ആലുവ കൊലപാതകം ; പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല, 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഓഗസ്റ്റ് 10 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അസഫാക് ആലമിനെ (28) യാണ് എറണാകുളം പോക്‌സോ കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് നല്‍കിയ അപേക്ഷയിലാണ് നടപടി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ഓഗഗസ്റ്റ് 10 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
ആലുവ തായിക്കാട്ടുകരയില്‍ നിന്നു വെള്ളിയാഴ്ച വൈകിട്ടു കാണാതായ ബിഹാര്‍ സ്വദേശിയായ 5 വയസ്സുകാരിയെ ശനിയാഴ്ച രാവിലെയാണ് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലല്‍ കണ്ടെത്തിയത്.
പോക്‌സോ നിയമത്തിലെ 4 വകുപ്പുകള്‍ക്കു പുറമേ ഉപദ്രവിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ തട...

