പോത്തുകല്ലിലെ പ്രകമ്പനം : ആശങ്കപ്പെടാനില്ല, വിദഗ്ധര്‍ പരിശോധന നടത്തി
മലപ്പുറം : പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ആനക്കല്ല് കുന്നില്‍ ഒക്ടോബര്‍ 17 ന് വൈകിട്ട് 4 നും 18 ന് പുലര്‍ച്ചെ 4.45നും 29 ന് രാത്രി 9 നും 10.45 നും ഉണ്ടായ ശബ്ദവും പ്രകമ്പനവും സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റ്, ഭൂജല വകുപ്പ് ജിയോളജിസ്റ്റ്, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് എന്നിവര്‍ സ്ഥല പരിശോധന നടത്തി. സ്ഥല പരിശോധനാ റിപ്പോര്‍ട്ടും ലഭ്യമായ മറ്റ് വിവരങ്ങളും മുന്‍ അനുഭവങ്ങളും വിദഗ്ദ്ധരുമായി നടത്തിയ കൂടിയാലോചനകളും അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയത്തിന്റെ ഈ വിഷയത്തിലെ നിഗമനങ്ങള്‍:
പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ആനക്കല്ല് കുന്നിന്റെ പടിഞ്ഞാറെ ചെരുവില്‍ മാത്രമാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. 113 മീറ്റര്‍ ഉയരമുള്ള ഒരു ചെറിയ കുന്നിന്റെ 98 മുതല്‍ 95 മീറ്റര്‍ വരെയുള്ള കുന്നിന്‍ ചെരുവിലാണ് ഇവ അനുഭവപ്പെട്ടത്. ചെങ്കുത്തായ മലയല്ല ഈ പ്രദേശം.
ഭൂമിയുടെ ഉപര...