Thursday, September 4

Tag: Latest news

മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായില്‍ മരണപ്പെട്ടു
Kerala, Malappuram

മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായില്‍ മരണപ്പെട്ടു

താനൂര്‍ : മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പൊന്മുണ്ടം അരിമണിച്ചോല കുഞ്ഞീതു(65) ആണ് മരിച്ചത്. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഒന്നാം തിയ്യതി മകനോടൊപ്പം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം രാത്രി കുഞ്ഞീതുവിന്റെ മരണം.മയ്യത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മൈമൂന. മക്കള്‍: ജസീം, വസീം. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, കുഞ്ഞിക്കമ്മദ്, മൊയ്തീന്‍കുട്ടി, കുഞ്ഞിപ്പാത്തു, പരേതനായ ഹംസ...
National

വിവാഹത്തിന് വിസമ്മതിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ പാര്‍ക്കില്‍ വച്ച് തലക്കടിച്ച് കൊലപ്പെടുത്തി

ദില്ലി: ദില്ലിയില്‍ വിവാഹത്തിനു വിസമ്മതിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി. കമല നെഹ്റു കോളജില്‍ വിദ്യാര്‍ഥിനിയായ 25കാരി നര്‍ഗീസ് ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 28കാരനായ സുഹൃത്ത് ഇര്‍ഫാനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു പുറത്തായിരുന്നു കൊലപാതകം. പാര്‍ക്കില്‍വച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ബന്ധുക്കളാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഈ വര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ നര്‍ഗീസ് മാളവ്യ നഗറില്‍ കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. വിവാഹ ആവശ്യം നിരസിച്ചതാണു പെണ്‍കുട്ടിയെ കൊല്ലാന്‍ കാരണമെന്നു ഇര്‍ഫാന്‍ പൊലീസിനോടു പറഞ്ഞു. നര്‍ഗീസിന്റെ കുടുംബം വിവാഹത്തെ എതിര്‍ത്തതോടെ നര്‍ഗീസ് ഇര്‍ഫാനോടു സംസാരിക്കാതായി. നര്‍ഗീസിന്റെ പെരുമാറ്റം ഇര്‍ഫാനെ അസ്വസ...
Kerala, Malappuram

രണ്ട് ദിവസമായി പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങിയ നായയ്ക്കും കിണറ്റില്‍ അകപ്പെട്ട പൂച്ചയ്ക്കും രക്ഷകരായി ദുരന്തനിവാരണ സേന

തിരൂര്‍ : പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങിയ നായയെയും കിണറ്റില്‍ അകപ്പെട്ട പൂച്ചയെയും രക്ഷപ്പെടുത്തി താനൂര്‍ താലൂക്ക് ദുരന്തനിവാരണ സേന. തിരൂര്‍ തെക്കുമുറി സ്വദേശി നസീബിന്റെ വീട്ടുവളപ്പിലെ കുടിക്കാന്‍ ഉപയോഗിക്കുന്ന കിണറിലാണ് ഇന്ന് രാവിലെ 9 മണിയോടെ പൂച്ചയെ കിണറ്റില്‍ കാണപ്പെട്ടത്. തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ദുരന്ത നിവാരണ സേനാംഗങ്ങളെത്തി പൂച്ചയെ ജീവനോടെ രക്ഷപ്പെടുത്തി. അതേസമയം രണ്ടുദിവസമായി തലയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കുടുങ്ങിയ നിലയില്‍ തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി ശിവദാസിന്റെ വീട്ടുവളപ്പില്‍ തലയില്‍ പ്ലാസ്റ്റിക് കുടുങ്ങിയ നിലയില്‍ കാണപ്പെട്ട നായയെയും ടിഡിആര്‍എഫ് വളണ്ടിയര്‍മാര്‍ രക്ഷപ്പെടുത്തി. നസീബ് തിരൂരിന്റെ നേതൃത്വത്തില്‍, നവാസ് പുല്ലൂര്‍, ശിഹാബ് താനൂര്‍, നൗഫല്‍ താനൂര്‍, വാഹിദ് വെള്ളച്ചാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി....
Kerala

ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കി ; അസിസ്റ്റന്റ് കമ്മീഷണര്‍ മലപ്പുറത്തേക്ക്

കോഴിക്കോട് : ക്ഷേത്ര നടത്തിപ്പിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്ന് സര്‍ക്കുലര്‍ ഇറക്കിയ അസിസ്റ്റന്റ് കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കോഴിക്കോട് മുതലക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി കൂടിയായ ആന്റി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിനെയാണ് മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്. ജൂലൈ 19നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാ അംഗങ്ങള്‍ ജൂലൈ 24ന് മുമ്പ് കമ്മീഷണര്‍ ഓഫീസില്‍ വിവരം അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. എസിപിയുടെ സര്‍ക്കുലറിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു. സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സര്‍ക്കുലര്‍ വലിയ പ്രതിഷേധങ്ങള്‍ക്ക്...
Kerala

ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ യുവാവിന്റെ ദേഹത്തിലൂടെ ചക്രം കയറിയിറങ്ങി മരിച്ചു

ആലുവ: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി മരിച്ചു. ആലപ്പുഴ സ്വദേശി ജിബിന്‍ ഫിലിപ്പാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ജിബിന്‍ വെള്ളം വാങ്ങാന്‍ ആലുവ സ്റ്റേഷനില്‍ ഇറങ്ങി. ശേഷം നീങ്ങി തുടങ്ങിയ ട്രെയിനില്‍ തിരിച്ച് കയറാന്‍ ശ്രമിക്കുമ്പോഴാണ് ജിബിന്‍ പാളത്തിലേക്ക് വീണത്. ഉടന്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല....
Kerala, Other

വടക്കാഞ്ചേരിയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. ഒരു ട്രെയിനിന്റെ ചില്ല് തകര്‍ന്നു. എറണാകുളം ബാംഗ്ലൂര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്. നാഗര്‍കോവില്‍ മാംഗ്‌ളൂര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായി. ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല. വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റ് പരിസരത്ത് വച്ച് ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്....
Kerala, Malappuram

താനൂര്‍ ബോട്ടപകടം: ബോട്ടുടമ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി : താനൂര്‍ ബോട്ട് അപകടത്തിലെ 5 പ്രതികളുടെ ജാമ്യ അപേക്ഷയാണ് മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ തള്ളിയത്. ഒന്നാം പ്രതി ബോട്ട് ഉടമ പണ്ടാരക്കത്ത് നാസര്‍, മാനേജര്‍ അനില്‍, ഏഴാം പ്രതി കൈതവളപ്പില്‍ ശ്യാം കുമാര്‍, എട്ടാം പ്രതി ബിലാല്‍ ഒമ്പതാം പ്രതി സവാദ് എന്നിവരുടെ അപേക്ഷയാണ് തള്ളിയത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ജാമ്യം നല്‍കിയാല്‍ പ്രതികള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ജാമ്യ അപേക്ഷ തള്ളിയത്. മത്സ്യ ബോട്ട് യാത്ര ബോട്ട് ആക്കിയ വര്‍ക്ക്‌ഷോപ്പ് ഉടമയുടെയും മഴയും മറ്റും രേഖപ്പെടുത്തേണ്ടതുണ്ട്. അതേസമയം കഴിഞ്ഞ ദിവസം താനൂര്‍ ബോട്ട് അപകടത്തില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പതിനൊന്നാം പ്രതി സെബാസ്റ്റ്യന്‍ ജോസഫ്, പന്ത്രണ്ടാം പ്രതി വി വി പ്രസാദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മാരിടൈം ബോര്‍ഡിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. നേരത്തേ ...
Kerala, Malappuram

തിരുവോണം ബംപർ: ടിക്കറ്റ് പ്രകാശനം ചെയ്തു

മലപ്പുറം തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ (BR-93) മലപ്പുറം ജില്ലാതല ടിക്കറ്റ് പ്രകാശനം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം 20 പേർക്കും ലഭിക്കും. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ എ.ഡി.എം എൻ.എം മെഹറലി, ജില്ലാ ലോട്ടറി ഓഫീസർ ലതീഷ് എൻ. ഹെസാക്കിയേൽ, അസി. ജില്ലാ ലോട്ടറി ഓഫീസർ ടി. അഭിലാഷ്, ഭാഗ്യക്കുറി ക്ഷേമനിധി ജില്ലാ ഓഫീസർ എസ്. ഹരിത, വിവിധ സംഘടനാ നേതാക്കൾ, ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു....
Kerala, Malappuram

മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ: അവലോകന യോഗം ചേർന്നു

മലപ്പുറം : മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ സജീവമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാതല അവലോകന യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ചാർജ് ഓഫീസർ ജാഫർ മാലിക് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുനിസിപ്പൽ, പഞ്ചായത്ത്, ബ്ലോക്ക് സെക്രട്ടറിമാരും ജില്ലാതല ഏകോപന സമിതി അംഗങ്ങളും പങ്കെടുത്തു. ജില്ലയിലെ ഡോർ ടു ഡോർ യൂസർ ഫീ കളക്ഷൻ നൂറ് ശതമാനത്തിലെത്തിക്കാൻ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ആഗസ്റ്റ് 15നുള്ളിൽ യൂസർഫീ കളക്ഷൻ 100 ശതമാനത്തിലെത്തിക്കും. എം.സി.എഫ് ഇല്ലാത്ത പ്രദേശങ്ങളിൽ അത് ഒരുക്കാനും സ്ഥലം വാടകയ്‌ക്കോ വിലയ്ക്ക് വാങ്ങിയോ ലഭ്യമാക്കാനും യോഗം നിർദേശിച്ചു. ആവശ്യമെങ്കിൽ ഹരിത കർമ സേനയുടെ എണ്ണം കൂട്ടും. എണ്ണം കൂട്ടിയാൽ കൂടുതൽ പ്രദേശങ്ങളിൽ മാലിന്യം ശേഖരിക്കാൻ കഴിയുമെന്നും ഇതിലൂടെ ഹരിത കർമ സേന അംഗങ്ങളുടെ വരുമാനം കൂടുമെന്നും യോഗം ചൂണ്ടിക്കാട്ടി. കുടുംബശ്രീയുമായി സഹകരിച്ച് മാലി...
Information, Kerala

ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന് സന്ദേശം ; ഇതാണ് കാര്യം

എത്രയും വേഗം പണമടച്ചില്ലെങ്കില്‍/ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകള്‍ ചിലര്‍ക്ക് വരുന്നതായി പരാതി ഉയരുന്നുണ്ട്. എന്നാല്‍ ഇത് കെഎസ്ഇബിയുടെ പേരില്‍ നടക്കുന്ന ഒരു തട്ടിപ്പാണെന്നും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു. ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളതെന്നും കെ എസ് ഇ ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കെഎസ് ഇ ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടില്ലെന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാല...
Kerala, Local news, Malappuram

മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടി പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ എടുത്ത ടിക്കറ്റിന്

പരപ്പനങ്ങാടി: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം പത്ത് കോടി അടി പരപ്പനങ്ങാടി സ്വദേശിനികള്‍ക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേന അംഗങ്ങളായ പത്ത് പേര്‍ ചേര്‍ന്ന് എടുത്ത എംബി 200261 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചിരിക്കുന്നത്. ഹരിത കര്‍മ്മസേനാംഗങ്ങളായ ലക്ഷ്മി പി, ലീല കെ, രാധ എംപി, ഷീജ എം, ചന്ദ്രിക, ബിന്ദു, കാര്‍ത്തിയാനി, ശോഭ, ബേബി, കുട്ടിമാളു എന്നിവര്‍ ചേര്‍ന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം. ഹരിത കര്‍മ്മസേന പ്രവര്‍ത്തിക്കിടെയാണ് ഇവര്‍ ലോട്ടറി വാങ്ങിയത്. ഇതിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഹരിത കര്‍മ്മസേന പ്രവര്‍ത്തിക്കിടെയാണ് ലോട്ടറി അടിച്ച സന്തോഷ വിവരവും ഇവരെ തേടിയെത്തിയത്. ലോട്ടറി പരപ്പനങ്ങാടിയിലെ ഒരു ബാങ്കിന് കൈമാറിയിട്ടുണ്ട്....
Kerala

75 കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ കവര്‍ന്നു; സീരിയല്‍ നടി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

പത്തനംത്തിട്ട : കേരള സര്‍വ്വകലാശാലാ മുന്‍ ജീവനക്കാരനായ 75 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (32), സുഹൃത്ത് പരവൂര്‍ കലയ്ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നത്. നിത്യ വീട് വാടകയ്ക്ക് എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തിപ്പെട്ടു. വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം നിത്യയ്‌ക്കൊപ്പം നിര്‍ത്തി അശ്ലീല ഫോട്ടോയെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. ഈ പേരില്‍ 11 ലക്ഷം രൂപ വരെ തട്ടിയെടുത്തു. പിന്നാലെ തട്ടിപ്പിനിരയായ വ്യക്തി സ...
Kerala, Local news, Malappuram

മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം ; വെല്‍ഫെയര്‍ പാര്‍ട്ടി പന്തം കൊളുത്തി പ്രകടനം നടത്തി

വേങ്ങര : മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം വെല്‍ഫെയര്‍ പാര്‍ട്ടി പറപ്പൂര്‍ പഞ്ചായത്ത് കമ്മറ്റി കുഴിപ്പുറത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നജീബ് കൊളക്കാട്ടില്‍, സെക്രട്ടറി മുനീര്‍, ട്രഷറര്‍ ഫൈസല്‍ ടിടി , ജലീല്‍ പികെ, അലവി എംകെ, ബഷീര്‍ ടി, ജാവീദ് ഇഖ്ബാല്‍, തുമ്പത്ത് അബ്ബാസ് മാസ്റ്റര്‍ സൈതാലി കുട്ടി മാസ്റ്റര്‍, എന്നിവര്‍ നേതൃത്വം നല്‍കി....
Kerala

പുല്ലരിയാന്‍ പോയയാളെ കാണാതായി; പുഴയുടെ തീരത്ത് വലിച്ചിഴച്ചതിന്റെ അടയാളങ്ങള്‍, ഡാമിന്റെ ഷട്ടര്‍ അടച്ച് പരിശോധന

സുല്‍ത്താന്‍ ബത്തേരി: പശുവിന് പുല്ലരിയാന്‍ പോയ ആളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. വയനാട് കാരാപ്പുഴ മുരണി ഈഴാനിക്കല്‍ സുരേന്ദ്രന്‍ (59) എന്നയാളെ ആണ് കാരാപ്പുഴ ഡാമില്‍നിന്ന് വെള്ളമൊഴുകുന്ന മുരണി ഭാഗത്തെ കുണ്ടു വയല്‍പുഴയില്‍ കാണാതായത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുകളുണ്ട്. പുഴയോരത്തേക്ക് ഏതോ അജ്ഞാതജീവി സുരേന്ദ്രനെ വലിച്ചിഴച്ച് കൊണ്ടുപോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും പൊലീസും എന്‍ ഡി ആര്‍ എഫ് സംഘവും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കാരാപ്പുഴയില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലമാണിത്. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ താത്ക്കാലികമായി അടച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പുഴയോരത്ത് പശുവിന് പുല്ലരിയാന്‍ പോയ സുരേന്ദ്രനെ കാണാതാകുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം മീനങ്ങാ...
Information, Tech

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക കാലതാമസം ഒഴിവാക്കി പണം തിരിച്ചടയ്ക്കാം ; കൂടുതല്‍ അറിയാന്‍

അടുത്ത കാലത്തായി, പണമിടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവര്‍ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പാടുപെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ജീവിതച്ചെലവ്, തൊഴില്‍ നഷ്ടം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ ഘടകങ്ങളാണ് ഇതിന് പിന്നിലെ കാരണങ്ങള്‍. ഡിജിറ്റല്‍ ഇ-കൊമേഴ്‌സിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ ഇടപാടുകളും മൂലം ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തന്നെ ഷോപ്പിംഗ് നടത്താനും കടം വാങ്ങാനും സാധിക്കുന്നുണ്ട്. തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിലെ പണം എത്രയുണ്ടെന്ന് നോക്കാതെയാണ് പലപ്പോഴും ആളുകള്‍ പണം ചെലവഴിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങുന്നവര്‍ ലേറ്റ് ഫീസ് ഒഴിവാക്കാനും സിബില്‍ സ്‌കോറുകള്‍ സംരക്ഷി...
Feature, Reviews, Tech

വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ഒരേ സമയം 15 പേര്‍, വരുന്നത് വന്‍ മാറ്റങ്ങള്‍; പുതിയ പ്രേത്യേകതകള്‍

സാധാരണയായി ആപ്പിന്റെ ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോള്‍. ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ലാന്‍ഡ്‌സ്‌കേപ്പ് മോഡും ലഭ്യമാകും. വാട്ട്‌സ്ആപ്പ് കോളിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. വാട്ട്‌സാപ്പിന്റെ ഔദ്യോഗിക ചേഞ്ച്ലോഗിലാണ് വാട്ട്‌സ്ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് ഇറക്കിയത്. അജ്ഞാത കോളര്‍ ഫീച്ചര്‍ സൈലന്റ് ആക്കുന്ന സൈലന്‍സ് അണ്‍ നോണ്‍ കോളേഴ്സ് ഫംഗ്ഷന്‍ ഉടനെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്‍കമിംഗ് കോളുകള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. പ്രത്യേകിച്ച് അജ്ഞാത കോളര്‍മാരില്‍ നിന്നുള്ളവ. സെറ്റിംഗ്‌സ് - പ്രൈവസി - കോളുകള്‍ എന്നതിലേക്ക് പോയി അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സൈലന്റ് ആക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. സ്പാം കോളുകളും തടയാന്‍ ഇത് വഴി സാധിക്കും. വാട്ട്‌സ്ആപ്പ് ഇടയ്ക്ക...
Kerala, Malappuram

കർഷക പരിശീലനങ്ങൾക്ക് തുടക്കം ; ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു

മലപ്പുറം : മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്കുവേണ്ടി നടത്തുന്ന വിവിധ പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ കീഴിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ആതവനാട് എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.മധു പദ്ധതി വിശദീകരിച്ചു. പശു വളർത്തൽ, രക്തപരാദരോഗ നിയന്ത്രണ മാർഗങ്ങൾ എന്ന വിഷയത്തിൽ ഡപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഡോ. ജിനുജോൺ വിഷയാവതരണം നടത്തി. കർഷകർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സീനത്ത്, ജ...
Kerala, Malappuram

വാഴയൂരിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

വാഴയൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. വാഴയൂർ അങ്ങാടി പരിസരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ ഫൗലദ് അധ്യക്ഷത വഹിച്ചു. കർഷകർ ഉത്പാദിപ്പിച്ച നടീൽ വസ്തുക്കൾ, വാഴയൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള വാഴയൂർ അഗ്രോ മാർട്ടിന്റെ വിവിധ ഇനം തൈകൾ, റെയ്ഡ് കോ മലപ്പുറം യൂണിറ്റിന്റെ സ്മാം രജിസ്‌ട്രേഷൻ, കുടുംബശ്രീ കാർഷിക ഉത്പന്നങ്ങൾ, കേരള കർഷകൻ രജിസ്‌ട്രേഷൻ എന്നിവയും ഞാറ്റുവേല ചന്തയുടെ ഭാഗമായി സജ്ജീകരിച്ചിരുന്നു. പങ്കെടുത്തവർക്ക് പച്ചക്കറി വികസന പദ്ധതിയിൽ സൗജന്യമായി പച്ചക്കറി തൈ, വിത്ത് എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ ബാലകൃഷ്ണൻ, ഭരണസമിതി അംഗം ജമീല കൊടമ്പാട്ടിൽ, പി.കെ അബ്ദുറഹ്‌മാൻ, എം.കെ രാജൻ, പി.സി.കെ ഉണ്ണികൃഷ്ണൻ...
Kerala, Malappuram

അരീക്കോട് വന്‍ ലഹരി വേട്ട ; രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

അരീക്കോട് : വില്പനക്കായി കൊണ്ടുവന്ന 50ഗ്രാം എംഡിഎംഎ യുമായി അരീക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. അരീക്കോട് മീഞ്ചിറ സ്വദേശികളായ അക്കരപറമ്പില്‍ പരപ്പന്‍ സുഹൈല്‍ ( 32 ), പാത്തിക്കല്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (20) എന്നിവരാണ് പിടിയിലായത്. മീഞ്ചിറയിലെ ഒരു സ്വകാര്യ മരമില്ലില്‍ നിന്നാണ് ഞായറാഴ്ച വൈകീട്ടോടെ ഇവരെ പിടികൂടിയത്. ഞായറാഴ്ച അവധിയായതിനാല്‍ മില്ലില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നില്ല. ഇത് അവസരമാക്കി മില്ലില്‍ അതിക്രമിച്ച് കയറി മില്ലിലെ ഷഡ്ഡില്‍ വച്ച് വില്പനക്കായി എംഡിഎംഎ ചെറിയ ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 50 ഗ്രാം ഓളം എംഡിഎംഎ യും ഡിജിറ്റല്‍ ത്രാസ്റ്റ്, ഗ്ലാസ് ഫണല്‍, നിരവധി പ്ലാസ്റ്റിക്ക് പൗച്ചുകളും കണ്ടെടുത്തു. ചില്ലറ വിപണിയില്‍ 2 ലക്ഷത്തോളം വില വരുന്ന ലഹരി മരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇവര്‍ വില്പനക്കായി ഉപയോഗിക്കുന്ന ബൈക്...
Kerala, Local news, Malappuram

തെയ്യാല അങ്ങാടിയിലെ തോട്ടില്‍ കുമിഞ്ഞ് കൂടി മാലിന്യം ; ദുര്‍ഗന്ധവും കൊതുകു കടിയും സഹിച്ച് യാത്രക്കാര്‍

നന്നമ്പ്ര : തെയ്യാല അങ്ങാടിയിലെ തോട്ടില്‍ മാലിന്യം കുമിഞ്ഞു കൂടി. നന്നമ്പ്ര പഞ്ചായത്തിലെ പ്രധാന ടൗണും തൊട്ടടുത്ത ഒഴൂര്‍ പഞ്ചായത്തിലുള്ളവരും ആശ്രയിക്കുന്ന തെയ്യാല അങ്ങാടിയില്‍ ജംക്ഷനു സമീപത്തെ തോട്ടിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നിറഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, ചാക്കുകള്‍ തുടങ്ങിയ മാലിന്യങ്ങളാണ് തോട്ടില്‍ തള്ളിയിട്ടുള്ളത്. ടൗണിന്റെ ഹൃദയഭാഗത്തു തന്നെയാണ് മലിനമായ തോടുള്ളത്. അങ്ങാടിയിലെ മാലിന്യങ്ങളും മറ്റും ഇവിടെ തള്ളുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പലപ്പോഴും മത്സ്യക്കച്ചവടവും ഇതിനു സമീപമാണ്. താനൂര്‍, തിരൂര്‍, താനാളൂര്‍, ഒഴൂര്‍, വെന്നിയൂര്‍, കുണ്ടൂര്‍, ചെറുമുക്ക്, തിരൂരങ്ങാടി, ചെമ്മാട്, കൊടിഞ്ഞി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ഇവിടെയാണ് ബസ് കാത്തു നില്‍ക്കുന്നത്. ദുര്‍ഗന്ധവും കൊതുകു കടിയും സഹിച്ചു വേണം ഇവിടെ നില്‍ക്കാന്‍. മഴക്കാല പൂര്‍വ ശുചീകരണം എല്ലായിടത...
Kerala

സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ മത്സ്യബന്ധത്തിന് പോയ വള്ളങ്ങള്‍ മറിഞ്ഞു

തിരുവനന്തപുരം: കഠിനംകുളത്തും തുമ്പയിലും ശക്തമായ തിരമാലയില്‍ പെട്ട് വള്ളങ്ങള്‍ മറിഞ്ഞു. മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളാണ് രണ്ട് അപകടങ്ങളിലുമായി പെട്ടത്. ഇവരില്‍ 11 പേര്‍ നീന്തിക്കയറി. ഒരാളെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് തുമ്പ തീരത്ത് നിന്ന് ലഭിക്കുന്ന വിവരം. കഠിനംകുളം മരിയനാട് തീരത്താണ് അപകടം നടന്നത്. മരിയനാട് സ്വദേശി മൗലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് രാവിലെ ആറുമണിയോടെ മറിഞ്ഞത്. വള്ളത്തില്‍ 8 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്നു പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് തുമ്പ സ്വദേശി മത്സ്യത്തൊഴിലാളിയായ 65 വയസുള്ള ഫ്രാന്‍സിസ് അല്‍ഫോണ്‍സിനെ കാണാതായി. ഫ്രാന്‍സിസിനായി തിരച്ചില്‍ തുടരുകയാണ്. നാല് പേരാണ് അപകടം നടക്കുമ്പോള്‍ വള്ളത്തിലുണ്ടായത്....
Kerala

ഉറങ്ങിക്കിടന്ന ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് 14 കാരിയായ സഹോദരിയെ പീഢിപ്പിച്ച ബന്ധുവിന് വധശിക്ഷ

ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ഉറങ്ങിക്കിടന്ന ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധ ശിക്ഷ. നാലു കേസുകളിലായി മരണം വരെ തടവും വിധിച്ചിട്ടുണ്ട്. ആകെ 92 വര്‍ഷം തടവാണ് വിധിച്ചത്. കുട്ടികളുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവായ അന്‍പതുകാരനെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ വച്ച് ഇയാള്‍ ബലാത്സംഗം ചെയ്തതത്. 2021 ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം നടന്നത്. അതിര്‍ത്തിത്തര്‍ക്കവും കുടുംബ വഴക്കുമായിരുന്നു ആക്രമണത്തിനു കാരണം. പ്രതിയുടെ ഭാര്യ വേര്‍പിരിഞ്ഞു താമസിക്കാന്‍ കാരണം ...
Kerala

ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി ; തീയണച്ചപ്പോള്‍ വാഹനത്തില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം

ആലപ്പുഴ : കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി യുവാവ് മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പിന്നാലെ അഗ്‌നിശമസ സേനയെയും പോലീസിനെയും നാട്ടുകാര്‍ വിവരമറിയിച്ചു. തകഴിയില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര്‍ സീറ്റിലാണ് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാറെന്ന് കണ്ടെത്തി. തീ പൂര്‍ണമായും അണച്ചപ്പോഴാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കാര്‍ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന...
Kerala, Malappuram

റസ്‌ക്യു ഗാര്‍ഡ് നിയമനം: കൂടിക്കാഴ്ച 24 ന് ; കൂടുതല്‍ അറിയാന്‍

മലപ്പുറം : കടല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 2023 ആഗസ്റ്റ് ഒന്നു മുതല്‍ 2024 ജൂണ്‍ 9 വരെയുള്ള കാലയളവിലേക്കായി മലപ്പുറം ജില്ലയില്‍ റസ്‌ക്യൂ ഗാര്‍ഡുകളെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്നും പരിശീലനം പൂര്‍ത്തീകരിച്ചവരും 20 വയസ്സിന് മുകളില്‍ പ്രായമുളളവരുമായിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ജൂലൈ 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്ററുടെ കാര്യാലയത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2667428....
Kerala, Local news, Malappuram, Other

വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം; വിപണിയില്‍ പരിശോധന ശക്തമാക്കും

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും തടയാന്‍ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വരും ദിവസങ്ങളില്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും. സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി വ്യാപാരികള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കര്‍മപദ്ധതികള്‍ തയ്യാറാക്കി. താലൂക്ക് തലത്തിൽ രൂപീകരിച്ച പൊതുവിതരണ, റവന്യൂ, ഭക്ഷ്യ സുരക്ഷവകുപ്പ്, പൊലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കും. ...
Kerala, Malappuram, Other

27,000 വനിതകള്‍ക്ക് മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് : ജില്ലാതല വിതരണോദ്ഘാടനം നടന്നു

മലപ്പുറം : സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കാലത്തിനൊപ്പം വനിതകളെ നടക്കാന്‍ പ്രാപ്തരാക്കാന്‍ സാധിക്കുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് കോടി മാറ്റിവച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 1.5 കോടി രൂപ ചെലവഴിച്ച് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് 'സെവന്‍ ഡേയ്‌സ്' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 44 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവ...
Kerala, Local news, Malappuram

എ ആര്‍ നഗറില്‍ ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

വേങ്ങര : എ ആര്‍ നഗര്‍ പഞ്ചായത്തില്‍ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒറ്റപ്പെട്ട രീതിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ -അങ്കണ വാടി പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും വരും ദിവസങ്ങളില്‍ ഉറവിട നശികരണവും ബോധവല്‍ക്കരണവും എല്ലാ വാര്‍ഡുകള്‍ തലത്തിലും സ്‌കൂള്‍ തലത്തിലും ആസൂത്രണം ചെയ്തതായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍ അറിയിച്ചു....
Information, Kerala

അക്ഷയ കേന്ദ്രങ്ങള്‍ അമിത നിരക്ക് ഈടാക്കിയാല്‍ പരാതിപ്പെടാം

സംസ്ഥാനസർക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളൂവെന്ന് അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ അറിയിച്ചു. സർക്കാർ അംഗീകരിച്ചിട്ടുള്ള സേവനനിരക്ക് പൊതു ജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ എല്ലാ അക്ഷയകേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുന്നതിനും , നൽകുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപയോക്താക്കൾക്കും നിർബന്ധമായും , നൽകുന്നതിനും അക്ഷയ കേന്ദ്രങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ സേവനനിരക്ക് പ്രദർശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ പ്രസ്തുത വിവരം പൊതുജനങ്ങൾക്ക് ജില്ലാ ഓഫീസിലോ സംസ്ഥാന സർക്കാരിന്റെ സിറ്റിസൺ കോൾസെന്ററിലോ അറിയിക്കാം. അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികൾ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ സമർപ്പിക്കാവുന്നതാണ്. സേവനങ്ങൾ...
Education, Information, Job, Kerala

ഉന്നതി മെഗാ ജോബ് ഫെയർ 22ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉന്നതി-2023 മെഗാ ജോബ് ഫെയർ ജൂലൈ 22ന് രാവിലെ 10.30 ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നടക്കും. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 40ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോബ്‌ഫെയറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570....
Kerala, Local news, Malappuram

കക്കാട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നു ; കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെഎന്‍ആര്‍സി

തിരൂരങ്ങാടി : ദേശീയ പാതയില്‍ കക്കാട് തൂക്കുമരം, ചിനക്കല്‍ ഭാഗങ്ങളിലെ കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെ.എന്‍, ആര്‍, സി അറിയിച്ചു, പ്രവൃത്തി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ എന്‍ ആര്‍ സി പ്രൊജക്ട് മാനേജര്‍ പഴനി സന്ദര്‍ശിച്ച് വിലയിരുത്തി, പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍ദ്ദേശം നല്‍കി. ദേശീയപാതയില്‍ കക്കാട് വാട്ടര്‍ ടാങ്കില്‍ നിന്ന് റോഡ് ക്രോസ് ചെയ്ത് മെയിന്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഒരു ആഴ്ച്ചക്കകം പൂര്‍ത്തിയാകും, നിലവില്‍ കക്കാട് കളത്തില്‍ തൊടു റോഡ് പരിസരം വരെ മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് എത്തിയിട്ടുണ്ട്, കക്കാട് ജംഗ്ഷന്‍ മുതല്‍പള്ളി പീടിക വരെ ഒരു മാസം മുമ്പ് മെയിന്‍ ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ബന്ധിപ്പിക്കുന്ന ജോലിയാണ് നടന്നു വരുന്നത്. ഇത് ബന്ധിപ്പിക്കുന്നതോടെ ജല വിതരണ...
error: Content is protected !!