വിദ്യാഭ്യാസം മാനവിക മൂല്യങ്ങളെ ഉത്തേജിപ്പിക്കുന്നതാകണം: അബ്ദുസമദ് സമദാനി എം.പി
കൊണ്ടോട്ടി: വിദ്യാര്‍ത്ഥികള്‍ മാനുഷിക മൂല്യങ്ങളുടെ കാവലാളാകാന്‍ ശ്രമിക്കണമെന്ന് ഡോ.അബ്ദുസമദ് സമദാനി എം.പി. എന്‍.ടി.എസ്.ഇ പരീക്ഷ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ടാലന്റ് സെര്‍ച്ച് പരിക്ഷക്ക് വളരെ കുറഞ്ഞ പ്രാതിനിധ്യമാണ് ജില്ലയില്‍ നിന്നുണ്ടാകുന്നത്. ഉയര്‍ന്ന സ്റ്റോളര്‍ഷിപ്പ് ലഭിക്കുന്ന ഇത്തരം പരീക്ഷകള്‍ക്ക് കുട്ടികളെ സജ്ജമാക്കാന്‍ ടി.വി ഇബ്രാഹിം എം.എല്‍.എ. മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതി ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ രണ്ടിന് മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 1080 വിദ്യാര്‍ത്ഥികളില്‍ നിന്നും 500 കുട്ടികളെ തെരഞ്ഞെടുത്താണ് പരിശീലനം നല്‍കിയത്. ഇതില്‍ നിന്നും പരീക്ഷ , അഭിമുഖം എന്നിവയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ വിവിധ മത്സര പരീക്ഷകള്‍ക്ക് സജ്ജമാക്കുന്ന പദ്ധതിയാണ് അക്ഷരശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതി.ടി.വി ഇബ്രാഹിം എം.എല്‍.എ. അധ്...