Tuesday, September 8

Tag: Latest news

ഗഫൂർ കൊടിഞ്ഞിയുടെ ‘യാഹൂട്ടിയുടെ ലോകം’ പുസ്തകം പ്രകാശനം ചെയ്തു
Other

ഗഫൂർ കൊടിഞ്ഞിയുടെ ‘യാഹൂട്ടിയുടെ ലോകം’ പുസ്തകം പ്രകാശനം ചെയ്തു

ഗഫൂർ കൊടിഞ്ഞിയുടെ പുതിയ നോവൽ,"യാഹൂട്ടിയുടെ ലോകം" സാംസ്കാരിക പ്രവർത്തകനും ചിന്തകനും പ്രഭാഷകനുമായ കെ ഇ എൻ് പ്രകാശനം ചെയ്തു. സുദീർഘമായ 35 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കൊടിഞ്ഞികാടാംകുന്ന് AMLPസ്കൂൾ പ്രധാന അധ്യാപകൻഅബ്ദുൽസമദ് മാസ്റ്ററുടെ യാത്രയയപ്പിനോട്അനുബന്ധിച്ച ചടങ്ങിൽ മുസ്‌താക്ക് കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പുസ്‌തകം ഹരിദാസൻ തിരുത്തി ഏറ്റവാങ്ങി. കെ പി കെ തങ്ങൾ ആശംസാ പ്രസംഗം നടത്തി. എഴുത്തുകാരിയും കവിയത്രിയുമായ കെ എം ഹാജറ നോവൽ പരിചയപ്പെടുത്തി. അബ്ദുസ്സമദ് മാസ്റ്റർ സ്വാഗതവും രചയിതാവ് ഗഫൂർ കൊടിഞ്ഞി നന്ദിയും പറഞ്ഞു....
പെരുന്നാൾ ഡ്രസ്സെടുത്ത് വരുമ്പോൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പിടികൂടി
Crime

പെരുന്നാൾ ഡ്രസ്സെടുത്ത് വരുമ്പോൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പിടികൂടി

അരീക്കോട് : പുതിയ വിവാഹം കഴിക്കാനായി ഭാര്യയെയും മക്കളെയും പെരുന്നാളിന് പുതു വസ്ത്രങ്ങൾ വാങ്ങിവരുമ്പോൾ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. നാടിനെ നടുക്കിയ അരീക്കോട് വാവൂർ കൂട്ടക്കൊലക്കേസിലെ പ്രതിയെ ആണ് 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസ് പിടിയിലായത് .വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് വെള്ളിയാഴ്ച പകല്‍ മൂന്നരയോടെ കർണ്ണാടകയിലെ പരപ്പ അഗ്രഹാരത്തില്‍ വെച്ച്‌ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. 2013 ജൂലൈയിലായിരുന്നു കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. ഒളവട്ടൂർ മായങ്കരതടത്തില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെയാണ് ഷരീഫ് ആസൂത്രിതമായി കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ കുടുംബത്തോടൊപ്പം വസ്ത്രങ്ങൾ വാങ്ങി വരുമ്പോൾ സ്കൂട്ടർ വെള്ളക്കെ...
കോഴിക്കോട് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച 18 കാരന് ഷോക്കേറ്റു
Accident

കോഴിക്കോട് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച 18 കാരന് ഷോക്കേറ്റു

നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സിനാന്‍.ഇന്ന് പുലര്‍ച്ചെ സിനാന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു സിനാന്‍. അതിനിടെ ഗുഡ്‌സ് ട്രെയിന് മുകളില്‍ നിന്ന് കാലുതെന്നിയതോടെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു.സെല്‍ഫി എടുക്കാന്‍ സിനാന്‍ ഒറ്റയ്ക്കായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന...
തേപ്പു കടയിൽ നിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കി 41 കാരി
Education

തേപ്പു കടയിൽ നിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കി 41 കാരി

തേപ്പ് കടയില്‍ ജോലി ചെയത് ഡോക്ടറേറ്റ് സ്വന്തമാക്കിയ സന്തോഷത്തിലാണ് 41 കാരി കാരുകുളങ്ങര സ്വദേശി മാളിയേക്കല്‍ പറമ്പില്‍ വീട്ടില്‍ അമ്പിളി. തന്റെ ജീവിത ദുരിതങ്ങൾക്കിടയിലും അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതില്‍ അവരെ കുറിച്ച് ഏറെ അഭിമാനിക്കുന്നു. 19 വയസ്സില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അമ്പിളിക്ക് അച്ഛനെ നഷ്ടമായത്. അമ്പിളിയും അമ്മയും തനിച്ചായി. അതോടെ വീട്ടിലെ ചുമതല ഏല്‍ക്കാന്‍ അച്ഛന്റെ തൊഴില്‍ അമ്പിളി ഏറ്റെടുത്തു. പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം വിവാഹം കഴിഞ്ഞു. വിവാഹ ശേഷവും ദുരിതങ്ങള്‍ അമ്പിളിയെ വിട്ടോഴിഞ്ഞില്ല. വിദ്യഭ്യാസം പോര. സ്ത്രീധനം നല്‍കിയില്ല എന്നിങ്ങനെയുള്ള കാരണത്താല്‍ നിരന്തരം പീഢനങ്ങൾ അമ്പിളി അനുഭവിച്ചു. അവസാനം ഒരു ഭാര്യക്കും സഹിക്കാന്‍ കഴിയാത്താ രീതിയിലുള്ള പീഡനങ്ങള്‍ ഭർത്താവിന്റെ ഭാഗത്ത് നിന്നും വന്നപ്പോള്‍ ആ വീട് വിട്ടിറങ്ങി. പക്ഷേ അമ്പിളി തളര്‍ന്നില്ല… അവഗണിച്ചവരുടെ...
പരപ്പനങ്ങാടിയിൽ റോഡ് ഷോക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു
Obituary

പരപ്പനങ്ങാടിയിൽ റോഡ് ഷോക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

പരപ്പനങ്ങാടി : തിരൂരങ്ങാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി എം എ സമീറിൻ്റെ റോഡ് ഷോക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. ആലുങ്ങൽ ബീച്ചിൽ കുഞ്ഞികണ്ണൻ്റെ പുരക്കൽ മുഹമ്മദ് കോയ (75) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിക്ക് ആണ് സംഭവം. യുഡിഎഫ് സ്ഥാനാർഥി പി എം എ സമീറിൻ്റെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനം ആയിരുന്നു ഇന്ന്. തീരദേശത്ത് കൂടി റോഡ് ഷോയും ഉണ്ടായിരുന്നു. റോഡ് ഷോക്കിടെ ആലുങ്ങൽ ബീച്ചിൽ യുഡിഎഫ് പ്രവർത്തകർ സ്ഥാനാർഥിക്ക് ഹാരാർപ്പണം നടത്തുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന മുഹമ്മദ് കോയ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം വെള്ളിയാഴ്ച നടക്കും. തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ഇന്ന് പച്ച തുണിയും ധരിച്ചായിരുന്നു ഇദ്ദേഹം റോഡ് ഷോക്ക് എത്തിയിരുന്നത്. മരണത്തെ തുടർന്ന് റോഡ് ഷോ നിർത്തി വെച്ചു. സ്ഥാനാർഥി പി എം എ സമീർ, ഉൾപ്പെടെ ലീഗ് ന...
കൊടിഞ്ഞി പനക്കത്തായം എൽ പി സ്കൂൾ 104ാം വാർഷികവും യാത്രയപ്പ് സമ്മേളനവും സമാപിച്ചു
Local news

കൊടിഞ്ഞി പനക്കത്തായം എൽ പി സ്കൂൾ 104ാം വാർഷികവും യാത്രയപ്പ് സമ്മേളനവും സമാപിച്ചു

കൊടിഞ്ഞി : രണ്ട് ദിവസമായി നടന്ന പനക്കത്തായം എൽ പി സ്കൂൾ 104ാം വാർഷികവും യാത്രയപ്പ് സമ്മേളനവും സമാപിച്ചു.ആദ്യദിനം വിദ്യാർത്ഥികളുടെ കലാവിരുന്നുകളും രണ്ടാം ദിനം സാംസ്കാരിക ഘോഷയാത്രയോടെയാണ്കലാനിശയായ 'ധ്വനി 2k206'സമാപിച്ചത്.സിനി ആർട്ടിസ്റ്റ് നിർമ്മൽ പാലാഴി ഉദ്ഘാടനം ചെയ്തു.31 വർഷത്തെ സർവീസിനു ശേഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ ദിനേശ് കുമാറിന്ചടങ്ങിൽ നാട് ഹൃദ്യമായ യാത്രയപ്പാണ് നൽകിയത്.പിടിഎ പ്രസിഡണ്ട് ഷാജഹാൻ,വൈസ് പ്രസിഡണ്ട് റിയാസ് ഇല്ലത്ത്, എംടിഎ പ്രസിഡൻ്റ് സുമയ്യ മറ്റത്ത്,മുൻ പിടിഎ പ്രസിഡണ്ട് പാലക്കാട്ട് അബ്ദുൽ ഹമീദ്, അഡ്വ: ഷമീർ, ഫാറൂഖ്പത്തൂർ ,വി കെ ഷമീന, പിപി മൻസൂർ, എം സക്കരിയ്യ, പി ഹബീബ്, വി.കെ ആലംഗീർ, ഡോ. ആയിശാ മറിയം, കുഞ്ഞുട്ടി മാസ്റ്റർ, ബിന്ദു ടീച്ചർ, നിസാർ കൊടിഞ്ഞി, വി.കെ ശിഹാബ്, പി.വാഹിദ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കുളുകളുടെയും രക്ഷിതാക്കളുടെയും കുട്ടിക ളുടെയും ഉപഹാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു...
വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു; ഫാത്തിമ തഹ്ലിയ്ക്ക് രൂക്ഷ വിമർശനം
Politics

വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു; ഫാത്തിമ തഹ്ലിയ്ക്ക് രൂക്ഷ വിമർശനം

കോഴിക്കോട് : നിയമസഭ സീറ്റ് പ്രഖ്യാപനത്തിന് ശേഷം അസംതൃപ്തിയായിരുന്ന വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബീന റഷീദ് സ്ഥാനം രാജിവെച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പാർട്ടി വിട്ടിട്ടില്ലെന്നും പക്ഷേ നാളെ എന്ത് എന്ന് പറയാനാകില്ലെന്നും ഇവർ പറഞ്ഞു. ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയും പേരാമ്പ്രയിലെ സ്ഥാനാർഥി ഫാത്തിമ തെഹലിയക്കെതിരെയും അതിരൂക്ഷ വിമർശനങ്ങള്‍ ഉയർത്തിയാണ് രാജി. . വനിതാ ലീഗ് കെട്ടിപടുത്തത് ഏറെ കഷ്ടപ്പെട്ട് ആണ്. സംസ്ഥാന വനിതാ ലീഗ് രൂപീകരിച്ചത് മുതൽ ഭാരവാഹി ആണ്. ഇതുവരെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ പാർട്ടി വിട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. വനിതാ ലീഗിനെയും, മുസ്ലിം ലീഗിനെയും നെഞ്ചോട്‌ ചേർത്താണ് ഇത്രയും കാലം മുന്നോട്ട് പോയത്. സമ്പാദിക്കാൻ വേണ്ടിയല്ല വനിതാ ലീഗ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഒരു സ്ഥാനമാനങ്ങളും ഞാൻ ചോദിച്ചു വാങ്ങിയതല്ല. എല്ലാം പാർട്ടി ഏൽ...
മൊബൈല്‍ ഫോണ്‍ ബൂത്തിന് പുറത്ത്: സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്
Information

മൊബൈല്‍ ഫോണ്‍ ബൂത്തിന് പുറത്ത്: സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്ന വോട്ടര്‍മാരുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്. ജില്ലാ കളക്ടര്‍ വിനയ് ഗോയലിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് മലപ്പുറം ജില്ലയിലെ 3689 ബൂത്തുകളിലും വോളണ്ടിയര്‍മാരുടെ സേവനം കുടുംബശ്രീ മെമ്പര്‍മാര്‍ മുഖേന ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കുടുംബശ്രീയാണ് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സേവനം നല്‍കുന്നത്. വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറുന്ന പത്തുപേരുടെ വീതം മൊബൈല്‍ ഫോണുകള്‍ ബൂത്തിന് പുറത്ത് പ്രത്യേക പൗച്ചില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സൂക്ഷിക്കും. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേല്‍നോട്ട ചുമതല ബി.എല്‍.ഒ മാര്‍ക്കായിരിക്കും. ടോക്കണ്‍ സംവിധാനത്തിലൂടെ ആയിരിക്കും മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുക. വോട്ട് ചെയ്തതിനുശേഷം ടോക്കണ്‍ തിരികെ നല്‍കി മൊബൈല്‍ ഫോണ്‍ കൈപ്പറ്റാം. പോളിംഗ് ബ...
ചെറുമുക്ക് ജി എം എൽ പി സ്കൂൾ നൂറാം വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
Local news

ചെറുമുക്ക് ജി എം എൽ പി സ്കൂൾ നൂറാം വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

നൂറാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഫോട്ടോ : ചെറുമുക്ക് ജി എം എൽ പി സ്കുളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക പി കെ നിഷ ടീച്ചർക്കുള്ള ഉപകാരം സാഹിത്യകാരൻ എം എം സചീന്ദ്രൻ നൽകുന്നു തിരൂരങ്ങാടി : ചെറുമുക്ക് ജിഎംഎൽപിസ്കൂളിൻ്റെ നൂറാം വാർഷികാഘോഷ സമാപനവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക പികെ നിഷ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു .വാർഷികത്തോട് അനുബന്ധിച്ച് . ചെറുമുക്ക് പള്ളിക്കത്താഴം മുതൽ സ്കൂൾ വരെ നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും കീഴിൽ വ്യത്യസ്ത കലാരൂപങ്ങളുടെ അകമ്പടിയോടുകൂടി സാംസ്കാരിക ഘോഷയാത്രയും വേറിട്ട കാഴ്ചയായി . തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികളും നടന്നു .വൈകുന്നേരം നടന്ന നൂറാം വാർഷികാഘോഷ യാത്രയയപ്പ് ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് നീലങ്ങത്ത് അബ്ദുസലാം അദ്യക്ഷത വഹിച്ചു. ചടങ്ങിൽ വി പി സിദീഖ് ....
കാലിക്കറ്റും ഇഖ്‌റ ആശുപത്രിയും ഗവേഷണ ധാരണ
university

കാലിക്കറ്റും ഇഖ്‌റ ആശുപത്രിയും ഗവേഷണ ധാരണ

കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്‌നോളജി വകുപ്പും കോഴിക്കോട്ടെ ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍&റിസര്‍ച്ച് സെന്ററും തമ്മില്‍ സംയുക്ത ഗവേഷണ സഹകരണത്തിന് ധാരണയായി.കരാര്‍ പ്രകാരം ഇരു സ്ഥാപനങ്ങളും സംയുക്തമായി ഗവേഷണപദ്ധതികള്‍ നടപ്പിലാക്കുകയും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പരിശീലനം, ഇൻ്റേൺഷിപ്പ് അവസരങ്ങള്‍ നല്‍കുകയും ചെയ്യും. എത്തിക്കൽ കമ്മിറ്റിയുടെ അനുമതിയോടെ ക്ലിനിക്കല്‍ സാമ്പിളുകള്‍  ലബോറട്ടറി സൗകര്യങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവ പരസ്പരം പങ്കുവെയ്ക്കുകയും ചെയ്യും. അവയവ മാറ്റ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികൾ സർവകലാശാലയിൽ പുരോഗമിക്കുന്നുണ്ട്.വൃക്ക മാറ്റിവെയ്ക്കുന്നവരിൽ കുറച്ച് കാലം കഴിയുമ്പോൾ മാറ്റിവെയ്ക്കപ്പെട്ട വൃക്ക തിരസ്കരിക്കാൻ ശരീരം ശ്രമിക്കും. ആൻ്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഇത് തടഞ്ഞു നിർത്തിയാണ് തുടർ ചികിത്സ നടത്തുക. മാറ്റി വെച്ച വൃക്ക തിരസ്കരിക്കാനുള്ള മുൻകൂട്ടി അറ...
നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി
Other

നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി

മലപ്പുറം : പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലെ വി.എഫ്.സി കളിൽ വോട്ടു ചെയ്യാം അവശ്യ സർവീസ് വിഭാഗക്കാർക്ക് സ്വന്തം മണ്ഡലത്തിലെ പി.വി.സികളിൽ വോട്ട് ചെയ്യാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 നു മുകളിൽ പ്രായമുള്ളവർക്കുമുള്ള ഹോം വോട്ടിങ് ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 181 പേരടങ്ങുന്ന ടീമിനെയാണ് ഹോം വോട്ടിങിനായി നിയോഗിച്ചിട്ടുള്ളത്. ഇവർ അർഹരായവരുടെ വീടുകളിൽ നേരിട്ടെത്തി ബാലറ്റ് പേപ്പറുകൾ നൽകി വോട്ടുകൾ സുരക്ഷിതമായി ശേഖരിക്കും. ജില്ലയില്‍ അപേക്ഷ നൽകിയ 43,964 പേരിൽ 17721 പേർക്കാണ് ഹോം വോട്ടിങിന് അനുമതി ലഭിച്ചിട്ടുള്ളത്. മുന്‍കൂട്ടി അപേക്ഷിച്ച 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിങ്ങിന് അവസരം. ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു. ഒരു പോളിങ് ഓഫീസര്‍, ഒരു പോളിങ് അസിസ്റ്റന...
സാദിഖലി തങ്ങളെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച പ്രതി അറസ്റ്റിൽ
Crime

സാദിഖലി തങ്ങളെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച പ്രതി അറസ്റ്റിൽ

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റോഷന്‍ അറസ്റ്റിൽ. സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ബ്ലാക്ക് മെയിലിംഗിന് ശ്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാപ്പാ കേസ് പ്രതിയാണ് മുഹമ്മദ് റോഷന്‍. പെരിന്തൽമണ്ണ പൊന്ന്യാർക്കുർശി സ്വദേശിയാണ് പ്രതി. വ്യാജ ദൃശ്യങ്ങള്‍ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം പോസ്റ്റിട്ടത്. ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. പണം നല്‍കാന്‍ തയ്യാറാകാത്തതിനെ ...
സുന്നി സംഘടനകൾ നടത്തിയ മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച സമാപിച്ചു
Malappuram

സുന്നി സംഘടനകൾ നടത്തിയ മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച സമാപിച്ചു

മൂന്നിയൂർ : സുന്നി സംഘടനകൾ നടത്തിയ ചരിത്രപ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 190ആം ആണ്ട് നേർച്ചക്ക് പ്രൗഢമായ സമാപനം.വൈകുന്നേരം 4 മണിക്ക് നടന്ന മഖ്ബറ സിയാറത്തിനു സയ്യിദ് ശറഫുദ്ധീൻ ജമലു ല്ലൈലി നേതൃത്വം നൽകി. തുടർന്ന് നടന്ന മൗലിദ് മജിലിസ്സിന് സയ്യിദ് സ്വാദിക് തങ്ങളും പ്രാർത്ഥനക്ക് സയ്യിദ് നൂറുദ്ധീൻ ജിഫിരിയും നേതൃ ത്വംനൽകി. മഗ്‌രിബ് നിസ്കാര ശേഷം നടന്ന സമാപന സമ്മേളനം SYS സംസ്ഥാന ഫിനാൻസ് സെക്രെട്ടറി സ്വാ ദിക് മാസ്റ്റർ വെളിമുക്ക് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തി. സമാപന പ്രാർത്ഥനക്ക് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ കോഴിക്കോട് നേതൃത്വം നൽകി . സയ്യിദ് സൈനുൽ ആബിദ് തങ്ങൾ തലപ്പാറ, ഉവൈസ് അദനി, MN കുഞ്ഞിമുഹമ്മദ് ഹാജി, ഫാറൂഖ് സഖാഫി, KT മൊയ്‌ദീൻ കുട്ടി മുസ്ലിയാർ, മുസ്തഫ സഖാഫി കളിയാട്ടമുക്ക് തുടങ്ങിയവർ സംബന്ധിച്ചു.നേർച്ചക്ക് എത്തിയ ആയ...
തിരൂരങ്ങാടി മണ്ഡലം എൻഡിഎ കൺവൻഷൻ നടത്തി
Politics

തിരൂരങ്ങാടി മണ്ഡലം എൻഡിഎ കൺവൻഷൻ നടത്തി

തിരൂരങ്ങാടി. നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി റിജു സി രാഘവന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ തിരൂരങ്ങാടി കോപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൺവെൻഷൻ ബിജെപി സംസ്ഥാന വക്താവ് സുധീഷ് ഉപ്പട ഉദ്ഘാടനം ചെയ്തു. കേന്ദ്ര പദ്ധതികളിലൂടെ തിരൂരങ്ങാടിയെ കേരളത്തിന്റെനെറുകയിൽ എത്തിക്കുമെന്ന് നിയമസഭയിൽ എൻഡിഎ എംഎൽഎമാരും ഉണ്ടാകുമെന്നും സുധീഷ്ഉപ്പട പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ശ്രീരാഗ് മോഹൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി റിജു സി രാഘവ്. കെ ജനചന്ദ്രൻ മാസ്റ്റർ. സിപി സുധാകരൻ. ശശിധരൻ പുന്ന ശ്ശേരി. ഗിരീഷ് മണ്ണഞ്ചേരി. റാഫി പരപ്പനങ്ങാടി. കുന്നത്ത് ചന്ദ്രൻ. തുളസിദാസ്. സജിത്ത്. ശിവദാസൻ. ഗിരീഷ് കളത്തിൽ. സുമി റാണി. പ്രമജേഷ്. ജയരാജൻ. കെ വി ഷിബു. കെ ഹരിദാസൻ എന്നിവർ സംസാരിച്ചു....
നാടിന്റെ സ്പന്ദനായി തിരൂരങ്ങാടിയിൽ പി.എം.എ സമീര്‍
Politics

നാടിന്റെ സ്പന്ദനായി തിരൂരങ്ങാടിയിൽ പി.എം.എ സമീര്‍

തിരൂരങ്ങാടി: ജനങ്ങളുടെ നിത്യജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയ ശൈലിയിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം.എ സമീര്‍ നാടിന്റെ സ്പന്ദനമായി മാറുന്നു. വലിയ വേദികളിലും പ്രഭാഷണങ്ങളിലും മാത്രം ഒതുങ്ങാതെ, വീടുകളിലും വഴികളിലും നേരിട്ട് ജനങ്ങളെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സമീറിനെ വ്യത്യസ്തനാക്കുന്നത്.ചായക്കടകളിലും വീടുമുറ്റങ്ങളിലും ചെറിയ കൂട്ടായ്മകളായി നടക്കുന്ന കൂടിക്കാഴ്ചകളിലൂടെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കുകയാണ് അദ്ദേഹം. നിങ്ങളുടെ പ്രശ്‌നം എന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശം പ്രവൃത്തിയിലൂടെ വ്യക്തമാക്കുന്ന സമീര്‍ സാധാരണക്കാരുടെ വേദനകളും പ്രതീക്ഷകളും അടുത്തറിയാന്‍ പ്രത്യേക ശ്രദ്ധിക്കുന്നു. യുവാക്കളുമായി തുറന്ന സംവാദങ്ങളും സ്ത്രീകളുമായി പ്രത്യേകം കൂടിക്കാഴ്ചകളും മുതിര്‍ന്നവരെ സന്ദര്‍ശിക്കുന്നതുമെല്ലാം ക്യാമ്പെയിനിന്റെ പ്രധാന ഭാഗങ്ങളായി മാറിയിട്ടുണ്ട്. പ്രശ്...
ജനഹൃദയങ്ങൾ കീഴടക്കി അജിത് കൊളാടിയുടെ പര്യടനം; തിരൂരങ്ങാടി നഗരസഭയിൽ ആവേശോജ്ജ്വല സ്വീകരണം
Politics

ജനഹൃദയങ്ങൾ കീഴടക്കി അജിത് കൊളാടിയുടെ പര്യടനം; തിരൂരങ്ങാടി നഗരസഭയിൽ ആവേശോജ്ജ്വല സ്വീകരണം

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടി നഗരസഭാ പരിധിയിൽ നടത്തിയ പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച രാവിലെ മുതൽ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. ഓരോ പ്രദേശത്തെയും വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയ സ്ഥാനാർത്ഥിയെ നാട്ടുകാർ ആവേശത്തോടെയാണ് വരവേറ്റത്.രാവിലെ ഒമ്പത് മണിക്ക് ചുള്ളിപ്പാറയിൽ നിന്നാരംഭിച്ച പര്യടനം വെന്നിയൂർ, കൊടിമരം, കാച്ചടിക്കൽ, കരിമ്പിൽ, കക്കാട്, സി.കെ നഗർ, ആസാദ് നഗർ, കിസാൻ കേന്ദ്രം, കോട്ടുവലക്കാട്, കരിപറമ്പ്, പാറപ്പുറം, പതിനാറുങ്ങൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയി രാത്രി 7.30-ഓടെ തൃക്കുളം പാലത്തിന് സമീപം നടന്ന പൊതുയോഗത്തോടെ പര്യടനം സമാപിച്ചു. വികസനത്തുടർച്ചയ്ക്കും നാടിന്റെ പുരോഗതിക്കും എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് പര്യടനത്തിനിടെ സ്ഥാനാർത്ഥി അഭ്യർത്ഥിച്ചു. വിവിധ ഇടങ്ങളി...
കൊടിഞ്ഞി വലിയ കണ്ടത്തിൽ കുഞ്ഞാലൻ ഹാജി അന്തരിച്ചു
Obituary

കൊടിഞ്ഞി വലിയ കണ്ടത്തിൽ കുഞ്ഞാലൻ ഹാജി അന്തരിച്ചു

കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി വലിയ കണ്ടത്തിൽ കുഞ്ഞാലൻ ഹാജി അന്തരിച്ചു. മുഹമ്മദ്‌ കുട്ടി, അലവി , അബൂബക്കർ സിദ്ധീഖ്, അബ്ദുറഹ്മാൻ, മുസ്തഫ എന്നിവരുടെ പിതാവ്. മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 30ന് കൊടിഞ്ഞി പള്ളിയിൽ
തിരൂരങ്ങാടിയിൽ സിപിഎം മുൻ നഗരസഭ കൗൺസിലറെ മുൻ പഞ്ചായത്തംഗം ആക്രമിച്ചതായി പരാതി
Crime

തിരൂരങ്ങാടിയിൽ സിപിഎം മുൻ നഗരസഭ കൗൺസിലറെ മുൻ പഞ്ചായത്തംഗം ആക്രമിച്ചതായി പരാതി

തിരൂരങ്ങാടി : സിപിഎം മുൻ നഗരസഭ കൗൺസിലറെ മുൻ പഞ്ചായത്ത് അംഗം ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. കരിപ്പറമ്പിലെ സി എം അലിയെയാണ് ചാത്തമ്പാടൻ അൻവർ എന്നയാൾ ആക്രമിച്ചത്. കരിപറമ്പ് ടൗണിലെ കടകൾ കരിപ്പറബ് കോട്ടുവാലക്കാട് സ്വദേശി ചാത്തബാടൻ അൻവർ നിർബന്ധപൂർവ്വം അടപ്പിചോരുന്നത്രേ. കരിപറമ്പിലെ പന്തൽ വർക്‌സ് കടയുടെ ഗ്ലാസ്‌ ചില്ലുകൾ അടിച്ചു തകർക്കുകയും മറ്റു കടകളുടെ നിർബന്ധപൂർ അടപ്പിക്കുകയും ചെയ്തിരുന്ന തായ് പറയുന്നു. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് കയ്യേറ്റം ചെയ്തത്. കാൽ കൊണ്ട് ചവിട്ടുകയും മൂക്കിന് ഇടിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ സി.എം അലി കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അൻവറിനെ പോലീസ് പിടികൂടി. സംഭവത്തിൽ പോലീസ് കേസെടുത്തു. അൻവർ മുൻ പഞ്ചായത്ത് സ്വതന്ത്ര അംഗമാണ്....
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാളെ കണ്ടെത്തി
Automotive, Other

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാളെ കണ്ടെത്തി

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയ നേതാവുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്തി.പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് ആണ് പ്രതി. ഇയാള്‍ കാപ്പാ കേസ് പ്രതിയാണ്. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. മുമ്പ് ബഷീറലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയതും ഇദ്ദേഹം തന്നെയാണ് എന്നാണ് അറിയുന്നത്.തങ്ങളെ മോശമായി ചിത്രീകരിക്കുന്ന വ്യാജ ഫോട്ടോകളും വീഡിയോകളും കൈവശമുണ്ടെന്ന് വിശ്വസിപ്പിച്ച്‌ പരാതിക്കാരനില്‍ നിന്ന് 15 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ജനുവരി 31 ന് പെരിന്തൽമണ്ണയിലെ മാളിൽ വെച്ചാണ് സംഭവം. മുഈൻ അലി തങ്ങളെയും സുഹൃത്തിനേയും മാളിലേക്ക് വിളിച്ചു വരുത്തി യാണ് ഭീഷണിപ്പെടുത്തിയത്. ണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെമകൻ മൂഈൻ അലി ഷിഹാബ് തങ്ങളാണ് പരാതിക്കാരകന്‍. ഇത് അനുസരിച്ചാണ് ബ്ലാക്‌മെയില...
വോട്ടെടുപ്പിന് സജ്ജമായി മലപ്പുറം: 36.32 ലക്ഷം വോട്ടര്‍മാര്‍
Other

വോട്ടെടുപ്പിന് സജ്ജമായി മലപ്പുറം: 36.32 ലക്ഷം വോട്ടര്‍മാര്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വോട്ടര്‍പട്ടിക, പോളിംഗ് സ്റ്റേഷനുകള്‍, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 36,32,210 ആണ്. ഇതില്‍ 18,19,198 പുരുഷന്മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 29,796 പേര്‍ ഭിന്നശേഷി വോട്ടര്‍മാരും 41,962 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. 1,11,463 യുവ വോട്ടര്‍മാരും 1,831 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്. ജില്ലയിലാകെ 3,682 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 80 വനിതാ സൗഹൃദ ബൂത്തുകളും 48 മാതൃകാ പോളിങ് സ്റ്റേഷനുകളും തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് ബൂത്തുകള്‍ ഭിന്നശേഷിക്കാരാണ് നിയന്ത്രിക്കുക. 15 ഇടങ്ങളിലായി 43 ബൂത്തുകള്‍ പ്രശ്‌ന ബാധിത ബ...
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ടെക്‌നോക്രാറ്റാണ് പി.എം.എ സമീര്‍: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
Politics

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ടെക്‌നോക്രാറ്റാണ് പി.എം.എ സമീര്‍: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

1 തിരൂരങ്ങാടി: മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ടെക്‌നോക്രാറ്റാണ് പി.എം.എ സമീറെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി സിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തിരൂരങ്ങാടി മുനിസിപ്പാലിറ്റി യു.ഡി.എഫ് കമ്മിറ്റി കക്കാട് ടര്‍ഫില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. എല്ലാം തികഞ്ഞ സ്ഥാനാര്‍ത്ഥി പട്ടികയാണ് മുസ്്‌ലിംലീഗ് പ്രഖ്യാപിച്ചത്. അതിലെ ടെക്‌നോക്രാറ്റാണ് സമീര്‍. സാങ്കേതിക പരിജ്ഞാനവും നവീന ചിന്തയും കൈവശമുള്ള നേതാവ്. ടെക്‌നോളജിയും വികസന ദൃഷ്ടിയും ചേര്‍ന്നൊരു വ്യക്തി. പുതിയ കാലത്തിന്റെ വികസന മുഖമായി മാറാന്‍ പി.എം.എ സമീറിന് കഴിയും.മുസ്്‌ലിംലീഗിന്റെ വിവിധ പദ്ധതികളില്‍ അദ്ധേഹം നല്‍കിയ സേവനം വിലമതിക്കാനാവാത്തതാണ്. ഏറ്റവും അവസാനത്തില്‍ മുണ്ടൈ-ചൂരല്‍മല...
പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ 17 കാരിയുടെ ശ്രമം, പ്രവാസി യുവാവിൻ്റെ അവസരോചിത ഇടപെടൽ തുണയായി
Other

പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ 17 കാരിയുടെ ശ്രമം, പ്രവാസി യുവാവിൻ്റെ അവസരോചിത ഇടപെടൽ തുണയായി

വാഴക്കാട് : വീട്ടുകാരുമായി പിണങ്ങി പാലത്തിൽ നിന്ന് ചാടി ജാവനൊടുക്കാൻ 17 കാരിയുടെ ശ്രമം. പ്രവാസി യുവാവിൻ്റെ സമയോചിത ഇടപെടൽ കൊണ്ട് പെൺകുട്ടിയുടെ ആത്മഹത്യ ശ്രമം വിഫലമായി. വെട്ടത്തൂർ സ്വദേശി ചീക്കപ്പള്ളി ബഷീറിൻ്റെ മകൻ മദീന ഷഫീഖ് (34) ആണ് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്. രാവിലെ മൽസ്യം വാങ്ങി ചെറുവാടിയിൽ നിന്നും മടങ്ങിവരികയായിരുന്ന സമയത്ത് ചുള്ളിക്കോട് റോഡിൽ ഇരവഴിഞ്ഞിപ്പുഴ പാലത്തിൽ തനിച്ചുനിൽക്കുന്ന വിദ്യാർത്ഥിനിയുടെ നിൽപ്പ് കണ്ടതിൽ വശപ്പിശക് സംശയിച്ച ഷഫീഖ് കുറച്ചപ്പുറം തന്റെ വാഹനം ഒതുക്കി നിർത്തി സൈഡ് ഗ്ലാസിലൂടെ പിന്നിലേക്ക് വീക്ഷിച്ചു കൊണ്ടിരുന്നപ്പോൾ കണ്ട കാഴ്ച്ചയിൽ അപകടം മണത്തു. ഉടനെ വാഹനം തിരിച്ചു വിദ്യാർത്ഥിനിയുടെ അടുത്തെത്തിയപ്പോഴേക്കും പാലത്തിൻറെ കൈവരിയിൽ കയറി നദിയിലേക്ക് ചാടാൻ തയ്യാറെടുക്കുകയായിരുന്നു. ഷഫീഖിന്റെ തിടുക്കത്തിലെ ഇടപെടൽ കൊണ്ട് ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ കുട്ടിയുടെ ഉടുപ്...
സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി: 113 സ്ഥാനാര്‍ഥികള്‍, 30 നാമനിര്‍ദേശ പത്രികകള്‍ തള്ളി
Politics

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി: 113 സ്ഥാനാര്‍ഥികള്‍, 30 നാമനിര്‍ദേശ പത്രികകള്‍ തള്ളി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ ജില്ലയിലെ 16 മണ്ഡലങ്ങളിലായി ആകെ 113 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. വിവിധ മണ്ഡലങ്ങളിലായി 30 നാമനിര്‍ദേശ പത്രികകള്‍ തള്ളി. നാമനിര്‍ദേശ പത്രികകളിലെ അപൂര്‍ണ്ണത കാരണം രണ്ടെണ്ണവും 28 ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികകളുമാണ് തള്ളിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26 ആണ്. ഇതോടെ മത്സരചിത്രം വ്യക്തമാകും. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളുടെ എണ്ണം, ബ്രാക്കറ്റില്‍ തള്ളിയ പത്രികയുടെ എണ്ണം. കൊണ്ടോട്ടി: 5 (3 ഡമ്മി)നിലമ്പൂര്‍: 5 (0)ഏറനാട്: 6 (3 ഡമ്മി)തിരൂര്‍: 10 (3 ഡമ്മി)താനൂര്‍: 7 ( 2 ഡമ്മി)കോട്ടക്കല്‍: 10 (0)പൊന്നാനി: 9 (1 ഡമ്മി)തവനൂര്‍: 8 (3) രണ്ടെണ്ണം നോമിനേഷനുകളിലെ അപൂര്‍ണ്ണത കാരണവും ഒന്ന് ഡമ്മി സ്ഥാനാര്‍ഥിവേങ്ങര: 7 (1 ഡമ്മി)വണ്ടൂര്‍: 4 (1 ഡമ്മി)വള്ളിക്കുന്ന്: 9 (0)മങ്കട: 6 (4 ഡമ്മി)മഞ്...
ഹജ്ജ് – 2026തെരെഞ്ഞെടുക്കപ്പെട്ടവർബാക്കി തുക (മൂന്നാം ഗഡു) മാർച്ച് 31-നകം അടവാക്കണം
Other

ഹജ്ജ് – 2026തെരെഞ്ഞെടുക്കപ്പെട്ടവർബാക്കി തുക (മൂന്നാം ഗഡു) മാർച്ച് 31-നകം അടവാക്കണം

2026 ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവർ, നേരത്തെ അടച്ച രണ്ടു ഗഡു തുകയായ 2,77,300രൂപക്കു പുറമെ ഇനി അടക്കാനുള്ള തുക 2026 മാർച്ച് 31-നകം അടക്കേണ്ടതാണെ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 35 പ്രകാരം അറിയിച്ചിരിക്കുന്നു. അപേക്ഷകർ ഹജ്ജ് അവരുടെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിലാണ് തുക അടവാക്കേണ്ടത്. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഇപ്പോൾ പ്രഖ്യാപിച്ച തുക താൽക്കാലികവും, ആവശ്യമെങ്കിൽ മാറ്റത്തിനു വിധേയവുമായിരിക്കും. എമ്പാർക്കേഷൻപോയിന്റ് ഇനി അടക്കാനുള്ള തുക(3rd Installment)(ഒരാൾക്ക്)കോഴിക്കോട് 91,100 രൂപകൊച്ചി 69,450 ,,കണ്ണൂർ 74,600 ,,അപേക്ഷാ ഫോറത്തിൽ ബലികർമ്മത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ, ആ ഇനത്തിൽ 17,280 രൂപ കൂടി അധികം അടക്കണം.ഓരോ കവറിനും പ്രത്യേകമായുള്ള ബാങ...
തിരൂരങ്ങാടിയിൽ ബിജെപി സ്ഥാനാർഥി റിജു പത്രിക നൽകി
Politics

തിരൂരങ്ങാടിയിൽ ബിജെപി സ്ഥാനാർഥി റിജു പത്രിക നൽകി

തിരൂരങ്ങാടി നിയോജകമണ്ഡലം ഡി എസ് സ്ഥാനാർത്ഥി എൻഡിഎ സ്ഥാനാർഥി റിജു സി രാഘവ് നാമനിർദ്ദേശ സമർപ്പിച്ചു. ശ്രീരാഗ് മോഹൻ. ശശിധരൻ പുന്ന ശ്ശേരീ. കുന്നത്ത് ചന്ദ്രൻ. ശിവദാസൻ. ഗിരീഷ് കളത്തിൽ. ബേബി സജിത്ത്.ഹരിദാസൻ കെ.പ്രസൂൺ കുമാർ. അനൂപ് ഉള്ളേരി. സജിത്ത് അംഗത്തിൽ. പൂഴിക്കൽ ഷാജി. വി കെ വിജഷ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു....
തിരൂരങ്ങാടി മണ്ഡലത്തിൽ SDPI സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു
Politics

തിരൂരങ്ങാടി മണ്ഡലത്തിൽ SDPI സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു

തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി ഐസ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു. ഇന്നലെ (തിങ്കൾ) ഉച്ചയോടെയാണ് മണ്ഡലം നേതാക്കളുമൊത്ത് പത്രിക സമർപ്പണം തിരൂരങ്ങാടി താലൂക്ക് റിട്ടേണിംഗ് ഓഫീസർക്ക് മുൻപാകെ സമർപ്പിച്ചത്. മണ്ഡലം നേതാക്കളായ കിഴക്കിനിയകത്ത് സിദ്ധീഖ് ,പുളിക്കലകത്ത് ഫൈസൽ, ഷബീർ ബാപ്പു പഞ്ചായത്ത്/ മുൻസിപ്പൽ നേതാക്കളായ. ഫൈസൽ എടരിക്കോട്, നൗഫൽ, സുലൈമാൻ, ഉസൈൻ ജാഫർ എന്നിവർ സംബന്ധിച്ചു.നിലവിൽ എസ്.ഡി.പി.ഐ തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റാണ് ഹമീദ്...
തിരൂരങ്ങാടി ചന്തപ്പടി സ്വദേശി എം ടി സൈനബ അന്തരിച്ചു
Obituary

തിരൂരങ്ങാടി ചന്തപ്പടി സ്വദേശി എം ടി സൈനബ അന്തരിച്ചു

തിരൂരങ്ങാടി: ചന്തപ്പടി പരേതനായ എ വി അബ്ദുറഹ്‌മാന്റെ ഭാര്യ മരക്കാൻ തൊടി സൈനബ (90) നിര്യാതയായി. മക്കൾ: എ വി കുഞ്ഞി‌മൊയ്തീൻ(ഖത്തർ), ജമീല, പരേതനായ അബ്ദുസ്സമദ്.മരുമക്കൾ: മുഹമ്മദ് (വടക്കെ മമ്പുറം), സുഹ്‌റ (കടലുണ്ടി നഗരം), ശരീഫ (രാമനാട്ടുകര). പരേതരായ ചെമ്മാട് എം ടി മുഹമ്മദ് മുൻഷി, എം ടി ജമാലുദ്ദീൻ എന്നിവരുടെ സഹോദരിയാണ്.മയ്യിത്ത് ഇവർ ഇപ്പോൾ താമസിക്കുന്ന, മൂന്നിയൂർ ആലിൻ‌ ചുവട് കെ എൽ എം റോഡിലുള്ള (പാറക്കാട്ട് റോഡ്) വീട്ടിലാണുള്ളത്. മയ്യിത്ത് നമസ്കാരം രാവിലെ 11.15ന് മൂന്നിയൂർ ഒടുങ്ങാട്ട് ചിന ജുമാ മസ്ജിദിൽ....
പാരമ്പര്യവും പോരാട്ടവീര്യവും തൊട്ടറിഞ്ഞ് അജിത്ത് കൊളാടി; ചരിത്ര സ്മാരകങ്ങളും കുടുംബങ്ങളും സന്ദർശിച്ച് പ്രചരണം
Politics

പാരമ്പര്യവും പോരാട്ടവീര്യവും തൊട്ടറിഞ്ഞ് അജിത്ത് കൊളാടി; ചരിത്ര സ്മാരകങ്ങളും കുടുംബങ്ങളും സന്ദർശിച്ച് പ്രചരണം

തിരൂരങ്ങാടി: തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മണ്ഡലത്തിന്റെ ചരിത്രവും പോരാട്ട സ്മരണകളും ഇരമ്പുന്ന കേന്ദ്രങ്ങൾ സന്ദർശിച്ച് തിരൂരങ്ങാടി എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത്ത് കൊളാടി. വോട്ടർമാരെ നേരിൽ കാണുന്നതിനൊപ്പം പ്രദേശത്തെ സാംസ്കാരിക-ചരിത്ര നായകരുടെ വസതികൾ സന്ദർശിച്ചും പഴയകാല നേതാക്കളുടെ അനുഗ്രഹം തേടിയുമാണ് അജിത്ത് കൊളാടിയുടെ പര്യടനം മുന്നേറുന്നത്.തിങ്കളാഴ്ച രാവിലെ പാലത്തിങ്ങൽ ന്യൂകട്ടിൽ പ്രഭാത സവാരിക്കെത്തിയവരുമായി സംവദിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. തുടർന്ന് മണ്ഡലത്തിലെ ചരിത്രപ്രധാനമായ ഇടങ്ങളിലേക്കും വ്യക്തിത്വങ്ങളിലേക്കും അദ്ദേഹം എത്തിച്ചേർന്നു.മലബാർ സമരത്തിന്റെ ഉജ്ജ്വല സ്മരണകൾ ഇരമ്പുന്ന വീടുകളിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രധാന സന്ദർശനം.വിജ്ഞാന വെളിച്ചം പകർന്നുനൽകിയ അക്ഷരദീപം പത്മശ്രീ കെ.വി. റാബിയയുടെ വസതിയിലും സന്ദർശിച്ചു. മലബാർ സമരത്തിലെ ധീര സേനാനികളായിര...
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 137 സ്ഥാനാര്‍ഥികള്‍
Other

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 137 സ്ഥാനാര്‍ഥികള്‍

•214 നാമനിര്‍ദേശ പത്രികകള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 16 മണ്ഡലങ്ങളിലായി 137 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി.ആകെ 214 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26 ആണ്. ഓരോ മണ്ഡലത്തിലും നാമനിര്‍ദേശ പത്രിക നല്‍കിയവരുടെ എണ്ണം, ബ്രാക്കറ്റില്‍ ലഭിച്ച പത്രികകളുടെ എണ്ണം. കൊണ്ടോട്ടി: 8 (11)നിലമ്പൂര്‍: 5 (9)ഏറനാട്: 6 (14)തിരൂര്‍: 12 (17)താനൂര്‍: 9 (12)കോട്ടക്കല്‍: 10 (15)പൊന്നാനി:10 (17)തവനൂര്‍: 10 (16)വേങ്ങര: 8 (12)വണ്ടൂര്‍: 5 (8)വള്ളികുന്ന്: 10 (13)മങ്കട: 9 (14)മഞ്ചേരി: 8 (16)മലപ്പുറം: 10 (13)പെരിന്തല്‍മണ്ണ: 11 (18)തിരൂരങ്ങാടി: 6 (9)...
പക്ഷിപ്പനി: ജാഗ്രത പാലിക്കണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Health,

പക്ഷിപ്പനി: ജാഗ്രത പാലിക്കണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സമീപ ജില്ലയായ കോഴിക്കോട് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വളര്‍ത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി കെ ജയന്തി അറിയിച്ചു. പക്ഷികളില്‍ കാണപ്പെടുന്ന ഇന്‍ഫ്‌ലുവന്‍സ എ വൈറസ് മൂലമുണ്ടാകുന്ന പകരുന്ന രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്. കോഴി, താറാവ്, കാട, വാത്ത്, ടര്‍ക്കി, അലങ്കാര പക്ഷികള്‍ തുടങ്ങി എല്ലാ ഇനം പക്ഷികളേയും ഈ രോഗം ബാധിക്കാം. എന്നാല്‍ അപൂര്‍വ്വമായി പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നേക്കാം. മനുഷ്യരിലെ രോഗം ഗുരുതരമാവാനും സാധ്യതയുണ്ട്. അതിനാല്‍ പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കണം. രോഗബാധയേറ്റ കോഴി ,താറാവ്, വളര്‍ത്തു പക്ഷികള്‍ ഇവയെ പരിപാലിക്കുന്നവര്‍, അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, മാംസം കൈകാര്യം ചെയ്...