Tag: loksabha election

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ
National

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏഴോ എട്ടോ ഘട്ടങ്ങളായാവും തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമീഷന്‍ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാന്‍ സാധ്യതയുണ്ട്. 543 ലോക്‌സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാര...
Politics

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ, തൃശ്ശൂരിൽ മുരളീധരനും വടകരയിൽ ഷാഫിയും

കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കെ. സി വേണുഗോപാൽ ആണ് പ്രഖ്യാപനം നടത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും മത്സരിക്കും. വടകരയിൽ ഷാഫി പറമ്പില്‍ ആണ് സ്ഥാനാർഥി. കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കും. വടകരയിലും മത്സരിക്കും. കോണ്‍ഗ്രസ് നേതാവും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം. എല്ലാ സിറ്റിംഗ് എം പി മാർക്കും സീറ്റ് നൽകിയപ്പോൾ തൃശൂരിലെ ടി എൻ പ്രതാപന് മാത്രം സീറ്റ് ഇല്ലാതായി. ഇവിടേക്ക് വടകരയിലെ സിറ്റിംഗ് എം പി മുരളീധരനെ നിയോഗിച്ചതോടെയാണിത്. വടകരയിൽ ആണ് കോണ്ഗ്രസിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്ഥിയുള്ളത്. പാലക്കാട് എം എൽ എ യായ അദ്ദേഹത്തെ വടകരയിൽ സ്ഥാനാര്ഥിയാക്കുകയായിരുന്നു. പാലക്കാട് നിയമസഭ സീറ്റിൽ ബി ജെ പി യിലെ മെട്രോമാൻ ഇ ശ്രീധരനോട് ഇഞ്ചോടിഞ്ച് പ...
Other

അനുഗ്രഹം തേടി സമദാനി ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു

കൊണ്ടോട്ടി: പൊന്നാനി ലോക്സഭ യു.ഡി.എഫ് സ്ഥാനാർഥി ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു.സമദാനിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി തങ്ങൾ പ്രാർത്ഥിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. ഏറെനേരം സമകാലിക വിഷയങ്ങൾ പരസ്പരം സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച്‌ അന്വേഷിച്ച തങ്ങൾ വലിയ വിജയാശംസകൾ നേർന്നു. ...
Politics

പൊന്നാനിയിൽ നിവേദിത, മലപ്പുറത്ത് ഡോ.അബ്ദുസ്സലാം, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാമും പൊന്നാനിയിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനുമാണ് സ്ഥാനാർഥികൾ. കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാജ്യസഭ എംപി രാജീവ് ചന്ദ്ര ശേഖറും തൃശൂരിൽ നടൻ സുരേഷ് ഗോപിയും മത്സരിക്കും. മന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ ആണ് മത്സരിക്കുക.എ കെ ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി പത്തനംതിട്ട യിലും ശോഭ സുരേന്ദ്രൻ ആലപ്പുഴയിലും മത്സരിക്കും. തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർആറ്റിങ്ങൽ - വി.മുരളീധരൻപത്തനംതിട്ട - അനിൽ കെ ആൻ്റണിആലപ്പുഴ - ശോഭ സുരേന്ദ്രൻപാലക്കാട് - സി.കൃഷ്ണകുമാർതൃശ്ശൂർ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുൾ സലാംപൊന്നാനി- നിവേദിത സുബ്രഹ്മണ്യൻവടകര - പ്രഫുൽ കൃഷ്ണൻകാസർഗോഡ് - എംഎൽ അശ്വിനികണ്ണൂർ - സി.രഘുനാഥ് ...
Kerala, Malappuram

തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങലില്‍ മുരളീധരന്‍, പാലക്കാട് കൃഷ്ണകുമാര്‍, മലപ്പുറത്ത് മുന്‍ വൈസ് ചാന്‍സിലര്‍ ; ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയായി

മലപ്പുറം ; സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഇത്തവണ പ്രമുഖരെ ഇറക്കിയാണ് ബിജെപി രംഗത്തിറങ്ങുന്നത്. ഇത്തവണയും സുരേഷ് ഗോപി തൃശുരില്‍ നിന്ന് ജനവിധി തേടും. വി മുരളീധരന്‍ ആറ്റിങ്ങലിലും, ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലും അനില്‍ ആന്റണി പത്തനംത്തിട്ടയിലും മത്സരിക്കും. മലപ്പുറത്ത് മുന്‍ കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ ഡോ അബ്ദുള്‍ സലാം ആണ് മത്സരിക്കാനിറങ്ങുന്നത്. പൊന്നാനിയില്‍ നിവേദിത സുബ്രഹ്‌മണ്യനും മത്സരിക്കും ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖര്‍ആറ്റിങ്ങല്‍ - വി.മുരളീധരന്‍പത്തനംതിട്ട - അനില്‍ കെ ആന്റണിആലപ്പുഴ - ശോഭ സുരേന്ദ്രന്‍പാലക്കാട് - സി.കൃഷ്ണകുമാര്‍തൃശ്ശൂര്‍ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുള്‍ സലാംപൊന്നാനി- നിവേദിത സുബ്രഹ്‌മണ്യന്‍വടകര - പ്രഫുല്‍ കൃഷ്ണന്‍കാസര്‍ഗോഡ് - എംഎല്‍ അശ്വിനികണ്ണൂര്‍ -...
National, Other

ലോക്‌സഭ തെരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും സീറ്റ് ധാരണയിലെത്തി

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തി. സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് രണ്ട് സീറ്റുകള്‍ വീതം നല്‍കാനാണ് ധാരണയായിരിക്കുന്നത്. മത്സരിക്കുന്ന സീറ്റുകള്‍ ഏതെന്ന് പിന്നീട് തീരുമാനിക്കാനാണ് ധാരണ. വ്യാഴാഴ്ച രാവിലെ ഡിഎംകെ ആസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. 2019ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെ - ഇടത് സഖ്യം മത്സരിച്ച നാല് സീറ്റിലും സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. കോയമ്പത്തൂരും മധുരയുമാണ് സിപിഎമ്മിന്റെ് സിറ്റിങ് സീറ്റ്. തിരുപ്പുരിലും നാഗപട്ടണത്തുമാണ് സിപിഐ മത്സരിച്ചത്. അതേസീറ്റുകള്‍ തന്നെ ഇത്തവണയും ഇടത് പാര്‍ട്ടികള്‍ക്ക് ലഭിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മു...
Malappuram, Other

സ്വീപ്പ്: തെരഞ്ഞെടുപ്പ് പ്രക്രിയ സജീവമാക്കാൻ ന്യൂജൻ മത്സരങ്ങളുമായി ജില്ലാ ഇലക്ഷൻ ഓഫീസ്

സംഘടിപ്പിച്ച് ജില്ലാ ഇലക്ഷൻ ഓഫീസ്. ന്യൂജൻ ഇനങ്ങളായ ഗ്രൂപ്പ് സെൽഫി, മീം മേക്കിങ്, പോസ്റ്റർ മേക്കിങ്, ഷോർട്ട് വീഡിയോ/റീൽ മേക്കിങ്, സ്ലോഗൻ/തീം മേക്കിങ് എന്നിങ്ങനെ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇലക്ഷൻ 2024/വോട്ടർമാരുടെ പങ്കാളിത്തം/'വോട്ട് പോലെ മറ്റൊന്നില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്ന ആശയത്തിലാണ് എൻട്രികൾ തയ്യാറാക്കേണ്ടത്. പ്രായപരിധിയില്ലാതെ ആർക്കും മത്സരിക്കാം. മാർച്ച് പത്ത് വരെ എൻട്രികൾ സ്വീകരിക്കും. ഇമേജ് രൂപത്തിൽ അയയ്ക്കുന്നവ പരമാവധി അഞ്ച് എം.ബി സൈസിലും വീഡിയോ രൂപത്തിലുള്ളവ 10 എം.ബി സൈസിലുമായിരിക്കണം. ഗ്രൂപ്പ് സെൽഫി മത്സരത്തിൽ വിജയിക്കുന്നവർക്ക് സ്വീപിന്റെ റോൾമോഡൽ ആകാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. മീം മേക്കിങ് മത്സരത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ എൻട്രികൾ അയക്കാം. മികച്ച് മൂന്നെണ്ണത്തിന് സമ്മാനം ലഭിക്കും. പോസ്റ്റർ മേക്കിങ് മത്സരത്തിൽ ഡിജിറ്റൽ, കൈ കൊണ്ടുള്ള രചനകൾ എന്നിവ പ്രത്...
Kerala, Other

രാഹുലിനെതിരെ ആനി ഇറങ്ങും ; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികയായി

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. വയനാട്ടില്‍ രാഹുല്‍ ആനി രാജയാണ് സ്ഥാനാര്‍ത്ഥിയാകുക. ജില്ലാ കൌണ്‍സിലിന്റെ എതിര്‍പ്പ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തളളിയതോടെ മാവേലിക്കര സിഎ അരുണ്‍ കുമാര്‍ തന്നെ മത്സരിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാറും മത്സരിക്കും. സിപിഐ എക്‌സിക്യൂട്ടിവില്‍ സ്ഥാനാര്‍ത്ഥികളില്‍ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് സിപിഐ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രഖ്യാപനമുണ്ടാകും. മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്നതായിരുന്നു സസ്‌പെന്‍സ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുണ്‍കുമാറിനെ പരിഗണിക്കാതെയും ഉള്‍പ്പെടുത്താത...
Malappuram, Other

മൂന്നാം സീറ്റില്‍ നിന്നും പിന്നോട്ടില്ല ; തീരുമാനം നീട്ടിക്കൊണ്ടുപോകരുതെന്ന് പിഎംഎ സലാം

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് കൂടി വേണമെന്ന ആവശ്യത്തില്‍ കടുംപിടിത്തം തുടരുന്നു. ലീഗിന് മൂന്നാം സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷ എന്ന് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. രാജ്യസഭാസീറ്റ് ചോദിച്ചിട്ടില്ലെന്നും നാളത്തെ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സീറ്റ് വേണമെന്നും അത് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ലെന്നും സലാം പറഞ്ഞു. നാളെ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയുണ്ട്. അതില്‍ തീരുമാനമാകുമെന്നു തന്നെയാണ് വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ഞങ്ങള്‍ ലോക്‌സഭാ സീറ്റിനെ കുറിച്ചു മാത്രമാണ് ചര്‍ച്ചചെയ്തിട്ടുള്ളത്. രാജ്യസഭാ സീറ്റിനെ സംബന്ധിച്ച് ആ സമയത്ത് ചര്‍ച്ചചെയ്യുന്നില്ല. സീറ്റ് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്...
Kerala, Malappuram, Other

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; സിപിഎം അന്തിമ പട്ടികയായി ; മലപ്പുറത്തേക്ക് സര്‍പ്രൈസ് എന്‍ട്രിയായി യുവ നേതാവ്

മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും ഉണ്ടാകുക. മലപ്പുറത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് സ്ഥാനാര്‍ത്ഥിയാകും. വിപി സാനു, അഫ്‌സല്‍ എന്നിവരുടെ പേരും ഇവിടേക്ക് നേരത്തെ പരിഗണിച്ചിരുന്നു. വടകരയില്‍ കെകെ ശൈലജ, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, ആറ്റിങ്ങലില്‍ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയില്‍ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവര്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ...
error: Content is protected !!