Thursday, September 10

Tag: Latest news

തൃശ്ശൂരില്‍ വോട്ട് കൂട്ടാന്‍ മണ്ഡലത്തിന് പുറത്തുള്ള ബന്ധുക്കളെ ബിജെപി നേതാക്കള്‍ കൂട്ടമായി പട്ടികയില്‍ ചേര്‍ത്തു, പാലക്കാടും കാസര്‍ഗോഡുമുള്ള വോട്ട് തൃശ്ശൂരിലെത്തിച്ചു ; വിവരങ്ങള്‍ പുറത്ത്
Kerala

തൃശ്ശൂരില്‍ വോട്ട് കൂട്ടാന്‍ മണ്ഡലത്തിന് പുറത്തുള്ള ബന്ധുക്കളെ ബിജെപി നേതാക്കള്‍ കൂട്ടമായി പട്ടികയില്‍ ചേര്‍ത്തു, പാലക്കാടും കാസര്‍ഗോഡുമുള്ള വോട്ട് തൃശ്ശൂരിലെത്തിച്ചു ; വിവരങ്ങള്‍ പുറത്ത്

തൃശ്ശൂര്‍: തൃശ്ശൂരിലെ വോട്ട് കൂട്ടാന്‍ മണ്ഡലത്തിന്റെ പുറത്തുള്ള ബന്ധുക്കളെ ബിജെപി നേതാക്കള്‍ പലരും തൃശ്ശൂരിലെ പട്ടികയില്‍ ചേര്‍ത്തതായുള്ള വിവരങ്ങള്‍ പുറത്ത്. മണ്ഡലത്തിന് പുറത്തുള്ള വോട്ടര്‍മാരെ സ്വന്തം വീടിന്റെ മേല്‍വിലാസത്തിലാണ് ബിജെപി കൗണ്‍സിലര്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്. പൂങ്കുന്നത്തെ കൗണ്‍സിലര്‍ ഡോ. ആതിരയുടെ കേരള വര്‍മ്മ കോളജ് റോഡിലെ പള്ളിപ്പെറ്റ വീട്ടിലെ വിലാസത്തില്‍ 6 വോട്ടുകളാണ് ഇങ്ങനെ ചേര്‍ത്തത്. പാലക്കാട് നാഗലശ്ശേരി പഞ്ചായത്തില്‍ വോട്ടറായ ബന്ധുവിനെയും കുടുംബത്തെയും വോട്ടുകളാണ് ആതിര തൃശൂരില്‍ ചേര്‍ത്തത്. ആതിരയുടെ ബന്ധു ഉമ, ഭര്‍ത്താവ് മണികണ്ഠന്‍, മകന്‍ എന്നിവരെ സ്വന്തം വിലാസത്തില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ എത്തിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാഗലശ്ശേരി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് ഉമ. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനും മുന്‍ ജില്ലാ ...
എടരിക്കോട്ട് ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് അപകടം; മിനിലോറി ഡ്രൈവർ മരിച്ചു, സഹയാത്രികന് ഗുരുതര പരിക്ക്
Accident

എടരിക്കോട്ട് ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് അപകടം; മിനിലോറി ഡ്രൈവർ മരിച്ചു, സഹയാത്രികന് ഗുരുതര പരിക്ക്

കോട്ടക്കൽ: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട് മമ്മാലിപ്പടിയിൽ ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് അപകടം. അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. താനൂർ ചിറക്കൽ സ്വദേശി കൊന്നത്ത് ചന്ദ്രന്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേളാരി സ്വദേശി ഷാനിദിന് (17) പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. വണ്ടി ക്കുള്ളിൽ കുടുങ്ങിയ ഇരുവരെയും ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്.പരിക്കേറ്റ ഷാനിദിനെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു....
ദാറുൽഹുദാ സിപിഎം സമരം; മുസ്ലിം ലീഗ് സംരക്ഷണ വലയം ഇന്ന്
Politics

ദാറുൽഹുദാ സിപിഎം സമരം; മുസ്ലിം ലീഗ് സംരക്ഷണ വലയം ഇന്ന്

തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ഹുദാ ഇസ്്ലാമിക് യൂനിവേഴ്‌സിറ്റിക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സംരക്ഷണ വലയം ഇന്ന് ഓഗസ്റ്റ് 13 ന് ബുധനാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് റാലി ദാറുല്‍ഹുദാ പരിസരത്ത് ആരംഭിച്ച് ചെമ്മാട് ടൗണില്‍ സമാപിക്കും. കുടിവെള്ളം മലിനമാകുന്നു, വയൽ മണ്ണിട്ട് നികത്തുന്നു എന്നിവ ആരോപിച്ചായിരുന്നു ദാറുൽ ഹുദക്കെതിരെയുള്ള സമരം. എന്നാൽ വിഷയത്തിൽ നിന്നും മാറി യുള്ള പ്രസംഗം വിമർശ നത്തിന് ഇടയാക്കിയിരുന്നു. സി പി എം സമരത്തിൽ വൈസ് ചാന്സലരും സമസ്ത നേതാവുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയെയും സ്ഥാപനത്തെയും രൂക്ഷമായി വിമർശി ച്ചിരുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി ഇബ്രാഹിം കുട്ടി, പരപ്പനങ്ങാടി നഗരസഭ കൗണ്സിലർ കൂടിയായ ടി കാർത്തികേയൻ എന്നിവരാണ് രൂക്ഷ വിമർ ശനം നടത്തിയിരുന്നത്. ഡോ...
കൊടിഞ്ഞി പനക്കൽ മരക്കാരുട്ടി ഹാജി അന്തരിച്ചു
Obituary

കൊടിഞ്ഞി പനക്കൽ മരക്കാരുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി: പൗര പ്രമുഖനും കോണ്ഗ്രസ് നേതാവുമായ കോറ്റത്തങ്ങാടി സ്വദേശി GMUP സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പനക്കൽ ചേക്കു ഹാജി മകൻ മരക്കാരുട്ടി ഹാജി (77) അന്തരിച്ചു. മുൻ പഞ്ചായത്ത് മെമ്പറുംനന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഭാര്യ: നഫീസമക്കൾ:അബ്ദുറസാഖ്,ഷെയ്ഖ് മുഹമ്മദ്,അൻവർ,റഹ്മത്ത്,ഹാജറ,താഹിറ.മരുമക്കൾ:ഷൗക്കത്ത് കാമ്പ്ര(ചെറുമുക്ക്),വി.വി അബ്ദുൽ മജീദ്(പന്താരങ്ങാടി), അബ്ദുറസാഖ് നഹ(ചെട്ടിപ്പടി),റുബീന പലേക്കോടൻ (തയ്യാല),ഫൗസിയ(വേങ്ങര),മുനീറ (പറമ്പിൽപീടിക)സഹോദരങ്ങൾ:നഫീസ,ആയിഷ, മുഹമ്മദ് കുട്ടി,പരേതരായ ബീരാൻകുട്ടിഹാജി,പരേതയായ പാത്തുമ്മു,കുഞ്ഞിപ്പാത്തുട്ടി.ജനാസ നിസ്കാരം ബുധൻ കാലത്ത് 11മണിക്ക് കൊടിഞ്ഞിപ്പള്ളിയിൽ. ആർ എസ് പി മുൻ ജില്ലാ സെക്രട്ടറി പരേതനായ പനക്കൽ ബീരാൻ കുട്ടി ഹാജി, മുഹമ്മദ് കുട്ടി എന്നിവർ സഹോദരന്മാർ ആണ്....
കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പ് ; എസ്എഫ്‌ഐക്ക് വേണ്ടി കെ എസ് യു യൂത്ത് കോണ്‍ഗ്രസിനെ ഒറ്റിയെന്ന് ആരോപണം
Kerala

കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പ് ; എസ്എഫ്‌ഐക്ക് വേണ്ടി കെ എസ് യു യൂത്ത് കോണ്‍ഗ്രസിനെ ഒറ്റിയെന്ന് ആരോപണം

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെ എസ് യു കാസര്‍ഗോഡ് ജില്ലാ നേതൃത്വം എസ്എഫ്‌ഐക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസിനെ ഒറ്റിയെന്ന് ആരോപണം. കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂരിനെതിരെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ അബ്രഹാം പരാതി നല്‍കി. കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെ എസ് യു യുയുസി വോട്ട് ചെയ്യാതിരിക്കാന്‍ എസ്എഫ്‌ഐയില്‍ നിന്ന് പണം കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. ഇരുപത്തിയാറാം തവണയും കണ്ണൂര്‍ സര്‍വകലാശാല ഭരണം എസ്എഫ്‌ഐ നിലനിര്‍ത്തിയിരുന്നു. എട്ടു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് എസ്എഫ്‌ഐയില്‍നിന്ന് യുഡിഎസ്എഫ് പിടിച്ചെടുത്തു. യൂണിയന്‍ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ അഞ്ച് ജനറല്‍ സീറ്റുകളും കണ്ണൂര്‍ ജില്ലാ റെപ്രസെന്റേറ്റീവ് സീറ്റുമാണ് എസ്എഫ്‌ഐയ്ക്ക് ലഭിച്ചത്. നന്ദജ് ബാബു യൂണിയന്‍ ചെയര്‍പേഴ്‌സനാ...
മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Malappuram

മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2021, 2022, 2023 വര്‍ഷത്തെ കൃതികളാണ് അവാര്‍ഡിനായി ക്ഷണിച്ചിരുന്നത്. മാപ്പിള കലകളുമായി ബന്ധപ്പെട്ട സാഹിത്യ, ചരിത്ര, പഠന ഗ്രന്ഥങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്.2021 വര്‍ഷത്തെ അവാര്‍ഡ് ''നവോത്ഥാനവും ശ്രാവ്യ കലകളും'' എന്ന ഡോ. പി.ടി. നൗഫല്‍ എഴുതിയ പഠനത്തിനാണ്. 2022-ലെ അവാര്‍ഡ് ഒ.എം. കരുവാരകുണ്ട് രചിച്ച ''ഇശല്‍ രാമായണം'' കാവ്യ കൃതിയ്ക്കും 2023ലെ അവാര്‍ഡ് ''മലയാള സൂഫി കവിത'' എന്ന പേരിലുള്ള ഡോ. മുനവ്വര്‍ ഹാനിഹ് എഴുതിയ പഠന കൃതിയ്ക്കുമാണ്.പ്രൊഫ. എം.എം. നാരായണന്‍, ഡോ. പി.പി. അബ്ദുല്‍ റസാഖ്, പക്കര്‍ പന്നൂര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് കൃതികള്‍ തെരഞ്ഞെടുത്തത്. ഗിഫ്റ്റ് വൗച്ചറും ക്യാഷ് പ്രൈസും ഉള്‍പ്പടെ പതിനായിരം രൂപയാണ് അവാര്‍ഡ് തുക. സെപ്റ്റംബറില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില...
പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചെന്ന് കരുതിയ സംഭവത്തില്‍ ട്വിസ്റ്റ് ; വീട്ടുടമ അറസ്റ്റില്‍
Malappuram

പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചെന്ന് കരുതിയ സംഭവത്തില്‍ ട്വിസ്റ്റ് ; വീട്ടുടമ അറസ്റ്റില്‍

തിരൂര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തില്‍ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തില്‍ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് തെളിഞ്ഞു. ഇതോടെ വീട്ടുടമ തിരൂര്‍ തെക്കന്‍കുറ്റൂര്‍ മുക്കിലപ്പീടിക അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ധീഖിനെ (34) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്റെ വീട് കത്തിനശിച്ചത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട് കുടുംബം പുറത്ത് പോയതാണ് അപകട കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം. വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിസരവാസികളും നാട്ടുകാരും ചേര്‍ന്ന് കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. തിരൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്...
വിവാദങ്ങൾക്കിടയിലും ദേശീയ അംഗീകാര നിറവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി
Malappuram

വിവാദങ്ങൾക്കിടയിലും ദേശീയ അംഗീകാര നിറവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി

തിരുരങ്ങാടി : പരിമിതികൾക്കും വിവാദങ്ങൾക്കും ഇടയിൽ നേട്ടത്തിന്റെ നെറുകയിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി. തിരുരങ്ങാടി നാഷനൽ ക്വാളി റ്റി അഷുറൻസ് സ്റ്റാൻഡേഡ് (എൻക്യുഎഎസ്) പ്രകാരം ദേശീയതല അംഗീകാരം നേടി താലൂക്ക് ആശുപത്രി. ജില്ലയിൽ എൻക്യുഎഎസ് നേടുന്ന ആദ്യ താലൂക്ക് ആശുപത്രിയാണ് തിരുരങ്ങാടി. എൻക്യുഎഎസ് നിലവാര പ്രകാരം 92 ശതമാനം മാർക്ക് നേടിയാണ് ആശുപ്രതി ദേശീയതലത്തിൽ അംഗീകാരം നേടിയത്. 2024 നവംബറിലാണ് സംസ്ഥാന അസസ്മെന്റിൽ 88 ശതമാനം മാർക്ക് നേടി ആശുപത്രി ദേശീയതലത്തിലേക്ക് പ്രവേശനം നേടിയത്. ഈ വർഷം മേയിലാണ് ദേശീയ അസസ്മെന്റ് നടന്നത്. മൂന്നു തല അസസ്മെന്റ് കഴി ഞ്ഞാണ് ദേശീയതലത്തിലേക്ക് പ്രവേശിക്കുന്നത്.1. ആശുപത്രിയിലെതന്നെ,ക്വാളിറ്റി കമ്മിറ്റി നത്തുന്ന സ്വയം പരിശോധന.2. സ്വയം പരിശോധനയുടെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാതല അസസ്മെന്റ്. 3. ജില്ലാ തല, അസസ്മെന്‍റ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സംസ്...
ദാറുല്‍ഹുദായിലേക്ക് സിപിഎം മാര്‍ച്ച് ; സമരങ്ങളെ വര്‍ഗീയവത്കരിക്കരുതെന്ന് പി ഡി പി
Local news

ദാറുല്‍ഹുദായിലേക്ക് സിപിഎം മാര്‍ച്ച് ; സമരങ്ങളെ വര്‍ഗീയവത്കരിക്കരുതെന്ന് പി ഡി പി

തിരൂരങ്ങാടി : നഗരസഭ പരിതിയില്‍ വ്യാപകമായി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ വിവിധ ഇടങ്ങളില്‍ കൃഷിയിടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നതിന് നഗരസഭയുടെയും ചില ഉദ്യോഗസ്ഥന്മാരുടെ യും മൗന അനുവാദം ഒന്ന് കൊണ്ട് മാത്രമാണ് എന്ന് പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് വ്യാപകമായി മാലിന്യം പരിസര വാസികളിടെ കിണറുകളിലേക്ക് എത്തി അത് ശാസ്ത്രീയമായി തെളിഞ്ഞിട്ടും വിഷയം ഗൗരവത്തില്‍ എടുക്കാത്ത ഉദ്യോഗസ്ഥ മൗനം അപകടമെന്നും മതസ്ഥാപനം ആയാലും ആതുരാലയം ആയാലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരം വിഷങ്ങളില്‍ സമരം ചെയ്യുന്നവരെ അപകിര്‍ത്തിപെടുത്തി വിഷയം വര്‍ഗിയവത്കരിക്കാന്‍ ശ്രമിക്കുന്നത് നഗരസഭയുടെ പരാജയം മറച്ചു വെച്ച് വിഷയം ആളി കത്തി ക്കാന്‍ ആണ് ചിലര്‍ ശ്രമിക്കുന്നതായും ഇത് കൂടുതല്‍ അപകടത്തിലേക്ക് പോകുമെന്നും പിഡിപി മുന്‍സിപ്പല്‍ കമ്മറ്റിക്ക് വേണ്ടി...
അറബിക് അധ്യാപകർക്ക് ഐ.ടി. ശിൽപശാല സംഘടിപ്പിച്ചു
Local news

അറബിക് അധ്യാപകർക്ക് ഐ.ടി. ശിൽപശാല സംഘടിപ്പിച്ചു

പരപ്പനങ്ങാടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി സബ്ജില്ല കമ്മിറ്റി ‘മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകരും’ എന്ന വിഷയത്തെ ആസ്പദമാക്കി സബ്ജില്ലയിലെ അറബിക് അധ്യാപകർക്ക് വേണ്ടി ഐ.ടി. ശിൽപശാല സംഘടിപ്പിച്ചു. പാഠപുസ്തകങ്ങളിൽ വന്ന മാറ്റങ്ങൾക്ക് അനുസരിച്ച് അധ്യാപകരുടെ അധ്യാപനരീതിയും സാങ്കേതിക പ്രാപ്തിയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ, സ്കൂളിന് അവധിയായിട്ടും നിരവധി അധ്യാപകർ ആവേശത്തോടെ പങ്കെടുത്തു. പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകി, പുതിയ പാഠ്യപദ്ധതിയുടെ അധ്യാപനത്തിൽ സാങ്കേതിക വിദ്യയെ ഫലപ്രദമായി വിനിയോഗിക്കുന്ന മാർഗങ്ങൾ, ഓൺലൈൻ ഉപകരണങ്ങൾ, ഡിജിറ്റൽ കണ്ടന്റ് സൃഷ്ടി, ക്ലാസ്റൂം മാനേജ്മെന്റ് സോഫ്റ്റ്‌വെയർ മുതലായ വിഷയങ്ങളിൽ പരിശീലനം നൽകി. അധ്യാപകർക്ക് കൈകൊണ്ടു ചെയ്യാവുന്ന രീതിയിൽ ക്ലാസ്‌റൂം അധ്യാപനം നവീകരിക്കുന്നതിന് ആവശ്യമായ മാതൃകാപരമായ അവതരണങ്ങളും നടത്തി. പ...
തിരൂരങ്ങാടി ഓറിയൻ്റലിൽ അറബിക് ക്ലബ്ബും അറബിക് ടൈപ്പിംഗ് പദ്ധതിയും ആരംഭിച്ചു
Local news

തിരൂരങ്ങാടി ഓറിയൻ്റലിൽ അറബിക് ക്ലബ്ബും അറബിക് ടൈപ്പിംഗ് പദ്ധതിയും ആരംഭിച്ചു

തിരൂരങ്ങാടി : ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ അറബിക് ഭാഷാ പഠനത്തിന് പുതുചൈതന്യം നൽകുന്നതിനായി, അറബിക് ക്ലബ്ബ് രൂപീകരിക്കുകയും അറബിക് ടൈപ്പിംഗ് പരിശീലന പദ്ധതി ആരംഭിക്കുകയും ചെയ്തു. സ്കൂൾ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി ഡോ. ടി.ടി.റിസ്‌വാൻ നിർവഹിച്ചു. വിദ്യാർത്ഥികളിൽ അറബിക് ഭാഷാപ്രാവീണ്യം വളർത്തുകയും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറബിക് എഴുത്ത് കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെയും ടൈപ്പിംഗ് പദ്ധതിയുടെയും ലക്ഷ്യം. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ കൊടിയത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഡിജിറ്റൽ കാലഘട്ടത്തിൽ ഭാഷയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടണമെന്നും അറബിക് ടൈപ്പിംഗ് വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യതകൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.പി.അലവി മാസ്റ്...
മന്ത്രി വരുന്നു… താലൂക്ക് ആശുപത്രി റോഡിന് ശാപമോക്ഷം
Other

മന്ത്രി വരുന്നു… താലൂക്ക് ആശുപത്രി റോഡിന് ശാപമോക്ഷം

തിരൂരങ്ങാടി : ഏറെക്കാലമായി തകർന്നു കിടക്കുന്ന താലൂക്ക് ആശുപത്രി റോഡ് നന്നാക്കി. ആശുപത്രിയുടെ പ്രധാന വഴിയിലെ റോഡണ് ഇന്ന് രാത്രി അടിയന്തി രമായി നന്നാക്കിയത്. റോഡിലെ ടാർ പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. കഴിഞ്ഞ വർഷം നന്നാക്കാൻ നഗരസഭ ഫണ്ട് വെച്ചിരുന്നെങ്കിലും പ്രവൃത്തി നടന്നില്ല. രോഗികളെയും കൊണ്ട് വാഹന ത്തിലും ആംബുലൻസിലും വരുമ്പോൾ കുഴിയിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാൻ കാരണമാകുന്നു. നിരവധി തവണ അധികൃതരെ പരിഹാരം ഉണ്ടായിട്ടില്ല. ഇന്ന് രാത്രി പെട്ടെന്നാണ് പ്രവൃത്തി ആരംഭിച്ചത്. മന്ത്രി വീണ ജോർജ് വിവിധ പദ്ധതികൾ ഉദ്‌ഘാടനം ചെയ്യാനായി ചൊവ്വാഴ്ച താലൂക്ക് ആശുപത്രിയിൽ വരുന്നുണ്ട്. ഇതേ തുടർന്നാണ് റോഡ് നന്നാക്കിയത് എന്നാണ് അറിയുന്നത്. കാലങ്ങളായി നാട്ടുകാർ മുറവിളി കൂട്ടിയിട്ടും നടക്കാത്തത് മന്ത്രിയുടെ ഒറ്റ വരവോടെ പരിഹാരമായി എന്നതാണ് നാട്ടുകാർ ആശ്വാസത്തോടെ പറയുന്നത്....
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം ; ചികിത്സച്ച ഡോക്ടര്‍ക്ക് യോഗ്യതയില്ലെന്ന് സംശയം, ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവ്
Kerala

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം ; ചികിത്സച്ച ഡോക്ടര്‍ക്ക് യോഗ്യതയില്ലെന്ന് സംശയം, ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാനും മാതാപിതാക്കള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനുംബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. റാന്നി മാര്‍ത്തോമാ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം കുട്ടി മരിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്തിയ ശേഷമാണ് കമ്മീഷന്‍ ഉത്തരവ്. ചികിത്സിച്ച ഡോക്ടര്‍ മറ്റൊരു സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണെന്നും ഇയാളുടെ യോഗ്യതയിലും സംശയമുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിക്ക് സഹായമേകാന്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അട്ടിമറി നടത്തിയെന്നും കമ്മീഷന്‍ കണ്ടെത്തി. 2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആരോണ്‍ വി. വര്‍ഗീസ് റാന്നി മാര്‍ത്തോമാ ആശുപത്രിയില്‍ ചികിത്സക്കിടെ മ...
മമ്മാലിപ്പടി കുളമ്പിൽ പാറ റോഡിൽ കൽപകഞ്ചേരി പോലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു
Local news, Malappuram

മമ്മാലിപ്പടി കുളമ്പിൽ പാറ റോഡിൽ കൽപകഞ്ചേരി പോലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

മമ്മാലിപ്പടി : പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ മമ്മാലിപ്പടി കുളമ്പിൽ പാറ റോഡിൽ കല്പകഞ്ചേരി പോലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകളുടെ ഉദ്ഘാടനം കൽപകഞ്ചേരി എസ്ഐ ദാസ്, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡണ്ട് ഷംസു പുതുമയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും, സാമൂഹിക സാംസ്കാരിക നേതാക്കന്മാരും,നാട്ടുകാരും പങ്കെടുത്തു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കണ്ടുപിടിക്കുന്നതിനും അനധികൃത വാഹന പാർക്കിങ്ങുകൾ കണ്ടുപിടിക്കുന്നതിനും വേണ്ടിയാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ലഹരി വിപത്തിനെതിരെ കല്പകഞ്ചേരി പോലീസ് പെട്രോളിങ്ങും നിരീക്ഷണങ്ങളും ശക്തിപ്പെടുത്തും എന്ന് എസ് ഐ പറഞ്ഞു.വൈകുന്നേരങ്ങളിൽ ലഹരി മാഫിയയുടെ പിടിയിൽ അമർന്ന സ്ഥലങ്ങളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്....
ദാറുല്‍ ഹുദയെ എന്ത് വില കൊടുത്തും സംരക്ഷിക്കും ; പ്രക്ഷോഭത്തിലൂടെ വ്യക്തമായത് സിപിഎമ്മിന്റെ മനസിലിരുപ്പ് ; മുസ്ലിം ലീഗ്
Malappuram

ദാറുല്‍ ഹുദയെ എന്ത് വില കൊടുത്തും സംരക്ഷിക്കും ; പ്രക്ഷോഭത്തിലൂടെ വ്യക്തമായത് സിപിഎമ്മിന്റെ മനസിലിരുപ്പ് ; മുസ്ലിം ലീഗ്

മലപ്പുറം: ദേശീയ തലത്തില്‍ ശ്രദ്ധേയമായ ചെമ്മാട് ദാറുല്‍ ഹുദാ സര്‍വകലാശാലയ്ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിലൂടെ സിപിഐഎമ്മിന്റെ മനസ്സിലിരുപ്പ് സമൂഹത്തിന് വ്യക്തമായതായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ. എന്ത് വിലകൊടുത്തും ദാറുല്‍ഹുദയെ മുസ്ലിം ലീഗ് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി സ്വകാര്യ വ്യക്തികളുടെ കച്ചവടസ്ഥാപനങ്ങള്‍ നിലംനികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ അവയ്ക്കു നേരെ കണ്ണടയ്ക്കുകയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ മുസ്ലിം സാംസ്‌കാരിക സ്ഥാപനത്തിന് നേരെ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നതിലൂടെ കേരളത്തില്‍ ആര്‍എസ്എസിന്റെയും ബജ്റംഗ്ദളിന്റെയും ആവശ്യമില്ലെന്ന് സിപിഐഎം തെളിയിച്ചിരിക്കുന്നു. എന്തുവിലകൊടുത്തും ദാറുല്‍ഹുദയെ മുസ്ലിം ലീഗ് സംരക്ഷിക്കുമെന്നും പി അബ്ദുല്‍ഹമീദ് പറഞ്ഞു. ദാറുല്‍ഹുദക്കെതിരായ ഏതു നീക്കത്തെയും ചെറുത്തുതോല്‍പിക്കും. ഇത്തരം ഇ...
സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി നാട്ടിലേക്കു പോകാന്‍ ബൈക്ക് മോഷ്ടിച്ചു ; പ്രതി പിടിയില്‍
Kerala

സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി നാട്ടിലേക്കു പോകാന്‍ ബൈക്ക് മോഷ്ടിച്ചു ; പ്രതി പിടിയില്‍

കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി നാട്ടിലേക്കു പോകാന്‍ ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി ബാബുരാജിനെയാണ് (സോഡ ബാബു) കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. എസ്‌ഐ കെ.അനുരൂപിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നു ദിവസം മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയത്. തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ വാഹനമില്ലാതെ വന്നതോടെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബാബുരാജാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി....
താലൂക്ക് ആശുപത്രിയിൽ മലിനജല സംസ്കരണ പ്ലാന്റ് നാളെ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും
Other

താലൂക്ക് ആശുപത്രിയിൽ മലിനജല സംസ്കരണ പ്ലാന്റ് നാളെ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ എൻ എച് എം ന്റെയും നഗരസഭയുടെയും സംയുക്ത പദ്ധതിയായ മലിന ജല സംസ്കരണ പ്ലാന്റിന്റെയും, 360 ഡിഗ്രി മെറ്റ ബൊളീക് കെയർ സെന്ററിന്റെയും, കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെയും ഉത്ഘാടനങ്ങൾ നാളെ (ചൊവ്വ) ഉച്ചക്ക് 12.00 മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നാടിന് സമർപ്പിക്കും. ആശുപത്രിയിലെ മലിന ജലം സംസ്കരിക്കുന്നതിന് വേണ്ടി നിർമിച്ചതാണ് പ്ലാന്റ്. ജീവിത ശൈലി രോഗ പരിശോധനക്ക് ഉള്ളതാണ് 360 ഡിഗ്രി മെറ്റ ബൊളീക് കെയർ സെന്റർ. വിലക്കുറവിൽ മരുന്ന് ലഭിക്കുന്നതിന് വേണ്ടിയുള്ളതാണ് കാരുണ്യ ഫാർമസി. ഉദ്‌ഘാടന ചടങ്ങിൽ അബ്ദുസ്സമദ് സമദാനി എംപി, കെ പി എ മജീദ് എം എൽ എ, നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ്‌ കുട്ടി, ഡി എം ഒ. ഡോ:രേണുക, ഡി പി എം ഡോ: അനൂപ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും....
കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ആറ് പേർക്ക് പരിക്ക്
Accident

കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ആറ് പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ഏഴുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. ആംബുലൻസിൽ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....
സിപിഎമ്മിന്റെ മത വിരോധം സമുദായം തിരിച്ചറിയും: എസ്എംഎഫ്
Other

സിപിഎമ്മിന്റെ മത വിരോധം സമുദായം തിരിച്ചറിയും: എസ്എംഎഫ്

മലപ്പുറം : പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേര് പറഞ്ഞ് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്കെതിരെ സി.പി.എം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് തീര്‍ത്തും അപലപനീയമാണെന്ന് സുന്നി മഹല്ല് റേഷന്‍ മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മത ചിഹ്നങ്ങളോടും മതസ്ഥാപനങ്ങളോടും സി.പി.എം നുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ നടത്തുന്ന ഇത്തരം പ്രതിഷേധങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്ന ദാറുല്‍ഹുദായുടെ വളര്‍ച്ചയില്‍ അസൂയാലുക്കളാണ്് ഈ പ്രതിഷേധ സമരത്തിന് പിന്നിലെന്നും മഹല്ല് ഫെഡറേഷന്‍ വ്യക്തമാക്കി. മതത്തോടും മത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മത നേതൃത്വത്തോടുമുള്ള സിപിഎമ്മിന്റെ വിരോധം മറനീക്കി പുറത്തുവന്ന കാഴ്ചയാണ് ഇന്നലെ ദാറുല്‍ ഹുദായിലേക്കുള്ള സമരത്തിലൂടെ കാണാന്‍ സാധിച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ ഇല്ലാകഥകള്‍ പടച്ചുണ്ടാക്കി സംഘട...
ചെമ്മാട് തൃക്കുളം ഗവ.ഹൈസ്കൂളിൽ മോഷണം
Crime

ചെമ്മാട് തൃക്കുളം ഗവ.ഹൈസ്കൂളിൽ മോഷണം

തിരൂരങ്ങാടി : ചെമ്മാട് ടൗണിൽ പരപ്പനങ്ങാടി റോഡിലുള്ള തൃക്കുളം ഗവ.ഹൈസ്കൂളിൽ മോഷണം. സ്കൂളിന്റെ ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്റ്റോക്ക് റൂം, ബി ആർ സി ഓഫിസ്, എന്നിവയുടെ വാതിലിന്റെ പൂട്ട് തകർത്തു അകത്തു കടന്നാണ് മോഷണം. മോഷ്ടാവ് മുറികളിലെ അലമാര തപ്പി ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. ലോക്കറും തകർത്തു. പുതിയ ടാബ് തകർക്കുകയും അലമാരയിൽ ഉണ്ടായിരുന്ന ഫോൺ മോഷ്ടിക്കുകയും ചെയ്തു. പുലർച്ച 3 മണിയോടെ സ്കൂട്ടറിൽ എത്തിയ യുവാവാണ് മോഷണം നടത്തിയത്. ഇയാളുടെ ചിത്രം സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ ഉയയോഗിച്ചത് എന്നു കരുതുന്ന പിക്കാസും സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്. സിസിടിവി ദൃശ്യം https://www.facebook.com/share/v/1BkLkPrKRA/...
ദാറുൽഹുദയിലേക്ക് സി.പി.എം മാർച്ച്: പണ്ഡിതന്മാർക്കെതിരെയുള്ള പരാമർശം സംഘ്പരിവാർ ഭാഷ്യം. എസ്.ഡി.പി.ഐ.
Local news, Malappuram

ദാറുൽഹുദയിലേക്ക് സി.പി.എം മാർച്ച്: പണ്ഡിതന്മാർക്കെതിരെയുള്ള പരാമർശം സംഘ്പരിവാർ ഭാഷ്യം. എസ്.ഡി.പി.ഐ.

തിരൂരങ്ങാടി : മാലിന്യ പ്രശ്നത്തിൻ്റെ പേരിൽ സി.പി.എം ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചിൽ പണ്ഡതന്മാർക്ക് നേരെ നടത്തിയ വെല്ലുവിളി സംഘ്പരിവാർ ഭാഷ്യമാണെന്ന് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു. രാവിലെയാണ് സി.പി.എം തിരുരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാറുൽ ഹുദയിലെ മാലിന്യം ചുറ്റുപാടുകളിൽ പ്രശ്നം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് മാർച്ച് നടത്തിയത്. സ്ഥാപനത്തിൽ നിന്നും മറ്റും മാലിന്യങ്ങൾ കാരണം ദുരിതം പേറുന്നതിനെതിരെ പ്രതിഷേധിക്കുന്നത് ഒരിക്കലും തെറ്റല്ല എന്നാൽ സ്ഥാപനത്തിൻ്റെ വൈസ് ചാൻസലർ ബഹാവുദ്ധീൻ നദ് വി യെയും, സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ പണ്ടിതന്മാർക്കെതിരെയും തിരിയുന്നത് ആരെ തൃപ്തിപെടുത്താനാണ്. പരിസ്ഥിതി കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കണം അതിന് ആരും എതിരല്ല.എന്നാൽ അതിൻ്റെ മറവിൽ പണ്ഡിതന്മാർക്കെതിര...
മലപ്പുറം ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വാക്കേഴ്സ് താരത്തിന് ഡബിൾ ഗോൾഡ് മെഡൽ
Malappuram

മലപ്പുറം ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വാക്കേഴ്സ് താരത്തിന് ഡബിൾ ഗോൾഡ് മെഡൽ

തേഞ്ഞിപ്പലം : യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് നടന്ന മലപ്പുറം ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിനെ പ്രതിനിധീകരിച്ച് വനിത U -20 വിഭാഗത്തിൽ പരപ്പനങ്ങാടി സ്വദേശി ശ്രീലക്ഷ്മി ടി.കെ ഹൈജമ്പ്, ലോംഗ് ജംപ് എന്നിവയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി. താഴത്തംകണ്ടിയിൽ സന്ദീപിൻ്റെയും സ്മിതയുടെയും മകളാണ്. തിരൂർ തുഞ്ചൻ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് മെമ്പറുമാണ്. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്തിൽ കെ.ടി വിനോദിൻ്റെയും ഉനൈസ് സി പിയുടെയും തുഞ്ചൻ കോളേജിൽ കായിക വിഭാഗം മേധാവി ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്തിൻ്റെ കീഴിലുമാണ് പരിശീലനം ചെയ്യുന്നത്....
യൂണിവേഴ്‌സിറ്റിക്ക് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് 2 പേർ മരിച്ചു
Accident

യൂണിവേഴ്‌സിറ്റിക്ക് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് 2 പേർ മരിച്ചു

തേഞ്ഞിപ്പലം : ദേശിയപാത ആറുവരിപ്പാതയിൽ കലിക്കറ്റ് സർവകലാശാലക്കടുത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് രണ്ടുപേർ മരിച്ചു. മിനി ലോറി ഡ്രൈവർ കുറുവ വറ്റല്ലൂർ പടപറമ്പ് വലിയപറമ്പിൽ അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് ഹനീഫ് (37), ഒപ്പമുണ്ടായിരുന്ന രണ്ടത്താണി ചന്തപറമ്പ് കുന്നത്തൊടി വീട്ടിൽ അബുവിന്റെ മകൻ അൻവർ ഖാൻ (25) എന്നിവരാണ് മരിച്ചത്. ആറുവരി പാതയിൽ പൈങ്ങോട്ടുമാടിൽ ശനി രാവിലെ ഏഴോടെയാണ് അപകടം. കണ്ണൂരിൽനിന്നും കല്ലു കയറ്റി വരികയായിരുന്ന ലോറി യാതൊരു സിഗ്നലുമില്ലാതെ ആറുവരി പാതയുടെ വശത്ത് നിർത്തിയിട്ടിരുന്നു. ഇതിന് പിന്നിൽ അതേ ദിശയിൽനിന്നും എത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ആറുവരി പാതയിലായതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനത്തിന് എത്താനായില്ല. ദേശീയ പാതയിലൂടെപോയ വാഹനങ്ങളിലുള്ളവരും തേഞ്ഞിപ്പലം സ്റ്റേഷനിലെ പൊലീസുകാരുമാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പരിക്കേറ്റവരെ വാഹനത്തിൽനിന്നും പുറത്തെടു...
ദാറുല്‍ഹുദാക്കെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയപ്രേരിതം: ഭാരവാഹികൾ
Other

ദാറുല്‍ഹുദാക്കെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയപ്രേരിതം: ഭാരവാഹികൾ

ചെമ്മാട്: സര്‍വ്വ മേഖലകളിലും പിന്നോക്കം നില്‍ക്കുന്ന മുസ്്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യം വെച്ച് ഉന്നത മതപഠനവും യൂനിവേഴ്‌സിറ്റി തലത്തിലുള്ള സെക്കുലര്‍ വിദ്യാഭ്യാസവും സമന്വയിപ്പിച്ച് പഠന-താമസ-ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കി 40 വര്‍ഷത്തോളമായി നിയമവിധേയവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കുകയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ആയിരക്കണക്കിന് ഹുദവി പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്ത ചെമ്മാട് ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി നടത്തിയ മാര്‍ച്ച് തികച്ചും രാഷ്ട്രീയ പ്രേരിതവും കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ തീര്‍ത്തും അനുചിതവുമാണെന്ന് ദാറുല്‍ഹുദാ ഭാരവാഹികള്‍ അറിയിച്ചു. തികച്ചും ജനകീയമായും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ദാറുല്‍ഹുദായുടെ പ്രവര്‍ത്...
ഐ.ഐ.എസ്.ടിയിൽ ബഹിരാകാശ എഞ്ചിനീയറിംഗിന് പ്രവേശനം നേടി നന്നമ്പ്ര സ്വദേശി
Education

ഐ.ഐ.എസ്.ടിയിൽ ബഹിരാകാശ എഞ്ചിനീയറിംഗിന് പ്രവേശനം നേടി നന്നമ്പ്ര സ്വദേശി

പൂനൂർ: മർകസ് ഗാർഡൻ ജാമിഅ മദീനതുന്നൂർ ജൂനിയർ സ്കൂൾ വിദ്യാർത്ഥി ഹംസ സ്വാദിഖ്, ഐ.ഐ.എസ്.ടിയിൽ എയ്റോസ്പേസ് എൻജിനിയറിംഗിനായി ബി.ടെക് പ്രവേശനം നേടി. പത്താം ക്ലാസിലും പ്ലസ്ട്രുവിലും ഫുൾ എ പ്ലസ്, ดู 1200 1195 ๑๖, JEE Main cad 99.10%ile, JEE Advanced å OBC 01659, KEAM 6435-00 (99.85%ile) നേടി. ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച "സയൻസ് ക്വസ്റ്റ്" ഇൻറേൺഷിപ്പിലും പങ്കെടുത്തു. എട്ടാം ക്ലാസ് മുതൽ ജാമിഅയുടെ സയൻസ ് ടെക്നോളജി വിഭാഗത്തിൽ പഠിച്ചു വരികയാണ്. തിരൂരങ്ങാടി ടുഡേ. സ്ഥാപകനായ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും ഹംസയെ അഭിനന്ദിച്ചു. തിരൂരങ്ങാടി നന്നമ്പ്ര ദുബായ് പീടിക സ്വദേശിയായ ഹംസ, കൊടിഞ്ഞി ചുള്ളിക്കുന്നിൽ കച്ചവടക്കാരനായ അബ്ദുല്ല - മൈമുന ദമ്പതികളുടെ മകനാണ്. 4 മക്കളിൽ ഇളയ മകനാണ് ഹംസ സ്വാദിഖ്. കൊടിഞ്ഞി പനക്കത്തായം എ എം എൽ പി സ്കൂൾ, എസ് എസ് എം സ്കൂൾ തെയ്യാല എന്നീ സ്കൂളുകളിൽ ആണ് 7 വരെ പഠിച...
തിരൂർ ജെ എം കോളേജിൽ ബിരുദ സമർപ്പണ ചടങ്ങ് നടത്തി
Education

തിരൂർ ജെ എം കോളേജിൽ ബിരുദ സമർപ്പണ ചടങ്ങ് നടത്തി

തിരൂർ : ജെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വനിത കോളേജിൽ ബിരുദ സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു. തിരൂർ നഗരസഭ ചെയർപേഴ്സൺ എ. പി നസീമ ഉദ്ഘടനം ചെയ്തു. തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര മുഖ്യ അതിഥി ആയിരുന്നു. കോളേജ് ചെയർമാൻ പത്തൂർ ബാവഹാജി അധ്യക്ഷനായി. പ്രിൻസിപ്പൽ രഞ്ജിത്ത്. വി കെ, അബൂബക്കർ, കുഞ്ഞിപ്പ, സൈനുദ്ധീൻ, ലത്തീഫ് കൈനിക്കര, ജൗഹർ, രേഷ്മ, സുബൈദ തുടങ്ങിയവർ പ്രസംഗിച്ചു....
തിരൂർ സ്വദേശിയായ യുവാവ് വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്ന് ചാടി മരിച്ചു
Obituary

തിരൂർ സ്വദേശിയായ യുവാവ് വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്ന് ചാടി മരിച്ചു

വളാഞ്ചേരി : യുവാവ് വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്ന് ചാടി മരിച്ചു. തിരൂർ ഇരിങ്ങാവൂർ നെല്ലിക്കാട്ടിൽ പ്രഭാകരന്റെ മകൻ സ്വരാജ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി രാത്രി 8 നും 9 നും ഇടയിൽ വട്ടപ്പാറ പാലത്തിന്റെ പത്താം നമ്പർ തൂണിന് മുകളിൽ നിന്നാണ് ചാടിയത്. മാതാവ് ധന്യ. വളാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരശ്ശേരി നിസാർ (32) എന്ന യുവാവ് കൊച്ചി മെട്രോ പാലത്തിന് മുകളിൽ നിന്ന് ചാടി മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് മലപ്പുറത്തും പാലത്തിൽ നിന്ന് ചാടി മരണം സംഭവിക്കുന്നത്....
ദാറുൽ ഹുദായിലക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്
Other

ദാറുൽ ഹുദായിലക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്

തിരൂരങ്ങാടി : കുടിവെള്ളം മലിനമാക്കുന്നു, വയൽ മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ച് സി പി എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തും. നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി റോഡിലെ താജ് ഓഡിറ്റോറിയം പരിസരത്ത് നിന്നും മാർച്ച് ആരംഭിക്കും. ദാറുല്‍ ഹുദയില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലത്തിന് പരിഹാരം കാണുക, മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ രണ്ടായിരത്തിലധികം ആളുകള്‍ ദാറുല്‍ ഹുദയില്‍ താമസിക്കുന്നുണ്ടെന്നും എന്നാല്‍ അതിനനുസരിച്ചുള്ള മാലിന്യ സംസ്‌കരണ സംവിധാനം അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും സി പി എം നേതാക്കൾ പറഞ്ഞു. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8?mode=ac_t ചെമ്മാട് ദാറുൽ ഹുദാ...
വി ജെ പള്ളി എ എം യു പി സ്കൂളിൽ പ്രതിരോധകുത്തിവെപ്പുകളുടെ ആരോഗ്യ ബോധവൽക്കരണം നടത്തി
Local news

വി ജെ പള്ളി എ എം യു പി സ്കൂളിൽ പ്രതിരോധകുത്തിവെപ്പുകളുടെ ആരോഗ്യ ബോധവൽക്കരണം നടത്തി

തിരൂരങ്ങാടി : അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പാഠഭാഗത്തിലെ പ്രതിരോധ കുത്തിവെപ്പുകളുടെ ബോധവൽക്കരണവും അഭിമുഖവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ഹാഷിക് ചോനാരി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം കെ ഫൈസൽ മാസ്റ്റർ അധ്യക്ഷനായി. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എഫ് ജോയ് സാർ വിഷയാവതരണവും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. പ്രതിരോധ കുത്തിവെപ്പുകളുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തി. സമൂഹത്തിൽ നിലനിൽക്കുന്ന കിംവതന്തികളും ആശങ്കകളും അടങ്ങുന്ന കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി ജെ എച്ച് ഐ നൽകി. പരിപാടിക്ക് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി പി സഫീര്‍, അധ്യാപകരായ സ്റ്റാഫ് സെക്രട്ടറി കെ മുജീബ്, SRG കൺവീനർ വി പി നാസർ, സയൻസ് കൺവീനർ കെ ഫൈറൂസ എന്നിവർ ആശംസാഭാഷണം നടത്തി. എം പി മഹ്റൂഫ് ഖാൻ സ്വാഗതവും നോഡൽ ഓഫീസർ വി വി എം റഷീദ് നന്ദിയും പറഞ്ഞു...
മലപ്പുറം ജില്ലാ സിവില്‍ സര്‍വീസ് കായിക മേളയില്‍ പരപ്പനങ്ങാടി തിളക്കം
Local news, Malappuram

മലപ്പുറം ജില്ലാ സിവില്‍ സര്‍വീസ് കായിക മേളയില്‍ പരപ്പനങ്ങാടി തിളക്കം

മലപ്പുറം : മഞ്ചേരി പയ്യനാട് വെച്ച് നടന്ന മലപ്പുറം ജില്ലാ സിവില്‍ സര്‍വീസ് കായിക മേളയില്‍ പരപ്പനങ്ങാടി തിളക്കം. പരപ്പനങ്ങാടി സ്വദേശികളായ കെ.ടി വിനോദും പി. ഷീബയുമാണ് സ്വര്‍ണ മെഡലുകള്‍ നേടി പരപ്പനങ്ങാടിയുടെ അഭിമാനമായി മാറിയത്. തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി വിനോദ് 800 മീറ്ററില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശിയാണ്. തുടര്‍ച്ചയായി 7-ാം തവണയാണ് വിനോദ് സിവില്‍ സര്‍വീസ് മീറ്റിലെ 800 മീറ്ററില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കുന്നത്. അതേസമയം പരപ്പനങ്ങാടി ചുടല പറമ്പ് സ്വദേശി പി ഷീബ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ ഷോട്ട്പുട്ട് മത്സരത്തില്‍ സില്‍വര്‍ മെഡലും ജവലിന്‍ ത്രോയില്‍ ഗോള്‍ഡ് മെഡലും കരസ്ഥമാക്കി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി നഴ്‌സിംഗ് അസിസ്റ്റന്റാണ് ഷീബ. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബി...