Tag: Latest news

തിരൂരങ്ങാടി നഗരസഭ വിവിധ പദ്ധതികളുടെ സമർപ്പണവും ആദരവും നടത്തി
Local news

തിരൂരങ്ങാടി നഗരസഭ വിവിധ പദ്ധതികളുടെ സമർപ്പണവും ആദരവും നടത്തി

തിരൂരങ്ങാടി : ഇന്ത്യയിലെ എല്ലാ നഗരസഭകളെയും, അവർ നടപ്പിലാക്കുന്ന മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി റാങ്ക് ചെയ്യുന്ന സ്വച്ഛ് സര്‍വ്വേക്ഷന്‍ 2024-ന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ വിവിധ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ സമർപ്പണവും അർഹരായവർക്കുള്ള ആദരവും സംഘടിപ്പിച്ചു. നഗരസഭ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാനും ശുചിത്വ ബ്രാൻഡ് അംബാസിഡർ കൂടിയായ കെ പി മുഹമ്മദ് കുട്ടി , സ്വച്ഛത ചാമ്പ്യൻ ആയി തിരഞ്ഞെടുത്ത നഗരസഭയിലെ ശുചീകരണ തൊഴിലാളികളെയും, സ്വച്ഛ് വാർഡ് ആയി തിരഞ്ഞെടുത്ത വാർഡുകളിലെ കൗൺസിലർമാരെയും ബന്ധപ്പെട്ട ഹരിതകർമസേന അംഗങ്ങളെയും ആദരിച്ചു. ഇതോടൊപ്പം കുവൈത്ത് പ്രവാസി സംഘടനയായ നാഫോ ഗ്ലോബൽ സ്പോൺസർ ചെയ്ത ഹരിതകർമസേനക്കുള്ള സുരക്ഷ ഉപകരണം വിതരണം ചെയ്യുകയും പൊതുഇടങ്ങളിൽ സ്ഥാപിക്കാനുള്ള വേസ്റ്റ് ബ...
Malappuram

വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ചു : ചികിത്സാ ചെലവും നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുകയായ 5 ലക്ഷവും നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. മഞ്ചേരി വലിയട്ടി പറമ്പ് സ്വദേശി ചുണ്ടയില്‍ വിവേക് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്‍ 20 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം 2022 ലാണ് റിട്ടയര്‍ ചെയ്തത്. ഡല്‍ഹിയില്‍ സൈനിക വിദ്യാലയത്തില്‍ എല്‍.കെ.ജിയില്‍ പഠിക്കുന്ന കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു വര്‍ഷം കൂടി സൈനിക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അനുമതി വാങ്ങിയിരുന്നു. അതിനിടെയാണ് കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആരോഗ്യ പോളിസി എടുത്തത്. രാജ്യത്തുടനീളം പ്രധാന ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭിക്കുമെന്ന് മനസ്സിലാക്കിയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. 2023 ഫെബ്രുവരി 25ന് പരാതിക്കാരന്‍ ഡല്‍ഹിയിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്...
Local news

പത്തൊൻപതാം വയസ്സിൽ ആകാശ വിസ്മയം തീർത്ത മറിയം ജുമാനയെ എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു

മലപ്പുറം: പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി ആകാശ വിസ്മയം തീർത്ത് അഭിമാനമായ മറിയം ജുമാനക്ക് എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകി. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാഥിയായി. ചടങ്ങിൽ മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്,എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്,സെക്രട്ടറി വി.എ വഹാബ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം രാജൻ, ഹരിത ഭാരവാഹികളായ ടി.പി.ഫിദ,റിള പാണക്കാട്,ഷഹാന സർത്തു, ഷൗഫ എ.ആർ നഗർ, ഗോപിക മുസ്ലിയാരങ്ങാടി, ശിറിൽ മഞ്ചേരി, റമീസ ജഹാൻ കാവനൂർ ,ഡോ.സൽമാനി, മറിയം ജുമാനയുടെ മാതാപിതാക്കളും പങ്കെടുത്തു. ...
Local news

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ ആഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിനിന്റെ ഭാഗമായി തിരുരങ്ങാടി ഐ സി ഡി എസില്‍ വിവിധ പരിപാടികള്‍ നടന്നു. അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോഷ് നിയമം, ശൈശവ വിവാഹത്തിനെതിരെ യുള്ള നിയമം, ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള നിയമം എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് നടന്നു. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമേതിരെയുള്ള അതിക്രമങ്ങള്‍, ശൈശവ വിവാഹം, ഗാര്‍ഹിക അതിക്രമം എന്നിവക്കെതിരെയുള്ള ബോധവല്‍ക്കരണ റാലി, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു. റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍മാരായ ഓടിയില്‍ പീച്ചു, സ്റ്റാര്‍ മുഹമ്മദ്, അയ്യപ്പന്‍, ജാഫര്‍, ബിന്ദു, സുഹറ ശിഹാബ് എന്നിവര്‍ പങ്കെടുത്തു. സിഡിപിഒ എം ജയശ്രീ സ്വാഗതം പറഞ്ഞു. സൂപ്പര്‍വൈസര്‍മാരായ, പുഷ്പ,പങ്കജം, ഷീജ ജോസഫ്, ജലജ, റസിയ, ഭാഗ്യ ബാലന്‍, വസന്തി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി ...
Local news

മസ്ജിദുകൾ സമൂഹത്തിന്റ ആശാകേന്ദ്രങ്ങളാകണം: കുഞ്ഞി മുഹമ്മദ് പറപ്പൂർ

വെളിമുക്ക് : സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെയും പ്രദേശവാസികളുടെയും ആശാകേന്ദ്രമാകാൻ മസ്ജിദുകൾക്ക് സാധിക്കണമെന്ന് വിസ്ഡം പണ്ഡിത സഭ ലജ്നത്തുൽ ബുഹുസുൽ ഇസ്ലാം സംസ്ഥാന പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ പറഞ്ഞു. വെളിമുക്ക് സലഫി മസ്ജിദിന്റ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിന് മസ്ജിദ് കമ്മറ്റി പ്രതിജ്ഞാബദ്ധരാകണം. സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലുമുള്ള പങ്കാളിത്തം ഉറപ്പ് വരുത്തണം. അന്ധവിശ്വാസങ്ങൾക്കെതിരെയും ലഹരി ഉപയോഗമടക്കമുളള അധാർമിക പ്രവർത്തനങ്ങൾക്കെതിരെയുമുള്ള താക്കീതാകാനും പള്ളികൾക് സാധിക്കണമെന്നും അദ്ദേഹം ഉണർത്തി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ അധ്യക്ഷത വഹിച്ചു. മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ...
Local news

പരപ്പനങ്ങാടി നഗരസഭ കേരളോത്സവം : വടംവലി മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍

പരപ്പനങ്ങാടി: നഗരസഭ കേരളോത്സവം വടംവലിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ വിജയികളായി. ആവേശകരമായ മത്സരത്തില്‍ ഏകപക്ഷീയമായ വിജയമാണ് ഡി. ഡി ഗ്രൂപ്പ് നേടിയെടുത്തത്.ഇത്തവണയും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തിന് ഡി.ഡി ഗ്രൂപ്പ് പങ്കെടുക്കും. വിജയികളായ ഡി.ഡി ഗ്രൂപ്പിന് നഗരസഭാ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ട്രോഫി വിതരണം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ അസീസ് കൂളത്ത്, എന്‍ കെ ജാഫര്‍ അലി, നഗരസഭ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ അരവിന്ദന്‍ എന്നിവരും പങ്കെടുത്തു. ...
Local news

വൈദ്യുതി ചാർജ് വർദ്ധനവ് : ചെമ്മാട്ടങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : വൈദ്യുതി ചാർജ് വർദ്ധനക്ക് എതിരെ കേരള വ്യാപാര വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ചെമ്മാട്ടങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ സംഗമം യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്കിൻ്റെ അധ്യക്ഷതയിൽ മണ്ഡലം ട്രഷറർ സിദ്ധിഖ് ആധാർ ഉദ്ഘാടനം ചെയ്തു. മൻസൂർ കെ.പി , എം മൊയ്തീൻകോയ ഹാജി , യൂത്ത് വിങ്ങ് പ്രസിഡണ്ട് അൻസാർ തൂമ്പത്ത് , ഇസ്സു ഇസ്മായിൽ ഉള്ളാട്ട് , യൂത്ത് വിങ്ങ് ട്രഷറർ ഇസമായിൽ അഹ്ബാബ് , ബഷീർ വിന്നേഴസ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും ട്രഷറർ അമർ മനരിക്കൽ നന്ദിയും പറഞ്ഞു ...
Local news

നാഷണൽ ലീഗ് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : വഖഫ് ഭേദഗതി ബില്ലിനും, ഭരണകൂട ഫാസിസ്റ്റ് ഭീകരതക്കുമെതിരെ നാഷണൽ ലീഗ് പഞ്ചായത്ത് കമ്മിറ്റി മമ്പുറത്ത് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു . ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി. ഉസ്മാൻ അധ്യക്ഷം വഹിച്ചു. ഐ എം സി സി - ജി സി സി ട്രഷറർ മൊയ്‌ദീൻ കുട്ടി പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം. ഹംസ കുട്ടി, ജില്ലാ സെക്രട്ടറി കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്റർ, സംസ്ഥാന കൗൺസിൽ മെമ്പർ അഷ്‌റഫ്‌ മമ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. പി. മുഹമ്മദ് കുട്ടി സ്വാഗതവും സലാം മമ്പുറം നന്ദിയും പറഞ്ഞു. ...
Local news

കേന്ദ്ര-കേരള സർക്കാറുകൾ മോട്ടോർ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പരപ്പനങ്ങാടി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു പ്രക്ഷോഭത്തിലേക്ക്

പരപ്പനങ്ങാടി : കേന്ദ്ര - കേരള സർക്കാറുകൾ മോട്ടോർ തൊഴിലാളികളെ അമിതഭാരം തലയിൽ ചാർത്തി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് പരപ്പനങ്ങാടി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു പ്രക്ഷോഭത്തിലേക്ക്. ഓട്ടോറിക്ഷയുടെ പെർമിറ്റ്, ഫിറ്റ്നസ്, അമിതമായുള്ള ഫൈൻ ഒഴിവാക്കുക, ടാക്സ് അടക്കാൻ ക്ഷേമനിധി നിർബന്ധമാക്കിയത് ഒഴിവാക്കുക, ഫെയർ മീറ്റർ സീൽ ചെയ്യുന്നതിന് അമിത ഫൈൻ ഈടാക്കുന്നത് പിൻവലിക്കുക, തിരൂരങ്ങാടി ആർടിഒ ഓഫീസിൽ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക, ഡ്രൈവിംഗ് ടെസ്റ്റും ഫിറ്റ്നസ് ടെസ്റ്റും പഴയതുപോലെ പുനസ്ഥാപിക്കുക, നിലവിൽ വാഹനങ്ങൾക്ക് ക്യാമറ ചെക്കിങ്ങിലൂടെ വരുന്ന ഫൈൻ സബ് ആർ ടീ ഓ ഓഫീസിൽ അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ആണ് പരപ്പനങ്ങാടി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു ഉന്നയിക്കുന്നത്. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു ടൗൺ കമ്മിറ്റി വകുപ്പ് മന്ത്രിക്കും,...
Malappuram

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസ് ; അമിത ആത്മവിശ്വാസം വിനയായി ; പ്രതികളെ പിടികൂടിയത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശമദ്യക്കുപ്പികളുമടക്കം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പൊലീസിനെ ഏറെ വലച്ച കേസില്‍ 8 മാസത്തിനു ശേഷമാണ് പ്രധാന പ്രതി അടക്കം 3 പേരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയും പൊന്നാനിയില്‍ താമസക്കാരനുമായ രായര്‍മരക്കാര്‍ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്കിരിയം കറുപ്പം വീട്ടില്‍ അബ്ദുല്‍ നാസര്‍ (45), പാലക്കാട് കാവശ്ശേരി സ്വദേശി പാലത്തൊടി മനോജ് (41) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം മണപ്പറമ്പില്‍ രാജീവിന്റെ വീട്ടില്‍ കഴിഞ്ഞ ഏപ്രില്‍ 13നു പുലര്‍ച്ചെയാണു മോഷണം നടന്നത്. രാജീവിന്റെ ഭാര്യ ദുബായില്‍ രാജീവിനടുത്തേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് ...
Local news

കേരള യുവജന സമ്മേളനം ; തിരൂരങ്ങാടി സോൺ യുവ സ്പന്ദനം പ്രയാണം ആരംഭിച്ചു

തിരൂരങ്ങാടി : ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഈ മാസം 27, 28, 29 തിയ്യതികളിൽ തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം തിരൂരങ്ങാടി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യുവ സ്പന്ദനം ആരംഭിച്ചു. ഇന്ന് രാവിലെ മമ്പുറം മഖാം സിയാറത്തിന് ശേഷം കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇ മുഹമ്മദ് അലി സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസൻ കോയ അഹ്സനി ജാഥാ നായകൻ സിദ്ദീഖ് അഹ്സനി സി കെ നഗറിന് പതാക കെെമാറി. പി സുലെെമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എ കെ മുസ്തഫ മഹ്ളരി പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സോൺ നേതാക്കളായ പി അബ്ദുർറബ്ബ് ഹാജി, ഹമീദ് തിരൂരങ്ങാടി, നിസാർ മമ്പുറം, എസ് വെെ എസ് നേതാക്കളായ പി സുലൈമാൻ മുസ്‌ലിയാർ, നൗഫൽ കൊടിഞ്ഞി, എ പി ഖാലിദ് , സയ്യിദ് സൈനുൽ ആബിദ് അഹ്സനി, അബ്ദുൽ ലത്തീഫ് സഖാഫി ചെറുമുക്ക്, ഇദ് റീസ് സഖാഫി, ...
Local news

താലൂക്ക് ആശുപത്രി ജീവനക്കാരെ മൈ ചെമ്മാട് വാട്സ്ആപ്പ് കൂട്ടായ്മ ആദരിച്ചു

തിരൂരങ്ങാടി : തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിൽ ഉണ്ടായ തീ പിടുത്തത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ കിടന്നിരുന്ന രോഗികളെ അതിസഹാസികമായി അപകടത്തിൽ നിന്നും രക്ഷിച്ച ജീവനക്കാരെ മൈ ചെമ്മാട് ജനകീയ കൂട്ടായ്മ മൊമന്റോ നൽകി ആദരിച്ചു. അതോടൊപ്പം താലൂക്ക് ആശുപത്രിയെ ഉന്നതിയിലേക്ക് എത്തിക്കാൻ പ്രവർത്തിക്കുന്ന സുപ്രണ്ട് ഡോക്ടർ പ്രഭുദാസ്, സീനിയർ നഴ്സിംഗ് ഓഫീസർ രഞ്ജിനി സിസ്റ്റർ, നഴ്സിംഗ് ഓഫീസർ ഹരിപ്രസാദ്,സെക്യൂരിറ്റി സ്റ്റാഫ് അർമുഖൻ, എന്നിവരെയാണ് ആദരിച്ചത് ജനകിയ കൂട്ടായ്മ ജന:'സെക്രട്ടറി സിദ്ദീഖ് പറമ്പിൽ, ഭാരവാഹികളായ സലിം മലയിൽ , സലാഹു കക്കടവത്ത് , അബ്ദുൽ റഹീം പൂക്കത്ത് , സൈനു ഉള്ളാട്ട്,ഫൈസൽ ചെമ്മാട് ഡോക്ടർമാരായ നുറുദ്ധീൻ, അശ്വൻ, ഫ്രൽ ,എന്നിവർ സംസാരിച്ചു ആശുപത്രി ജീവനക്കാരും നാട്ടുകരും പങ്കെടുത്തു ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോൺടാക്ട് ക്ലാസ് കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ ആറാം സെമസ്റ്റർ ( CBCSS - 2022 പ്രവേശനം ) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾ ക്കുള്ള കോൺടാക്ട് ക്ലാസുകൾ ഡിസംബർ 28-ന് ആരംഭിക്കും. വിദ്യാർഥികൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ കോൺടാക്ട് ക്ലാസ് ഷെഡ്യൂൾ പരിശോധിച്ച് അവരവർക്ക് അനുവദിച്ചിട്ടുള്ള കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356. പി.ആർ. 1795/2024 ഓഡിറ്റ് കോഴ്സ് 16 വരെ സമർപ്പിക്കാം കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിൽ 2021, 2022, 2023 വർഷങ്ങളിൽ പ്രവേശനം നേടിയ പി.ജി. വിദ്യാർഥികൾ ഓഡിറ്റ് കോഴ്സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈൻമെന്റ് / പ്രോജക്ട് റിപ്പോർട്ട് / ട്രാൻസിലേഷൻ തുടങ്ങിയവ സമർപ...
university

ധ്രുവങ്ങളിലെ കാലാവസ്ഥാമാറ്റം ദൂരദേശങ്ങളെയും ബാധിക്കും : ഡോ. തമ്പാന്‍ മേലോത്ത്

ധ്രുവ പ്രദേശങ്ങളിലെ കാലവസ്ഥാ മാറ്റങ്ങള്‍ അതിവിദൂരമായ ഉഷ്ണമേഖലാ രാജ്യങ്ങളില്‍ പോലും ബാധിക്കുമെന്ന് ഗോവയിലെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലോത്ത് പറഞ്ഞു. കേരള ശാസ്ത്ര കോണ്‍ഗ്രസിന് മുന്നോടിയായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പി.ആര്‍. പിഷാരടി സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുണ്ടാകുന്ന കനത്ത കാലവര്‍ഷം കൂടുതല്‍ താപത്തെ അന്തരീക്ഷത്തിലേക്കെത്തിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തിലെ ഐസ് ഉരുകുന്നതിന് ഇതും കാരണമാകുന്നു. ധ്രുവപ്രദേശങ്ങളിലെ ചൂട് കൂടുന്നത് കടുത്ത താപതരംഗം, അതിശൈത്യം, സമുദ്രനിരപ്പ് ഉയരല്‍, വന്യജീവി ശോഷണം, ഭക്ഷ്യക്ഷാമം തുടങ്ങിയവയ്‌ക്കെല്ലാം കാരണമാകുന്നുണ്ട്. ധ്രുവ പ്രദേശങ്ങളിലെ ഇന്ത്യയുടെ പര്യവേക്ഷണങ്ങള്‍ കാലാവസ്ഥാപഠനത്തിന് നിര്‍ണായക സഹായമാണെന്നും ഡോ. തമ്പാന്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പ...
Malappuram

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് ; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മുണ്ടിനീര് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ജില്ലയില്‍ 2024 ല്‍ ആകെ 13643 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മുണ്ടിനീര്, മുണ്ടിവീക്കം, തൊണ്ടി വീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് പകരുത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികള...
Local news

കരുമ്പില്‍ ചുള്ളിപ്പാറ റോഡ് പൊതുമരാമത്ത് റബ്ബറൈസ് ചെയ്യണം ; തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : നിരവധി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന തിരൂരങ്ങാടി നഗരസഭയിലെ കരുമ്പില്‍ ചുള്ളിപ്പാറ റോഡ് സംസ്ഥാന പൊതുമരാമത്ത് കീഴില്‍ റബ്ബറൈസ് ചെയ്യണമെന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിൽ ആവശ്യപ്പെട്ടു, ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഇത് സംബന്ധിച്ച് വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ പ്രമേയം അവതരിപ്പിച്ചു, പി.കെ മെഹ്ബൂബ് അനുവാദകനായിരുന്നു, തിരൂരങ്ങാടി നഗരസഭയിലെ 20.21.19.18 ഡിവിഷനുകളെയും നന്നമ്പ്ര പഞ്ചായത്ത്. തെന്നല പഞ്ചായത്ത് എന്നീവയെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ചുള്ളിപ്പാറയിലേക്ക് എത്തിപ്പെടാന്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന റോഡ് കൂടിയാണ്. ഇടതടവില്ലാതെ ചെറുതും വലുതുമായ വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന കരുമ്പില്‍ ചുള്ളിപ്പാറ റോഡ് രണ്ട് കിലോമീറ്ററോളം ദുരത്തിലുണ്ട്. കപ്രാട്, കൊടക്കല്ല് എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന റോഡ് നഗരസഭ പുനരുദ്ധാരണം നടത്തുന്നുണ്ടെങ്കിലും വേഗത്തില...
Local news

രാത്രികാല മന്ത് നിവാരണ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഗരസഭയിലെ ഡിവിഷന്‍ 9 മമ്പുറം ചന്തപ്പടിയില്‍ മലപ്പുറം ഡിവിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തത്തിലെ മന്ത് രോഗ വിരകളുടെ സാന്നിധ്യം കണ്ടെത്തുന്ന രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രക്ത സാമ്പിള്‍ നല്‍കി ഡിവിഷന്‍ കൗണ്‍സിലര്‍ സുഹറാബി സി.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് മലപ്പുറം ഡിവിസി അംഗം റഹീമിന്റെയും, ഡി.വി.സി യൂണിറ്റിലെ ജീവനക്കാരും, ആശാവര്‍ക്കര്‍ ഷൈനിയുടെയും നേതൃത്വത്തിലാണ് രാത്രികാല രക്ത പരിശോധന ക്യാമ്പ് ചന്തപ്പടി ജി എല്‍ പി സ്‌കൂളില്‍ നടത്തിയത്. മന്ത് രോഗത്തിന് കാരണമാകുന്ന മൈക്രോ ഫൈലേറിയയുടെ സാന്നിധ്യം രക്തത്തില്‍ ഉണ്ടോ എന്നറിയാന്‍ പ്രദേശത്തെ 166 പേരുടെ രക്തസാമ്പിളുകള്‍ ക്യാമ്പില്‍ ശേഖരിച്ചു. തിരൂരങ്ങാടി താലൂക്ക് ഹെഡ് കോട്ടേഴ്‌സ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: പ്രഭുദാസ് ക്യാമ്പിന് നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജലീല്‍, മലപ്പുറം ക്യാമ്പില്‍ ...
Local news

പുതിയ പാത തുറന്നതോടെ ബസുകള്‍ക്ക് സര്‍വീസ് റോഡ് വേണ്ട ; കൊളപ്പുറം ജംഗ്ഷന്‍ ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി കോണ്‍ഗ്രസ്

തിരൂരങ്ങാടി : പുതിയ പാത തുറന്നതോടെ ബസുകള്‍ സര്‍വീസ് റോഡില്‍ പ്രവേശിക്കാതെ പോകുന്നതില്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരും ദുരിതത്തിലായതോടെ പൊലീസില്‍ പരാതി നല്‍കി അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. കെ എസ് ആര്‍ ടി സി ദീര്‍ഘദൂര ബസുകളും പ്രൈവറ്റ് ബസുകളും സര്‍വ്വീസ് റോഡില്‍ പ്രവേശിക്കാതെ പണി തീരാത്ത പുതിയ ദേശീയ പാതയിലൂടെ പോവുന്നത് കാരണം വിദ്യാര്‍ത്ഥികളും പ്രായമായവരും മറ്റു യാത്രക്കാരും വളരെ പ്രയാസത്തിലും ദുരിതത്തിലുമാണ്. ഇതോടെയാണ് ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതെ വിദ്യാര്‍ത്ഥികളെയും യാത്രക്കാരെയും പ്രയാസപ്പെടുത്തുന്നതില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന് പരാതി നല്‍കിയത്. കൊളപ്പുറം ജംഗ്ഷനില്‍ ഇറക്കാതെ ഒരു കിലോ മീറ്റര്‍ അപ്പുറത്താണ് യാത്രക്കാരെ ഇറക്കുന്നത്....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

റീൽസ് തയ്യാറാക്കാം ക്യാഷ് അവാർഡ് നേടാം ജനുവരി 14, 15 തീയതികളിലായി കൊച്ചിൻ സർവകലാശാലയിൽ നടക്കുന്ന അന്താരഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി കോളേജ് / സർവകലാശാലാ വിദ്യാർഥികൾക്ക് വീഡിയോ / റീൽസ് നിർമാണ മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 25 വീഡിയോകൾ കോൺക്ലേവിൽ പ്രദർശിപ്പിക്കുകയും ഏറ്റവും മികച്ച അഞ്ചു വീഡിയോകൾക്ക് 10,000/- രൂപയും പ്രശസ്തി പത്രവും സമ്മാനിക്കുകയും ചെയ്യും. ഫോൺ : 0471 2301290. വിശദ വിവരങ്ങൾക്ക് https://keralahighereducation.com/ .  പി.ആർ. 1790/2024 സി സോൺ കലോത്സവം കാലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവം 2025 ജനുവരി 19 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചതായി സർവകലാശാലയിലെ വിദ്യാർഥി ക്ഷേമ വിഭാഗം ഡീൻ അറിയിച്ചു. സി സോൺ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ താത്പര്യമുള്ള മലപ്പുറം ജില്ലയിലെ കോളേജുകൾ ഡിസംബർ 13-നകം വിദ്യാർഥി ക്ഷേമ വിഭാഗം ഓഫിസുമായി ബന്ധപ്പെടേണ്ടത...
university

ഗാന്ധി ചെയർ അവാർഡ് തുഷാർ ഗാന്ധിക്ക്

കാലിക്കറ്റ് സർവകലാശാലാ ചെയർഫോർ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് റിസർച്ച് ഏർപ്പെടുത്തിയ 2023 - ലെ ഗാന്ധി ചെയർ അവാർഡ് തുഷാർ ഗാന്ധിക്ക് സമ്മാനിക്കാൻ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേർണിങ് ബോഡി യോഗം തീരുമാനിച്ചു. പ്രമുഖ ഗാന്ധി മാർഗ സാമൂഹിക പ്രവർത്തകനും മഹാത്മാഗാന്ധിയുടെ പ്രപൗത്രനുമാണ് തുഷാർ അരുൺ ഗാന്ധി എന്ന തുഷാർ ഗാന്ധി. ഗ്രന്ഥകാരൻ കൂടിയായ ഇദ്ദേഹം മുംബെയിലാണ് താമസം. ഗവേർണിങ് ബോഡി യോഗത്തിൽ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗം ഡോ. ടി. വസുമതി, ഡോ. ആർ. സുരേന്ദ്രൻ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, ഡോ. എസ്. രാധ, ഡോ. ദിലീപ്. പി. ചന്ദ്രൻ, ടി. ബാലകൃഷ്ണൻ, ഡോ. എം.സി.കെ. വീരാൻ, ആർ.എസ്. പണിക്കർ, യു.വി. രാജഗോപാൽ എന്നിവർ പങ്കെടുത്തു. ...
university

കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര അധ്യാപകന് അന്താരാഷ്ട്ര പുരസ്‌കാരം

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര പഠനവകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫസലുറഹ്മാൻ 2024 - ലെ ഏഷ്യൻ ആന്റ് ഓഷ്യാനിക് ഫോട്ടോ കെമിസ്ട്രി അസോസിയേഷൻ (എ.പി.എ.) യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അർഹനായി. കൃത്രിമ പ്രകാശസംശ്ലേഷണം ഉപയോഗിച്ചുള്ള ജലവിഘടനം, കാർബൺഡയോക്‌സൈഡിന്റെ നിരോക്സീകരണം, ഹരിത ഹൈഡ്രജൻ, ഫോട്ടോ ഇലക്ട്രോ കെമിക്കൽ സെൽ, ഫോട്ടോ കറ്റാലിസിസ് എന്നീ മേഖലകളിലെ ഗവേഷണമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഷ്യയിലെയും ഓഷ്യാനയിലെയും ഫോട്ടോ കെമിസ്ട്രി ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന അന്താരാഷ്ട്ര സംഘടനയാണ് എ.പി.എ. കൊച്ചിയിൽ നടക്കുന്ന ഏഷ്യൻ ആന്റ് ഓഷ്യാനിക് ഫോട്ടോ കെമിസ്ട്രി കോൺഫറൻസിൽ വച്ചായിരിക്കും പുരസ്‌കാര വിതരണം. മുന്നിയൂർ പടിക്കൽ കുട്ടശ്ശേരി അബ്‌ദുറഹ്മാന്റെയും, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷരീഫയുടെയും മകനാണ്. ...
Local news

ദാറുൽഹുദാ റൂബി ജൂബിലി : വാമിനോ സന്ദേശ യാത്ര സയ്യിദ് ഹമീദലി തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

തിരൂരങ്ങാടി (ഹിദായ നഗർ): ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി റൂബി ജൂബിലി പ്രചാരണാർഥം ഹാദിയ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടത്തുന്ന വാമിനോ സന്ദേശ പ്രചാരണ യാത്രക്ക് തുടക്കമായി ദാറുൽഹുദാ കാമ്പസിൽ നിന്ന് ആരംഭിച്ച യാത്രയുടെ പതാക എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഹാദിയ പ്രസിഡൻ്റ് ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി സന്ദേശം നൽകി. കെ. സി. മുഹമ്മദ് ബാഖവി, സി.യൂസുഫ് ഫൈസി, ഇസ്ഹാഖ് ബാഖവി , ഹസൻ കുട്ടി ബാഖവി,ഇബ്രാഹീം ഫൈസി, അബ്ദുൽ ഖാദിർ ഫൈസി, അബ്ബാസ് ഹുദവി, ജലീൽ ഹുദവി, അബൂബക്കർ ഹുദവി, ഹാരിസ് കെ.ടി ഹുദവി, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, പി.കെ നാസർ ഹുദവി, താപ്പി അബ്ദുള്ളക്കുട്ടി ഹാജി, ഹംസ ഹാജി മൂന്നിയൂർ തുടങ്ങിയവർ പങ്കെടുത്തു. കാസർകോഡ് മുതൽ എറണാകുളം വരെ മൂന്ന് സോണുകളായി തിരിച്ചാണ് സന്ദേശ യാ...
Local news

വൈദ്യുതി നിരക്ക് വര്‍ദ്ധനവ് : എസ് ഡി പി ഐ നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

തിരൂരങ്ങാടി : സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റവും വൈദ്യുതി നിരക്ക് വര്‍ധനയും ജനങ്ങളോടുള്ള വെല്ലുവിളിയെന്ന മുദ്രാവാക്യമുയര്‍ത്തി എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി തെയ്യാലയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ പുളിക്കലത്ത് കൊടിഞ്ഞി, അബ്ദുറഹ്മാന്‍ മൗലവി കുണ്ടൂര്‍, ബഷീര്‍ കല്ലത്താണി, സെമീല്‍ ഗുരുക്കള്‍ തെയ്യാല, ഇസ്മായില്‍ വെള്ളിയാമ്പുറം, സുലൈമാന്‍ കുണ്ടൂര്‍, അലി ചെറുമുക്ക്, റസാഖ് തെയ്യാല ,ബഷീര്‍ ചെറുമുക്ക്, മൊയ്തീന്‍കുട്ടി കുണ്ടൂര്‍, ഇസ്മായില്‍ കല്ലത്താണി എന്നിവര്‍ നേതൃത്വം നല്‍കി ...
Local news

തിരൂരങ്ങാടി നഗരസഭ കേരളോത്സവം ഫുട്‌ബോൾ മത്സരം ; ഉദയ ചുള്ളിപ്പാറ ചാമ്പ്യന്മാരായി

തിരൂരങ്ങാടി : നഗരസഭ കേരളോത്സവം 2024 ന്റെ ഭാഗമായി നടന്ന ഫുട്‌ബോൾ മത്സരം ആവേശകരമായി അവസാനിച്ചു. തിരൂരങ്ങാടി ടാറ്റാസ് ക്ലബ്ബിന്റെയും തിരൂരങ്ങാടി സോക്കർ കിങ്സിന്റെയും നേത്രത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ഉദയ ചുള്ളിപ്പാറ ജേതാക്കളായി. അടിടാസ് തിരൂരങ്ങാടി രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ്‌ കുട്ടി ട്രോഫികൾ നൽകി. ഡപ്യൂട്ടി ചെയർ പേഴ്സൻ സുലൈഖ കാലൊടി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പിഇസ്മായിൽ , സി.പി,സുഹ്‌റാബി സോനാ രതീഷ് കൗന്സിലർമാരായ സമീർ വലിയാട്ട്, സി, എച്ച് അജാസ്, പി.കെ മഹ്ബൂബ്, പി.കെ, അസീസ്, വാഹിദ ചെമ്പ, സി, എം,സൽമ,സമീന മൂഴിക്കൽ, എം,സുജിനി,ആബിദ റബിയത്, ഷാഹിന തിരുനിലത്ത്, പി.കെ ക്ലബ്ബ് അംഗങ്ങളായ റഷീദ് സി.കെ,അവുകാദർ,അൻവർ പാണഞ്ചെരി,ഫൈസൽ ബാബു,മുല്ല കോയ,ഹമീദ് വിളമ്പത്ത്,ഒ മുജീബ് റഹ്മാൻ,ഷാജി മോൻ എന്നിവർ പങ്കെടുത്തു. ...
Local news

വെളിമുക്കിൽ ദേശീയപാതക്ക് കുറകെ നടപ്പാലം നിർമ്മിക്കുന്നതിന് തത്വത്തിൽ അനുമതി

തിരുരങ്ങാടി : ദേശീയപാത നിർമ്മാണമൂലം യാത്രാദുരിതം അനുഭവിക്കുന്ന വെളിമുക്കിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ദേശീയപാതയ്ക്ക് കുറുകെ നടപ്പാലം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എൻഎച്ച്എഐ ഉറപ്പ് നൽകി. വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റി റിജിനൽ ഓഫീസർ മീണയുമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ്ഈ തീരുമാനമുണ്ടായത്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 45 മീറ്ററിനുള്ളിൽ നടപ്പാലം നിർമ്മിച്ചു നൽകിയെങ്കിലും വെളിമുക്കടക്കമുള്ള സ്ഥലങ്ങളിൽ അവ അനുവദിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിരുന്നില്ല. ഇത്മൂലം വെളിമുക്കിനെ രണ്ടായി വിഭജിക്കുകയും ജനങ്ങൾ വലിയ പ്രയാസം അനുഭവിക്കുകയുമാണ്.ഇക്കാര്യം എം.എൽ എ ഇന്ന് റിജിനിയൽ ഓഫീസറെ ബോധ്യപ്പെടുത്തി. യോഗത്തിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എം.എ കാദർ, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡ...
Local news

‘ഫിഖ്‌കോണ്‍’ ഫിഖ്ഹ് കോണ്‍ക്ലേവ്; ജനുവരി 7, 8 തിയതികളില്‍

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് ദാറുല്‍ഹുദാ ഫത്‌വാ കൗണ്‍സിലും, പി.ജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂലുല്‍ ഫിഖ്ഹും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഫിഖ്‌കോണ്‍' ഇന്റര്‍നാഷണല്‍ ഫിഖ്ഹ് കോണ്‍ക്ലേവ് ജനുവരി 7, 8 തിയതികളില്‍ നടക്കും. രണ്ട് ദിവസങ്ങളിലായി ചെമ്മാട് സൈനുല്‍ ഉലമ നഗരിയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ വിദേശ പ്രതിനിധികളടക്കം പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ദാറുല്‍ ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ചേര്‍ന്നു നിര്‍വഹിച്ചു. ദാറുല്‍ഹുദാ പി.ജി കുല്ലിയ ഓഫ് ശരീഅ ഡീന്‍ ഡോ. ജാഫര്‍ ഹുദവി കൊളത്തൂര്‍, മുന്‍ അക്കാദമിക് രജിസ്ട്രാര്‍ എം.കെ.എം ജാബിര്‍ അലി ഹുദവി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂലുല്‍ ഫി...
Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം : അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവ് : വിഡി സതീശന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ സര്‍ക്കാര്‍ ഇല്ലായ്മയാണെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുന്നതാണ് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിര്‍ത്തനായി. 13 ല്‍ നിന്നും 17 ലേക്ക് യു.ഡി.എഫ് സീറ്റ് വിഹിതം ഉയര്‍ത്തി. പാലക്കാട് തച്ചന്‍പാറ, തൃശ്ശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് ഭരണം യു.ഡി.എഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും. എല്‍.ഡി.എഫില്‍ നിന്ന് 9 സീറ്റുകളാണ് യു.ഡി...
Kerala

കള്ളന്മാര്‍ എന്ന് ഉമര്‍ ഫൈസി മുക്കം ; യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി ജിഫ്രി തങ്ങള്‍

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ജോ.സെക്രട്ടറി ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കുപിതനായത്. ഉമര്‍ഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ഉമര്‍ഫൈസി മുക്കം നടത്തിയ 'കള്ളന്‍മാര്‍' എന്ന പ്രയോഗത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. അധ്യക്ഷന്‍ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷന്‍ മുശാവറ യോഗം പിരിച്ചുവിട്ടു. മുക്കം ഉമര്‍ഫൈസി മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചു പ്രസംഗിച്ചെന്നു സമസ്ത നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ ചര്‍ച്ച നടക്കുന്നതിനു മുന്നോടിയായി ഉമര്‍ഫൈസി മുക്കത്തിനോട് യോഗത്തില്‍നിന്നു പുറത്തു നില്‍ക്കാന്‍ ജിഫ്രി തങ്...
Local news

പരപ്പനങ്ങാടി നഗരസഭ കേരളോത്സവം : ഫുട്ബോൾ മത്സരത്തിൽ ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ വിജയികൾ

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ കേരളോത്സവം ഫുട്ബോൾ ടൂർണമെന്റിൽ ഡി.ഡി ഗ്രൂപ്പ്‌ പാലത്തിങ്ങൽ വിജയികളായി. വാശിയേറിയ കലാശ പോരാട്ടത്തിൽ എക്സ് പ്ലോഡ് ഉള്ളനത്തിനെ പരാജയപ്പെടുത്തിയാണ് ഡി.ഡി ഗ്രൂപ്പ് ജേതാക്കളായത്. വിജയികൾക്ക് ചെയർമാൻ ട്രോഫി വിതരണം നടത്തി. 2 ദിവസമായി നടന്ന ഫുട്ബോൾ മാമാങ്കം വിജയിപ്പിച്ച കായിക പ്രേമികൾക്ക് നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നന്ദി രേഖപ്പെടുത്തി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി നിസാർ അഹമ്മദ്, കൗൺസിലർമാരായ അസീസ് കൂളത്ത്,ജാഫറലി എൻ.കെ,നഗരസഭ സ്പോർട്സ് കോഡിനേറ്റർ അരവിന്ദൻ എന്നിവർ പങ്കെടുത്തു. ...
Malappuram

മലപ്പുറം ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; അട്ടിമറി വിജയം നേടി എൽ ഡി എഫും യു ഡി എഫും

മലപ്പുറം : ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ അട്ടിമറി വിജയം നേടി എൽ ഡി എഫും യു ഡി എഫും . ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാരഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യൂ ഡി എഫിൻ്റെ സീറ്റ് എൽ ഡി എഫ് പിടിച്ചെടുത്തപ്പോൾ എൽ ഡി എഫിൻറെ കുത്തക സീറ്റായ മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ യു ഡി എഫും പിടിച്ചെടുത്തു. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷനിൽ യു.ഡി.എഫിൻ്റെ കോൺഗ്രസ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ പി.എ ആണ് വിജയിച്ചത്. 43 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ആണ് വിജയം. എതിർ സ്ഥാനാർത്ഥിയായ സി പി എം സ്ഥാനാർത്ഥിക്ക് 415 വോട്ടുകളാണ് ലഭിച്ചത്. ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറു വിജയിച്ചു. 410 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ആണ് വിജയം. എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ് സ്ഥാനാർത്ഥി അലി പരുവിങ്ങലിന് 495 വോട്ടുകളാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലം : മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങ...
error: Content is protected !!