Tuesday, September 8

Tag: Latest news

ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ; ശുചിത്വ നഗരം സുന്ദര നഗരത്തിനായി തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി
Local news, Other

ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ; ശുചിത്വ നഗരം സുന്ദര നഗരത്തിനായി തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി

തിരൂരങ്ങാടി : ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ നഗരം സുന്ദര നഗരം നടപ്പിലാക്കുന്നതിനായി തിരൂരങ്ങാടി വാരിയേസ് എന്ന നാമകരണത്തില്‍ തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി. തിരൂരങ്ങാടി സഹകര ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത തിരൂരങ്ങാടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ വാതില്‍ പടി സേവനം 100 ശതമാനത്തില്‍ എത്തിച്ച് ഒക്ടോബറില്‍ മാലിന്യ മുക്ത നവ നഗരസഭ സൃഷ്ടി ക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. അതിനായി ഡിവിഷന്‍ തല ശുചിത്വ സമിതി യോഗങ്ങള്‍ ചേരാനും ഡിവിഷന്‍ തല മാലിന്യ സര്‍വ്വേ നടത്താനും 50 വീടുകള്‍ കേന്ദ്രീകരിച്ച് ക്ളസ്റ്റര്‍ രൂപീകരിച്ച് 100ല്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിചുള്ള കണ്‍വെന്‍ഷനുക...
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി
Kerala, Malappuram

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ്ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ നിപ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യ പ്രവര്‍ത്തകനും നിപ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ ജില്ലയില്‍ പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്കും രോഗബാധയുണ്ട്....
നിപയില്‍ മലപ്പുറത്തിനാശ്വാസം ; പരിശോധനയ്ക്കയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്
Kerala, Malappuram, Other

നിപയില്‍ മലപ്പുറത്തിനാശ്വാസം ; പരിശോധനയ്ക്കയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്

മലപ്പുറം: മഞ്ചേരിയില്‍നിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്. പനിയെ തുടര്‍ന്ന് രോഗിയെ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. അരീക്കോട് എളയൂര്‍ സ്വദേശിനിയായ ഇവര്‍ കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയത്. ഇവരെ വിശദ പരിശോധനകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ എൈസാലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇവരുടെ രക്ത -സ്രവ സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗവും ചേര്‍ന്നു....
ഗവ.ഹയർ സെക്കൻഡറി സ്കൂൾ റെയ്സ് ഓണിന് തുടക്കം
Local news

ഗവ.ഹയർ സെക്കൻഡറി സ്കൂൾ റെയ്സ് ഓണിന് തുടക്കം

തിരൂരങ്ങാടി : ഗവ.ഹയർ സെക്കൻഡറി സ്കൂൾ കായികമേള, റെയ്സ് ഓണിന് വർണാഭമായ തുടക്കം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോക്ടർ വി.പി. സക്കീർ ഹുസൈൻ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് കെ.കെ. മിനിയിൽ നിന്നും പി.ടി. ആയിഷാ നസ്റിൻ ദീപശിഖ ഏറ്റുവാങ്ങി. വിവിധ ഗെയിമുകളുടെ ഡിസ്‌പ്ലേ , ഫ്ലാഷ്  ഡാൻസ്  എന്നിവ അരങ്ങേറി. പി.ടി.എ.പ്രസിഡണ്ട് പി.എം. അബ്ദുൽ ഹഖ് , ഫാറൂഖ് പത്തൂർ , എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കത്ത് , പ്രിൻസിപ്പാൾ എൻ. മുഹമ്മദലി , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദുഎന്നിവർ ആശംസകൾ നേർന്നു. ജ്യോതിഷ്. കെ.ടി. , സി.കെ. ഹംസ എന്നിവർ നേതൃത്വം നൽകി. വിവിധ അത്‌ലെറ്റിക്സ് ഇനങ്ങളിലായി ആയിരത്തോളം കുട്ടികൾ മൽസരങ്ങളിൽ പങ്കെടുക്കുന്നുണ്ട്....
നിപ പ്രതിരോധം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം- ജില്ലാ കളക്ടര്‍
Kerala, Malappuram, Other

നിപ പ്രതിരോധം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം- ജില്ലാ കളക്ടര്‍

സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മലപ്പുറത്ത് കേസുകള്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പ്രതിരോധ- ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും ഇത് സംബന്ധിച്ച് ചേര്‍ന്ന ആര്‍.ആര്‍.ടി യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലേക്ക് മലപ്പുറത്ത് നിന്നുള്ള രോഗികള്‍ പോകാറുള്ള സാഹചര്യത്തില്‍ സമ്പര്‍ക്ക സാധ്യത നിലവിലുണ്ട്. ഇക്കാര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണ്. നിപ പ്രതിരോധ പ്രതിരോധ നടപടികള്‍/ നിയന്ത്രണ പരിപാടികള്‍ എന്നിവ മഞ്ചേരി മെഡിക്കല്‍ കോളേജുമായി സഹരിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ ഏകോപനത്തോടെ നടക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.. ഇതിനായി ഡിഎംഒ യുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ...
പരപ്പനാട് വ്യാപാരോത്സവിന് കൊടിയിറങ്ങി ; ബംബർ സമ്മാനം മാരുതി കാറ് പ്രേമ പ്രഭ ടി വി എസ് ഷോറൂമിൽ നിന്ന് നൽകിയ കൂപ്പണിന്
Local news

പരപ്പനാട് വ്യാപാരോത്സവിന് കൊടിയിറങ്ങി ; ബംബർ സമ്മാനം മാരുതി കാറ് പ്രേമ പ്രഭ ടി വി എസ് ഷോറൂമിൽ നിന്ന് നൽകിയ കൂപ്പണിന്

പരപ്പനങ്ങാടി : ആറുമാസക്കാലമായി പരപ്പനങ്ങാടിയിലെ വ്യാപാരികൾ നടത്തിവരുന്ന പരപ്പനാട് വ്യാപാരി ഉത്സവം 2023 ന് വർണ്ണപ്പകിട്ടാർന്ന സമാപ്തി. മുൻ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് ബംബർ സമ്മാന നറുക്കെടുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഉപാധ്യക്ഷൻ ബഷീർ കാടാമ്പുഴയും, പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്തും ബംബർ സമ്മാന നറുക്കെടുപ്പിന് നേതൃത്വം നൽകി. ആശംസകൾ അർപ്പിച്ച് മുസ്ഥഫതങ്ങൾ മുസ്ലീംലീഗ്‌ ,ഷാജഹാൻ കോൺഗ്രസ്സ്, ഗിരീഷ്‌ തോട്ടത്തിൽ സി പി ഐ, ജയദേവൻ B J P , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മലബാർ ബാവ , തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് മുജീബ് ദിൽദാർ, മണ്ഡലം ജ:സെക്രട്ടറി ഷാജി കാടേങ്ങൽ മർച്ചൻസ് അസോസിയേഷൻ ജ: സെക്രട്ടറി വിനോദ് AV യൂണിറ്റ് ഭാരവാഹികളായ ഹരീഷ്,ചുക്കാൻ ഇബ്രാഹിം ഹാജി, എം ...
മൂന്നിയൂരില്‍ പ്രഷര്‍ -ഷുഗര്‍ പരിശോധനാ ക്യാംപ് നടത്തി
Local news

മൂന്നിയൂരില്‍ പ്രഷര്‍ -ഷുഗര്‍ പരിശോധനാ ക്യാംപ് നടത്തി

മൂന്നിയൂര്‍ കുന്നത്ത് പറമ്പ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുന്നത്ത് പറമ്പില്‍ സൗജന്യ പ്രഷര്‍ - ഷുഗര്‍ പരിശോധന ക്യാംപ് സംഘടിപ്പിച്ചു. 30 വയസ്സിന് മുകളില്‍ പ്രായമുളവര്‍ക്ക് പ്രഷര്‍, ഷുഗര്‍ പരിശോധനയും 15 വയസ്സ് മുതല്‍ 59 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ഹീമോഗ്ലോബിന്‍ പരിശോധനയുമാണ് നടത്തിയത്. മൂന്നിയൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പറുടെ ജനസേവാ കേന്ദ്രത്തില്‍ നടന്ന പരിശോധനാ ക്യാംപില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ എന്‍. എം. റഫീഖ് ക്യാംപ് ഉല്‍ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, നഴ്‌സ് രശ്മി, ആശാ വര്‍ക്കര്‍മാരായ നികിത, പുഷ്പ, ശകുന്തള എന്നിവര്‍ ക്യാംപിന് നേത്രത്വം നല്‍കി....
മഹിളാ കോൺഗ്രസ് ഭാരവാഹികൾ സ്ഥാനമേറ്റു
Local news

മഹിളാ കോൺഗ്രസ് ഭാരവാഹികൾ സ്ഥാനമേറ്റു

ചേളാരി :പെരുവള്ളൂർ ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചേളാരി ഇന്ദിരാജിമെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വച്ച് നടന്നു, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പെരുവള്ളൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുംബ്ലോക്കിലെ വിവിധ മണ്ഡലം ഭാരവാഹികളുമാണ് സത്യപ്രതിജ്ഞ ചൊല്ലിസ്ഥാനമേറ്റത്, ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് പി. കെ. ഖൈറുന്നിസ അധ്യക്ഷത വഹിച്ചു ,ജില്ലാ വൈസ് പ്രസിഡണ്ട് ഷക്കീല താനൂർ ഉദ്ഘാടനം നിർവഹിച്ചു , കെ .ടി . വത്സല പള്ളിക്കൽ, ഷാ ബിലഷാ, ഗഫൂർ പളളിക്കൽ , പി.പി.സുലൈഖ.പി. വി. അഷ്റഫ് എന്ന ബിച്ചു., എം.പി. മുഹമ്മദ് കുട്ടി. ഷൗക്കത്ത്മുള്ളുങ്ങൽ ,പങ്ങൻ , മൊയ്തീൻ മൂന്നിയൂർ. എ.വി. അക്ബറലി . മുസ്ഥഫ വാക്കത്തൊടിക , നൗഷാദ് തിരുത്തുമ്മൽ , ജാസ്മിൻ മുനീർ , വിമല, സൗദ ത്ത് . തങ്ക വേണുഗോപാൽ, എന്നിവർ സംസാരിച്ചു....
നഗരസഭ ഇടപെടലില്‍ മാറ്റി വച്ച അനുമോദന ചടങ്ങ് 19ന് നടത്തും
Kerala, Local news, Other

നഗരസഭ ഇടപെടലില്‍ മാറ്റി വച്ച അനുമോദന ചടങ്ങ് 19ന് നടത്തും

തിരൂരങ്ങാടി : നഗരസഭ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചതിലൂടെ വിവാദമായ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ അനുമോദിക്കുന്ന ചടങ്ങ് 19 ന് നടത്താന്‍ എച്ച്എംസി തീരുമാനം. നഗരസഭയുടെയും എച്ച്എംസിയുടെയും നേതൃത്വത്തിലായിരിക്കും ചടങ്ങ് നടത്തുക. സംസ്ഥാന കായ കല്‍പ് അവാര്‍ഡില്‍ രണ്ടാം സ്ഥാനം താലൂക്ക് ആശുപത്രിക്ക് ലഭിച്ചതിന്റെ ഭാഗമായി, സ്റ്റാഫ് കൗണ്‍സില്‍ കഴിഞ്ഞ മാസം നടത്താന്‍ തീരുമാനിച്ച ചടങ്ങ് നഗരസഭയുടെ പ്രതിനിധികളെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്ന് പരിപാടി നടക്കുന്നതിന്റെ തലേന്ന് രാത്രി നഗരസഭ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചത് വിവാദമായിരുന്നു. ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി അനുമോദന ചടങ്ങ് നടത്താന്‍ കഴിഞ്ഞ ദിവസം എച്ച്എ സി യോഗം തീരുമാനി ക്കുകയായിരുന്നു. നഗരസഭയുടെ യും എച്ച്എംസിയുടെയും നേതൃ ത്വത്തിലാണ് പരിപാടി നടത്തുക...
സ്ത്രീധനം കുറഞ്ഞു പോയതിന് മര്‍ദനം : ഭര്‍ത്താവിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
Calicut, Kerala

സ്ത്രീധനം കുറഞ്ഞു പോയതിന് മര്‍ദനം : ഭര്‍ത്താവിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കോഴിക്കോട് : സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണാഭരണം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ, ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മാറാട് എസ്. എച്ച്. ഒ ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. പെരുവയല്‍ സ്വദേശിനിയായ ഇരുപത്തൊന്നുകാരി ബേപ്പൂര്‍ മാത്തോട്ടം സ്വദേശി റജീഷിനെതിരെ സമര്‍പ്പിച്ച പരാതി അന്വേഷിക്കാനാണ് ഉത്തരവ്. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒക്ടോബറില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും....
കോളാമ്പി മൈക്കുകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷന്‍
Kerala

കോളാമ്പി മൈക്കുകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം : കൊല്ലം ജില്ലയിലെ ആരാധനാലയങ്ങളില്‍ നിരോധിക്കപ്പെട്ട കോളാമ്പി മൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം ജാതി മത വര്‍ഗ ഭേദമന്യേ ശക്തമായ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നടപടിയെടുത്ത ശേഷം കൊല്ലം ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. കൊട്ടിയം എസ്. എച്ച്. ഒ യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ടു വാങ്ങി. പരാതിക്കാരനായ ഡീസന്റ് ജംഗ്ഷന്‍ കോടാലിമുക്ക് സ്വദേശി പി. കെ. ഗീവറിന്റെ വീടിനു സമീപമുള്ള കല്‍ക്കുളം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ലൗഡ് സ്പീക്കര്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കല്‍ക്കുളം ക്ഷേത്രത്തില്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളിലും നിരോധിക്കപ്പെട്ട ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതായി പരാതിക്കാരന്‍ അറിയിച്ചു. കോളാമ്പി മൈക്കുകള്...
വിരല്‍ തൊട്ടാല്‍ വിരിയും വാക്കുകളുമായി ‘കിഡ് സ്പീക് പ്രൊ’ ; സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ഐ.ഇ.ടിയുടെ കണ്ടെത്തല്‍
Calicut, Other, university

വിരല്‍ തൊട്ടാല്‍ വിരിയും വാക്കുകളുമായി ‘കിഡ് സ്പീക് പ്രൊ’ ; സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ഐ.ഇ.ടിയുടെ കണ്ടെത്തല്‍

സംസാര ശേഷി പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ആശയവിനിമയത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡുമായി കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ (ഐ.ഇ.ടി.). വിദ്യാര്‍ഥികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിനായി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (സി.ഡി.എം.ആര്‍.പി.) കേന്ദ്രത്തിന് വേണ്ടിയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. 'കിഡ് സ്പീക് പ്രൊ' എന്നു പേരിട്ട ഉപകരണം പുതുതായി കോളേജില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വാഗതച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പുറത്തിറക്കി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍ ഏറ്റുവാങ്ങി. ഐ.ഇ.ടിയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങിയ കെ. ഫാത്തിമ ഫിദ, സി. ശ്രിയ, എസ്. ശിവപ്രിയ, നിന ബേബി എന്നിവരാണ് പദ്ധതിക്ക് പിന്നില്‍. അധ്യാപികയായ കെ. മേഘദാസ്, സി.ഡി.എ...
നിപ വൈറസ് ; മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പും പുറത്തു വിട്ടു
Kerala, Other

നിപ വൈറസ് ; മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പും പുറത്തു വിട്ടു

കോഴിക്കോട്: ആയഞ്ചേരിയില്‍ നിപ ബാധിച്ച് മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. സെപ്റ്റംബര്‍ അഞ്ചിനാണ് ഇയാള്‍ക്ക് രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. അന്ന് ഒരു ബന്ധുവിന്റെ വീട്ടിലും സെപ്റ്റംബര്‍ ആറിന് മറ്റൊരു ബന്ധുവിന്റെ വീടും സന്ദര്‍ശിച്ചു. ഏഴിന് മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി. അതേദിവസം റൂബിയന്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതോടെ എട്ടാം തീയതി ആയഞ്ചേരിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തി. ആരോഗ്യ കേന്ദ്രത്തില്‍ പോയ അതേ ദിവസം തന്നെ ഇഖ്‌റ ആശുപത്രിയിലേക്കും പോയിട്ടുണ്ട്. അന്നുതന്നെ ഉച്ചയ്ക്ക് 12നും 1 മണിക്കും ഇടയില്‍ തട്ടാങ്കോട് മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കയറി. സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ പത്തിനും 12നും ഇടയില്‍ വില്യാപ്പളളിയിലെ ആരോ?ഗ്യകേന്ദ്രത്തില്‍ പോയി. സെപ്റ്റംബര്‍ പത്തിന് രാവിലെ 10.30നും 11നും ഇടയില്‍ വീണ്ടും ഇതേ ആരോഗ്യകേന്ദ്രത്തിലെത്തി. വടകരയി...
മലപ്പുറത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിന തടവും പിഴയും
Kerala, Malappuram

മലപ്പുറത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. പോക്സോ ആക്ടിലെ മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. പിഴയടക്കാത്തപക്ഷം മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം രണ്ടുമാസത്തെ അധിക തടവും ശിക്ഷയുണ്ട്. 2020 മുതല്‍ 2022 ജൂണ്‍ വരെ വാടകക്ക് താമസിച്ച വീടുകളിലായിരുന്നു പീഡനം. സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെ കുട്ടി വിവരം അധ്യാപക...
നിപ ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗ ലക്ഷണം ; മരിച്ചവരുടെയടക്കം സമ്പര്‍ക്ക പട്ടികയില്‍ 702 പേര്‍: കുറ്റ്യാടിയിലേക്ക് ബസ് കടത്തിവിടുന്നില്ല
Calicut, Kerala, Other

നിപ ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗ ലക്ഷണം ; മരിച്ചവരുടെയടക്കം സമ്പര്‍ക്ക പട്ടികയില്‍ 702 പേര്‍: കുറ്റ്യാടിയിലേക്ക് ബസ് കടത്തിവിടുന്നില്ല

കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിപ ലക്ഷണം. ഇവരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ജില്ലയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നിന്നായി നിലവില്‍ ആകെ 702 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്. അതേസമയം, കുറ്റ്യാടിയിലേക്കു ബസുകള്‍ കടത്തിവിടുന്നില്ല. ചെറിയ കുമ്പളം പാലത്തിനു സമീപം പൊലീസ് ചെക്കിങ് നടത്തുന്നു. ഇവിടെ യാത്രക്കാരെ ഇറക്കിവിടുകയാണ്. യാത്രക്കാര്‍ കാല്‍ നടയായി പാലം കടന്ന് കുറ്റ്യാടിയിലേക്ക് പോവുകയാണ്. ഇതുവഴി പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി....
നിപ ; മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു
Calicut, Kerala

നിപ ; മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു

കോഴിക്കോട് : മരുതോങ്കരയില്‍ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്ക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂര്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഓഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദര്‍ശിച്ചതായും റൂട്ട് മാപ്പിലുണ്ട്. ആഗസ്റ്റ് -26 രാവിലെ 11 മുതല്‍ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കില്‍, ആഗസ്റ്റ് - 28 രാത്രി 09:30 ന് തൊട്ടില്‍പാലം ഇഖ്ര ആശുപത്രിയില്‍, ആഗസ്റ്റ് 29- അര്‍ദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്ര ആശുപത്രിയില്‍, ആഗസ്റ്റ് -30 ന് ആശുപത്രിയില്‍ വെച്ച് മരിച്ചു.-ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്. അതേസമയം, മരുതോങ്കരയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് പറഞ്ഞു....
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശി സൗദിയില്‍ വച്ച് മരണപ്പെട്ടു
Local news, Obituary

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശി സൗദിയില്‍ വച്ച് മരണപ്പെട്ടു

വേങ്ങര :പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ സൗദിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണമംഗലം സ്വദേശി മരിച്ചു. കണ്ണമംഗലം പൂച്ചോലമാട് പരേതനായ കുഞ്ഞി മൊയ്തീന്‍ കുട്ടിയുടെ മകന്‍ താട്ടയില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. പൊള്ളലേറ്റ് മക്കത്ത് അല്‍ നൂര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. നിലവില്‍ മയ്യിത്ത് മക്കത്ത് ആശുപത്രിയില്‍ ആണ്....
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ചരിത്ര സെമിനാറിന് തുടക്കമായി കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗവും സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസും ചേര്‍ന്ന് മലബാര്‍ സമൂഹത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് തുടക്കമായി. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ ഡോ. എം.ആര്‍. രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എന്‍. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. വസുമതി, പഠനവകുപ്പു മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. വി.വി. ഹരിദാസ്, ഡോ. എ. മുഹമ്മദ് മാഹീന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ 14-ന് സമാപിക്കും.    പി.ആര്‍. 1176/2023 കാലിക്കറ്റ് സെനറ്റില്‍23355 ബിരുദങ്ങള്‍ക്ക് അംഗീകാരം കാലിക്കറ്റ് സര്‍വകലാശാലയുടെ പുനഃസംഘടിപ്പിക്കപ്പെട്ട സെനറ്റിന്റെ പ്രഥമ യോഗത്തില്‍ 23355 ബിരുദങ്ങള്‍ക്ക് അംഗീകാരം. 18290 ഡിഗ്രി, 4963 പി.ജി., 17 എം.ഫില്‍, 65 പി.എച്ച്.ഡി...
നിപ : മലപ്പുറമടക്കം മൂന്ന് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Calicut, Kerala, Malappuram

നിപ : മലപ്പുറമടക്കം മൂന്ന് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മലപ്പുറം : കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറമടക്കം മൂന്ന് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള 2 അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജില്ലയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്. കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ആരംഭിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗും സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്....
ആദിശേഖറിന്റെ കൊലപാതകം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Kerala

ആദിശേഖറിന്റെ കൊലപാതകം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ (14) കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് തിരുവനന്തപുരം ജില്ലാ (റൂറൽ) പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഒക്ടോബർ നാലിന് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി....
പെരിന്തൽമണ്ണ ഗവ. പോളിയിൽ നിയമനം
Job, Other

പെരിന്തൽമണ്ണ ഗവ. പോളിയിൽ നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ, ഡമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എൻഞ്ചിനീയിറിങ് വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം അല്ലെങ്കിൽ എം.ടെക് എന്നിവയാണ് ലക്ചറർ തസ്തികയുടെ യോഗ്യത. ഇലക്ട്രോണിക്സ്എൻഞ്ചിനീയിറിങ് വിഭാഗത്തിൽ ഡിപ്ലോമയാണ് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കുളള യോഗ്യത. ഡെമാൺസ്ട്രേറ്റർ തസ്തികയിലേക്ക് താത്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18ന് രാവിലെ പത്തിനും ലക്ചറർ തസ്തികയിലേക്ക് താത്പര്യമുളള ഉദ്യോഗാർഥികൾ സെപ്റ്റംബർ 19ന് രാവിലെ പത്തിനും പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്ക് കോളേജിൽ ഹാജരാവണം. ഫോൺ: 04933 227253....
ഗഹാൻ മറ്റൊന്നിനും ഉപയോഗിക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
Kerala

ഗഹാൻ മറ്റൊന്നിനും ഉപയോഗിക്കരുത് : മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട : ഒരു പ്രത്യേക കാര്യത്തിനായി മാത്രം സമ്മതിച്ചു ഒപ്പിട്ട് നൽകുകയും സഹകരണബാങ്ക് സ്വീകരിക്കുകയും ചെയ്ത ഗഹാൻ പ്രസ്തുത ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഗഹാൻ എത്രയും വേഗം തിരികെ നൽകണമെന്നും എല്ലാ പ്രമാണങ്ങളും അനുബന്ധ രേഖകളും വായ്പയെടുത്തയാളിന് തിരികെ നൽകണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിട്ടു. വായ്പയെടുത്തയാളുടെ ഭാര്യയുടെ പേരിലുള്ള കുടിശിക ഈടാക്കാൻ സഹകരണബാങ്കിന് നിയമപരമായ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു. പത്തനംതിട്ട സഹകരണ ജോയിന്റ് രജിസ്ട്രാർക്കാണ് (ജനറൽ) കമ്മീഷൻ ഉത്തരവ് നൽകിയത്. പത്തനംതിട്ട കുമ്പഴ കൈനിക്കര ജോസഫ് നൽകിയ പരാതിയിലാണ് നടപടി. താൻ മൈലപ്ര സഹകരണബാങ്കിൽ നിന്നും ഇരുപത്തിനാലു ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും ഇതിന് വസ്തു ഈട് ഗഹാൻ എഴുതിയിരുന്നുവെന്നും വായ്പ പൂർണ്ണമായി അടച്ചുതീർന്നിട്ടും പ്രമാണവും അനുബന്...
നിപാ വൈറസ് : രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ് ; കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
Kerala, Other

നിപാ വൈറസ് : രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ് ; കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് മരണം സ്ഥിരീകരിച്ചതോടെ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രോഗപ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനായി 16 സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. നേരത്തെ പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം ആരംഭിച്ചു. നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച സംഘം കോഴിക്കോട്ടെത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില...
മരിച്ച രണ്ട് പേര്‍ക്കും നിപ്പ ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ; ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കി
Kerala, Other

മരിച്ച രണ്ട് പേര്‍ക്കും നിപ്പ ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ; ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കി

കോഴിക്കോട് : മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം നിപ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടു...
നിപ സംശയം ; സമ്പര്‍ക്ക പട്ടികയില്‍ 75 പേര്‍, 16 ടീമുകള്‍ രൂപീകരിച്ചു ; മന്ത്രി വീണാ ജോര്‍ജ്
Kerala, Other

നിപ സംശയം ; സമ്പര്‍ക്ക പട്ടികയില്‍ 75 പേര്‍, 16 ടീമുകള്‍ രൂപീകരിച്ചു ; മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 75 പേരാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നാല് പേരാണ് ചികില്‍സയിലുള്ളതെന്നും ഒരാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. നിപ നിയന്ത്രണങ്ങള്‍ക്കായി 16 ടീമുകള്‍ രൂപീകരിച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും. അതിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മരുതോങ്കരയില്‍ പനി ബാധിച്ചു മരിച്ച ആളുമായി സമ്പര്‍ക്...
പാർലമെന്റിൽ പ്രസംഗിക്കാൻ യുവജനങ്ങൾക്ക് അവസരം
Kerala, Malappuram, Other

പാർലമെന്റിൽ പ്രസംഗിക്കാൻ യുവജനങ്ങൾക്ക് അവസരം

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ദേശീയ നേതാക്കൾക്ക് ആദരമർപ്പിക്കുന്നതിനായി ഒക്ടോബർ രണ്ടിന് പാർലമെന്റിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനും പ്രസംഗിക്കാനും യുവജനങ്ങൾക്ക് അവസരം. ജില്ലാ, സംസ്ഥാന തല പ്രസംഗ മത്സരങ്ങൾ വഴിയാണ് പരിപാടിയിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുക. ജില്ലാതല പ്രസംഗ മത്സരത്തിൽ നെഹ്‌റു യുവ കേന്ദ്ര തെരഞ്ഞെടുക്കുന്ന ഒരാൾക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാന തല വിജയികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് ദേശീയ തലത്തിൽ അവസരം ലഭിക്കുക. ഒക്ടോബർ ഒന്നിന് 18നും 29 വയസ്സിനും പ്രായപരിധിയിലുള്ള മലപ്പുറം സ്വദേശികൾക്ക് മത്സരിക്കാം. 'ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജീവിതപാഠങ്ങളും പാരമ്പര്യവും' എന്ന വിഷയത്തിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ മൂന്നു മിനുട്ട് ദൈർഘൃള്ള മത്സരാർഥികളുടെ പ്രസംഗ വീഡിയോ സെപ്റ്റംബർ 15ന് വൈകീട്ട് അഞ്ചിന് മുമ്പായി ഗൂഗിൾ ഫോമിൽ അപ് ലോഡ് ചെയ്യ...
അച്ഛനും അമ്മയും രണ്ട് ആണ്‍മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ച നിലയില്‍
Kerala, Other

അച്ഛനും അമ്മയും രണ്ട് ആണ്‍മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ച നിലയില്‍

കൊച്ചി: എറണാകുളം കടമക്കുടിയില്‍ ദമ്പതികളും രണ്ട് ആണ്‍മക്കളും ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്‍പ (32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. രണ്ട് ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിച്ചതായാണ് നിഗമനം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശില്‍പ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയില്‍ തന്നെ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശില്‍പ അവധിക്ക് നാട്ടിലെത്തിയത്. കടമക്കുടിയിലെ വീട്ടില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. നാല് മൃതദേഹങ്ങളും പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധ...
വേങ്ങര കെഎസ്ഇബി അറിയിപ്പ്
Kerala, Local news, Other

വേങ്ങര കെഎസ്ഇബി അറിയിപ്പ്

വേങ്ങര : എടരിക്കോട് സബ്‌ സ്റ്റേഷനിൽ നിന്നും കൂരിയാട് സബ്‌സ്റ്റേഷനിലേക്കുള്ള 33kV ലൈനിലെ പോസ്റ്റുകൾ രാത്രിയിലുണ്ടായ കനത്ത മഴയിൽ ചരിഞ്ഞു പോയതിനാൽ കൂരിയാട് സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ഇത് വെകുന്നേരത്തോടെ മാത്രമേ ശരിയാക്കുവാൻ കഴിയുകയുള്ളു എന്നാണറിയുന്നത്. മറ്റു സബ്‌ സ്റ്റേഷനുകളിൽ നിന്നും പരിമിതമായ തോതിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളിൽ സപ്ലൈ നൽകാൻ ശ്രമിക്കുന്നുണ്ട്. ആയതിനാൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഓവർലോഡ് ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു....
സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു
Local news, Other

സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു

തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗിന്റെ അര്‍ദ്ധവര്‍ഷ ക്യാമ്പയിന്‍ 23 ഭാഗമായിട്ടുള്ള സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു. പള്ളിപ്പടിയില്‍ വച്ച് നടന്ന സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിഎച്ച് മഹ്‌മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ദുറഹ്‌മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിടി സുബൈര്‍ തങ്ങള്‍ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ കെ മുസ്തഫ ചര്‍ച്ചക്കുശേഷം ക്രോഡീകരണ പ്രഭാഷണം നടത്തി. സിടി നാസര്‍ ,പാടഞ്ചേരി റസാക്ക് സംസാരിച്ചു. മുനിസിപ്പല്‍ ഇകാം കോഡിനേറ്റര്‍ അനീഷ് കൂരിയാടന്‍, യു ഇസുദ്ദീന്‍ നേതൃത്വം നല്‍കി....
ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും ; മന്ത്രി വീണാ ജോര്‍ജ്ജ്
Calicut, Kerala, Other

ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും ; മന്ത്രി വീണാ ജോര്‍ജ്ജ്

കോഴിക്കോട്: നിപയെന്ന് സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നേരത്തെ ഇതുപോലെയുള്ള മരണങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. നിപ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. ഇന്നലെയാണ് രണ്ട് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായതായി സര്‍ക്കാര്‍ അറിഞ്ഞത്. കളക്ടറേറ്റില്‍ അല്‍പ സമയത്തിനകം യോഗം ചേരും. നിപ സ്ഥിരീകരിക്കേണ്ടത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചയാള്‍ക്ക് ലിവര്‍ സിറോസിസ് എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. പിന്നീട് മരിച്ചയാളുടെ മകന് നിപ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. ഈ കുട്ടിയിപ്പോള്‍ വെന്റിലേറ്ററിലാണ്...