സർവകലാശാലയിൽ ഫിസിയോതെറാപ്പി സെന്റർ
കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിന്റെ കീഴിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഫിസിയോതെറാപ്പി സെന്റർ ആരംഭിക്കുന്നു. സർവകലാശാലാ കായികതാരങ്ങൾ, വിദ്യാർത്ഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് സേവനം ലഭ്യമാകും. സർവകലാശാലാ കായികതാരങ്ങൾക്ക് തീർത്തും സൗജന്യമായും വിദ്യാർത്ഥികൾക്ക് 20/- രൂപ, ഗവേഷക വിദ്യാർത്ഥികൾക്ക് 30/- രൂപ, ജീവനക്കാർക്ക് 50/- രൂപ, പൊതുജനങ്ങൾക്ക് 100/- രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. സെന്ററിന്റെ ഉദ്ഘാടനം മെയ് രണ്ടിന് രാവിലെ 10 മണിക്ക് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് നിർവഹിക്കും. കായിക പഠനവകുപ്പിന്റെ പുതിയ കെട്ടിട സമുച്ചയത്തിലാണ് സെന്റർ പ്രവർത്തിക്കുക. ടെൻസ്, ഐ.എഫ്.ടി., അൾട്രാ സൗണ്ട് തെറാപ്പി, എക്സർസൈസ് തെറാപ്പി തുടങ്ങിയ സേവനങ്ങൾ സെന്ററിൽ ലഭ്യമാകും. പേശികൾ, അസ്ഥികൾ മുതലായവയുടെ പരിക്കുകൾ സ്പോർട്സ് ഇഞ്ചുറികൾ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ഡ...