Tag: Karippoor

കരിപ്പൂരിൽ സ്വർണവുമായി പിടിയിലായ ആൾക്ക് കെഎംസിസിയുമായി ബന്ധമില്ലെന്ന് ഭാരവാഹികൾ
Other

കരിപ്പൂരിൽ സ്വർണവുമായി പിടിയിലായ ആൾക്ക് കെഎംസിസിയുമായി ബന്ധമില്ലെന്ന് ഭാരവാഹികൾ

കൊണ്ടോട്ടി : കരിപ്പൂരിൽ അറുപതു ലക്ഷം രൂപയുടെ സ്വർണവുമായി കസ്റ്റംസ് പിടികൂടിയ ആൾക്ക് കെഎംസിസി യുമായി ഏതൊരു ബന്ധവുമില്ലെന്ന് മക്ക കെഎംസിസി ഭാരവാഹികൾ അറിയിച്ചു.ഇന്നു രാവിലെ ജിദ്ദയിൽനിന്നും ഇൻഡിഗൊ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തുവ്വൂർ മമ്പുഴ സ്വദേശിയായ തയ്യിൽ മുനീർബാബു ഫൈസി (39) യിൽ നിനാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം അറുപതു ലക്ഷം രൂപ വില മതിക്കുന്ന 1167 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത് . ഇയാൾ സൗദിയിൽ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനുമായി അറിയപ്പെടുന്ന ആളാണെന്നാണ് കസ്റ്റംസ് പത്രക്കുറിപ്പിൽ അറിയിച്ചിരുന്നത്. എന്നാൽ ഇദ്ദേഹത്തിന് കെഎംസിസി യുമായി ഏതൊരു ബന്ധവുമില്ലെന്ന് മക്ക കെഎംസിസി ഭാരവാഹികളായ മുജീബ് പൂക്കോട്ടൂർ, റഫീഖ് മഞ്ചേരി എന്നിവർ അറിയിച്ചു. ഇദ്ദേഹം ഒരു മത സംഘടനയുടെ പ്രവാസി കമ്മിറ്റിയുട...
Information

കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 44 കോടി രൂപ വിലമതിക്കുന്ന കൊക്കയിനും ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ. രാജീവ് കുമാർ എന്നായാളാണ് ഡി.ആർ.ഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കയിൻ, 1296 ഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തു. മലപ്പുറം, കോഴിക്കോട് ഭാഗത്ത് വിൽപ്പന നടത്താനായാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാൻ എത്തിയവരെ കുറിച്ചും അന്വേഷണം നടത്തുകയാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി രാജീവ് കുമാറിന്റെ യാത്ര രേഖകളും അധികൃതർ പരിശോധിക്കുകയാണ്. നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ...
Travel

കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെട്ടു

കരിപ്പൂർ : കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന് (ഞായർ) പുലർച്ചെ 4.15 ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.15 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്. എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി.വി ഇബ്റാഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ.പി മൊയ്തീൻ കുട്ടി,  മുഹമ്മദ് ഖാസിം കോയ , ഡോ.ഐ.പി അബ്ദുല്‍ സലാം, സഫർ കയാൽ , പി.ടി അക്ബർ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി സി.ഇ.ഒ ഷാരീഖ് ആലം, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, ഹജ്  ഒഫീഷ്യൽ അസൈൻ പി.കെ.പന്തീർപാടം,  ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കു...
Other

കരിപ്പൂര്‍ വിമാനത്താവള വികസനം അനിവാര്യം; പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കും- മന്ത്രി വി. അബ്ദുറഹിമാന്‍

മലപ്പുറം : കൂടുതല്‍ സമയം ഭൂവുടമകളുമായും സമര സമിതി നേതാക്കളുമായും ചെലവഴിക്കുകുയും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തതിന് മന്ത്രി വി അബ്ദുറഹിമാനെ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എന്നിവര്‍  യോഗത്തില്‍ അഭിനന്ദിച്ചു.യോഗത്തില്‍ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍,  ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ശ്രീകുമാര്‍, കെ.ലത, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദ് അലി, ഭുവുടമകള്‍, സമര സമിതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹികാഘാത പഠനത്തിന് ബുധനാഴ്ച തുടക്കമാവുംകരിപ്പൂര്‍ വിമാനത്താവളത്തിലെ  റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍ ഇ എസ് എ) വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂ...
Crime

കരിപ്പൂരിൽ 3 കോടിയുടെ സ്വർണം പിടികൂടി; കടത്തിന് പല വഴികൾ

കരിപ്പൂരിൽ വൻ സ്വർണവേട്ട.ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിനുള്ളിലും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം അഞ്ചു വിത്യുസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. 11.01.2023ൽ എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്നുo ഷാർജ വഴി വന്ന മലപ്പുറം ആതവനാട് സ്വദേശി പൊട്ടങ്ങൽ ഹംസ മകൻ അബ്ദുൽ ആശിഖ് (29) കൊണ്ടുവന്ന കമ്പ്യൂട്ടർ പ്രിൻറർ സംശയത്തേതുടർന്ന് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചുവെക്കുകയുണ്ടായി .ആശിഖ് കൊണ്ടുവന്ന ബാഗ്ഗെജിന്റെ Xray പരിശോധനയിൽ അതിലുണ്ടായിരുന്ന പ്രിന്റ്റിന്റെ ഇമേജിൽ സംശയം തോന്നിയതിനാൽ അത് വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് തന്റെ...
Obituary

ഉംറ കഴിഞ്ഞു തിരിച്ചു വരികയായിരുന്ന സ്ത്രീ കരിപ്പൂരിൽ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. മലപ്പുറം ഗ്രീൻ ഓയാസിസ് ട്രാവൽസ് മുഖേന സഹോദരൻ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയിരുന്നത്. പരിശോധന കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മക്കൾ : നൗഫൽ ( ജിസാൻ) നസ്റിൻ, നഈം , മരുമക്കൾ അബ്ദുറഹ്മാൻ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്ന പനക്കൽ കോറ്റത്ത് കൊടിഞ്ഞി. പിതാവ് പരേതനായ കൊടപ്പന കുഞ്ഞാലസ്സൻ കരുമ്പിൽ, മാതാവ് പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങൾ സൈതലവി, അബ്ദുൽ അസീസ് (റെയിൻബോ ബേക്കറി കരുമ്പിൽ) മുസ്തഫ (കുഞ്ഞാവ - ജിദ്ദ ) റുഖിയ പാലത്തിങ്ങൽ, ഖദീജ പറപ്പൂർ, സുലൈഖ ചെമ്മാട് .ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ. ...
Crime

കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസിയും സ്വർണവും പിടികൂടി. 899 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസാണ് കസ്റ്റംസ് പിടിയിലായത്. വസ്ത്രത്തിന്റെ രഹസ്യ അറയിൽ പാളികളാക്കിയായിരുന്നു മിശ്രിത രൂപത്തിലാക്കിയ സ്വർണം കടത്താനുള്ള ശ്രമം. തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്‌മാനാണ് അരക്കോടിയുടെ വിദേശ കറൻസി കടത്തിയത്. ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നാണ് പുറപ്പെടൽ കേന്ദ്രത്തിൽ വെച്ച് 51 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസി പിടികൂടിയത്. ...
Crime

സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്രങ്ങളുമായി യുവാവ് കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സും ടീഷർട്ടും അടിവസ്ത്രവും ധരിച്ചെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഷാർജയിൽനിന്നെത്തിയ നാദാപുരം സ്വദേശി എ. ഹാരിസ് ആണു പിടിയിലായത്. 3 വസ്ത്രങ്ങളുടെയും തൂക്കം 1.573 കിലോഗ്രാം ഉണ്ടെന്നും ഇവ കത്തിച്ചു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. യാത്രക്കാരൻ ധരിച്ചെത്തിയ വസ്ത്രങ്ങളുടെ ഉള്ളിലായിരുന്നു സ്വർണം തേച്ചുപിടിപ്പിച്ചിരുന്നത്.  ഒറ്റനോട്ടത്തിൽ കാണാതിരിക്കാനായി പുറമേ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം, സ്വർണം തേച്ച പാന്റ്സ് ധരിച്ചെത്തിയ തലശ്ശേരി മാമംകുന്ന് സ്വദേശി കെ.ഇസ്സുദ്ദീ (46)നെ‍ പൊലീസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിനകത്തെ പരിശോധനകളിൽ പിടിക്കപ്പെടാതെ പുറത്തെത്തിയ ഇയാളെ കരിപ്പൂർ പൊലീസാണു കുടുക്കിയത്. പാന്റ്സ് കത്തിച്ച്, ഏകദേശം 50 ലക്...
Crime

കരിപ്പൂരിൽ അഞ്ചംഗ സ്വർണ കവർച്ച സംഘം പിടിയിൽ

കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ച സംഘം പിടിയില്‍. സ്വര്‍ണം കടത്തിയ ആളും, കവര്‍ച്ച ചെയ്യാനെത്തിയ നാല് പേരുമാണ് പിടിയിലായത്. തിരൂര്‍ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ കെ.പി. മൊയ്ദീന്‍ കോയ (കെ പി എം കോയ), മുഹമ്മദ് അനീസ്, അബ്ദുല്‍ റഊഫ്, നിറമരുതൂര്‍ സ്വദേശി സുഹൈല്‍ എന്നിവരാണ് കവര്‍ച്ച ചെയ്യാനെത്തിയവര്‍. യാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ പി എം കോയ പരപ്പനങ്ങാടി നഗരസഭ മുൻ കൗണ്സിലറും സി പിഎം നേതാവുമായിരുന്നു. സി ഐ ടി യു ജില്ലാ ഭരവാഹിയായിരുന്ന ഇദ്ദേഹം നഗരസഭ ജീവനക്കാരുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ സി പി എം നേതൃത്വവുമായി ഇടഞ്ഞിരുന്നു. ജിദ്ദയിൽ നിന്നെത്തിയ തിരൂർ സ്വദേശി മഹേഷാണ് സ്വർണം കൊണ്ടുവന്നത്. 974 ഗ്രാം സ്വർണ മിശ്രിതമാണ് മഹേഷ് കടത്താൻ ശ്രമിച്ചത്. മറ്റൊരു സംഘത്തിന് കൈമാറാനാണ് മഹേഷ് സ്വർണം കൊണ്ടുവന്നത്. എന്നാൽ സംഘം സ്വർണം വാങ്ങാനെത്ത...
Other

ഉക്രയിനിൽ നിന്നുള്ള ആദ്യത്തെ വിദ്യാർത്ഥി സംഘമെത്തി

യുദ്ധം കൊടുമ്പിരി കൊണ്ട ഉക്രയിനിൽ നിന്നുള്ള ആദ്യത്തെ വിദ്യാർത്ഥി സംഘം സുരക്ഷിതമായി നാട്ടിലെത്തി. മലപ്പുറത്ത് നിന്നുള്ള 4 karippooril വിദ്യാർത്ഥികളാണ് ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ വിദ്യാർത്ഥി കളെ ബന്ധുക്കളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഒരു ആണ്കുട്ടി ഉൾപ്പെടെ 4 പേരാണ് ഉള്ളത്. പരപ്പനങ്ങാടി പുത്തൻപീടിക ചെട്ടിയാൻ പറമ്പിൽ മുഹമ്മദ് ആശ്രഫിന്റെ മകൾ സനം, https://youtu.be/OuCCFH3q7YA കുറ്റിപ്പുറം മൂടാൽ സ്വദേശി പരപ്പാറ സിദ്ധീഖിന്റെ മകൻ അമർ അലി, കോട്ടക്കൽ കുറുകത്താണി ഫാത്തിമ സുഹ്റയുടെ മകൾ പി കെ തൻസീഹ സുൽത്താന, പെരുമണ്ണ കോഴിച്ചെന വൈലിശ്ശേരി അബ്ദുൽ റഷീദ്, ഖദീജ എന്നിവരുടെ മകൾ ഫാത്തിമ ഖുലൂദ എന്നിവരാണ് എത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുംബൈയിൽ നിന്നുള്ള വിമാനത്തിലാണ് എത്തിയത്. ഇന്ന് രാത്രി 7 മണിക്ക് 9 വിദ്യാർഥികൾ കൂടി എ...
Other

കരിപ്പൂരിൽ വലിയ വിമാനത്തിന് അനുമതി നീളുന്നു, സൗദി എയർലൈൻസ് ഓഫീസ് പൂട്ടുന്നു

കരിപ്പൂർ ∙ വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി നീളുന്ന സാഹചര്യത്തിൽ, സൗദി എയർലൈൻസ് താൽക്കാലികമായി കരിപ്പൂർ വിടുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ഓഫിസും അനുബന്ധ സ്ഥലവും എയർപോർട്ട് അതോറിറ്റിക്കു തിരിച്ചേൽപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഓഫിസ് പ്രവർത്തനത്തിനും വിമാനങ്ങളുടെ പോക്കുവരവിനും മറ്റുമായി നിലവിൽ സൗദി എയർലൈൻസ് വാടക നൽകുന്ന സ്ഥലങ്ങൾ ഈ മാസം 31ന് ഒഴിയാനാണു തീരുമാനം. അവ ജനുവരി ഒന്നിന് എയർപോർട്ട് അതോറിറ്റിക്കുതന്നെ തിരിച്ചേൽപ്പിക്കുമെന്നാണ് അറിയിപ്പ്.  നടപടി താൽക്കാലികമാണ് എന്നാണു പറയുന്നത്. വലിയ വിമാന സർവീസിന് അനുമതി ലഭിക്കുമ്പോൾ തിരിച്ചെത്താം എന്നാണ് സൗദി എയർലൈൻസ് നൽകുന്ന പ്രതീക്ഷ. ടെർമിനലിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് മാത്രമല്ല, ഗ്രൗണ്ട് ഹാൻഡ്‌ലിങ് -സപ്പോർട്ട് ജോലികൾക്കായി സൗദി എയർലൈൻസ് സാധനങ്ങൾ സൂക്ഷിക്കാനായി കൈവശം വച്ചിരുന്ന സ്ഥലവും ഒഴിയുകയാണ്. കരിപ്പൂരിൽ നിയ...
Crime

കരിപ്പൂരിൽ വിമാന ജീവനക്കാരനിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കള്ളക്കടത്തു സ്വർണം പിടികൂടി. സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയിൽ നിന്നാണ്‌ ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. അറസ്റ്റിലായ ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകർ വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്താൻ തുടങ്ങിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ...
Malappuram

ഹജ്ജ് എംബാർകേഷൻ കരിപ്പൂരിൽ പുന:സ്ഥാപിക്കുക: ജനകീയ സമരം

കൊണ്ടോട്ടി : ഹജ്ജ് എംബർ കരിപ്പൂരിൽ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന ജനകീയ സമരത്തിന്റെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷ- ഹജ്ജ് വകുപ്പ് മന്ത്രി, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി എന്നിവർക്ക് ഇ മെയിൽ സന്ദേശമയക്കുന്ന പരിപാടി സംഘടിപ്പിച്ചു. കൊണ്ടോട്ടി ബസ്‌സ്‌റ്റാന്റിൽ നടന്ന ചടങ്ങിൽ ടി.വി. ഇബ്റാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറമ്പാടൻ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ സെക്രട്ടറി പ്രമോദ് ദാസ് , എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് കെ.കെ.സമദ്, നഗരസഭ കൗൺസിലർമാരായ പി.പി.റഹ്‌മത്തുല്ല, കോട്ട വീരാൻ കുട്ടി, പള്ളിക്കൽ പഞ്ചായത്ത് മെമ്പർ ജമാൽ കരിപ്പൂർ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബെസ്റ്റ് മുസ്തഫ, ഇ.കെ.അബ്ദുൽ മജീദ്, പി.അബ്ദു റഹ്‌മാൻ എന്ന ഇണ്ണി, എസ്.വൈ.എസ് സോൺ സെക്രട്ടറി ശമീർ കുറുപ്പത്ത്, ശരീഫ...
Crime

വിദേശ കറൻസിയുമായി മലപ്പുറം സ്വദേശി കരിപ്പൂരിൽ പിടിയിൽ

മലപ്പുറം സ്വദേശി അബ്ദുൽ റഷീദിൽ (49) നിന്നാണ് 30.32 ലക്ഷം രൂപയുടെ സൗദി റിയാൽ, ഒമാൻ റിയാൽ എന്നിവ പിടികൂടിയത്. ഫ്ലൈ ദുബായ് ഫ്ളൈറ്റിൽ ദുബായിലേക്ക് പോകാൻ എത്തിയതായിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരൺ, സൂപ്രണ്ട് ബാബു നാരായണൻ, റഫീഖ് ഹസ്സൻ, പ്രമോദ് കുമാർ സവിത എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC ...
Crime

അടിവസ്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ എയർ ഹോസ്റ്റസ് കരിപ്പൂരിൽ പിടിയിലായി

നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പി.ഷഹാന (30) ആണ് പിടിയിലായത്. കരിപ്പൂർ- അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണവുമായി എയർ ഹോസ്റ്റസ് പിടിയിൽ. എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച് 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിൽ നിന്നു കോഴിക്കോട്ടെ ത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന(30)യിൽ നിന്നാണു സ്വർണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വർണ മിശ്രിതത്തിൽനിന്ന് 2.054 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്നു നടത്തിയ പരിശോധനയിലാണു സ്വർണ മിശ്രിതം പിടി കൂടിയത്. ഡപ്യൂട്ടി കമ്മിഷണർ ഡോ.എ സ്.എസ്.ശ്രീജു, സൂപ്രണ്ടുമാരായ സി.പി.സബീഷ്, എം.ഉമാദേവി, ഇൻസ്പെക്...
Kerala

കരിപ്പൂരിൽ സ്വർണ വേട്ട:1.52 കോടി രൂപയുടെ സ്വർണ്ണവും 7 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

3 യാത്രക്കാരിൽ നിന്നായി ഡി ആർ ഐ, എയർ ഇന്റലിജൻസ് യൂണിറ്റ് 1.52 കോടി രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അവാദിൽ നിന്ന് 1005 ഗ്രാം സ്വർണം പിടികൂടി.ദോഹയിൽ നിന്നെത്തിയ മറ്റൊരു മലപ്പുറം സ്വദേശി ഹബീബ് റഹ്മാനിൽ നിന്ന് 1008 ഗ്രാം സ്വർണവും പിടികൂടി. ഇരുവരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി സയ്യിദ് ഫൈസലിൽ നിന്ന് 1940 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൗച്ചിനുള്ളിലാക്കിയാണ് സ്വർണം കൊണ്ടു വന്നത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 1.52 കോടി രൂപ മൂല്യം കണക്കാക്കുന്നു.ഇൻഡിഗോ വിമാനത്തിൽ ഷാർജയിലേക്ക് പോകനെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 7,08,700 രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടികൂടി. ചെക്ക് ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.ഡെപ്യൂട്ടി കമ്മീഷണർമാരായ ടി. എ കിരൺ, ഡോ.എസ്.എ...
Kerala

സി.മുഹമ്മദ് ഫൈസിയെ വീണ്ടും ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയധ്യക്ഷനായി സി. മുഹമ്മദ് ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തു. വരണാധികാരിയായ അഡീഷണൽ സെക്രട്ടറി ഷൈൻ എ. ഹഖിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ ചേർന്ന യോഗത്തിൽ സി. മുഹമ്മദ് ഫൈസിയുടെ പേര് സഫർ കായൽ നിർദേശിച്ചു. കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പിന്താങ്ങി. കാന്തപുരം വിഭാഗം സുന്നി നേതാവും സുന്നി മർകസ് ജനറൽ മാനേജരും ആണ് മുഹമ്മദ് ഫൈസി. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ മരുമകനും ആണ്. 2024 വരെയാണ് കമ്മിറ്റിയുടെ കാലാവധി. മന്ത്രി വി. അബ്ദുറഹ്‌മാൻ മുഹമ്മദ് ഫൈസിയെ അനുമോദിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഹജ്ജ് അപേക്ഷാ നടപടികൾ, വനിതാ ബ്ലോക്ക് നിർമാണം, കരിപ്പൂരിലെ ഹജ്ജ് പുറപ്പെടൽ കേന്ദ്ര പുനഃസ്ഥാപനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. പി.വി. അബ്ദുൾ വഹാബ് എം.പി., എം.എൽ.എ.മാരായ പി.ടി.എ. റഹിം, മുഹമ്മദ് മുഹ്‌സിൻ, മലപ്പുറം കളക്ടർ വി.ആർ. പ്രേംകുമാർ, പി.ടി. അക്ബർ, പി.പി. ...
Kerala

ഹജ്ജ് എംബർക്കേഷൻ പോയിന്റ്: കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ധർണ്ണ സമരം നവംബർ 6 ന് .

ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്ജ് വെൽഫയർ അസോസിയേഷൻ നവംബർ 6 ന് ധർണ്ണ സമരം സംഘടിപ്പിക്കുന്നു. കേരളത്തിലെ 80 ശതമാനത്തിലധികം ഹജ്ജ് അപേക്ഷകരും മലബാർ മേഖലയിൽ നിന്നുള്ളവരായിരിക്കെ കേവലം 20% ൽ താഴെ ഹജ്ജ് യാത്രക്കാർ ആശ്രയിക്കുന്ന കൊച്ചി എയർ പോർട്ടിനെ മാത്രം യാത്രാ കേന്ദ്രമാക്കി മാറ്റിയത് ബഹുഭൂരിപക്ഷം ഹജ്ജ് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്.2019 ൽ 9329 പേരാണ് കരിപ്പൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്. എന്നാൽ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് ആകെ 2143 പേർ മാത്രമാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. 2020 ൽ 8733 പേർ കരിപ്പൂരിനെ യാത്രാ കേന്ദ്രമായി തെരെഞ്ഞെടുത്തപ്പോൾ 2101 പേർ മാത്രമാണ് കൊച്ചിയെ തെരെഞ്ഞെടുത്തത്. മാത്രമല്ല ഉത്തര മലബാർ ജില്ലകളിൽ നിന്ന് പ്രായമായ ഹാജിമാർ പോലും 10 മണിക്കൂറോളം യാത്ര ചെയ്താ...
Gulf, National, Tourisam

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരില്ല, കൊച്ചി മാത്രം

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കഷേന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത് മലബാര്‍ ജില്ലകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികൾക്ക് തുടക്കമായി. ഹജ്ജിനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഇത്തവണ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാന്‍ സാധിക്കും. ...
Breaking news, Obituary

മഴയിൽ വീട് തകർന്നു കുട്ടികൾ മരിച്ചു.

പുതിയ വീടിന്റെ ഭാഗം വീടിന്മേൽ ഇടിഞ്ഞു വീണു കരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. കാടപ്പടി പൂതംകുറ്റിയിൽ വരിച്ചാലിൽ മഠത്തിൽ മികച്ച അബൂബക്കർ സിദ്ധീഖ്- സുമയ്യ ദമ്പതികളുടെ മക്കളായ ലിയാന ഫാത്തിമ (7), ലുബാന ഫാത്തിമ (6 മാസം) എന്നിവരാണ് മരിച്ചത്. ചേന്നാരി മുഹമ്മദ്കുട്ടിയുടെ വീടാണ് തകർന്നത്. മുഹമ്മദ് കുട്ടിയുടെ മകൾ സുമയ്യയുടെ മക്കളാണ് ഇരുവരും.അബൂബക്കർ സിദ്ധീഖ് കാസർകോട് ബേക്കറിയിലാണ്. ഒരു വർഷത്തോളമായി ഇവർ സുമയ്യയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇതിന് തൊട്ടടുത്ത് ഇവർക്ക് പുതിയ വീട് നിർമിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടൻതന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി ടുഡേ.വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് വീട് തകർന്നു. ഉറങ്ങുന്ന കുട്ടികളുടെ മുകളിലേക്കാണ് മണ്ണ...
error: Content is protected !!