പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്ക് ഇനി കെഎസ്ഇബിയില്‍ ജോലി ഇല്ല
തിരുവനന്തപുരം : കെഎസ്ഇബിയില്‍ അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്‌കരിക്കുന്നു. ഇതോടെ പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കു മാത്രം പരീക്ഷയെഴുതാവുന്ന തസ്തികകള്‍ കെഎസ്ഇബിയില്‍ ഇനിയുണ്ടാകില്ല. ഇനിമുതല്‍ പിഎസ്‌സി വഴി നിയമനം ലഭിക്കുന്നവര്‍ ഭാവിയില്‍ സ്ഥാനക്കയറ്റം നേടി ചീഫ് എന്‍ജിനീയര്‍ തസ്തിക വരെയെത്തുമ്പോള്‍ അതുവരെയുള്ള എല്ലാ തസ്തികകളുടെയും പേരും ചുമതലകളും മാറും. കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്‌പെഷല്‍ റൂളിന് പിഎസ്‌സി മൂന്നു മാസത്തിനകം അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷ. സ്‌പെഷല്‍ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവര്‍ക്കു മാത്രമായിരിക്കും ഇവ ബാധകം. വൈദ്യുതി മേഖലയിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാങ്കേതികമായി അറിവുള്ളവരെ മാത്രം നിയമിക്കണമെന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശവും കെഎസ്ഇബി മുന്‍പു നടത്തിയ പഠനങ്ങളും അടിസ്ഥാനമാക്കിയാണ് സ്‌പെഷല്‍ റൂള...