംഗലത്ത് മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര : എടക്കാപറമ്പ് കണ്ണമംഗലം പാടത്ത് തോട്ടില്‍ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കാപറമ്പ് കുട്ടശ്ശേരി നിലാണ്ടെന്റെയും ചക്കിക്കുട്ടിയുടെയും മകന്‍ ചന്ദ്രന്‍ (54) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Breaking news, Crime

കണ്ണമംഗലത്ത് ക്വാറിക്കാർ യുവാവിനെ മർദിച്ചു കൊന്നു

വേങ്ങര : കണ്ണമംഗലത്ത് ക്വാറിക്കാരിൽ നിന്നും മർദനമേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി കാമ്പ്രൻ മുഹമ്മദ് ഹാജിയുടെ മകൻ ലിറാർ (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ലിററും മറ്റു 2 കൂട്ടുകാരും ചേർന്നു കിട്ടാനുള്ള പണം വാങ്ങാൻ പോയിരുന്നത്രെ. എന്നാൽ ഉടമ ഇല്ലാത്തതിനാൽ തിരിച്ചു പോന്നു. പേരണ്ടമ്മൽ അമ്പലത്തിന് സമീപം നിൽക്കുമ്പോൾ ഏതാനും വണ്ടികളിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു എന്നു ലിററിനൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. നിലത്തു വീണ ലിററിനെ ചവിട്ടിയതായും ഇവർ പറഞ്ഞു. തുടർന്ന് സംഘം രക്ഷപ്പെട്ടു. വണ്ടിയിൽ കുന്നുംപുറം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വേങ്ങര പോലീസ് കേസ് എടുത്തു. ലിരർ ക്വാറിക്ക് സ്ഥലം എടുത്തു നല്കുന്നയാളാണെന്ന് സൂചനയുണ്ട്. അതേസമയം, മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല....
Local news, Obituary

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശി സൗദിയില്‍ വച്ച് മരണപ്പെട്ടു

വേങ്ങര :പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ സൗദിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണമംഗലം സ്വദേശി മരിച്ചു. കണ്ണമംഗലം പൂച്ചോലമാട് പരേതനായ കുഞ്ഞി മൊയ്തീന്‍ കുട്ടിയുടെ മകന്‍ താട്ടയില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. പൊള്ളലേറ്റ് മക്കത്ത് അല്‍ നൂര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. നിലവില്‍ മയ്യിത്ത് മക്കത്ത് ആശുപത്രിയില്‍ ആണ്....
Kerala, Malappuram

മണിപ്പൂർ കലാപം: കണ്ണമംഗലത്ത് എസ്ഡിപിഐ പ്രതിഷേധിച്ചു

കണ്ണമംഗലം: മണിപ്പൂരിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ എസ് ഡി പി ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചനമ്പലത്ത് പന്തം കൊളുത്തി പ്രതിഷേധം നടത്തി. പ്രതിഷേധത്തിന് എസ്ഡിപിഐകണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് പൂവിൽ, സഹദുദ്ധീൻ സി എം, നൗഷാദ് കണ്ണേത്ത്, തുടങ്ങിയവർ നേതൃത്വം നൽകി....
Accident

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മരിച്ച നിലയിൽ

വേങ്ങര : കണ്ണമംഗലം പടപ്പറമ്പിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പടപ്പറമ്പിലെ പടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് കുട്ടി- സുഹ്റാബി എന്നിവരുടെ മകൻ സൈനുൽ ആബിദ് (27) ആണ് മരിച്ചത്. പെയിന്റിങ് പണിക്കാരൻ ആണ്. പണി കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 3.30 ന് പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങളും ബൈക്കും കുളത്തിന് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടർന്ന് കുളത്തിൽ പരിശോധന നടത്തുക യായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നേരിയ അപസ്മാരം ഉള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കബറടക്കം നാളെ പടപ്പറമ്ബ് ജുമാ മസ്ജിദിൽ...
Other

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

വേങ്ങര: യുവാവിനെ കുളത്തിൽ മുങ്ങിമരിച്ചു. കൈത വളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് മരിച്ചത്. കണ്ണമംഗലം മേമാട്ടുപ്പാറ വെരണ്ണ്യേങ്ങര കുളത്തിലാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. കബറടക്കം ഇന്ന്.മാതാവ് ഉമ്മുകുൽസു. സഹോദരങ്ങൾ : ഷമീം, സബ്രീന, സുഹയ്യ, ഷിദിൻ.
Kerala, Local news, Malappuram, Other

കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

വേങ്ങര : കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് പിടി അലവി അധ്യക്ഷത വഹിച്ചു സിപിഐഎം കോട്ടക്കല്‍ ഏരിയ സെക്രട്ടറി അലവി, ഏരിയ കമ്മിറ്റി മെമ്പര്‍ എന്‍ കെ പോക്കര്‍, സബാഹ് കുണ്ടുപുഴക്കല്‍, കെവി ബാലസുബ്രഹ്‌മണ്യന്‍, കെ ടി സമദ് പഞ്ചായത്ത് മെമ്പര്‍മാരായ ഇസ്മായില്‍, ഹംസ, എല്‍സി സെക്രട്ടറി മണി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു രജീഷ് സ്വാഗതവും അബ്ദുല്ല കുട്ടി നന്ദിയും പറഞ്ഞു...
Accident

ദുബായിലെ താമസ സ്ഥലത്ത് തീപിടുത്തം: വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു

ദുബൈ: ദേരയിലെ താമസ സ്ഥലത്ത് തീപിടുത്തം; വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 15 പേർ മരിച്ചതായി വിവരം. വേങ്ങര കണ്ണമംഗലം  ചേറൂർ കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും മരിച്ചതായാണ് റിപ്പോർട്ട്‌. ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.  ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.  മുകളിലത്തെ ഫ്ലാറ്റിൽ ആണ് തീ പിടിച്ചത്.  ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. അടുത്ത മുറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന്  റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുക ശ്വസിച്ചാണ്  ഇരുവരും മരിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗർഡും മരിച്ചിട്ടുണ്ട്. ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി.കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സുബ്രഹ്മണ്യൻ ...
Accident

കാറും ഓട്ടോയും കൂട്ടിയിടിച്ച് തോട്ടശ്ശേരിയറ സ്വദേശി മരിച്ചു

പുത്തനത്താണിയിൽ ഓട്ടോയും കാറും ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര കണ്ണമംഗലം തോട്ടശ്ശേരിയറ സ്വദേശി പുള്ളിപ്പാറ (ആശാരി) മണിക്കുട്ടൻ (37) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും രണ്ട് മക്കൾക്കും പരുക്കേറ്റു. പുലർച്ചെ 3 മണിയോടെ ആണ് അപകടം. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണി ഭാഗത്ത് വെച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു....
Accident

പുത്തനത്താണിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് കണ്ണമംഗലം സ്വദേശി മരണപ്പെട്ടു

കോട്ടക്കൽ : പുത്തനത്താണിയിൽ ഓട്ടോയും കാറും ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര കണ്ണമംഗലംതോട്ടശ്ശേരിയറ സ്വദേശി പുള്ളിപ്പാറ (ആശാരി) മണിക്കുട്ടൻ (37) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും രണ്ട് മക്കൾക്കും പരുക്കേറ്റു. പുലർച്ചെ 3 മണിയോടെ ആണ് അപകടം. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണി ഭാഗത്ത് വെച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു....
Crime

വേങ്ങരയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചു

വേങ്ങര: നടു റോട്ടില്‍ യുവാവിനെ വെട്ടിപ്പരിക്കരൽപ്പിച്ചു. സ് കൂട്ടർ യാത്രക്കാരനെ ഗുഡ്സ് ഓട്ടോയിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ വേങ്ങര അങ്ങാടിയിൽ പിക്കപ്പ് ഓട്ടോ സ്റ്റാന്റിൽ വച്ചാണ് സംഭവം. ചേറൂർ സ്വദേശിയും കെട്ടിട നിർമ്മാണ കരാറുകാരനുമായ ചേറൂർ സ്വദേശി കാള ങ്ങാടൻ സുഭാഷ് 48 നാണ് വെട്ടേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ചേറൂർ അടിവാരം സ്വദേശി കാളം പുലാൻ മുഹമ്മദലിയെ നാട്ടുകാരും പൊലിസും ചേർന്ന് പിടികൂടി. മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരികയായിരുന്ന സുഭാഷിനെ കൊട്ട ഓട്ടോയിലെത്തിയ യുവാവ് വിലങ്ങിട്ട് അങ്ങാടിക്ക് നടുവിൽ വച്ച് കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ സുഭാഷ് തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിൽ സ്വയം ചികിൽസ തോടി എത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കോട്ടക്കലിലേക്ക് മാറ്റി.വെട്ടാൻ ഉപയോഗിച്ച കൊടുവാൾ സംഭവ സ്ഥലത്ത് നിന്ന് പൊലിസ് കണ്ട ടെക്കുകയും അവിടെ...
Obituary

വേങ്ങരയിൽ അദ്ധ്യാപികയുടെ ആത്മഹത്യ, സഹപ്രവർത്തകൻ അറസ്റ്റിൽ

വേങ്ങര : വേങ്ങരയിൽ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതാണ് അധ്യാപിക ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരും സ്കൂളിൽ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരാണ്. https://youtu.be/JpnRM1s3xrw വീഡിയോ വേങ്ങര പൊലീസ് സ്റ്റേഷനിൽ രജി...
Other

കണ്ണമംഗലം വൈസ് പ്രസിഡന്റിനെ അയോഗ്യയാക്കിയ നടപടി പിൻവലിച്ചു

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഹസീന തയ്യിലിന്റെ അയോഗ്യത ഇലക്ഷന്‍ കമ്മീഷന്‍ പിൻവലിച്ചു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിലവ് വീഴ്ചാ വരുത്തിയതിൽ ഇലക്ഷന് കമ്മീഷന്‍ വിജ്ഞാപനത്തിൽ ഉൾപ്പെട്ട കണ്ണമംഗലം ഗ്രാമപഞ്ചായത് ഹസീന തയ്യിലിനെ അയോഗ്യയാക്കിയ കമ്മീഷന്റെ ഉത്തരവ് റദ്ധാക്കി. ഹസീന തയ്യിൽ കണക്കു സമർപ്പിച്ചതായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് അയോഗ്യത കൽപ്പിച്ച നടപടി പിൻവലിച്ചത്. സംസ്ഥാനത്ത് പതിനായിരത്തോളം സ്ഥാനാർത്ഥികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിരുന്നത്. അതിൽ തയ്യിൽ ഹസീന ഒഴികെ ബാക്കിയെല്ലാവരും തോറ്റ സ്ഥാനാർഥികൾ ആയിരുന്നു....
Local news

മാലിന്യങ്ങൾ തള്ളിയ ആളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു

കണ്ണമംഗലം പൂച്ചോലമാട് നൊട്ടപ്പുറം ഇറക്കത്തില്‍ സ്ഥിരമായി മാലിന്യം തള്ളുന്ന വേങ്ങരയിലെ കാന്റീൻ ജീവനക്കാരനെ ക്ലീന്‍ പൂച്ചോലമാട് പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി അവിടെ ഉണ്ടായിരുന്ന മുഴുവന്‍ മാലിന്യങ്ങളും വാരിച്ചു. നൗഫൽ ചുക്കന്‍, സിറാജ് താട്ടയില്‍ , അസീസ് Op, ഷറഫുദ്ധീൻ താട്ടയില്‍, സല്‍മാന്‍ ഫാരിസ് M, റഹൂഫ് Op, ഫിറോസ് pp എന്നിവർ പങ്കെടുത്തു. വീഡിയോ മാസങ്ങൾക്കു മുമ്പ് ഇതുപോലെ വേസ്റ്റ് നിക്ഷേപിച്ചവരെ കൊണ്ട് തന്നെ ക്ലീൻ പൂച്ചോലമാടിന്റെ നേതൃത്വത്തിൽ വാരിച്ചിരുന്നു. ഇനിയും ഇതുപോലെ വേസ്റ്റ് ഇടുന്നവർക്ക് എതിരെ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് ക്ലീൻ പൂച്ചോലമാട് പ്രവർത്തകർ അറിയിച്ചു....
Other

‘മാസി’ന്റെ കൈപിടിച്ച് അഞ്ച് യുവതികൾ കൂടി സുമംഗലികളായി

കണ്ണമംഗലം : 5 യുവതികൾ കൂടി പുതുജീവിതത്തിലേക്ക്. സാക്ഷികളായി 3500 പേരും. കണ്ണമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക റിലീഫ് സെല്ലി’ ന്റെ (മാസ്) മൂന്നാമത് സമൂഹവിവാഹവും ചെറുശ്ശാലി മൂസഹാജി അനുസ്മരണവും എടക്കാപ്പറമ്പ് ജസീറ ഓഡിറ്റോറിയത്തിലാണ് നടന്നത്. ഓരോരുത്തർക്കും പത്തുപവന്റെ സ്വർണ്ണാഭരണങ്ങളും വധൂവരന്മാർക്കുള്ള വിവാഹവസ്ത്രങ്ങളും നൽകിയാണ് ഇവരെ കൂട്ടായ്മ പുതുജീവിതത്തിലേക്ക് യാത്രയാക്കിയത്. 3,500 പേർക്കായിരുന്നു സദ്യ. ഇതിനുമുൻപ് മാസ് 14 പേരുടെ വിവാഹം ഇങ്ങനെ നടത്തിയിട്ടുണ്ട്. നിക്കാഹിന് എൻ. അബ്ദുള്ളക്കുട്ടി മുസ്‌ലിയാരും കല്യാണത്തിന് എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരിയും കാർമികത്വം വഹിച്ചു. പൊതുചടങ്ങ് കൈരളി ടി.എം.ടി. ഉടമ പഹലിഷ കള്ളിയത്ത് ഉദ്ഘാടനംചെയ്തു. വി.പി. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. പി. സുരേന്ദ്രൻ, കെ.സി. അബ്ദുറഹിമാൻ, കെ.പി.സി.സി. അംഗം പി.എ. ചെറീത്, കെ.പി. അബ്ദു...
Politics

ആലംകോട് യു ഡി എഫിനും വള്ളിക്കുന്നിൽ എൽഡിഎഫിനും അട്ടിമറി ജയം

കണ്ണമംഗലത്ത് യു ഡി എഫ് സീറ്റ് നിലനിർത്തി മലപുറത്ത് ഉപ തിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ യു ഡി എഫിനും എൽ ഡി എഫിനും ഓരോ വാർഡുകളിൽ അട്ടിമറി ജയം, ഒരു വാർഡ് യു ഡി എഫ് നിലനിർത്തുകയും ചെയ്തു. ശശി ആലംകോട് കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡായ വാളക്കുട, ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പ്, വള്ളിക്കുന്ന് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പരുത്തിക്കാട് എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് അംഗമായിരുന്ന വിനോദ്കുമാര്‍ രാജിവെച്ച് ഒഴിവിലാണ് പരുത്തിക്കാട്ടെ  ഉപതെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.പി പുരുഷോത്തമന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉദിനുപറമ്പില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വാളക്കുടയില്‍  യു.ഡി.എഫ് പ്രതിനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സി കെ അഹമ്മദ് കണ്ണമംഗലം ആലംകോട് യു ഡ...
error: Content is protected !!