Tag: Local news

ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു
Other

ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു

ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു.  വീട്ടില്‍ എത്തിയ അദ്ദേഹം കുടുംബാംഗങ്ങളോട് ക്ഷേമ വിവരങ്ങള്‍ ചോദിച്ചറിയുകയും എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് അറിയിച്ചു. ഭാര്യയുടെ ജോലിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കി. ഷൈജലിന്റെ വിയോഗത്തില്‍  അദ്ദേഹം ദു:ഖം രേഖപ്പെടുത്തി.നഗരസഭ ചെയര്‍മാന്‍  എ. ഉസ്മാന്‍ മോമോന്റോ നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍  ഷഹര്‍ബാനു  അധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മുസ്തഫ, സീനത്ത് അലിവാപ്പു, നിസാര്‍ അഹമദ്, കൗണ്‍സിലര്‍മാരായ അസീസ്, കാര്‍ത്തികേയന്‍, ജയദേവന്‍, റസാക്ക്, നസീമ, ജുബൈരിയ്യ, മാരിയ,ഫൗസിയ, മജുഷ, ഷാഹിദ, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നഗരസഭയിലെ വിമുക്ത ഭടന്മാരെ ആദരിച്ചു. ...
Local news

നന്നമ്പ്ര ആറാം വാർഡ് ഗ്രാമകേന്ദ്രം നാടിന് സമർപ്പിച്ചു

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ അരീക്കാട്ട് സൗദ മരക്കാരുട്ടി യുടെ ഗ്രാമ കേന്ദ്രം ഓഫീസ് തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നാടിന് സമർപ്പിച്ചു. വാർഡിലെ ജനങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഓഫീസ് സജ്ജമാണ്. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടാകുന്ന ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ് ഇത്തരത്തിലുള്ള ഓഫീസുകൾ എന്നും ആറാം വാർഡ് മെമ്പറുടെ ഈ ഓഫീസ് മറ്റു വാർഡ് മെമ്പർമാർക്ക് മാതൃകയാണെന്നും കെ പി എ മജീദ് എംഎൽഎ പറഞ്ഞുചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ റഹിയാനത്ത് അധ്യക്ഷതവഹിച്ചുവാർഡ് മെമ്പർമാരായ സൈദലവി ഊർപ്പായി കുഞ്ഞുമുഹമ്മദ് ഹാജി തച്ചറക്കൽ, സിദ്ദീഖ് ഒള്ളക്കൻ,വി പി മുസ്തഫ , വി പി മജീദ് ഹാജി, അബ്ബാസ് നീലങ്ങത്ത്, എ മൊയ്തീൻ സാഹിബ്, വിപി ഖാദർ ഹാജി, റഹിം കെ കെ, സി പി റസാഖ് , എൻ ടി ഇസ്മയിൽ, ഹാരിസ് കുന്നത്തിൽ, കെ സി ഫവാസ്, കെ ടി ബാദുഷ, കെ വി ഇഹ്സാസ് തുടങ്ങിയവർ പങ്കെടുത്ത...
Obituary

കൊടക്കാട് സ്വദേശി മുംബൈയിൽ നിര്യാതനായി

വള്ളിക്കുന്ന്: കൊടക്കാട് കിഴക്കെ മഹല്ല് മലയില്‍ കോയയുടെ മകന്‍ സെയ്തലവി (55) മുംബെയില്‍ വെച്ച് നിര്യാതനായി. ഖബറടക്കം ബുധനാഴ്ച്ച കാലത്ത് 7 മണിക്ക് കൊടക്കാട് കിഴക്കെ മഹല്ല് ഖബര്‍സ്ഥാനില്‍. ഭാര്യ:ആബിദ. മക്കള്‍: മുഹമ്മദ് സാലി മുബൈ, സഫീദ, മൈമൂന. മരുമക്കള്‍: മുഹമ്മദ് ഹാരിസ് ദേവതിയാല്‍, മുഹമ്മത് സലീം ചെട്ടിപ്പടി , ഹസീന. മാതാവ് :ബീപാത്തുമ്മ.സഹോദരര്‍: അഷറഫ്, സിദ്ധീഖ്, റിയാസ്, ജാബിര്‍.  ...
Local news

വൈവിധ്യമാർന്ന പരിപാടികളുമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടി വർണാഭമായി ആഘോഷിച്ചു. പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന അസംബ്ലി, വിദ്യാർത്ഥികളുടെ സന്ദേശങ്ങൾ, സ്പെഷ്യൽ പതിപ്പ് പ്രകാശനം, സന്ദേശ യാത്ര, മൽസരങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs വർണ വർഗ ഭാഷ വൈജാത്യങ്ങൾക്കപ്പുറം ഐക്യവും സ്നേഹവും കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ "ഏകത്വത്തിലെ നാനാത്വം"വിളംബരം ചെയ്ത് കൊണ്ട് നടത്തിയ സ്വതന്ത്ര ദിന സന്ദേശയാത്ര ആകർഷണീയവും ശ്രദ്ധേയവുമായി. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് നാലര വരെ നീണ്ടു നിന്ന പരിപാടി സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി പതാക ഉയർത്തലോടെ സംഭാരം കുറിച്ചു. ശേഷം നടന്ന അസംബ്ലിയിൽ സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി, സ്കൂൾ ജനറൽ സെക്രട്ടറി ...
Gulf, Obituary

കൊളപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ഏ.ആർ.നഗർ: കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ അബൂബക്കർ മകൻ അഷ്റഫ് (43) സൗദിയിൽ ശറഫിയ്യയിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെ സുലൈമാനിയയിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിയ്യ അൽറയ്യാൻ ഹോസ്പിറ്റൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു. മാതാവ് ഫാത്തിമ. ഭാര്യ കോഴിക്കോട് തിരുത്തിയാട് സ്വദേശി സൗദ. മക്കൾ : അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌ സഹോദരങ്ങൾ. ജമീലമുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റയ്ൻ). മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും.  ...
Malappuram

പി ഡി പി ഇന്ന് അർദ്ധരാത്രി പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും

പിഡിപി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും. "സ്വാതന്ത്ര്യം കിട്ടിയെ തിരൂ... മഅദനിയും ഭാരതീയനാണ്..." എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് അർദ്ധ രാത്രിയിൽ പ്രതിഞ്ജ എടുക്കുന്നത്. മലപ്പുറം, കൊളപ്പുറം, ചമ്രവട്ടം ജംക്ഷൻ, എടപ്പാൾ, പുത്തനത്താണി എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HjIezOzQ5qlHzkErrCmArF കൊളപ്പുറം സംയുക്ത മേഖലാ കമ്മിറ്റിയുടെ കീഴിൽ കൊളപ്പുറത്ത് ഇന്ന് വൈകിട്ട് 6 30ന് പതാക ഉയർത്തി സ്വാതന്ത്ര്യവും ഇന്ത്യൻ പൗരൻ നേരിടുന്ന പാര തന്ത്രവും എന്ന വിഷയത്തിൽ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ സംഘടിപ്പിച്ച സംഗമം സംഘടിപ്പിക്കുമെന്ന് പിഡിപി മണ്ഡലം നേതാക്കളായ സക്കീർ പരപ്പനങ്ങാടി, കെ ഇ കോയ വരപ്പാറ, മൻസൂർ യാറത്തും പടി എന്നിവർ അറിയിച്ചു ...
Local news

പുകയൂർ ജിഎൽപി സ്കൂളിൽ പൊടിപാറിയ മത്സരം

തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. പാർലമെന്റ്‌ മാതൃകയിൽ സ്ഥാനാർഥി നിർണയം, നാമനിർദേശ പത്രിക സമർപ്പണം, പ്രചാരണം, കലാശക്കൊട്ട്, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ തുടങ്ങി യഥാർഥ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര മാതൃക ഉപയോഗപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs സ്കൂൾ ലീഡർ, സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി,കലാ കായിക മന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിനെ അത്യന്തം ആവേശത്തോടെയാണ് കുരുന്നുകൾ വരവേറ്റത്.തങ്ങൾക്കനുവദിച്ച ചിഹ്നങ്ങളും കൈയ്യിലേന്തിവോട്ടുവണ്ടിയിലേറി വോട്ട് തേടി കുട്ടി സ്ഥാനാർത്ഥികൾ പ്രചരണത്തിന് വർണ്ണപകിട്ടേകി. മുഖ്യ വരണാധികാരി പ്രധാനധ്യാപിക പി.ഷീജ മുമ്പാകെ നാമനിർ...
Crime

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ തടഞ്ഞു വെച്ചു; 5 നാടോടി സ്ത്രീകൾ പിടിയിൽ

തിരൂരങ്ങാടി : വർക്ക് ഷോപ്പിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ 5 നാടോടി സ്ത്രീകൾ പിടിയിൽ. കോയമ്പത്തൂർ ശിവാനന്ദ കോളനി ഗാന്ധിപുരം സ്വദേശികളായ രാജേശ്വരി, അജ്ഞലി, നീനു, സാവിത്രി, മാരി എന്നവരെയാണ് പിടികൂടിയത്കൊളപ്പുറത്തെ വർക്ക് ഷോപ്പിലാണ് മോഷണം നടത്തിയത്. പുലർച്ചെ പൂട്ട് പൊട്ടിച്ചു അകത്തുകടന്ന് വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ കവരുകയായിരുന്നു. രാവിലെ ഉടമ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇതിനിടെ സാധനങ്ങളുമായി പോകുകയായിരുന്ന സംഘത്തെ സംശയം തോന്നി നാട്ടുകാർ തടഞ്ഞു വെച്ചു തിരൂരങ്ങാടി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. മറ്റു ചില സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടു ണ്ടെന്ന് പോലീസ് പറഞ്ഞു. ...
National

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാക ഉയർത്തുന്നത് സംബന്ധിച്ചുള്ള മാർഗ നിർദേശങ്ങൾ

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇത്തവണ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായാണ്  രാജ്യം മുഴുവന്‍ ആഘോഷിക്കുന്നത്. 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി ഇത്തവണ രാജ്യമൊട്ടാകെ ഓഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിവസങ്ങളിലായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വനം ചെയ്തിട്ടുണ്ട്. ഇതിനായി സംസ്ഥാന- ജില്ലാതലങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍  ഓരോരുത്തരും ദേശീയ പതാക കൈകാര്യം ചെയ്യുമ്പോള്‍ ഫ്‌ളാഗ് കോഡില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. പതാകയെ ഏറ്റവും ആദരവോടെയും ബഹുമാനത്തോടെയുമാണ് പ്രദര്‍ശിപ്പിക്കേണ്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Go3ceoDoV3TJcJYoDh51R...
Crime

ഫുട്ബോൾ ടൂർണമെന്റിലെ തർക്കം; ഒരു സംഘം ക്ലബ്ബ് ഓഫീസിൽ കയറി അക്രമം നടത്തി

നന്നമ്പ്ര: ഫുട്‌ബോൾ ടൂര്ണമെന്റിനിടയിലെ തർക്കത്തെ തുടർന്ന് ഒരു സംഘം ക്ലബ് ഓഫീസിൽ കയറി യുവാവിനെ മർദ്ദിച്ചതായി പരാതി. കുണ്ടൂർ ടൌൺ ടീം ക്ലബ്ബ് ഓഫീസിൽ കയറിയാണ് അക്രമം നടത്തിയത്. ഓഫീസിലുണ്ടാ യിരുന്ന ക്ലബ് പ്രവർത്തകനെ മർദിക്കുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IaZnYZJu71N95A64AFiVCL കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഫുട്ബാൾ ടൂർണമെന്റിന്റെ തുടർചയാണ് അക്രമ സംഭവങ്ങൾ. വ്യാഴാഴ്‌ച ചെമ്മാട് ടർഫിൽ ടൌൺ ടീം കുണ്ടൂരും ശിൽപ പയ്യോളിയും തമ്മിലുള്ള മത്സരം ഉണ്ടായിരുന്നു. അധിക സമയം അനുവദിക്കാതെ കളി നിർത്തിയതുമായി ബന്ധപ്പെട്ട് കളിക്കാരും റഫറിയുമായി തർക്കമുണ്ടായിരുന്നു. ഈ വിഷയത്തിൽ കരിപറമ്ബ് ഭാഗത്തെ ക്ലബ്ബ് പ്രവർത്തകർ ഇടപെടുകയും തർക്കം രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായ 2 ദിവസം മുമ്പ് രാത്രി 9.30 ന് കരിപറമ്പിൽ നിന്നുള്ള പത്തിലേറെ വരുന്ന സംഘം ബൈക്കുകളിലെത്തി കുണ്ടൂരിൽ ക്ലബ...
Other

കാഴ്ച പരിമിതിയുള്ള സ്ത്രീയുടെ പരാതിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് കാണിച്ച് കാഴ്ചപരിമിതിയുള്ള ചാത്തങ്ങോട്ടുപുറം സ്വദേശിനി നല്‍കിയ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി മുഖേന ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് ഹാജരാവാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് അടുത്ത അദാലത്തില്‍ നേരിട്ട് ഹാജരാവാന്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. പരാതിക്കാരി വീട്ടിൽ ഒറ്റയ്ക്കുള്ള സമയം ഒരു വ്യക്തി ശല്യപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിലുള്ളത്.  എന്നാൽ പരാതി സംബന്ധിച് വണ്ടൂര്‍ പൊലീസ് വിവിധ വകുപ്പുകള്‍ ചേര്‍ത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ചാണ് കമ്മീഷന് പരാതിക്കാരി പരാതി നൽകിയത്. വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തില്‍ 55 പരാതികളാണ് പരിഗണിച്ചത്. 16 പരാതികള്‍ ...
Other

പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സമയക്രമം തെറ്റിക്കുന്ന ബസുകൾക്കെതിരെയും നടപടി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സമാന്തര സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും പരിശോധന നടത്തിയത്. തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എസ് ജി ജെസി, ടി മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  പരിശോധനയിൽ പാരലൽ സർവീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകൾക്കെതിരെയുള്ള നടപടിയിൽ 9000 രൂപ പിഴ ഈടാക്കി. പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിൽ സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ ബസിനെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. ഫെയർ മീറ്റർ ഘടിപ്പിക്കാത്ത നാല് ഓട്ടോറിക്ഷകൾക്കെതിരെയു...
error: Content is protected !!