Saturday, June 13

Tag: Latest news

കേരള പ്രവാസി സംഘം ചെമ്മാട്ട് ഖത്തർ ഐക്യദാർഢ്യ പ്രകടനം നടത്തി
Other

കേരള പ്രവാസി സംഘം ചെമ്മാട്ട് ഖത്തർ ഐക്യദാർഢ്യ പ്രകടനം നടത്തി

തിരൂരങ്ങാടി : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്രായേൽ ഭീകരതയ്ക്കെതിരെ ഖത്തർ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചെമ്മാട്ട് നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ പി സക്കീർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ഹക്കീം മാറാത്ത് അധ്യക്ഷനായി. അബ്ദുറഹ്മാൻ മച്ചിഞ്ചേരി, അബ്ദു തെന്നല എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപാട്ട് സ്വാഗതവും സനീർ പൂഴിത്തറ നന്ദിയും പറഞ്ഞു. ഫോട്ടോ : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട്ട് നടന്നഖത്തർ ഐക്യദാർഢ്യ പ്രകടനം....
Accident

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

ചങ്ങരംകുളം : ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു, കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്. ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത് സെന്ററിൽ നിയന്ത്രണ വിട്ട ബൈക്ക് പോസ്റ്റിൽ ഇടിചാണ് അപകടം. കാഞ്ഞിയൂർ സ്വദേശി കിഴക്കൂട്ട് വളപ്പിൽ അബ്ദു സമദിന്റെ മകൻ മുഹമ്മദ് റമീസാണ് (25) മരിച്ചത്. കൂടെയുണ്ടായിരുന്നഐനിചോട് ലക്ഷം വീട്ടിൽ താമസിക്കുന്ന ബക്കറിന്റെ മകൻഅൻഷാദിനാണ് (15) ഗുരുതര പരുക്ക് പറ്റിയത്.അപകടത്തിൽ റമീസ് തൽക്ഷണം മരണപ്പെട്ടിരിന്നു. പരിക്ക് പറ്റിയ അൻഷാദിനെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും വിധക്ത ചികിത്സക്കായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. ചിറവല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് തരിയത്ത് സെന്ററിലുള്ള പള്ളിയുടെ മതിലും തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. മരണപ്പെട്ട റമീസിന്റെ മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ ...
Accident

പരപ്പനങ്ങാടിയിൽ പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് ബീഹാർ സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭവം.പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ താഴെ വീണാണ് അപകടം. ബീഹാറിലെ കജേത ദക്ഷിൺതോല പോസ്റ്റ് സാറാ ഇസ്താ ബറാർ വാർഡ് 9 കജേതല സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്....
Crime

14 കാരിയെ ഗർഭിണിയാക്കി മുങ്ങിയ പ്രതി 4 വർഷത്തിന് ശേഷം പിടിയിൽ

തേഞ്ഞിപ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണ നടക്കുന്നതിനിടെ മുങ്ങിയ പ്രതി നാല് വര്‍ഷത്തിന് ശേഷം തേഞ്ഞിപ്പലം പോലിസിൻ്റെ പിടിയിലായി. ചേലേമ്പ്ര സ്വദേശി നിസരി ജങ്ഷനില്‍ നിവേദിത സ്‌കൂളിന് സമീപം താമസിക്കുന്ന ആര്യന്‍ തോപ്പില്‍ വീട്ടില്‍ എ.പി മുഹമ്മദ് ഹര്‍ഷാദ് (26) ആണ് പിടിയിലായത്. 2021 ല്‍ പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു വിചാരണ നടക്കുന്നതിനിടെയാണ് ഇയാള്‍ മുങ്ങിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു. തേഞ്ഞിപ്പലം എസ്.എച്ച്.ഒ എസ്.കെ പ്രിയന്റെ നേതൃത്വത്തില്‍ എസ്.ഐ വിപിന്‍ വി. പിള്ള, എ.എസ്.ഐ സി. സാബു, സി.പി.ഒ മാരായ കെ.വി മുനീര്‍, ടി.ടി അനീഷ്, കെ.ആര്‍ അജേഷ്...
Obituary

25 വർഷമായി നാട്ടിൽ പോകാതെ റിയാദിൽ, നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെ കരിപറമ്പ് സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദീർഘകാലമായി നാട്ടിൽ വരാതെ പ്രവാസ ജീവിതം തുടർന്ന ചെമ്മാട് കരിപറമ്ബ് സ്വദേശി മരിച്ചു. പരേതരായ നായാടി മന്നത്ത് - ദേവു എന്നിവരുടെ മകൻ. കരിപറമ്പ് സ്വദേശി സോമസുന്ദരൻ (65) ആണ് സൗദി അറേബ്യയിലെ റിയാദ് (സുലൈ) താമസസ്ഥലത്ത് മരിച്ചത്. 38 വർഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന സോമ സുന്ദരൻ അവിവാഹിതനാണ്. കഴിഞ്ഞ 25 വർഷമായി നാട്ടിലേക്ക് മടങ്ങിയിട്ടില്ല. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സുഹൃത്ത് സലീലിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വോളന്റിയർമാർ രംഗത്തുണ്ട്....
Obituary

തെയ്യാലയിലെ ആത്മീയ ചികിത്സകനും പൗരപ്രമുഖനുമായ സി പി ബാവ ഹാജി അന്തരിച്ചു

തെയ്യാല സ്വദേശിയും ആത്മീയ ചികിത്സാരിയും പൗരപ്രമുഖനുമായ സി.പി ബാവഹാജി (72) നിര്യാതനായി. ജനാസ നിസ്ക്കാരം ഇന്ന് (21-09-2025 ഞായർ) രാവിലെ 8 മണിക്ക് മണലിപ്പുഴ മഹല്ല് ജുമാ മസ്ദിൽ വെച്ച് നടക്കും.കേരള കലസമാത്ത് ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡൻ്റ്, അൽ ഇർഷാദ് എജുക്കേഷൻ കോംപ്ലക്സ് ജനറൽ സെക്രട്ടറി, തെയ്യാല ജുമാമസ്ജിദ് വൈസ് പ്രസിഡൻ്റ്, മഅദനുൽ ഉലൂം മദ്രസ്സ അധ്യാപകൻ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്.ഭാര്യമാർ: പരേതയായ നഫീസ ഹജ്ജുമ്മ, സുഹറ. മക്കൾ: അബ്ദുൽ മുനീർ, അബ്ദുൽ ജലീൽ, അബ്ദുൽ റഷീദ്, അബ്ദുൽ ബാരിഷ്. മരുമക്കൾ: ബുഷ്റ, നുസൈബ, ജസ്ന, സലീന Contct no: 9895125914...
Crime

വാക്കുതർക്കം; ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

വഴിക്കടവ് : വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. നായ്ക്കൻ കൂളിലെ മോളുകാലയിൽ വർഗീസ് (53) ആണ് കുത്തേറ്റ് മരിച്ചത്.വർഗീസിന്‍റെ ജ്യേഷ്ഠൻ രാജു (57) ആണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം നടന്നത്.പ്രതി രാജു അനുജൻ വർഗീസിന്‍റെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. രാജുവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തികൊലപ്പെടുത്തിയത്. . ഇവര്‍ തമ്മില്‍ സാമ്ബത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. രാജു വര്‍ഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വര്‍ഗീസ്. മദ്യലഹരിയിലാണ് രാജു പലപ്പോഴും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നലെ പകലും പണം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയം ചെയിതിരുന്നു. ഇതിന്‍റെ വിരോധത്തിലാകാം രാജു രാത്രി കത്തിയുമായി വീട്ടിലെത്തി വര്‍ഗീസി...
Breaking news

തേഞ്ഞിപ്പലത്ത് അജ്ഞാത വസ്തു ഉഗ്രശബ്ദത്തോടെ പറമ്പിൽ വീണ് പൊട്ടി

ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി തേഞ്ഞിപ്പാലം : ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി. കൊളത്തോട് പ്രദേശത്ത് ആണ് അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12.30 നു ആണ് സംഭവം. ആകാശത്തു നിന്നും വന്നുവീണ അജ്ഞാത വസ്തു പറമ്പിൽ ഉഗ്രശബ്ദത്തോടെ വീണ് പൊട്ടി. സംഭവത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. വള്ളിക്കുന്ന് ഭാഗത്ത് നിന്നാണ് വസ്തു ആകാശത്തിലൂടെ കടന്ന് വന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പറമ്പിൽ പതിച്ച ഭാഗത്ത് പുല്ലുകൾ ചെറിയ രീതിയിൽ തീ പിടിച്ച് കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.പുഴയുടെ അക്കരെ ഉള്ള ആർമി ക്യാമ്പിൽ നിന്ന് പരിശീലന സമയത്ത് ആണോ ഇത് വന്നത് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.സംഭവ വിവരം അറിഞ്ഞതോടെ ബോംബ് സ്ക്വാഡ് അംഗങ്ങളും പോലീസും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വസ്തുവിന്റെ സ്വഭാവം വ്യക്തമാവാൻ കൂടുതൽ പരിശോധനകൾ തുടരുകയാണെന്...
Other

യൂത്ത് ലീഗ് ദേശീയ ഫണ്ട് ക്യാമ്പയിൻ ‘ഇംദാദ്’ ലോഗോ പ്രകാശനം മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

യൂത്ത് ലീഗ് ദേശീയ ഫണ്ട് ക്യാമ്പയിൻ‘ഇംദാദ്’20ന് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണ ക്യാമ്പയിൻ ‘ഇംദാദ്‘ സെപ്റ്റംബർ 20ന് രാവിലെ 9 മണിക്ക് മുസ്ലിം ലീഗ് പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സപ്റ്റംബർ 20 മുതൽ 30 വരെ മൊബൈൽ ആപ്പ് വഴി നടക്കുന്ന ഫണ്ട് ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഫാസിസ്റ്റ് വാഴ്ച്ചയുടെ കാലത്ത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തിയ ഇടപെടലുകളും സമരങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് ലീഗ് പ്രവർത്തനം ശക്തിപ്പെടുത്തുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ മാത്രം പങ്കെടുപ്പിച്ച് നടത്തി...
Obituary

വെള്ളിയാമ്പുറം പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു

നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു. ഖത്തറിൽ പ്രവാസി ആയിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് പനയത്തിൽ മുസ്തഫ ഹാജി, കമ്മു ഹാജി, ഗഫൂർ, അജ്നാസ്, മൻസൂർ, ഫാത്തിമ, സാബിറ എന്നവർ മക്കളാണ് . കബറടക്കം ഇന്ന് നടക്കും.
Obituary

കൊളപ്പുറം സൗത്ത്‌ കപ്പിയോടത്ത് കുഞ്ഞാലി മുസ്ലിയാർ അന്തരിച്ചു

എ ആർ നഗർ : കൊളപ്പുറം സൗത്ത് സ്വദേശി കപ്പിയോടത്ത്കെ.പി കുഞ്ഞാലി മുസ്ലിയാർ (66) അന്തരിച്ചു. ജനാസ നിസ്ക്കാരം ഇന്ന് 19-8-25 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊളപ്പുറം സൗത്ത് ജുമാ മസ്ജിദിൽ. ഭാര്യ ആമീന കൊളക്കാട്ടിൽമക്കൾ : ജലീൽ (കുഞ്ഞാവ )അഷ്റഫ്,മുഹ്സിൻ,ഫുആദ്,നസീറ, നൂറ.മരുമക്കൾ :യൂനുസ് പറമ്പിൽ പീടിക,സാദിഖ് കുന്നുംപുറം, ആയിശാബി,ഫർസാന,റജുല....
Obituary

വെന്നിയൂർ ഭഗവതിക്കാവുങ്ങൽ മുഹമ്മദ്‌ കുട്ടി അന്തരിച്ചു

തിരൂരങ്ങാടി: വെന്നിയൂർ പരേതനായ ഭഗവതിക്കാവുങ്ങൽ കോയക്കുട്ടിയുടെ മകൻ മുഹമ്മദ്‌ കുട്ടി (85) നിര്യാതനായി. കോട്ടക്കൽ ചന്തയിൽ ദീർഘകാലം ഉള്ളി കച്ചവടം ചെയ്തിരുന്നു. ഭാര്യ പരേതയായ ആച്ചുമ്മു. മക്കൾ: അബ്ദുൽ മജീദ്‌, മുജീബ്‌ റഹ്മാൻ, നഫീസ, സഫിയ, സുബൈദ, സാജിദ, സൗദ, സമീറ, പരേതനായ അബ്ദു മോൻ. മരുമക്കൾ: അഹ്മദ്‌ പാറക്കാവ്‌, മുസ്തഫ സൂപ്പി ബസാർ, മുഹമ്മദ്‌ കുട്ടി മനാട്ടിപ്പറമ്പ്‌, മൊയ്തീൻ കോയ വി.കെ പടി, അബ്ദുർറഷീദ്‌ കളിയാട്ടുമുക്ക്‌, അബ്ദുറഷീദ്‌ വേങ്ങര, ഹാജറ, അസ്മാബി, ഖൈറുന്നിസ. മയ്യിത്ത്‌ നമസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്‌ വെന്നിയൂർ ജുമാ മസ്‌ജിദിൽ....
Crime

മോതിരം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണ മാല കവർന്ന യുവതി പിടിയിൽ

കോഴിക്കോട് : മോതിരം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണ മാല കവർന്ന യുവതി പിടിയിൽ. ജീവനക്കാരെ സമർത്ഥമായി കബളിപ്പിച്ച്‌ സ്വർണം മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ ധർമ്മടം നടുവിലത്തറ സ്വദേശിനി ആയിഷ എന്ന നാല്‍പ്പത്തൊന്നുകാരിയാണ് പിടിയിലായത്. വടകര മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണ മാല ജീവനക്കാരന്റെ കണ്ണുവെട്ടിച്ച്‌ കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. മാഹി ബലസിക്കയ്ക്ക് സമീപത്തെ ജുവലറിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആയിഷ മാല അടിച്ചുമാറ്റിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സ്വർണമോതിരം വേണമെന്ന ആവശ്യവുമായാണ് ആയിഷ ജുവലറിയിലെത്തിയത്. ഈ സമയം മറ്റുജീവനക്കാരും സ്വർണം വാങ്ങാൻ ആളുകളും ഉണ്ടായിരുന്നു. ജീവനക്കാരൻ സ്വർണമോതിര...
Other

മുതിർന്ന ആഭരണ തൊഴിലാളികളെ ആദരിക്കലും കുട്ടികൾക്ക് കാതുകുത്തി കമ്മലിടുകയും ചെയ്തു

ചെമ്മാട് : ആൾ കേരള ഗോൾഡ്‌ ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് കമ്മിറ്റി വിശ്വകർമ ദിനത്തോട് അനുബന്ധിച്ച് മുതിർന്ന ആഭരണ തൊഴിലാളികളെ ആദരിച്ചു. നിർധനരായ കുട്ടികൾക്ക് കാതുകുത്തി കമ്മൽ ഇട്ടു നൽകുകയും ചെയ്തു. സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി എച്ച് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നൗഷാദ് സിറ്റി പാർക്ക് മുഖ്യാതിഥിയായി. പനക്കൽ സിദ്ദിഖ്, വി.പി.ജുനൈദ് തൂബ, പി.കെ.സൽമാൻ ആമിയ, സന്തോഷ്, സിദ്ദിഖ് സഫ, ബാപ്പു ദുബായ്, അഷ്റഫ് അൽ മജാൽ, നാസർ മാട്ടിൽ, എ കെ സി ഹരിദാസ്, ശരീഫ് റയ്യാൻ, ഫഖ്‌റുദ്ധീൻ മുഹബ്ബത്ത്, എന്നിവർ പ്രസംഗിച്ചു....
Malappuram

പരപ്പനങ്ങാടി തീരപ്രദേശത്ത് പുലിമുട്ട് നിർമ്മാണത്തിന് തീരുമാനം

പരപ്പനങ്ങാടി തീരപ്രദേശത്ത് കടലാക്രമണം ചെറുക്കുന്നതിന് നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പുലിമുട്ട് നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനമായതായി കെ പി എ മജീദ് എം എൽ എ അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ്, ഫിഷറീസ് ആൻഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാനുമായും, കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ.ഷെയ്ക്ക് പരീത് IAS (Rtd) മായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഈ പ്രദേശത്ത് ഫിഷറീസ് വകുപ്പിന്റെ ഹാർബർ നിർമ്മാണം ആരംഭിച്ചതിനാൽ, പരിസര പ്രദേശങ്ങളിൽ കടലാക്രമണം വർദ്ധിച്ചിരുന്നു. നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്താത്തതിനാൽ അവയും നശിച്ച അവസ്ഥയിലാണ്. അതിനാൽ നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, പുലിമുട്ടുകൾ നിലവിലില്ലാത്ത ഭാഗങ്ങളിൽ അടിയന്തരമായി ഇവ നിർമ്മിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്...
Other

പരപ്പനങ്ങാടി ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

പരപ്പനങ്ങാടി ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷിക കായിക മേളയ്ക്ക് ഉജ്ജ്വല തുടക്കം.മുൻ കേരള പൊലീസ് ഫുട്ബോൾ താരവും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ കെ. ടി. വിനോദ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ബി.ഇ.എം. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുവർണലത ഗോഡ്കർ സ്വാഗതം ആശംസിച്ചു.പി.ടിഎ വൈസ് പ്രസിഡന്റ് നൗഫൽ ഇല്യാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഫിസ്റ്റ്‌ബോൾ മത്സരത്തിൽ സിൽവർ മെഡൽ നേടിയ സ്കൂളിന്റെ പൂർവ വിദ്യാർത്ഥി മുഹമ്മദ് സിനാനെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ, സ്റ്റാഫ്‌ സെക്രട്ടറി ലിപ്സൻ എം, കായിക അധ്യാപിക നിവ്യ ടോൾമ, ജൂബില ടീച്ചർ ഹേമ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു. ഹെഡ്‌മിസ്ട്രസ് ആൻസി ജോർജ് നന്ദി പറഞ്ഞു....
Accident

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിറാജ് സബ് എഡിറ്റർ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; ചികിത്സയിലായിരുന്ന യുവ മാധ്യമപ്രവർത്തകൻ മരിച്ചുകോഴിക്കോട്: കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്.കോഴിക്കോട് - വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50 നായിരുന്നു അപകടം. ഓഫീസിൽനിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സിറാജ് പത്രത്തിന്റെ ജീവനക്കാരൻ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നീട് ഞായറാഴ്ച പുല...
Obituary

ചെറുമുക്ക് പെരിങ്ങോട് അബൂബക്കർ അന്തരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി പെരിങ്ങോട് അബൂബക്കർ (60) നിര്യാതനായി.ഭാര്യ: തിത്തീമു. മക്കൾ:  ശരീഫ, ലുബ്‌ന, ഫർസാന, ഉമ്മുഹബീബ, ആരിഫ, ശഹാന.മരുമക്കൾ : മുസ്തഫ, ഹാരിസ്, ജംശിഖ്, സ്വാലിഹ്, ഉസ്മാൻ, നബീൽ
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പുരസ്‌കാരം

ദേശീയതലത്തില്‍ മികവുതെളിയിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 'മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്' മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കേരളയും (എസ്.എല്‍.ക്യു.എ.സി.) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 2024 വര്‍ഷത്തെ എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്, യു.ജി.സിയുടെ 'നാക്' പരിശോധനയില്‍ എ പ്ലസ് ഗ്രേഡ് നേട്ടം എന്നിവ പരിഗണിച്ചാണ് കാലിക്കറ്റിന് പുരസ്‌കാരം. കാലടി സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി, സര്‍വകലാശാലാ ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, സിന്‍ഡിക്കേറ്റഗം ഡോ. ടി. മുഹമ്മദ് സലീം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോ : 'മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്' മന്ത്രി ഡോ. ആര്‍. ബി...
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

റേഡിയോ സിയു: സൗണ്ട് റെക്കോഡിസ്റ്റ് വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് റേഡിയോയിൽ ( റേഡിയോ സിയു ) കരാറടിസ്ഥാനത്തിൽ സൗണ്ട് റെക്കോഡിസ്റ്റ് നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ സെപ്റ്റംബർ 23-ന് നടക്കും. ഒരു ഇ.ടി.ബി. സംവരണ ഒഴിവാണുള്ളത്. യോഗ്യത : അംഗീകൃത ബി.എ. / ബി.എസ് സി. ബിരുദം, മൾട്ടിമീഡിയ / സർട്ടിഫൈഡ് സൗണ്ട് എഞ്ചിനീയറിങിലുള്ള ഡിപ്ലോമ, സൗണ്ട് എഡിറ്റിംഗിലോ സൗണ്ട് റെക്കോർഡിങിലോ ഉള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, സൗണ്ട് എഡിറ്റിംഗ് സോഫ്റ്റ്‌വെയറിൽ പരിജ്ഞാനം. ഉയർന്ന പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ. പി.ആർ. 1207/2025 എൻ.എസ്.എസ്. ഗ്രേസ് മാർക്ക്: 22 വരെ രേഖപ്പെടുത്താം അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS - 2023 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികളിൽ എൻ.എസ...
Accident, Kerala

ബൈക്കുകള്‍ കുട്ടിയിടിച്ച്‌ മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു. നീലേശ്വരം ഗുരുമന്ദിരത്തിന് സമീപമാണ് അപകടം നടന്നത്.പാലക്കാട് സ്വദേശി സഞ്ജയ്. കല്ലുവാതുക്കല്‍ സ്വദേശി വിജില്‍, അജിത്ത് എന്നിവരാണ് മരിച്ചത്. തിരിച്ചറിയില്‍ രേഖകള്‍ പരിശോധിച്ചാണ് പേര് വിവരങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചത്. പരിക്കേറ്റ ഒരാള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ട ഒരു ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു. ഇതില്‍ രണ്ടുപേർ മരണപ്പെട്ടു. ബൈക്കുകള്‍ അമിതവേഗതയിലായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു....
Local news

വോയിസ് ഓഫ് ഡിസേബിൾഡ് തിരൂരങ്ങാടി കമ്മിറ്റി മുഹമ്മദ് സ്വാലിഹിനെ ആദരിച്ചു

​തിരൂരങ്ങാടി: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വോയിസ് ഓഫ് ഡിസേബിൾഡ് തിരൂരങ്ങാടി കമ്മിറ്റിയുടെ വളണ്ടിയറും നന്നമ്പ്ര പഞ്ചായത്ത് 20-ാം വാർഡ് മെമ്പറുമായ മുഹമ്മദ് സ്വാലിഹിനെ ആദരിച്ചു. ഭിന്നശേഷിക്കാർക്ക് നൽകുന്ന പിന്തുണയ്ക്കും നിസ്വാർത്ഥമായ സേവനങ്ങൾക്കുമുള്ള നന്ദി സൂചകമായിട്ടാണ് സംഘടന സ്വാലിഹിന് സ്നേഹാദരം നൽകിയത്.​നന്നമ്പ്ര വോയിസ് ഓഫ് ഡിസേബിൾഡ് സെക്രട്ടറി റസീന ടീച്ചറുടെ സാന്നിധ്യത്തിൽ നന്നമ്പ്രയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി ചേർത്തുപിടിക്കുന്നതിനായി സംഘടനയെ പിന്തുണച്ചതിനാണ് ഈ ആദരം. നന്നമ്പ്ര വോയിസ് ഓഫ് ഡിസേബിൾഡ് കമ്മിറ്റി ഉപദേശക സമിതി അംഗവും സ്വാലിഹിന്റെ ഗുരുനാഥനുമായ ശശികുമാർ മാസ്റ്ററിൽ നിന്ന് സ്വാലിഹ് ആദരം ഏറ്റുവാങ്ങി...
Kerala, Local news, Malappuram

കെ- ടെറ്റുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി ; അധ്യാപകരുടെ ആശങ്ക പരിഹരിക്കാന്‍ കെ.പി.എ മജീദ് നിയമസഭയില്‍ സബ്മിഷന്‍ അവതരണ അപേക്ഷ നല്‍കി

തിരൂരങ്ങാടി : അധ്യാപക യോഗ്യത പരീക്ഷ (K-TET) യുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയില്‍ കേരളത്തിലെ അധ്യാപകരുടെ ആശങ്ക പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുന്നതിന് കെ.പി.എ മജീദ് സബ്മിഷന് അവതരണ അപേക്ഷ നല്‍കി. അധ്യാപക യോഗ്യത പരീക്ഷയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. സുപ്രീം കോടതിയില്‍ വസ്തുതകള്‍ അവതരിപ്പിക്കുന്നതില്‍ വന്ന അപാകതയാണ് ഈ വിധി വരുന്നതിന് കാരണം. വസ്തുതകള്‍ സുപ്രീം കോടതി മുന്‍പാകെ അവതരിപ്പിക്കുന്നതിന് അപ്പീല്‍ ഫയല്‍ ചെയ്ത് അനുകൂല ഉത്തരവ് നേടിയെടുക്കണം. കേരളത്തിലെ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K -TET) ന് തത്തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ച യോഗ്യതകള്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയില്ലാത്ത അധ്യാപകര്‍ക്ക് ...
Malappuram

റേഷൻ കടകൾ കേന്ദ്രീകരിച്ച് വിജിലൻസ് സമിതികൾ രൂപീകരിക്കണമെന്ന് ഭക്ഷ്യ കമ്മീഷൻ

മലപ്പുറം : പൊതുവിതരണ സമ്പ്രദായം താഴേക്കിടയിൽ ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ റേഷൻ കടകളുടെ തലത്തിൽ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം സബീത ബീഗം. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ജില്ലാതല ഭക്ഷ്യ കമ്മീഷൻ സിറ്റിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മീഷനംഗം. പതിനഞ്ചു ദിവസത്തിനകം ഈ കമ്മിറ്റികൾ ചേരുകയും റിപ്പോർട്ട് ലഭ്യമാക്കുകയും വേണം. പൊതുവിതരണ സമ്പ്രദായത്തിലെ പരാതികൾ താഴെക്കിടയിൽ നിന്നു തന്നെ പരിഹരിച്ചു പോകണം. അതിനായി രൂപീകരിക്കുന്ന റേഷൻകടതല വിജിലൻസ് കമ്മിറ്റികൾ കൃത്യമായി യോഗം ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണം. ഐസിഡിഎസ് മുഖേന നടപ്പിലാക്കുന്ന ഗർഭിണികൾക്കും മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കും നൽകിവരുന്ന പോഷകാഹാരപദ്ധതി, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, പൊതുവിതരണ സമ്പ്രദായം എന്നിവ ജില്ലയിൽ കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് ബന്ധപ്...
Malappuram

സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

പെരിന്തൽമണ്ണ : കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീ മുഖാന്തരം നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജ് എൻറർപ്രണർഷിപ്പ് പ്രോഗ്രാമിന് പെരിന്തൽമണ്ണ ബ്ലോക്കിൽ തുടക്കമായി. എസ്.വി.ഇ.പി പദ്ധതിയുടെയും, ഇൻക്യുബേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനും വിജയകരമായി മുന്നോട്ടു കൊണ്ടു പോകാനും ആഗ്രഹമുള്ള ഗ്രാമീണ ജനതയ്ക്ക് ആവശ്യമായ പരിശീലനങ്ങൾ,ശേഷി വികസനം,മാർഗനിർദ്ദേശങ്ങൾ,സാങ്കേതിക പിന്തുണകൾ, ധനസഹായങ്ങൾ എന്നിവ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന യൂണിറ്റുകളെ തിരഞ്ഞെടുത്ത് സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് പരിശീലനം നൽകി യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുക എന്നതാണ് ഇൻക്യുബേഷൻ സെൻറർ വഴി ലക്ഷ്യമിടുന്നത്. താഴെക്കോട് പഞ്ചായത്തിലെ സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്...
Malappuram

പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ചു ; കാന്തപുരത്തിന് പ്രശംസ

മലപ്പുറം : വയനാട് എംപി പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ചു. അതോടൊപ്പം മര്‍കസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരിയുമായി ചര്‍ച്ച നടത്തി. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വ്യവസായം എന്നിവയില്‍ മര്‍കസ് നോളജ് സിറ്റിയുടെ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് പ്രിയങ്ക ഗാന്ധി നന്ദി അറിയിച്ചു. മണ്ഡലത്തിന്റെ വികസനത്തിന് വിലപ്പെട്ട ഒരു ആസ്തിയായി ഈ പദ്ധതിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട്, പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയും അവര്‍ അറിയിച്ചു. ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ ആഴത്തിലുള്ള സാമൂഹിക സ്വാധീനത്തെയും അവര്‍ പ്രശംസിച്ചു....
Tech

യുപിഐ ഇടപാട് ചെയ്യുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇന്ന് മുതല്‍ നടപ്പിലാക്കുന്ന ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കുക

യുപിഐ ഇടപാട് ചെയ്യുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇന്ന് മുതല്‍ നടപ്പിലാക്കുന്ന ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കുക. രാജ്യത്തെ യുപിഐ ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുകയാണ്. വ്യാപാരികള്‍ക്കുള്ള പ്രതിദിന പേയ്മെന്റ് പരിധി 10 ലക്ഷം രൂപയായി ഉയര്‍ത്തി. ഇന്‍ഷൂറന്‍സ് അടക്കം തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളില്‍ മാത്രമാണ് മാറ്റങ്ങള്‍. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ദിവസത്തെ പരിധി 6 ലക്ഷമാക്കിയതായും നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) അറിയിച്ചു. ഇന്ന് പുതിയ പരിധി പ്രാബല്യത്തില്‍ വന്നു. ഉയര്‍ന്ന തുകയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ എളുപ്പവും സുരക്ഷിതവുമാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായി തുടരും. പുതിയ മാറ്റം ബാധകമാകുന്ന മേഖലകള്‍ പുതിയ മാറ്റം ഇന്‍ഷുറന്‍സ്, ഓഹരി വിപണി, യാത...
Kerala

പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പ് തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി ; ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിര്‍പ്പ് തള്ളിയാണ് രാഹുല്‍ സഭയിലെത്തിയത്. രാഹുല്‍ സഭയിലെത്തുമോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനില്‍ക്കവേ ആണ് സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിപ്പോള്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരിക്കുക. സഭയില്‍ യുഡിഎഫ് ബ്ലോക്ക് തീര്‍ന്നതിനു ശേഷം വരുന്ന അടുത്ത സീറ്റാണിത്. സഭ സമ്മേളനം തുടങ്ങിയ 9 മണിവരെ രാഹുല്‍ എത്തിയേക്കുമെന്ന സൂചന മാത്രമാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ സ്റ്റാഫ് ഒന്‍പത് മണിയോടെ സഭയിലെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടാ...
Obituary

കരുമ്പിൽ തയ്യിൽ ഖദീജ ഹജ്‌ജുമ്മ അന്തരിച്ചു

തിരൂരങ്ങാടി : കക്കാട് കരുമ്പിൽ പരേതനായ എടക്കോടിയാടൻ അലവിക്കുട്ടിയുടെ ഭാര്യ തയ്യിൽ ഖദീജ ഹജ്ജുമ (76) അന്തരിച്ചു. മക്കൾ: മൈമൂന, മുസ്ഥഫ, റഷീദ്, സിറാജ്, മെഹ്ബൂബ്, നിയാസ്, ഷബ്ന. മരുമക്കൾ: ഒ.ടി. ബഷീർ, പി.കെ.അബ്ദുല്ല, ആസ്യ, ജുമൈല, നസീമ, സീനത്ത്, ഹബീബ, മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) 3 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ,...
Local news

സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് പുരോഗതി സാധ്യമല്ല: കെ.പി.എ മജീദ്

തിരൂരങ്ങാടി: സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് യഥാര്‍ത്ഥ പുരോഗതി സാധ്യമല്ലെന്ന് മുസ്്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. വനിതാലീഗ് തിരൂരങ്ങാടി മണ്ഡലം വനിതാലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വനിതാലീഗ് നടത്തുന്ന ഇത്തരം സമ്മേളനങ്ങള്‍ സ്ത്രീകളുടെ ശാക്തീകരണത്തിനും, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ ശക്തമായ ഇടപെടലിനും വഴിയൊരുക്കുന്നു. സ്ത്രീകള്‍ മുന്നോട്ട് വന്നാല്‍ കുടുംബവും സമൂഹവും ശക്തമാകുന്നു. വനിതാലീഗ് വനിതകളുടെ ശബ്ദമാകുമ്പോള്‍ ജനങ്ങളുടെ ഭാവി കൂടുതല്‍ പ്രതീക്ഷാജനകമാകും. തിരൂരങ്ങാടിയിലെ സ്ത്രീകളുടെ ഈ മഹത്തായ പങ്കാളിത്തം ജനാധിപത്യത്തിനുള്ള വലിയൊരു സന്ദേശമാണെന്നും കെ.പി.എ മജീദ് പറഞ്ഞു. വനിതാലീഗ് മണ്ഡലം പ്രസിഡന്റ് വി.വി ജമീല ടീച്ചര്‍ അധ്യക്ഷനായി.വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി മുഖ്യപ്രഭാഷണം നടത്...
error: Content is protected !!