ഇന്റേണൽ പരീക്ഷ, പരീക്ഷാഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
സൈക്കോളജി വകുപ്പിൽ രക്ഷിതാക്കൾക്കായി ചർച്ച
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായി ‘ലൈംഗീക വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ 13 മുതൽ 19 വയസിനിടയിലുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു ഗ്രൂപ്പ് ചർച്ച സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9809714609 (ഡോ. എം. അബിനിത) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പി.ആര്‍ 495/2024
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്‌ടമായ 2018 പ്രവേശനം എസ്.ഡി.ഇ. വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ / പ്രഥമ & അവസാന വർഷ എം.എ. / എം.എസ് സി. / എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ആര്‍ 496/2024
ഇന്റേണൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എം.ആർക്. (2020 പ...




























