കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
കേരളത്തിലെ വിജ്ഞാനോത്പാദനം :
ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ഹിസ്റ്ററി പഠനവകുപ്പ് 28, 29 തീയതികളിലായി “കേരളത്തിലെ വിജ്ഞാനോത്പാദനം : ചരിത്രവും വർത്തമാനവും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. 28-ന് രാവിലെ 10 മണിക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പഠനവകുപ്പ് മേധാവി ഡോ. എം.ആർ. മന്മഥൻ അധ്യക്ഷത വഹിക്കും. വൈകീട്ട് 5.30-ന് സാംസ്‌കാരിക പരിപാടിയുടെ ഭാഗമായിൽ മെഹ്ഫിൽ അരങ്ങേറും.
പി.ആർ. 117/2025
ഗസ്റ്റ് അധ്യാപക ഒഴിവ്
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിലെ ഇന്റഗ്രേറ്റഡ് വിദ്യാർഥികൾക്കു ള്ള “ എൻട്രപ്രണേറിയൽ ഡെവലപ്മെന്റ് ” എന്ന വിഷയം കൈകാര്യം ചെയ്യുന്നതിന് എം.കോം. / എം.ബി.എ., നെറ്റ് എന്നീ യോഗ്യതയുള്ള അധ്യാപകരെ മണിക്കൂർ വേതനടിസ്ഥാനത്തിൽ നിയമിക്കുന്നു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗ...

