Friday, January 2

Tag: Malappuram

കുണ്ടംകടവ് കൊടിഞ്ഞി പള്ളിക്കൽ ഹൈദ്രോസ് കോയ തങ്ങൾ ജിഫ്‌റി (74) അന്തരിച്ചു
Obituary

കുണ്ടംകടവ് കൊടിഞ്ഞി പള്ളിക്കൽ ഹൈദ്രോസ് കോയ തങ്ങൾ ജിഫ്‌റി (74) അന്തരിച്ചു

മുന്നിയൂർ: കുണ്ടംകടവ് സ്വദേശി കൊടിഞ്ഞി പള്ളിക്കൽ ഹൈദ്രോസ് കോയ തങ്ങൾ ജിഫ്‌റി (74) അന്തരിച്ചു. ഭാര്യ :ഇമ്പിച്ചി ബീവി. മക്കൾ : താജുനീസ്സ ബീവി, താജുദ്ധീൻ തങ്ങൾ, സൈഫുന്നീസ ബീവി, സുഹ്‌റ ബീവി, സൈഫുദ്ധീൻ തങ്ങൾ, അസ്മ ബീവി, ഹന്നത് ബീവി. മരുമക്കൾ: ഇമ്പിച്ചിക്കോയ തങ്ങൾ, അഷ്‌റഫ്‌ തങ്ങൾ, സൈദലവി കോയ തങ്ങൾ, തൊയ്യിബ് തങ്ങൾ, ഹാരിസ് തങ്ങൾ, ഹാജറ ബീവി, സമിറ ബീവി. കബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് കളത്തിങ്ങൾ പാറ ജുമാ മസ്ജിദിൽ....
Other

ഹജ്ജ് 2026: സാങ്കേതിക പരിശീലന ക്ലാസ്സുകൾ സെപ്തംബർ ഒന്ന് മുതൽ ആരംഭിക്കും

വെയ്റ്റിംഗ് ലിസ്റ്റ് 6000 വരെയുള്ളവർ പങ്കെടുക്കണം കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മൂന്ന് ഘട്ടങ്ങളിലായി ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കും. ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിംഗ് ഓർഗനൈസർമാരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് ഔദ്യാഗികമായി സംഘടിപ്പിക്കുന്ന ഈ ക്ലാസുകളിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും പങ്കെടുക്കൽ നിർബന്ധമാണ്. നിലിവിൽ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ക്രമനമ്പർ 6000 വരെയുള്ളവരും ഹജ്ജ് കമ്മിറ്റിയുടെ ക്ലാസ്സുകളിൽ പങ്കെടുക്കണം. സൗദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്വാട്ട പ്രഖ്യാപിക്കുന്നതിനനുസരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനത്തിന്റെ ക്വാട്ടയും നിശ്ചയിക്കും. ക്വാട്ട ലഭിക്കുന്നതിനുസരിച്ച് വെയ്റ്റിംഗ് ലിസ്റ്റ് ക്രമത്തിൽ അവസരം ലഭിക്കുകയും ചെയ്യും. സംസ്ഥാനതല ഒന്നാം ഘട്...
Local news, Malappuram

കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം ; ദേശീയപാത അധികൃതര്‍ക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണ ഭാഗമായി സര്‍വീസ് റോഡ് ജംഗ്ഷനില്‍ ഉണ്ടാക്കിയ ഡിവൈഡര്‍ ബ്യൂട്ടിഫിക്കേഷന്‍ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെപിഎ മജീദ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി എന്നിവര്‍ ദേശീയപാത അതോറിറ്റിക്ക് നിവേദനം നല്‍കി. അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു, വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വളരെ ദുരിതമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കില്‍, സി പി ഹബീബ ബഷീര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. പരിശോധിക്കുവാന്‍ കൈമാറും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നിര്‍മാണ രീതി അറിയിക്കാതെയാണ് ഡിവൈഡര്‍ നിര്‍മിച്ചത്. യാത്രക്കാരിലും നാട്ടുകാരിലും ഇത് ഏറെ പ്രതിഷേധമുളവാക്കി...
Other

എസ് വൈ എസ് മീലാദ് വിളംബര റാലി പ്രൗഢമായി

തിരൂരങ്ങാടി: സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മീലാദ് വിളംബര റാലിനടത്തി. തലപ്പാറ മുട്ടിച്ചിറയിൽ നിന്നും ആരംഭിച്ച റാലി ആലിൻ ചുവടിൽ അവസാനിച്ചു. സ്വാഗതസംഘം ചെയർമാൻ പി.പി ബാവ ഹാജി മൂന്നിയൂർ പതാക ഉയർത്തി. മുട്ടിച്ചിറ മഖാം സിയാറത്തിന് സ്ഥലം മുദരിസ് ഇബ്രാഹിം ബാഖവി എടപ്പാൾ നേതൃത്വം നൽകി.പി.എം മൊയ്‌തീൻകുട്ടി മുസ്ലിയാർ തലപ്പാറ ഫ്ലാഗ് ഓഫ് നിർവഹിച്ചു.തുടർന്ന മീലാദ് കോൺഫറൻസ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. സെക്രട്ടറി കെ.വി മുസ്ഥഫ ദാരിമി ആമുഖ ഭാഷണം നിർവഹിച്ചു. ജലീൽ റഹ്മാനി വാണിയന്നൂർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് മുസ്‌ലിയാർ പറമ്പിൽ പീടിക പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജില്ലാ ട്രഷറർ കാടാമ്പുഴ മൂസ ഹാ...
Obituary

വീട് നിർമാണത്തിനിടെ താഴെവീണ് പരിക്കേറ്റയാൾ മരിച്ചു

വേങ്ങര: കെട്ടിട നിർമാണ ജോലിക്കിടെ താഴെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ചേറൂർ കാപ്പിൽ തേലപ്പുറത്ത് പടിക്കൽ സുകുമാരൻ (50) ആണ് മരിച്ചത്. കഴിഞ്ഞ 4 ന് ഉച്ചയ്ക്ക് ചേറൂർ അങ്ങാടിയിൽ വെച്ചാണ് അപകടം. ഒരു വീടിന്റെ വാർക്ക പണിക്കിടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായ പരുക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച മരിച്ചു. ചേറൂർ ഡാസ്ക് ഫുട്ബോൾ ടീം അംഗമാണ്.അച്ഛൻ: ചാത്തൻഅമ്മ:കുഞ്ഞിക്കണക്കി.ഭാര്യ: റീനമക്കൾ: റീഷ്മ,റിജിൻ ദാസ്, റിഥുൻ...
Other

ചില വ്യക്തികൾ ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനം തകർക്കാൻ ശ്രമിക്കുന്നെന്നു മന്ത്രി വി.അബ്ദുറഹ്മാൻ

ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് - മന്ത്രി വി.അബ്ദുറഹ്മാൻ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെ തകർക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ ചില വ്യക്തികളിൽ നിന്നും ഉണ്ടാവുന്നതായും ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ട് നിൽക്കണമെന്നും കായിക - ന്യൂനപക്ഷക്ഷേമ - ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കൊണ്ടോട്ടി ഹജ്ജ് ഹൗസിൽ നിർമ്മാണം പൂർത്തിയാക്കിയ 35 കിലോവാട്ടിൻ്റെ സോളാർ പ്ലാൻ്റ് ഉൾപ്പെടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി. രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് തീർത്ഥാടകർക്കായി നടത്തി വരുന്നത്. എന്നാൽ സംവിധാനങ്ങൾക്ക് അകത്തു നിന്നുകൊണ്...
Accident

കക്കാടംപുറം മുക്കിൽപീടികയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

വേങ്ങര : കുറ്റൂർ നോർത്ത് മുക്കിൽ പീടികയിൽ കാറിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം പടപ്പറമ്പ് സ്വദേശി തെക്കിൽ പറമ്പിൽ അഷ്‌റഫിന്റെ മകൻ മുഹമ്മദ് ഷമീം (18) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക്12.20 ന് കക്കാടമ്പുറം എരണിപ്പടി റോഡിൽ മൂക്കിൽ പീടികയിൽ വെച്ചാണ് അപകടം. റോഡിൽ യു ടേണ് എടുത്ത കാറിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ശമീമും കൂടെയുണ്ടായിരുന്ന സുഹൃത്ത് കരുവള്ളി ശമീറിന്റെ മകൻ മുഹമ്മദ് ഷാമിലും (16) റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഷമീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ട ത്തിന് ശേഷം ഇന്ന് 4.30 ന് പടപ്പറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും. ഷമീം പിതാവിന്റെ ബാർബർ ഷോപ്പിൽ ജീവനക്കാരനാണ്. മാതാവ്, സക്കീന....
Crime

കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിൽ തെളിവെടുപ്പ് നടത്തി, വടി വാളുകൾ കണ്ടെടുത്തു

തിരൂരങ്ങാടി : കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തിരൂരങ്ങാടി താഴെ ചിന സ്വദേശി തടത്തിൽ കരീമിനെയാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കാർ ആക്രമിക്കാൻ ഉപയോഗിച്ച 3 വടിവാളുകളും പണം കൊണ്ടുപോകുകയായിരുന്ന ഹനീഫയുടെ മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി. കുണ്ടു ചിനയിൽ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഉപേക്ഷിച്ച നിലയിലാണ് വാളും ഫോണും ലഭിച്ചത്. കരീമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5 ലക്ഷത്തോളം രൂപയും ലഭിച്ചു. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി താഴെ ചിന തടത്തിൽ കരീം (54), പന്താരങ്ങാടി വലിയ പീടിയേക്കൽ മുഹമ്മദ് ഫവാസ് (35), ഉള്ളണം മംഗലശ്ശേരി രജീഷ് (44) എന്നിവരാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം 16 ന് ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. പോലീസ് അന്വേഷണ സംഘം ഇവരെ പിന്തുടർന്ന് ഗോവയിൽ എത്തിയിരുന്നു. ഇവർ മടങ്ങുന്നതിനിടെ കോഴിക്കോട്‌ വെച്ചാണ് കരീമിനെയും രജീഷിനെയും പിടികൂടിയത്. ഇ...
Local news

തിരൂര്‍ – കടലുണ്ടി റോഡില്‍ വാഹന ഗതാഗതം നാളെ മുതല്‍ പൂര്‍ണ്ണമായും ഗതാഗത നിയന്ത്രണം

പരപ്പനങ്ങാടി : തിരൂര്‍ - കടലുണ്ടി റോഡില്‍ ബിഎം & ബിസി പ്രവര്‍ത്തിയുടെ ഭാഗമായ ബിഎം പ്രവൃത്തി നടക്കുന്നതിനാല്‍ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം 24-08-2025 മുതല്‍ പ്രവര്‍ത്തി തീരുന്നത് വരെ പൂര്‍ണ്ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതുവഴി പരപ്പനങ്ങാടി നിന്നും വരുന്ന വാഹനങ്ങള്‍ പരപ്പനങ്ങാടി - പുത്തരിക്കല്‍ - കൂട്ടുമുച്ചി - അത്താണിക്കല്‍ വഴിയും, ചാലിയം നിന്നും വരുന്ന വാഹനങ്ങള്‍ ചാലിയം -കടലുണ്ടി റെയില്‍വേ ഗേറ്റ് -കോട്ടക്കടവ് - അത്താണിക്കല്‍ വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് എക്‌സ്‌ക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു...
Local news, Malappuram

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ് ; പ്രതികള്‍ പിടിയില്‍

തെയ്യാല തട്ടത്തലം ഹൈസ്‌കൂള്‍പടിക്ക് സമീപം കാര്‍ തടഞ്ഞ് നിര്‍ത്തി 2 കോടിയോളം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേരെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ച്ച നടന്ന് ഒരാഴ്ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഒന്നാം പ്രതി തിരൂരങ്ങാടി ടിസി റോഡ് സ്വദേശി തടത്തില്‍ അബ്ദുള്‍ കരീം, മറ്റു പ്രതികളായ പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി വലിയപീടിയേക്കല്‍ മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മങ്കലശേരി രജീഷ്, എന്നിവരെയാണ് എന്നിവരെയാണ് താനൂര്‍ പൊലീസ് പിടികൂടിയത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ പിടിയിലായ അബ്ദുള്ഡ കരീം തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടായാളാണ്. നേരത്തെ 11 കേസിലെ പ്രതി കൂടിയാണ് ഇയാള്‍. കരീമിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ച നടത്തിയത്. തട്ടത്തലം ഹൈസ്‌കൂള്‍ പടിയില്‍ വെച്ച് കഴിഞ്ഞ 14 ന്...
Other

സമസ്ത നൂറാം വാർഷികം: പതിനായിരം പ്രബോധകരെ സമൂഹത്തിന് സമർപ്പിക്കും

ചേളാരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായി പതിനായിരം പ്രബോധകരെ  സമർപ്പിക്കാൻ പഠന ക്യാമ്പ് സബ് കമ്മിറ്റി പദ്ധതികളാവിഷ്ക്കരിച്ചു. വിവിധ തലങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധരായ പ്രവർത്തകരെ കണ്ടെത്തുന്നതിന് ജില്ല, മേഖല തലങ്ങളിൽ കോഡിനേറ്റർ മാരെ ചുമതലപ്പെടുത്തും. ഇതിനായി ബന്ധപ്പെട്ടവരുടെ സംഗമം "പ്രീ ഫൈസ്" ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 10 മുതൽ  2  വരെ മലപ്പുറം ആലത്തൂർപടിയിൽ സംഘടിപ്പിക്കും. സംഗമത്തിൽ പദ്ധതി അവതരണവും കോഡിനേറ്റർമാർക്കുള്ള  പരിശീലനങ്ങളും നടക്കും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ഡോ. സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. മുസ്തഫ അശ്റഫി കക്കുപ്പടി, സാലിം ഫൈസി കൊളത്തൂർ, ഹസ്സൻ സഖാഫി പൂക്കോട്ടൂർ, ആസിഫ് ദാരിമി പുളിക്കൽ, റഫീഖ് ചെന്നൈ, സാജിഹ് സമീർ അസ്ഹരി, ഒ.കെ.എം കുട്ടി ഉമരി എന്നിവർ...
Obituary

ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്ന വേങ്ങര സ്വദേശി മക്കയിൽ മരിച്ചു

വേങ്ങര: ഊരകം വെങ്കുളം പരേതരായ കണ്ണൻ തൊടി ഈസഹാജിയുടെയും ആയിശയുടെയുമകൻ മുനീർ (46) സൗദിയിലെ മക്കയിൽ നിര്യാതനായിമക്ക കെ എം സി സി പ്രവർത്തകനും ഹജ്ജ് വളണ്ടിയറുമായിരുന്നു. ഡ്രൈവറായി ജോലി നോക്കുന്ന യുവാവ് 8 മാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. ഭാര്യയും മക്കളും സന്ദർശക വിസയിലെത്തി ഇപ്പോൾ മക്കയിലുണ്ട്.ഭാര്യ ജംഷീറ, മക്കൾ ആയിശജന്നത്ത്, ആയിശ മെഹ്റിൻ സഹദ്. സഹോദരങ്ങൾ: ബഷീർ മുസ്ലിയാർ, സിദ്ധീഖ് മുസ്ലിയാർ, ഇസ്മായിൽ , ഷംസുദ്ധീൻ മുസ്ലിയാർ, അബ്ദുള്ള മുസ്ലിയാർ, ലുക്മാൻ ,ഫാത്തിമ,കദീജ ,സുമയ്യ ,മൃതദേഹം നടപടികൾക്ക് ശേഷം മക്കയിൽ കബറടക്കും...
Malappuram

നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന വഴിയോര കച്ചവടങ്ങളും താത്കാലിക ഓണച്ചന്തകളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ കളക്ടർ

മലപ്പുറം : പഞ്ചായത്ത്/ മുനിസിപ്പാലിറ്റി നിഷ്കർഷിക്കുന്ന ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന താത് കാലിക ഓണച്ചന്തകളും വഴിയോര കച്ചവടങ്ങളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്നും അല്ലാത്ത പക്ഷം നിയമപ്രകാരം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.ഇത്തരം സ്ഥാപനങ്ങൾ മുഖേന വിറ്റഴിക്കുന്ന ഗുണനിലവാരമില്ലാത്ത ആഹാരപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള ഉപഭോഗ വസ്തുക്കൾ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതായും റോഡരികുകളും പൊതുവഴിയോരങ്ങളും കയ്യേറി കച്ചവടം നടത്തുന്നതിലൂടെ പൊതുഗതാഗതം തടസ്സപ്പെടുത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു....
Local news, Malappuram

താനൂര്‍ ഗവ.എല്‍ പി സ്‌കൂളിലെ വര്‍ണ്ണക്കൂടാരത്തിന്റെയും പ്രീ പ്രൈമറി വിഭാഗം യൂറിനലിന്റെയും ഉദ്ഘാടനം നടന്നു

താനൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മ്മിച്ച വര്‍ണ്ണ കൂടാരത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പ്രീ പ്രൈമറി വിഭാഗം യൂറിനലിന്റെയും ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പ്രീപ്രൈമറി വിദ്യാഭ്യാസം സമഗ്രവും ശാസ്ത്രീയവും ഗുണമേന്‍മയുള്ളതുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍വ ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ നിന്നും അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് വര്‍ണ്ണക്കൂടാരം ഒരുക്കിയിരിക്കുന്നത്. ശാസ്ത്രീയ പഠനാനുഭവങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തന സജ്ജമായ പഠനയിടങ്ങളിലൂടെ കുട്ടികള്‍ക്കു സ്വഭാവ രൂപീകരണത്തിനും ആശയ രൂപീകരണത്തിനും സഹായിക്കുന്ന പഠനാന്തരീക്ഷം ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുസ്തഫ അധ്യക്ഷനായ...
Politics

ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ആയി മുൻ എം എസ് എഫ് നേതാവിനെ നിയമിച്ചു

മലപ്പുറം: മലപ്പുറം സെൻട്രൽ ജില്ല ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡണ്ടായി അദ്നാൻ ഓസിയെ തിരഞ്ഞെടുത്തു. മുൻ എംഎസ്എഫ് വേങ്ങര മണ്ഡലം സെക്രട്ടറിയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ലീഗ് വിട്ട് ബി ജെ പിയിൽ ചേർന്നത്. ന്യൂനപക്ഷമോർച്ച 30 സംഘടന ജില്ലാ അധ്യക്ഷന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് അദ്നാൻ. എ ആർ നഗർ ഇരുമ്പു ചോല സ്വദേശിയാണ് അദ്നാൻ. മഹിളാ മോർച്ച പ്രസിഡന്റ് ആയി അശ്വതി ഗുപ്ത കുമാറിനെയും എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് ആയി എൻ പി വാസുദേവനെയും നിയമിച്ചതായി ബി ജെ പി ജില്ലാ പ്രസിഡന്റ് പി സുബ്രഹ്മണ്യൻ അറിയിച്ചു....
Local news

പാറക്കടവ് സ്കൂളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു

മൂന്നിയൂർ: ജി എം യു പി സ്കൂൾ പാറക്കടവ്പാഠപുസ്തകത്തിലെ കൃഷിയെ മട്ടുപ്പാവിൽ പ്രവർത്തന സജ്ജമാക്കി .സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, സ്കൂൾ ശാസ്ത്ര ക്ലബ്ബ്, സ്കൂൾ ന്യൂട്രീഷൻ ഗാർഡൻ ടീം എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.മൂന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം സുഹ്റാബി ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ :മുഹമ്മദ് അനീസ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് വി.മുഹമ്മദ് ആസിഫ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ :ശിവദാസൻ കെ പി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ കല്ലൻ ഹുസൈൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് :സുജ തോമസ്, സീഡ് സ്കൂൾ കോഡിനേറ്റർ രജിത എൻ,സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഇൻ ചാർജ് പ്രമോദ് കെ പി എന്നിവർ ആശംസ അറിയിച്ചു. ന്യൂട്രീഷൻ ഗാർഡൻ ഇൻ ചാർജ് :റോജ ടി നന്ദി അറിയിച്ചു....
Local news

പീസ് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

എ ആര്‍ നഗര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തൊട്ടശ്ശേരിയറ ശാഖായുടെ കീഴില്‍ നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാള്‍ ലജ്‌നത്തുല്‍ ബുഹൂഥില്‍ ഇസ്ലാമിയ്യ സംസ്ഥാന അധ്യക്ഷന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുലത്തീഫ് മദനിയും ഉദ്ഘാടനം ചെയ്തു. യുവ പ്രഭാഷകനായ സി പി മുഹമ്മദ് ബാസില്‍ മുഖ്യ പ്രഭാഷണം നടത്തി, അബൂബക്കര്‍ മാസ്റ്റര്‍, വിജീഷ് എം പി,ശങ്കരന്‍ ചാലില്‍,മാലിക് സലഫി, ഹനീഫ ഓടക്കല്‍, ഫൈസല്‍ തലപ്പാറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ആസിഫ് സ്വാലാഹി അധ്യക്ഷത വഹിച്ചു, ഇസ്മായില്‍ കല്ലാക്കന്‍ സ്വാഗതവും ജാബിര്‍ സ്വാലാഹി നന്ദിയുംപറഞ്ഞു....
Local news

നന്നമ്പ്ര പഞ്ചായത്ത് യൂത്ത്ലീഗ് സമ്മേളനം സമാപിച്ചു ; നാടിന്റെ പുരോഗതിക്ക് സമൂഹം ഐക്യത്തോടെ നീങ്ങണമെന്ന് റഷീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: നാടിന്റെ പുരോഗതിക്ക് സമൂഹം ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ഐക്യത്തോടെ നീങ്ങിയപ്പോഴാണ് നമ്മുടെ നാട് വികസിച്ചത്. സമൂഹത്തിന് നന്മയുണ്ടായത്. ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാനം ഐക്യമാണെന്നും സമൂഹത്തില്‍ ഐക്യം നിലനിര്‍ത്താം നമ്മളെപ്പോഴും മുന്നില്‍ നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കെ.കെ റഹീം അധ്യക്ഷനായി. ചാണ്ടി ഉമ്മന്‍ എം.എല്‍.എ മുഖ്യാതിഥിയായ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് പ്രമേയപ്രഭാഷണം നടത്തി. കെ കുഞ്ഞിമരക്കാര്‍, മതാരി അബ്ദുറഹ്‌മാന്‍ കുട്ടി ഹാജി, ഊര്‍പ്പായി മുസ്തഫ...
Malappuram

ചേലേമ്പ്ര സ്വദേശിക്കും അമീബിക് മസ്തിഷ്‌ക ജ്വരം ; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി

കോഴിക്കോട്: ചേലമ്പ്ര സ്വദേശിയായ യുവാവിന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നാലായി. നാല്‍പ്പത്തിയേഴുകാരനായ യുവാവ് കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡി. കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് നാല് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനുമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച്ച മരിച്ച ഒന്‍പത് വയസുകാരി അനയയുടെ സഹോദരനായ ഏഴ് വയസുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന...
Other

വീടിന്റെ പരിസരത്ത് കൊതുകും എലിയും:ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി കോടതി

പരപ്പനങ്ങാടി : വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിനും പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിനും ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. അനൂപ് ചാര്‍ജ് ചെയ്ത കേസിലാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 15000 രൂപ വീതം പിഴ ചുമത്തിയത്. 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്‍ 21, 45, 53 വകുപ്പുകളുടെ ലംഘനമാണ് നടന്നത്. നിയമലംഘനം നടത്തുന്നത് തടയുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നോട്ടീസിനാല്‍ നല്‍കിയിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് കേസ് ചാര്‍ജ് ചെയ്തത്. ജില്ലയില്‍ പൊതുജനാരോഗ്യ നിയമം നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് പിഴ ഈടാക്കുന്നത്....
Other

നാലു ദിവസം നീണ്ട് നില്‍ക്കുന്ന കുണ്ടൂര്‍ ഉറൂസ് മുബാറക്കിന് ഭക്തിനിര്‍ഭരമായ തുടക്കം

തിരൂരങ്ങാടി : നാലു ദിവസങ്ങളിലായി നടക്കുന്ന കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ 20 ാമത് ഉറൂസ് മുബാറക്കിന് സാദാത്തുകളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ കുണ്ടൂര്‍ ഗൗസിയ്യയില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ഉറൂസ് മുബാറകിന് ഇന്നലെ വൈകുന്നേരം സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ് ലിയാര്‍ കൊടി ഉയര്‍ത്തിയതോടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന സ്വഹീഹുല്‍ ബുഖാരി ദര്‍സിന് സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന മഖാം സിയാറതിന് താനാളൂര്‍ അബ്ദു മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഹംസ മഹ്‌മൂദി തൃശൂരിന്റെ നേതൃത്വത്തില്‍ മജ്‌ലിസുല്‍ മഹബ്ബ നടന്നു. ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ വൈകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി . വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, സി മുഹമ്മദ്...
Malappuram

പ്രവാസി ക്ഷേമ ബോർഡ് അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും നടത്തി

മലപ്പുറം : പ്രവാസി ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയില്‍ പുതുതായി അംഗത്വം എടുക്കാനും അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ ഇളവ് ആനുകൂല്യത്തോടെ പുതുക്കാനും പരിപാടിയിൽ അവസരമൊരുക്കിയിരുന്നു. ക്യാംപയിനില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് അക്ഷയ കേന്ദ്രം വഴിയോ സേവാ കേന്ദ്രം വഴിയോ പുതുതായി അംഗത്വം എടുക്കാനും പിഴയിളവ് അനുകൂല്യത്തോടെ അംശദായം അടച്ച് അംഗത്വം പുതുക്കാനും കഴിയുമെന്ന് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ജില്ലാ പ്രവാസി പ്രശ്‌നപരിഹാര സെല്‍ അംഗം വി.കെ. റഹൂഫ് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ഫിനാന്‍സ് മാനേജര്‍ ജയകുമാര്‍, കോഴിക്കോട് ഡി.ഇ.ഒ എസ്. നവാസ് എന്നിവര്‍ സംസാരിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് തിരുവന...
Malappuram

ജനവാസ മേഖലയില്‍ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

എടവണ്ണ : ജനവാസ മേഖലയില്‍ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കേ ചാത്തല്ലൂര്‍ കാവിലട്ടി കമ്പിക്കയം ചന്ദന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ന് കമ്പിക്കയത്ത് ആയിരുന്നു സംഭവം. പ്രദേശത്ത് ആനശലും ഉള്ളതിനാല്‍ വനപാലകര്‍ ആനയെ വനത്തിലേക്ക് കയറ്റാന്‍ എത്തിയിരുന്നു. കല്യാണിയുടെ പേരക്കുട്ടികള്‍ സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയിരുന്നു. വനപാലകര്‍ തുരത്തിയ ആന കല്യാണിയെ ആക്രമിച്ചതാകാമെന്നാണ് കരുതുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിമോര്‍ച്ചറിയില്‍...
Local news, Malappuram

യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം അറസ്റ്റില്‍

തേഞ്ഞിപ്പലം : യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം അറസ്റ്റില്‍. പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയിലെ എയര്‍പോര്‍ട്ട് വാര്‍ഡ് അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെ (35) യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് റിമാന്‍ ഡ് ചെയ്തു. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജമാല്‍ പഞ്ചാ യത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയാറില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ലഹരി മാഫിയയ്‌ക്കെതിരെ നില...
Local news

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 81 -ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

കൊളപ്പുറം . മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനമായ ആഗസ്റ്റ് 20 ന് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ഇന്ദിരാ ഭവനിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ പുശ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു , മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഹസ്സൻ പി കെ , സക്കീർ ഹാജി,ഷൈലജ പുനത്തിൽ ,സുരേഷ് മമ്പുറം, രാജൻ വാക്കയിൽ ,മജീദ് പൂളക്കൽ ,എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പിസി നിയാസ്, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ പി വേലാ യുദ്ധൻ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടി ഇവി അലവി,മഹിളാ കോൺ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൂറ പള്ളിശ്ശേരി, അസ്ലം മമ്പുറം,അഷ്റഫ് കെ ടി .എപി ബീരാൻ ഹാജി, രാമൻ ചെണ്ടപ്പുറായ ,മുസ്തഫ കണ്ടം ങ്കാരി,പി പി അബു, ഉസ്മാൻ കെ.ടി, ചെമ്പൻ ഭാവ, മുഹമ്മദ് കൊളപ്പുറം, ബീരാൻകുട്ടി തെങ്ങിലാൻ, കുഞ്...
Local news, Malappuram

ചേളാരി സ്വദേശിയായ 11 കാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

മലപ്പുറം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ചേളാരി ചെനക്കലങ്ങാടി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതടക്കമുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അതീവഗുരുതരാവസ്ഥയിലുള്ള കുട്ടി അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഒരു 49 കാരനെക്കൂടി ...
Local news

എ ആര്‍ നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌കൂളില്‍ ബഡ്‌സ് വാരാചരണം വിപുലമായി ആഘോഷിച്ചു

എ ആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ആഗസ്റ്റ് 12 മുതല്‍ 16 വരെ വിപുലമായ പരിപാടികളോട് കൂടി ബഡ്‌സ് വാരാചരണം ആഘോഷിച്ചു. ബഡ്‌സ് വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലൈല പുല്ലൂണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലിസ് സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍. മുര്‍ഷിദ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശൈലജ പുനത്തില്‍, ഭരണസമിതി മെമ്പര്‍മാര്‍, ബഡ്‌സ് വികസന മാനേജ്‌മെന്റ അംഗമായ ബഷീര്‍ മമ്പുറം, കുടുംബശ്രീ സിഡിഎസ് മീര, മറ്റു കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്‌കൂളിലെ രക്ഷിതാക്കള്‍. പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരുമ എന്ന പേരില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് മോട്ടിവേറ്റര്‍ റഹീം കുയിപ്പുറം നേതൃത്വം വഹിച്ചു. രാജ്യത്തിന്റെ 79 - മത് സ്...
Other

മരണാനന്തരം മെഡിക്കൽ പഠനത്തിന് മൃതശരീരം വിട്ടു നൽകി 34 പേർ

പരപ്പനങ്ങാടി : DYFI പരപ്പനങ്ങാടി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മരണാനന്തരം മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാൻ തയ്യാറായ 34 പേരുടെ സമ്മതപത്രം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. ശ്യാം പ്രസാദ് ഏറ്റുവാങ്ങി. സമ്മേളനം ജില്ലാ സെക്രട്ടറി കെ.ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ. ജുനൈദ് അധ്യക്ഷത വഹിച്ചു. സിപിഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി, ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി തയ്യിൽ നിയാസ്, എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി പി.അജീഷ് സ്വാഗതവും എം. ജൈനിഷ നന്ദിയും പറഞ്ഞു. രാജീവൻ കേലച്ചൻ കണ്ടി, നിതീഷ് കുഞ്ഞോട്ട്, ബൈജു മണ്ണാറക്കൽ, ജൈനിഷ മുടിക്കുന്നത്ത്, വേണുഗോപാൽ ചമ്മഞ്ചേരി, പുഷ്പവല്ലി വാലിൽ, അമൽ വാലിൽ, ഷീല വലിയോറപുറക്കൽ, ഹരീഷ് തുടിശേരി, അനീഷ് പുത്തുക്കാട്ടി, സരിത പുത്തുക്കാട്ടിൽ, സുരേഷ് ബാബു മാണിയംപറമ്പത്ത്, അരുൺ പുനത്തിൽ, ജിത്തു വിജയ് അച്ചംവീട്ടിൽ, റിജിൻദാസ് തെക്കെപുര...
Education

വിദ്യാർത്ഥികൾക്ക് തപാല്‍ വകുപ്പ് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

മലപ്പുറം : ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ് ദീന്‍ ദയാല്‍ സ്പര്‍ശ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ഫിലാറ്റലി ക്ലബ്ബ് ഉള്ള സ്‌കൂളുകള്‍ക്ക് മുന്‍ഗണനയുണ്ട്. ഓരോ ക്ലാസില്‍ നിന്നും പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനത്തിനുസരിച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി ഡിവിഷന്‍, 676121 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റിലോ, രജിസ്റ്റേര്‍ഡ് തപാലിലോ ആഗസ്റ്റ് 30 നുള്ളില്‍ അയക്കണം. ഫോണ്‍: 8907264209....
Local news, Malappuram

പഠനത്തോടൊപ്പം കൃഷിയിലും സജീവം ; പ്രഥമ കിസാൻ പ്രതിഭ അവാർഡ് മുഹമ്മദ്‌ ബിൻഷാദ് കെ പിക്ക്

പൂക്കിപ്പറമ്പ്: ചെറുപ്രായത്തിൽ തന്നെ പഠനത്തോടൊപ്പം കൃഷിയിലും സജീവമായി വിസ്മയം തീർക്കുകയാണ് മുഹമ്മദ്‌ ബിൻഷാദ് കെ പി. വാളക്കുളം കെ എച്ച് എം എസ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ബിൻഷാദ് പഠനപ്രവർത്തനങ്ങളിലും ഏറെ മുൻപന്തിയിലാണ്. നെല്ല്, വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന് പുറമെ പശുക്കളെ വളർത്തി പാൽ കറന്നെടുത്ത് ആവശ്യക്കാരായ വീടുകളിലേക്കും കടകളിലേക്കും എത്തിക്കുന്നു. കണക്കുകൾ രേഖപ്പെടുത്തുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയർ കൂടി ഉപയോഗപ്പെടുത്തി ‘ന്യൂജെൻ കർഷകൻ കൂടിയാണ് ബിൻഷാദ്. ഇതിനായി രാവിലെയും വൈകുന്നേരവും ഒഴിവ് ദിവസങ്ങളിലും സമയം കണ്ടെത്തുകയാണ്. പരിസ്ഥിതിയെ അങ്ങേയറ്റം സ്നേഹിക്കുന്ന ബിൻഷാദിന്റെ ആഗ്രഹം ‘ഗ്രീൻ കളക്ടർ’ ആവുകയെന്നതാണ്. മികച്ച കർഷകനുള്ള നല്ല പാഠം യൂണിറ്റ് & ജെ ആർ സി ഏർപ്പെടുത്തിയ പ്രഥമ കിസാൻ പ്രതിഭ അവാർഡ് സ്കൂൾ മാനേജർ ഇ കെ അബ്ദുറസാഖ് ഹാജിയിൽ നിന്നും മുഹമ്മദ്‌ ബിൻഷാ...
error: Content is protected !!