പരപ്പനങ്ങാടി പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായര്‍ ഒ.പി തുടങ്ങാന്‍ തീരുമാനം
പരപ്പനങ്ങാടി : പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായര്‍ ഒ.പി തുടങ്ങാന്‍ തീരുമാനം. ഇന്നലെ അടിയന്തിരമായി കൂടിയ ഹോസ്പിറ്റല്‍ എച്ച്എംസി യോഗത്തിലാണ് തീരുമാനം. നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഞായര്‍ ഒ.പി സമയം രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പരിശോധന 1 മണി വരെയും ആയിരിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.
നഗരസഭ ഒരു ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഈവെനിംഗ് ഒ.പി തുടങ്ങുന്നതിനായി നിയമിച്ചു കഴിഞ്ഞത് കൊണ്ട് ഇനി വീണ്ടും സ്റ്റാഫുകളെ നിയമിക്കണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്നുള്ളതിനാല്‍ അനുമതിക്കായി ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച്ച ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് അപേക്ഷ നല്‍കിയിരുന്നു. അനുമതി കിട്ടുന്നത് വരെ എച്ച്എംസി ഫണ്ട് ഉപയോഗിച്ച് ഞായര്‍ ഒ.പി തുടങ്ങുന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ എച്ച്എംസി ഫണ്ട് ഉപയോഗിച്ച് പുതിയ രണ്ട് ...

