തിരൂരങ്ങാടിയിൽ നടന്നത് വികസന വിപ്ലവം: മന്ത്രി സജി ചെറിയാൻ
തിരൂരങ്ങാടി : കഴിഞ്ഞ ഏഴര വർഷത്തിനിടെ തിരൂരങ്ങാടി മണ്ഡലത്തിൽ നടന്നത് വികസനത്തിന്റെ വിപ്ലവമാണെന്ന് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടി അവുക്കാദർകുട്ടി നഹാ സ്റ്റേഡിയത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡല നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കക്ഷി രാഷ്ട്രീയത്തിനതീതമായ വികസനമാണ് തിരൂരങ്ങാടി മണ്ഡലത്തിൽ നടപ്പാക്കിയത്. ഇതു വരെ ലഭിക്കാത്ത സഹായമാണ് മലപ്പുറം ജില്ലയ്ക്ക് ഈ സർക്കാർ നൽകിയത്. 113 കോടി രൂപ ചെലവിലാണ് പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ നടപ്പാക്കുന്നത്. 58 ലക്ഷം രൂപ ചെലവിൽ മലബാർ വിപ്ലവത്തിന്റെ നിത്യ സ്മാരകമായി ജില്ലാ പൈതൃക മ്യൂസിയം ആരംഭിച്ചു.
96.8 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും നടപ്പാക്കി. തിരൂരങ്ങാടി നഗരസഭയിൽ 14.3 കോടി രൂപയുടെ കുട്ടി വെള്ള പദ്ധതി അനുവദിച്ചു. 25.57 കോടി രൂപയ്ക്ക് പരപ്പനങാടിയിൽ കോടതി കെട്ടിടം, പൂക്കിപ്പറമ്പ്- പതിനാറുങ്ങൽ ബൈപ്പാസ് നിർമ്മാണത്തിന് 100 കോടി രൂപ, സ്ക...

