Tag: Local news

എസ് എസ് എഫ് ചേളാരി സെക്ടറിന് പുതിയ നേതൃത്വം
Local news

എസ് എസ് എഫ് ചേളാരി സെക്ടറിന് പുതിയ നേതൃത്വം

ചേളാരി : 2024 നവംബർ 29 വെള്ളിയാഴ്ച ചേളാരിയിൽ വച്ച് നടന്ന സ്റ്റുഡൻസ് കൗൺസിൽ ചേളാരി സെക്ടറിന് പുതിയ നേതൃത്വം നിലവിൽ വന്നു. കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് സർക്കിൾ പ്രസിഡണ്ട് അബ്ദുറഹീം അഹ്സനി ചേളാരി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ വിഷയാവതരണം നടത്തുകയും ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് ഹിദായത്തുള്ള അദനി സംസാരം നടത്തുകയും സെക്രട്ടറിമാരായ ഉവൈസ് സഖാഫി,Dr. ഷഫീഖ് മുസ്‌ലിയാർ,റഫീഖ് ഫാളിലി എന്നിവർ കൗൺസിൽ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു....
Local news

പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടാന്‍ തിരൂര്‍ പോലീസ് സ്റ്റേഷന്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, കോടതി എന്നിവ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

താനൂര്‍ : നിറമരുതൂര്‍ കോരങ്ങത്ത് എ. എം. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടുത്തുക എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു തിരൂര്‍ പോലീസ് സ്റ്റേഷന്‍ റെയില്‍വേ സ്റ്റേഷന്‍ കോടതി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് പോലീസ് ഉപയോഗിക്കുന്ന ഉപകരണങ്ങളെ കുറിച്ച് തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുജിത്, ഉണ്ണികൃഷ്ണന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.ജില്ലാ ജഡ്ജ് ശ്രീജിത്ത് കുട്ടികളോട് സംസാരിച്ചു. എച്ച്എം ഷാജി മാധവന്‍ പിടിഎ പ്രസിഡന്റ് അനില്‍ എപി അധ്യാപകരായ അബ്ദു സാക്കിര്‍. അനന്തു, മഞ്ജുള. സജിനി റോഷ്‌ന റിനോസ ജന്നത്ത് എന്നിവര്‍ പങ്കെടുത്തു...
Malappuram

അഖിലേന്ത്യ സഹകരണ വാരാഘോഷം : പ്രദര്‍ശന മത്സരത്തിന്റെ ജഴ്‌സികള്‍ പ്രകാശനം ചെയ്തു

തിരൂര്‍ : 71 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തിരൂരില്‍ വച്ച് നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ ജഴ്‌സി പ്രകാശനം മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്‍ രജിസ്ട്രാര്‍ (ജനറല്‍)സുരേന്ദ്രന്‍ ചെമ്പ്ര നിര്‍വഹിച്ചു. തിരൂര്‍ രാജീവ് ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ സഹകരണ വകുപ്പ് ഇലവനും മലപ്പുറം പ്രസ് ക്ലബ് ഇലവനും മാറ്റുരയ്ക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് കായിക , വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ജഴ്‌സി പ്രകാശന ചടങ്ങില്‍ മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ് ) പ്രിയ. എല്‍ പ്രസ് ക്ലബ് ട്രഷറര്‍ ഡെപ്യൂട്ടി രജിസ്റ്റര്‍ സുനില്‍കുമാര്‍ ടി. അസിസ്റ്റന്റ് രജിസ്റ്റര്‍ പ്ലാനിങ് സുമേഷ് എ പി, സിവില്‍ സര്‍വീസസ് സംസ്ഥാന താരവും സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടറുമായ കെ.ടി വിനോദ് സഹകരണവകുപ്പിലെ മറ്റു ജീവനക...
Local news

പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: വിസ്ഡം

തിരൂരങ്ങാടി : പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള പുരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച നേര്‍പഥം ആദര്‍ശ സംഗമം ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വിവരശേഖരണം കൃത്യമായി സര്‍ക്കാര്‍ വശം ഉണ്ടായിട്ടും, സഹായത്തിനായി ഓഫീസുകളില്‍ കയറിയിറങ്ങേണ്ട സാഹചര്യത്തിലാണ് ഓരോ പ്രദേശത്തെയും ദുരിതബാധിതര്‍ എന്നത് സങ്കടകരമായ കാഴ്ചയാണെന്നും സംഗമം പറഞ്ഞു. സര്‍ക്കാറിന്റെ പുനരധിവാസ പ്രഖ്യാപനത്തിനായി മാത്രം വിവിധ സന്നദ്ധ സംഘടനകള്‍ കാത്തു നില്‍ക്കുന്നുണ്ടെന്നിരിക്കെ, പ്രഖ്യാപനത്തിനുള്ള കാലതാമസം ഒഴിവാക്കി ജനകീയമായി പുനരധിവാസം നടത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. തൊഴിലിനും, തുടര്‍ ചികിത്സക്കും, മാസാന്ത സാമ്പത്തിക സഹായത്തിനും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഗണന നല്‍കി കാലതാമസമില്ലാതെ നടപ്പാക്കാന്...
Local news

പരപ്പനങ്ങാടിയിൽ വീടിന്റെ മതില് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്

പരപ്പനങ്ങാടി ഭാരത് ജിം റോഡിൽ സൂപ്പി കുട്ടി സ്കൂളിന്റെ പുറകുവശത്തുള്ള വീടിന്റെ മതിൽ വീണ് രണ്ട് കുട്ടികൾക്ക് നിസാരപ്പരിക്ക് പരിക്ക് പറ്റിയ കുട്ടികളെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
Local news

നഴ്സറി – അറ്റത്തങ്ങാടി റോഡിൻ്റെ ശോചനീയാവസ്ഥ; സി.പി.ഐ (എം) പ്രതിഷേധം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ നിഷ്ക്രിയത്വവുംകെടുകാര്യസ്ഥതയും കാരണം നഗരസഭയിലെനഴ്സറി -അറ്റത്തങ്ങാടി റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ സി.പി.ഐ.(എം) നഴ്സറി ബ്രാഞ്ചും അറ്റത്തങ്ങാടി ബ്രാഞ്ചും സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച്നിർമ്മാണം ഉടൻ നടത്തണമെന്നും അല്ലെങ്കിൽ ശക്തമായ സമരമുറകൾ ആരംഭിക്കുമെന്നും സി.പി.ഐ (എം) മുന്നറിയിപ്പ് നൽകി. നെടുവ ലോക്കൽ സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അറ്റത്തങ്ങാടി ബ്രാഞ്ച് സെക്രട്ടറി റഫീഖ് അറ്റത്തങ്ങാടി, നഴ്സറി ബ്രാഞ്ച് സെക്രട്ടറി അൻസാദ്, എ.പി.മുജീബ്, വിശാഖ്, ഹരീഷ് അച്ചമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു....
Local news

അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ അനുമതി ; കീരനല്ലൂര്‍ ന്യൂ കട്ടില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

പരപ്പനങ്ങാടി : കീരനല്ലൂര്‍ ന്യൂ കട്ട് പുഴക്ക് കുറുകെയുള്ള നിലവിലെ ചെറിയ പാലത്തിന് പകരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഇനി വേഗത്തിലാകും. പാലത്തിന്റെ കിഴക്ക് ഭാഗത്തുള്ള അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ ഭൂമിയുടെ നിരാക്ഷേപ പത്രം ലഭിച്ചതായി പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് അറിയിച്ചു. ഇതോടെയാണ് പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായത്. കേരള പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങള്‍ വിഭാഗമാണ് കീരനല്ലൂര്‍ ന്യൂ കട്ട് പാലം നിര്‍മ്മിക്കുന്നത്. 22 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പാലം ഇന്‍ ലാന്റ് നാവിഗേഷന്‍ പാതകൂടി പരിഗണിച്ച് ഡിസൈന്‍ ചെയ്ത ബോക്‌സ്ട്രിപ്പ് മാതൃകയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഭരണാനുമിതിയും, സാങ്കേതിക അനുമതിയും മുന്നേ ലഭിച്ചത് കൊണ്ട് ഉടന്‍ തന്നെ ടെന്‍ഡര്‍ ചെയ...
Local news

തിരൂരങ്ങാടി താലൂക്കില്‍ ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്കായി താലൂക്ക് സപ്ലൈ ഓഫീസറുടെ അറിയിപ്പ്

തിരൂരങ്ങാടി താലൂക്കില്‍ ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്ത മഞ്ഞ, പിങ്ക് കാര്‍ഡ് അംഗങ്ങള്‍ക്ക് ഡിസംബര്‍ രണ്ടിന് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസില്‍ വെച്ച് രാവിലെ 10 മുതല്‍ നാല് വരെ മസ്റ്ററിംഗ് ക്യാമ്പ് നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്തവരും, ഭിന്നശേഷിക്കാരും, കിടപ്പ് രോഗികളും പങ്കെടുക്കേണ്ടതില്ല. വിരല്‍ പതിയാത്തവര്‍ക്ക് ഐറിസ് സ്‌കാനര്‍, ഫെയ്‌സ് ആപ്പ് എന്നിവ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തും....
Local news

വേങ്ങരയില്‍ ഓട്ടോറിക്ഷ കുഴിയില്‍ ചാടി ഡ്രൈവര്‍ മരിച്ച സംഭവം ; 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

വേങ്ങര : വേങ്ങര മൂന്നാംപടി ജങ്ഷനില്‍ വച്ച് ഓട്ടോറിക്ഷ ഗട്ടറില്‍ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് 16,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ പരിഹാര കമ്മിഷന്‍. 2023 ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അപകടത്തില്‍ ഡ്രൈവര്‍ ഒതുക്കുങ്ങല്‍ സ്വദേശി പാറക്കല്‍ ഉസ്മാന്‍ ആണ് മരിച്ചത്. കേസില്‍ ഇന്‍ഷൂറന്‍സ് തുകയായ 15 ലക്ഷം രൂപയും, നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും, പരാതിക്കാരനുണ്ടായ ചെലവിലേക്ക് പതിനായിരം രൂപയുമടക്കം 16,10,000 രൂപ നല്‍കാനാണ് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ഹെല്‍ത്ത് കെയര്‍ ജനറല്‍ ഇന്‍ഷൂറന്‍സ് ക്ലെയിംസിനോട് ജില്ലാ ഉപഭോക്തൃ പരിഹാര കമ്മിഷന്‍ വിധിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. ദിനേശ് പൂക്കയില്‍, അഡ്വ.റംഷാദ് കല്ലേരിക്കാട്ടില്‍ എന്നിവര്‍ ഹാജരായി....
Local news

പരപ്പനങ്ങാടി നഗരസഭ മത്സ്യഭവന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

പരപ്പനങ്ങാടി : നഗരസഭ മത്സ്യഭവന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മത്സ്യഭവന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. വര്‍ഷങ്ങളായി അസൗകര്യം കൊണ്ട് വീര്‍പ്പ് മുട്ടി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും പ്രയാസപ്പെട്ടിരുന്ന ഈ ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് ഫര്‍ണീഷിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി തുറന്ന് പ്രവര്‍ത്തിക്കുന്നത്. മത്സ്യഭവന്‍ ഓഫീസ് മാറ്റുന്നതോട് കൂടി മത്സ്യതൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യുട്ടി ഡയരക്ടര്‍ ആഷിക് ബാബു സി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ പി വി മുസ്തഫ,കെ പി മുഹ്‌സിന ഖൈറുന്നിസ താഹിര്‍, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ കെ കെ എസ് തങ്ങള്‍, സൈദലവികോയ , സുമി റാണി, റസാഖ് തലക്കലകത്ത്, നസീമ പി ഒ, സ...
Local news

ദാറുൽഹുദാ ഇന്തോ-അറബ് കോൺഫറൻസ് 2025 ജനുവരിയിൽ ; അന്താരാഷ്ട്ര കോൺഫറൻസ് കവർ പ്രകാശനം ചെയ്തു

മലപ്പുറം: ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല റൂബി ജൂബിലിയോടനുബന്ധിച്ച് കൈറോയിലെ ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസ്, കാലിക്കറ്റ് സർവകലാശാല എന്നിവരുമായി സഹകരിച്ച് 2025 ജനുവരിയിൽ 'ഇന്തോ-അറബ് റിലേഷൻസ്' അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കും. ജനുവരി 7,8,9 തിയ്യതികളിൽ കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയങ്ങളും ബന്ധങ്ങളുമാണ് ചർച്ചയാവുക. ഇന്തോ-അറബ് സഹകരണത്തെക്കുറിച്ച് കൂടുതൽ ഗവേഷണം സാധ്യമാക്കാനും പുതിയ ചർച്ചകൾക്ക് അക്കാദമിക ലോകത്ത് വേദിയൊരുക്കാനും വേണ്ടി സംഘടിപ്പിക്കപ്പെടുന്ന കോൺഫറൻസിൽ ഈജിപ്ത്, മൊറോക്കോ, ബഹ്റൈൻ, ലബനാൻ, മൗറിത്താനിയ, ജോർദാൻ, സൗദി അറേബ്യ, ഒമാൻ തുടങ്ങി വ്യത്യസ്ത രാഷ്ട്രങ്ങളിൽ നിന്നായി ഇരുപതോളം അതിഥികളും ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ പ്രതിനിധികളും പങ്കെടുക്കും. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശ...
Local news

തകര്‍ന്നു കിടക്കുന്ന നഴ്‌സറി – അറ്റത്തങ്ങാടി റോഡ് ഉടന്‍ പുനര്‍ നിര്‍മിക്കുക ; പരപ്പനങ്ങാടി നഗരസഭ ഭരണസമിതിയുടെ നിഷ്‌ക്രിയത്വത്തിനെതിരെ ജനകീയ പ്രക്ഷോഭവുമായി സിപിഐഎം

പരപ്പനങ്ങാടി : തകര്‍ന്നു കിടക്കുന്ന നഴ്‌സറി - അറ്റത്തങ്ങാടി റോഡ് ഉടന്‍ പുനര്‍ നിര്‍മിക്കുക, പരപ്പനങ്ങാടി നഗരസഭ ഭരണസമതിയുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐഎം അറ്റത്തങ്ങാടി, തിരിച്ചിലങ്ങാടി, നഴ്‌സറി ബ്രാഞ്ചുകള്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. നവംബര്‍ 30 30 ശനിയാഴ്ച 4 മണിക്ക് തിരച്ചിലങ്ങാടി ജംഗ്ഷനില്‍ മൂന്നു ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നഴ്‌സറി അറ്റത്തങ്ങാടി റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. പരപ്പനങ്ങാടി നഗരസഭ ഭരണകൂടം കാണിക്കുന്ന നിഷ്‌ക്രിയത്വം കാരണമാണ് റോഡ് ഈ അവസ്ഥയില്‍ തുടരുന്നത്. നഴ്‌സറി അറ്റത്തങ്ങാടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയും പരപ്പനങ്ങാടി നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ ഈ റോഡിനോടുള്ള അവഗണന അവസാനിപ്പിക്കുന്നതിന് വേണ്ടിയും ജനകീയ പ്രക്ഷോഭത്...
Local news

അമിതവേഗതയും അശ്രദ്ധയും ; പട്രോളിംഗിനിടെ കുടുങ്ങി കുട്ടി റൈഡര്‍ ; തിരൂരങ്ങാടി സ്വദേശിയായ മാതാവിനെതിരെ കേസ്

തിരൂരങ്ങാടി : അമിതവേഗതയിലും അശ്രദ്ധയിലും സ്‌കൂട്ടര്‍ ഓടിച്ച കുട്ടി റൈഡര്‍ തിരൂരങ്ങാടി പൊലീസിന്റെ പിടിയില്‍. സംഭവത്തില്‍ തിരൂരങ്ങാടി സ്വദേശിയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. തിരൂരങ്ങാടി പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശിയായ മാതാവിനെതിരെയാണ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 3.30 ഓടെ തിരൂങ്ങാടി എസ് ഐ കെകെ ബിജുവും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ലക്ഷ്മണനും പട്രോളിംഗ് നടത്തുന്നതിനിടെയാണ് ചെമ്മാട് പരപ്പനങ്ങാടി പബ്ലിക് റോഡില്‍ പന്താരങ്ങാടിയില്‍ വെച്ച് ചെമ്മാട് ഭാഗത്തേക്ക് കുട്ടി റൈഡര്‍ സ്‌കൂട്ടര്‍ അശ്രദ്ധമായും അതിവേഗമായും ഓടിച്ചു വരുന്നതായി കണ്ടത്. ഇതോടെ വാഹനം നിര്‍ത്തിച്ച് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ആണ് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായത്. തുടര്‍ന്ന് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ പിതാവ് വ...
Local news

വള്ളിക്കുന്നില്‍ ബഡ്‌സ് സ്‌കൂള്‍ യാഥാര്‍ത്ഥ്യമാകുന്നു ; പിതാവിന്റെ സ്മരണക്കായി മകന്‍ ഇഷ്ടദാനമായി നല്‍കിയത് 11 സെന്റ്, പദ്ധതിക്കായി ഫണ്ട് വകയിരുത്തി പഞ്ചായത്ത്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. പിതാവിന്റെ സ്മരണക്കായി മകന്‍ ഇഷ്ടദാനമായി സ്ഥലം വിട്ടു നല്‍കിയതോടെയാണ് ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകിയത്. ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കുന്നതിന് വേണ്ടി വള്ളിക്കുന്ന് വില്ലേജില്‍ കടലുണ്ടി നഗരം ഹിറോസ് നഗറില്‍ 11 സെന്റ് സ്ഥലം കിഴക്കിനിയകത്ത് ഹംസ നഹയുടെ പാവന സ്മരണയ്ക്ക് വേണ്ടി മകന്‍ അന്‍വര്‍ നഹ സൗജന്യമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് എ ഷൈലജ ടീച്ചര്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി ഹനീഫ, പി എം രാധാകൃഷ്ണന്‍, പുഷ്പ മൂന്നിച്ചിറയില്‍, വി ശ്രീനാഥ് എന്നിവര്‍ ഏറ്റുവാങ്ങി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന 85 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. അവരെല്ലാം വിദ്യാഭ്യാസ ആവശ്യത്തിന് സമീപ ത്തുള്ള സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്...
Local news

ജി ടെക്ക് കമ്പ്യൂട്ടര്‍ എജുക്കേഷന്റെ ചെമ്മാട് സെന്ററും അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ ലാബും ഉദ്ഘാടനവും

തിരൂരങ്ങാടി : ലോകോത്തര കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജി ടെക്ക് കമ്പ്യൂട്ടര്‍ എജുക്കേഷന്റെ ചെമ്മാട് സെന്ററും അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ ലാബും തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, ജി ടെക് കമ്പ്യൂട്ടര്‍ എജുക്കേഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിഖ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ വുമണ്‍സ് പവര്‍ കോഴ്‌സിലെ വിജയികള്‍ക്കും മൈക്രോസോഫ്റ്റ് സ്‌പെഷ്യലിസ്റ്റ് പരീക്ഷാ വിജയികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജാഫര്‍ കുന്നത്തേരി, ജി ടെക് എജുക്കേഷന്‍ മലപ്പുറം ഇന്‍ ചാര്‍ജ് അനൂജ്. ഇ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫൗസിയ സി സി, ചെമ്മാട് ജി ടെക് സെന്റര്‍ ഡയറക്ടര്‍ മന്‍സൂര്‍ അലി കരിമ്പിലാ...
Local news

തിരൂരങ്ങാടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി : ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. തിരൂരങ്ങാടി പിഎസ്എംഒ കോളേജിന് സമീപത്തെ ഇറക്കത്തിലാണ് അപകടം നടന്നത്. ആനങ്ങാടി സ്വദേശി ഹസ്സന്‍ ഹുവൈസി (26) ക്കാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Local news

എസ് എസ് എഫ് വാളക്കുളം സെക്‌ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു

തിരൂരങ്ങാടി : എസ് എസ് എഫ് വാളക്കുളം സെക്‌ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു. സ്റ്റുഡൻസ് കൗൺസിൽ എസ് എസ് എഫ് ഈസ്റ്റ് ജില്ലാ സെക്രട്ടറി യൂസുഫ് സഖാഫി ഉദ്ഘാടനം ചെയ്‌തു. സെക്ട‌ർ പ്രസിഡന്റ് ആഷിഖ് ബുഖാരി അധ്യക്ഷത വഹിച്ചു. കൗൺസിൽ നടപടികൾക്ക് ഡിവിഷൻ സെക്രട്ടറിമാരായ റഈസ് തെന്നല, ഹുസൈനാർ നേതൃത്വം നൽകി. സി കെ സാലിം സഖാഫി, സഫുവാൻ അദനി സംസാരിച്ചു. ഭാരവാഹികൾ : ദാവൂദ് അലി സഖാഫി പൂക്കിപ്പറമ്പ് (പ്രസി.) ഹാരിഫ് കെ ടി ബദ്‌രിയ്യ നഗർ (ജന. സെക്ര.) മുഹമ്മദ്‌ ആദിൽ കെ കുളങ്ങര (ഫി.സെക്ര.) റഹീം മുസ്‌ലിയാർ പൂക്കിപ്പറമ്പ്, സിനാൻ പി ആറുമട, സുഹൈൽ മുസ്‌ലിയാർ കുണ്ടുകുളം,സവാദ് മുസ്‌ലിയാർ പാറമ്മൽ, ആമിർ മീലാദ് നഗർ, സൈനുദ്ധീൻ പി പാറമ്മൽ(സെക്ര ട്ടറിമാർ)...
Kerala

ഹജ്ജ് 2025 : രണ്ടാം ഗഡു ഈ തിയതിക്കകം അടക്കണം

ഹജ്ജിന് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ രണ്ടാം ഗഡു തുകയായ 1,42,000 രൂപ ഡിസംബര്‍ 16 നകം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിനായി അടക്കേണ്ട ബാക്കി സംഖ്യ വിമാന ചാര്‍ജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാര്‍ക്കേഷന്‍ അടിസ്ഥാനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും. തുക സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതാണ്....
Local news

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്തുകള്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ ജില്ലയില്‍ ; തിരൂരങ്ങാടിയില്‍ 26 ന് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മലപ്പുറം : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തുകള്‍ മലപ്പുറം ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ നടക്കും. ജില്ലയിലെ ഏഴ് താലൂക്കുകളിലും ഓരോ ദിവസം വീതം നടക്കുന്ന അദാലത്തുകളില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റയാസ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ ജനങ്ങളെ നേരില്‍ കേള്‍ക്കും. ഏറനാട് താലൂക്കില്‍ ഡിസംബര്‍ 19 നും നിലമ്പൂരില്‍ 20 നും പെരിന്തല്‍മണ്ണയില്‍ 21 നും തിരൂരില്‍ 23 നും പൊന്നാനിയില്‍ 24 നും തിരൂരങ്ങാടിയില്‍ 26 നും കൊണ്ടോട്ടിയില്‍ 27 നുമാണ് അദാലത്തുകള്‍ നടക്കുക. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പൊതുജന പരാതികള്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും ഡിസംബര്‍ രണ്ട് മുതല്‍ സ്വീകരിക്കും. ഓണ്‍ലൈനായും പരാതികള്‍ നല്‍കാന്‍ സൗകര്യമുണ്ടാകും. പരാതികള്‍ നേരിട്ട് സ്വീ...
Local news

തൃക്കുളം ശിവക്ഷേത്രത്തിൽ അഖണ്ഡനാമം ; കലവറ നിറക്കൽ തുടങ്ങി

തിരൂരങ്ങാടി : തൃക്കുളം ശിവക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന രാമനാട്ടുകര ശ്രുതി സ്വരയുടെ ഭക്തിഗാനസുധയുടെയും ശനിയാഴ്ച ഉദയം മുതൽ ഞായറാഴ്ച ഉദയം വരെ നടക്കുന്ന അഖണ്ഡനാമയജ്ഞത്തിന്റെയും ഭാഗമായ കലവറ നിറക്കൽ ആരംഭിച്ചു. ക്ഷേത്രാ ങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ശാന്തി കൊടക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരി ആദ്യസമർപ്പണം നടത്തി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മനേന്ദ്രൻ, പ്രസിഡന്റ്‌ പി ശങ്കരനുണ്ണി, സെക്രട്ടറി സി പി മനോഹരൻ,, കുന്നത്ത് ചന്ദ്രൻ, കെ വി ഷിബു, കെ സുഭാഷ്, കെ ഹരിദാസൻ പുന്നശ്ശേരി ശശി തുടങ്ങിയവർ സന്നിഹിതരായി. പൂജാ സാധനങ്ങൾ, അന്നദാനത്തിന് ആവശ്യമായ സാധനങ്ങൾ എന്നിവ ഭക്തർക്ക് സമർപ്പണം നടത്താവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു...
Local news

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി ആദ്യഘട്ടം മാർച്ചിൽ കമ്മീഷൻ ചെയ്യും ; പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കെപിഎ മജീദ് എംഎല്‍എ

തിരൂരങ്ങാടി തിരുരങ്ങാടി നഗരസഭയില്‍ ത്വരിതഗതിയില്‍ നടക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം 2025മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യാന്‍ നഗരസഭയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയുടെയും ഉദ്യോഗസ്ഥരുടെയും കരാര്‍ കമ്പനിയുടെയും സംയുക്ത യോഗത്തില്‍ തീരുമാനം, കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കെപിഎ മജീദ് എംഎല്‍എ പറഞ്ഞു, യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിപറമ്പ് മുതൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി അടുത്ത ദിവസം ആരംഭിക്കും, ഗതാഗത ക്രമീകരണ ഭാഗമായി രാത്രിയിൽ ആയിരിക്കും പ്രവർത്തി നടക്കുക, റോഡ് പുനരുദ്ധാരണവും ഉടനെ നടക്കും കരിപറമ്പ്, ചന്തപ്പടി, കക്കാട് എന്നിവിടങ്ങളിൽ വിപുലമായ വാട്ടർ ടാങ്കുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്, നഗരസഭയിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഉതകുന്നതാണ് സമഗ്ര കുടിവെള്ള പദ്ധതി, വേഗത്തിൽ പൂർത്തിയാക്കാൻ സർവകക്ഷി പിന്തുണ അറിയിച്ചു, ചെയർമാൻ കെ പി മുഹമ്മദ് കുട്...
Local news

പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി പൊതുസമ്മേളനവും സന്ദീപ് വാര്യര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു

മൂന്നിയൂര്‍ : പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി മൂന്നിയൂര്‍ പടിക്കലില്‍ സംഘടിപ്പിച പൊതുസമ്മേളനവും സന്ദീപ് വാര്യര്‍ക്ക് സ്വീകരണവും ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി നസ്രുള്ള മുഖ്യപ്രഭാഷണം നടത്തി പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ലത്തീഫ് പടിക്കല്‍ അധ്യക്ഷത വഹിച്ചു. പെരുവള്ളൂര്‍ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗഫൂര്‍ പള്ളിക്കല്‍ മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ മൊയ്തീന്‍കുട്ടി പ്രവാസി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പികെ കുഞ്ഞു ഹാജി സൗഹൃദ പ്രതിനിധി മുസ്ലിം ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം എ അസീസ് വള്ളിക്കുന്ന് നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ എ കെ അബ്ദുറഹ്മാന്‍ ഡിസിസി നിര്‍വാഹ സമിതി അംഗം കെപി സക്കീര്‍ മാസ്റ്റര്‍ മൈനോറിറ്റി...
Local news

നഴ്‌സറി – അറ്റത്തങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ ; പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന് നിവേദനം നല്‍കി

പരപ്പനങ്ങാടി: നഴ്‌സറി - അറ്റത്തങ്ങാടി റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഴ്‌സറി അറ്റത്തങ്ങാടി റോഡ് കര്‍മ്മ സമിതി ഭാരവാഹികള്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന് നിവേദനം നല്‍കി. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ക്കടക്കം അപകടം സംഭവിക്കുന്നത് നിത്യസംഭവമാണ്. റോഡ് ഉടന്‍ നന്നാക്കി ഇതിന് അറുതി വരുത്തണമെന്ന് ഭാരവാഹികള്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു. 2025 മാര്‍ച്ചോട് കൂടി റോഡിന്റെ ദുരവസ്ഥ ക്ക് പരിഹാരം കാണുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പരമേശ്വരന് അടിയന്തിര പ്രാധാന്യത്തോടെ ദ്രുതഗതിയില്‍ റോഡ് പുനര്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി.നിവേദക സംഘത്തില്‍ മൂസ ഹാജി കറുത്തേടത്ത്, ഹംസക്കുട്ടി നരിക്കോടന്‍, കൗണ്‍സിലര്‍ എന്‍.കെ.ജാഫറലി, കുട്ട്യാവ.ടി, മനാഫ് താനൂര്‍, ടി.പി....
Local news

ഉള്ളണം ശ്രീ മഹാശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം

പരപ്പനങ്ങാടി: ഉള്ളണം ശ്രീ മഹാശിവക്ഷേത്രത്തിൽ 11-ാ മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. സഹസ്രനാമജപം, കൂട്ട പ്രാർത്ഥന, പ്രഭാഷണം, പാരായണം എന്നിവയോടെയാണ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായത്. തന്ത്രിചെറമംഗലത്ത് മനക്കൽ നാരായണൻ നമ്പൂതിരി ഭദ്രദീപം കൊടുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പി.കെ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. മൂലത്തിൽ സുബ്രഹ്മണ്യൻ സംസാരിച്ചു. യജ്ഞാചാര്യൻ ശ്രീകൃഷ്ണപുരം അരവിന്ദാക്ഷൻ നെടുങ്ങാടിയുടെ നേതൃത്വത്തിലാണ് ഡിസംബർ ഒന്ന് വരെ നീണ്ടു നിൽക്കുന്ന ഭാഗവത സപ്താഹ യജ്ഞം നടത്തുന്നത്. ഉഷ നെടുങ്ങാടി, റീന പരമേശ്വരൻ എന്നിവരാണ് പാരായണം. ആലപ്പുഴ ശ്രീജിത്ത് പൂജകൾ നിർവഹിക്കും. ഞായറാഴ്ച്ച ആചാര്യവരണം, മാഹാത്മ്യ പാരായണവും പ്രഭാഷണവും നടന്നു. തിങ്കളാഴ്ച്ച ഭക്ത ജനങ്ങൾ നെയ് വിളക്കുമായി പ്രദക്ഷിണം നടത്തും. ഡിസംബർ ഒന്നിന് വൈകീട്ട് തന്ത്രി ചെറമംഗലത്ത് മനക്കൽ നാരായണൻ നമ്പൂതിരിപ്...
Local news

അക്‌സിഡന്റ് റെസ്ക്യൂ 24×7 തിരൂരങ്ങാടി താലൂക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരൂരങ്ങാടി ; ആക്‌സിഡന്റ് റെസ്ക്യൂ 24×7 തിരൂരങ്ങാടി താലൂക്ക് 2024-25 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞൈടുത്തു. പ്രസിഡന്റായി അല്‍ത്താഫ് വള്ളിക്കുന്നിനെയും സെക്രട്ടറിയായി മുഹമ്മദ് വേങ്ങരയെയും തെരഞ്ഞെടുത്തു. 10 എക്‌സിക്യൂട്ടീവ് അംഗങ്ങളും 24 ടീം മെമ്പര്‍മാരും ഉള്‍പ്പെടെ 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2024-25 വര്‍ഷത്തെ ഭാരവാഹികള്‍ : പ്രസിഡന്റ് : അൽത്താഫ് വള്ളിക്കുന്ന് സെക്രട്ടറി : മുഹമ്മദ്‌ വേങ്ങര ട്രസ്സറർ : മുഹമ്മദ്‌ ഷഫീഖ് CK നഗർ ജോയിന്റ് സെക്രട്ടറി: അഷ്‌റഫ്‌ കൊട്ടേക്കാടൻ പലച്ചിറമാട് ജോയിന്റ് സെക്രട്ടറി: സിറാജ് AR നഗർ (MKH ) വൈസ് പ്രസിഡന്റ് : അബ്ദുൽ വഹാബ് പടിക്കൽ വൈസ് പ്രസിഡന്റ് : നൗഫൽ കോട്ടക്കൽ രക്ഷാധികാരി: അഷ്‌റഫ്‌ vk പടി PRO : എക്സികുട്ടീവ് അംഗങ്ങൾ👇 1 സമീറ കൊളപ്പുറം2 ജസീർ മമ്പുറം3 നൗഷാദ് അറക്കൽ പുറായ4 ശ്രീജിത്ത്‌ ചേലമ്പ്ര5 ഷിബ്‌ലി കോഴ...
Local news

മുജാഹിദ് ആദര്‍ശ സമ്മേളനം ഡിസംബര്‍ 15ന്

വേങ്ങര : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വേങ്ങര മണ്ഡലം കമ്മിറ്റി ഡിസംബര്‍ 15ന് വേങ്ങര സബാഹ് സ്‌ക്വയറില്‍ മുജാഹിദ് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുന്നു. ഹുസൈന്‍ സലഫി മുഖ്യ പ്രഭാഷണം നടത്തുന്ന സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി ഊരകം കുന്നത്ത് വെച്ച് ഡോക്ടര്‍ മുഹമ്മദ് കുട്ടി കണ്ണിയന്‍ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന്റെ ഭാഗമായി സമീപത്തുള്ള ആയിരത്തോളം വീടുകളില്‍ പ്രഭാഷണത്തിലേക്ക് ക്ഷണിക്കുവാനും സത്യസന്ദേശം കൈമാറാനും വേണ്ടി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വേങ്ങര മണ്ഡലം സെക്രട്ടറി അബ്ദുല്ലത്തീഫ് കുറ്റൂര്‍ സ്വാഗതവും ഇ കെ ഹംസക്കുട്ടി നന്ദിയും പറഞ്ഞു....
Local news

തിരൂരങ്ങാടി നഗരസഭ കേരളോത്സവം 30ന് തുടങ്ങും ; ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കും

തിരൂരങ്ങാടി : നഗരസഭ കേരളോത്സവം വിപുലമായി നടത്താന്‍ സംഘാടകസമിതിയോഗം തീരുമാനിച്ചു. ക്രിക്കറ്റ് മത്സരം നവംബര്‍ 30 ഡിസ്മ്പര്‍ 1 തിയ്യതികളിലും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസമ്പര്‍ 6.7.8 തിയ്യതികളിലും തിരൂരങ്ങാടി ജിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കും. അത്‌ലറ്റിക്‌സ് മത്സരം 15ന് നടക്കും. കലാമേള നഗരസഭ ഓഡിറ്റോറിയത്തിലും നീന്തല്‍ മത്സരം ചുള്ളിപ്പാറ ബാവുട്ടിചിറയിലും ബാന്റ്മിന്റണ്‍ വെന്നിയൂരിലും നടക്കും. ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കും. ഇതിനു അപേക്ഷ ഫോറം നല്‍കി. 30നകം അപേക്ഷിക്കണം. കേരളോത്സവം രെജിസ്ട്രേഷനുള്ള അവസാന തിയ്യതി 29/11/2024 നു അവസാനിക്കും . പൂർണമായും ഓൺലൈൻ ആയാണ് രെജിസ്ട്രേഷൻ നടപടികൾ മത്സരാർത്ഥികൾ പൂത്തിയാക്കേണ്ടത് . https://keralotsavam.com എന്ന വെബ്‌സൈറ്റിൽ ആണ് മത്സരാത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടത്. മുൻസിപ്പൽ തല കേരളോത്സവ മത്സരങ്ങൾ ഡിസംബർ 15 നു അവസാനിക്കുന്ന രൂപത്തിലാണ് ക്രമീകരിച്ചിര...
Local news

കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കണം ; നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

തിരൂരങ്ങാടി : നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കാളംതിരുത്തി പ്രദേശവാസികളുടെ ഏക വിദ്യഭ്യാസ മാര്‍ഗമായ കാളം തിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ പൊതു വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നത്തി. വിദ്യഭ്യാസ മന്ത്രിയുടെ ഓഫീസില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ.രാമചന്ദ്രന്‍ നായരുമായി നടന്ന ചര്‍ച്ചക്ക് നന്നമ്പ്ര ഭരണ സമിതി അംഗങ്ങള്‍ക്കൊപ്പം കെ.പി.എ മജീദ് എം.എല്‍.എ നേതൃത്വം നല്‍കി. എല്‍.പി സ്‌കൂളുകളിലേക്ക് പോകണമെങ്കില്‍ പ്രദേശവാസികള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. ഈ സാഹചര്യത്തില്‍ ഇവിടത്തെ ചെറിയ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യാസം നേടുന്നതിന് ഈ ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്നാണ് ജനപ്രതിനിധി സംഘം ചര്‍ച്ചയില്‍ ഉന്നയിച്ചത്. ഈ സ്ഥാപനം ഇപ്പോള്‍ സര്‍ക്കാര്‍ അടച്ചു ...
Local news

നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണം ; പഞ്ചായത്ത് ഭരണ സമിതി ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. 96 കോടി രൂപ ചെലവില്‍ നന്നമ്പ്രയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്റെ സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എന്നാല്‍ നിര്‍മ്മാണം പകുതി പോലും പൂര്‍ത്തിയാകാതെ ഇഴയുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ജനപ്രതിനിധികള്‍ മന്ത്രിയെ കണ്ടത്. കെ.പി.എ മജീദ് എംഎല്‍.എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലീന ഷാജി പാലക്കാട്ട് മന്ത്രിക്ക് നിവേദനവും കൈമാറി. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നിവേദക സംഘത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി,...
Local news

കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു

എ.ആര്‍ നഗര്‍ : കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107-ാ മത് ജന്മവാര്‍ഷികദിനത്തില്‍ കൊളപ്പുറം ടൗണ്‍ കമ്മിറ്റി ഓഫീസില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. നിയോജക മണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസല്‍ കാരാടന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാന്‍ അനുസ്മരണ പ്രഭാഷണം നടത്തി, ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഉബൈദ് വെട്ടിയാടന്‍, അസ്ലം മമ്പുറം,ബൈജു , അഷ്‌കര്‍ കാപ്പന്‍ ,ബഷീര്‍ പുള്ളിശ്ശേരി, റഷീദ് കെ.ടി,ഷെഫീഖ് കരിയാടന്‍,എന്നിവര്‍ സംസാരിച്ചു, ജനറല്‍ സെക്രട്ടറി റാഫി കൊളക്കാട്ടില്‍ നന്ദിയും പറഞ്ഞു....
error: Content is protected !!