Saturday, January 3

Tag: Malappuram

കാളികാവിലെ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു ; സന്ദര്‍ശകര്‍ക്ക് വിലക്ക്
Malappuram

കാളികാവിലെ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു ; സന്ദര്‍ശകര്‍ക്ക് വിലക്ക്

മലപ്പുറം: കാളികാവില്‍ നിന്നും പിടികൂടിയ നരഭോജിക്കടുവയെ ഇന്നലെ രാത്രി വൈകി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. കടുവയെ ഇന്ന് ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റും. 21 ദിവസം ഇവിടെ കോറന്റൈനില്‍ പാര്‍പ്പിക്കും. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്. ഇന്നലെ രാവിലെയാണ് കാളികാവ് സുല്‍ത്താന എസ്റ്റേറ്റിലെ കെണിയില്‍ കടുവ കുടുങ്ങിയത്. മെയ് 15ന് കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെ (44 ) കടുവ ആക്രമിച്ച് കൊന്ന് തിന്നിരുന്നു. സുഹൃത്തായ അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേല്‍ ചാടിവീണ് കഴുത്തിനു പിന്നില്‍ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. കൂട്ടില്‍ കുടുങ്ങിയ കടുവയെ വാഹനത്തിലേക്ക് കയറ്റാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ച് തടിച്ചു കൂടിയിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാര്‍ കടുവയു...
Obituary

പരപ്പനങ്ങാടിയിൽ പനി ബാധിച്ച് 9 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) ആണ് മരിച്ചത്. ഖബറടക്കം നാളെ (തിങ്കൾ) പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദിൽ. ഉമ്മ:റസീന. സഹോദരങ്ങൾ: റിഹാൻ, റിസാൻ,
Other

സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി, ഇനി അര മണിക്കൂർ വർധിക്കും

തിരുവനന്തപുരം : സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്കൂൾ സമയം. മുസ്ലിം മത സംഘടനകൾ സമയം മാറ്റത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. മദ്രസ വിദ്യാഭ്യാസ ത്തെ ബാധിക്കും എന്നതായിരുന്നു പരാതി. സ്കൂൾ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വർദ്ധിപ്പിച്ചു നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂൾ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചർച്ചയിൽ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. "അക്കാദമി...
Crime

നിരവധി കളവ് കേസുകളിലെ പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിക്കുക

തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കളവ് നടത്തിയ പ്രതിയെ പോലീസ് തിരയുന്നു. ഈ ഫോട്ടോയിൽ കാണുന്ന ഒഴുർ സ്വദേശിയായ ഷാജഹാൻ എന്ന മണവാളൻ ഷാജഹാൻ എന്നയാളെ പോലീസ് തിരയുന്നു. വിവിധ കേസുകളിൽ പ്രതിയായ ഇദ്ദേഹത്തെ കണ്ടെത്തിയാൽ തിരൂരങ്ങാടി പോലീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ജില്ലയിലെ. തിരൂരങ്ങാടി, കൽപകഞ്ചേരി ഭാഗത്ത് നിരവധി മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ പല പോലീസ് സ്റ്റേഷനിലും ഇദ്ദേഹത്തിനെതിരെ പരാതി ഉള്ളതിനാൽ ഇദ്ദേഹത്തെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അറിയിക്കുക. തിരൂരങ്ങാടി CI : 9497987164. 04942460331 https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ?mode=r_t മോഷ്ടാവിന്റെ വിവിധ ഫോട്ടോകൾ...
Other

വി കെ പടിയിൽ വിദ്യാർഥിക്ക് നേരെ തെരുവ് നായകളുടെ ആക്രമണ ശ്രമം, കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

എ.ആർ നഗർ : വി.കെപടിയിൽ വിദ്യാർഥിയെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചു. കുട്ടി ബഹളം വെച്ച് ഓടിയതോടെ കടിയിൽ നിന്നും രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. വി.കെ പടിയിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഒരു കൂട്ടം നായകൾ കുട്ടിക്ക് നേരെ കുരച്ച് പാഞ്ഞടുത്തത്. ഇതോടെ കുട്ടി ബഹളം വെച്ച് കടയിലേക്ക് തന്നെ ഓടിയതോടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ബൈക്കിൽ എത്തിയ 2 പേർ വന്ന് നായകളെ എറിഞ്ഞതോടെ തിരിച്ചു പോയി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നായകളുടെ ശല്യം രൂക്ഷമാണ്. മദ്രസ, സ്ക്കൂളിലേക്ക് പോവുന്ന വിദ്യാർഥികൾക്കും പുലർച്ചെ പള്ളിയിലേക്കും അങ്ങാടികളിലേക്ക് പോവുന്നവർക്കുമെല്ലാം ഭയമായിരിക്കുകയാണ്. വീഡിയോ https://www.facebook.com/share/v/1C6TkCCeGE/...
Politics

വീണ ജോർജ് രാജിവെക്കുക: യൂത്ത് ലീഗ് കുണ്ടൂരിൽ റോഡ് ഉപരോധിച്ചു

തിരൂരങ്ങാടി: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് രാജിവെക്കണമാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്താണിക്കലില്‍ നടന്ന ഉപരോധം തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിംലീഗ് ജനറൽ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ റഹീം അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ്, യു ഷാഫി, മുസ്തഫ ഊര്‍പ്പായി, കെ അന്‍സാര്‍, അബ്ബാസ് പനയത്തില്‍, നരിമടക്കല്‍ നൗഷാദ് പ്രസംഗിച്ചു. ശിഹാബ് കോഴിശ്ശേരി, തേറാമ്പില്‍ സലാഹുദ്ധീന്‍, വി.വി യഹ് യ, ഖമറുദ്ധീന്‍ പൂക്കയില്‍, തേറാമ്പില്‍ ജുബൈര്‍, എം.സി മുസ്തഫ, മന്‍സൂര്‍ തിലായില്‍, ബാവ കുണ്ടൂര്‍, ഫൈസല്‍ കുഴിമണ്ണില്‍ നേതൃത്വം നല്‍കി. വീഡിയോ https://youtu.be/d4uk33ChtCk?si=lL4Et2mHIJo-XIAg...
Local news

ബേപ്പൂർ സുൽത്താന്റെ ഉജ്ജ്വല ഓർമ്മകളുമായി ബഷീർ ദിനം ആചരിച്ചു

ചെമ്മാട് : ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്ന ജൂലൈ 6. ബഷീർ ദിനത്തോടനുബന്ധിച്ച് ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം വേദിയുടെ കീഴിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കഥാപാത്ര ആവിഷ്കാരം,അനുസ്മരണം, കഥാപാത്രങ്ങളുടെ ക്ലാസ് സന്ദർശനം, ലൈവ് ക്വിസ്, സ്കൂൾ വിദ്യാർത്ഥികൾ അഭിനയിച്ച ഇമ്മിണി ബല്ല്യ ഒന്ന്, അട്ട എന്നിവയുടെ ഡോക്യുമെന്ററി പ്രദർശനം എന്നിവ അരങ്ങേറി. പാത്തുമ്മയുടെ ആടുമായി കഥാപാത്രങ്ങൾ ക്ലാസ്റൂം സന്ദർശിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ധീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി എന്നിവർ സംസാരിച്ചു, മലയാളം വേദി അധ്യാപകരായ സാലിം, സുനിത,ബീന ഡി നായർ,ലിനു,ഹുസൈൻ,റാഹില, നാഫിയ ഷെറിൻ, സരിത, നദീറ, ബദ്റുദ്ധീൻ, ബീന എന്നിവർ നേതൃത്വം നൽകി....
Local news

നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥ ; പരാതി നല്‍കി ഡിവൈഎഫ്‌ഐ

പരപ്പനങ്ങാടി : ഇരുന്നൂറോളം രോഗികള്‍ ദിനം പ്രതി ആശ്രയിക്കുന്ന നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയവസ്ഥക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ. മെഡിക്കല്‍ ഓഫീസര്‍ക്കാണ് ഡി വൈ എഫ് ഐ ചെട്ടിപ്പടി മേഖലാ കമ്മിറ്റി പരാതി നല്‍കിയത്. ഹെല്‍ത്ത് സെന്ററില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വാട്ടര്‍ ടാങ്ക് പൊളിച്ചു നീക്കുകയും, ശോചനീയമായ ബില്‍ഡിംഗ്കള്‍ പൊളിച്ചു നീക്കുകയോ അറ്റകുറ്റ പണികള്‍ നടത്തി ഉപയോഗപ്രദമാക്കണമെന്നും, രാത്രി കാലങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം എന്നും ഹെല്‍ത്ത് സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം നിവേദനത്തില്‍ ആവശ്യപ്പെട്ടു. തുടര്‍നടപടികള്‍ വേഗത്തിലാക്കേണ്ട മുന്‍സിപ്പാലിറ്റിയുടെ ധിക്കാര പ്രവര്‍ത്തനത്തിന് എതിരെ ശക്തമായ പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ മുന്നോട്ട് പോവുമൊന്നും ചെട്ടിപ്പടി മേഖല സെക്രട്ടറി കെ. രഞ്ജിത്ത്, ജോ. സെക്രട്ടറി എ പി . സഫ് വാന്‍ എന്നിവര്‍ പറഞ്ഞ...
Malappuram

നാടന്‍ പച്ചക്കറി ഉത്പാദനത്തില്‍ മലപ്പുറം ജില്ല സ്വയം പര്യാപ്തതയിലേക്ക്

മലപ്പുറം : സുരക്ഷിത നാടന്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയായ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയുടെ വാര്‍ഷിക നാടന്‍ പച്ചക്കറി ഉത്പാദന വിടവ് 2.5 ലക്ഷം മെട്രിക് ടണ്‍ ആണ്. ഈ വിടവ് നികത്തുന്നതിന്റെ ഭാഗമായി 2285 ഹെക്ടര്‍ സ്ഥലത്ത് അധികമായി പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് 1341 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്.പദ്ധതിയുടെ ഭരണപരവും സാങ്കേതികവുമായ നിര്‍വ്വഹണം, ഏകോപനം എന്നിവ ഉറപ്പ് വരുത്തുന്നതിന് ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഹൈ പവര്‍ കമ്മിറ്റിയില്‍ എം.എല്‍.എ.മാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി അബ്ദുള്‍ മജീദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ലീഡ് ബാങ്ക് മാനേജര്‍ സി.ആര്‍ ബിനോയ...
Accident

കൊടിഞ്ഞി ചെറുപാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

കൊടിഞ്ഞി ചെറുപാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.വെഞ്ചാലി കണ്ണാടിത്തടം സ്വദേശിയാണ് അബു (60) വിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. പരിക്ക് പറ്റിയ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
Local news

യൂത്ത് ലീഗ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി, കമ്മിറ്റികളിൽ വനിതകളും

തിരൂരങ്ങാടി: അനീതിയുടെ കാലത്ത് യുവത കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. മുസ്്‌ലിം യൂത്ത്‌ലീഗ് യൂണിറ്റ് സമ്മേളനങ്ങളുടെ തിരൂരങ്ങാടി മണ്ഡലം തല ഉദ്ഘാടനം നന്നമ്പ്ര പഞ്ചായത്തിലെ 21-ാം വാര്‍ഡ് അല്‍ അമീന്‍ നഗറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. യുവത എന്നും തിരുത്തല്‍ പക്ഷത്തായിരുന്നു. ഭരണ വര്‍ഗ്ഗത്തിന്റെ അനീനികള്‍ക്കെതിരെ പോരാടിയാണ് ഒരോ യുവാവും കടന്നു പോയിട്ടുള്ളത്. അനീതിയെ ചെറുക്കാതെ നന്മക്ക് നിലനില്‍പ്പില്ല. എക്കാലത്തും യുവതയുടെ പക്ഷം ശരിയുടെ പക്ഷമാണെന്നും മജീദ് പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി.ഉസ്മാന്‍ കാച്ചടി പ്രമേയ പ്രഭാഷണം നടത്തി. നൗഫല്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, ഊര്‍പ്പായി മുസ്തഫ, തസ്ലീന ഷാജി പാ...
Health,

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ

മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി അയച്ച സാമ്പിളുകളില്‍ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. രണ്ട...
Obituary

കാച്ചടി നല്ലൂർ മുഹമ്മദ് അന്തരിച്ചു

തിരുരങ്ങാടി : കരിമ്പിൽ കാച്ചടി സ്വദേശി നല്ലൂർ പോക്കർ മകൻ മുഹമ്മദ്‌ (68) അന്തരിച്ചു. ഭാര്യ ആമിന. മക്കൾ: അഷ്‌റഫ്‌ ( സിപിഐഎം കാച്ചടി ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ കാച്ചടി യൂണിറ്റ് സെക്രട്ടറി), ആഷിഫ് (ഒമാൻ )സക്കീന,ഹബീബ ഹഫ്‌സത്,മരുമക്കൾ അബ്ദുല്ലകുട്ടി (കുറ്റളൂർ )സിറാജ് (പറപ്പൂർ )ഇസ്ഹാഖ് (വലിയോറ )സുമയ്യ, ഷെറീന. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കരുമ്പിൽ ജുമാമസ്ജിദ്....
Other

കാരുണ്യ സ്നേഹ സാന്ത്വനം കൂട്ടായ്മയുടെ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും

കോഴിക്കോട്: കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു .കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു .സാമൂഹ്യ സേവനം എല്ലാവരുടെയും കർത്തവ്യമാണെന് ഓരോരുത്തരും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.അശരണരെ ചേർത്ത് പിടിക്കാനും അവർക്ക് സാന്ത്വനമേകാനും ശ്രമിക്കുമ്പോൾ മാത്രമെ നമ്മൾ മാനുഷിക മൂല്യങ്ങളുള്ളവരാകൂ എന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.ചാരിറ്റി കൂട്ടായ്മ പ്രസിഡൻറ് കബീർ വെളിമുക്ക് അധ്യക്ഷതവഹിച്ചു. ലോക കേരളസഭ അംഗം കബീർ സലാല കെഎംസിടി നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ കെ മൊയ്തു, മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡണ്ട് സി ഇ ചാക്കുണ്ണി, കേരള ഹെൽത്ത് സർവീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ പി പി പ്രമോദ് കുമാർ, സിനിമ പ്രൊഡക്ഷൻ കൺട്രോൾ റഹ്മാൻ പോക്കർ,ലൈല തൃശ്ശൂർ, സാമൂഹ്യപ്രവർത്തകനായ സലാം മച്ചിങ്ങൽ, ഷാഫി കോഴിക്കോട് ഫൈസൽ ചേളാരി മൻസൂർ ...
Malappuram

18 കാരിയുടെ മരണം ; നിപ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ

മലപ്പുറം : ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെയും, എപിഡമോളജിസ്റ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം സര്‍വ യലന്‍സ് നടത്തി. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ ക്വാറന്റൈന്‍ പാലിക്കേണ്ടതും കുടുംബാംഗങ്ങള്‍, പൊതുജനങ്ങള്‍, എന്നിവരുമായി ഇടപഴകുന്നത് ഒഴിവാക്കേണ്ടതുമാണ്. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സമയത്ത് ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ജ...
Malappuram

വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് അമ്മിക്കല്ലുകൊണ്ട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണം മോഷ്ടിച്ചു ; 17-കാരന്‍ പിടിയില്‍

കിഴിശ്ശേരി: വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് അമ്മിക്കല്ലുകൊണ്ട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 17-കാരന്‍ പോലീസിന്റെ പിടിയില്‍. കിഴിശ്ശേരി വാളശ്ശേരി ചോലയില്‍ മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിഴിശ്ശേരി സ്വദേശിയായ 17 കാരന്‍ തന്നെ ആണ് പോലീസ് പിടികൂടിയത്. രണ്ടര പവന്‍ സ്വര്‍ണാഭരണമാണ് 17 കാരന്‍ മോഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രാത്രി ഏഴിന് വീടു പൂട്ടി പുറത്തുപോയ മുഹമ്മദ് ബഷീറും കുടുംബവും രാത്രി 11-ന് തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണം പോയത് അറിഞ്ഞത്. തുടര്‍ന്ന് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കിഴിശ്ശേരി അങ്ങാടിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംശയമുളവാക്കിയ ഒരു വാഹനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചാണ് പതിനേഴുകാരനിലെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ രണ്ടര...
Malappuram

മലപ്പുറത്ത് ലാസ്റ്റ് ബെല്ലില്‍ പിടിച്ചെടുത്തത് കുട്ടികള്‍ ഓടിച്ച 200 വാഹനങ്ങള്‍ ; രക്ഷിതാക്കള്‍ക്കെതിരെ കേസ്

മലപ്പുറം : സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ഓപ്പറേഷന്‍ ലാസ്റ്റ് ബെല്‍' ശക്തമാക്കി. കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ പിടിച്ചെടുത്തു. ആകെ 50 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 36 കേസ് രക്ഷിതാക്കള്‍ക്കെതിരെയാണ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്, സ്‌കൂള്‍ പരിസത്തെ തല്ലൂകൂടല്‍ എന്നിവ തടയുന്നതിനായാണ് ലാസ്റ്റ് ബെല്‍ നടപ്പിലാക്കിയിട്ടുള്ളത്. സ്‌കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം നിയമലംഘനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ് എന്നിവ തടയുന്നതിനാണ് ഈ പ്രത്യേക പരിശോധന. സ്‌കൂള്‍ വിട്ടതിന് ശേഷം വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ്...
Malappuram

വനമഹോത്സവം ആചരിച്ചു

മലപ്പുറം : കേരള വനം വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യവല്‍ക്കരണ വിഭാഗം മലബാര്‍ സ്‌പെഷ്യല്‍ പോലീസുമായി ചേര്‍ന്ന് മേല്‍മുറി എം.എസ്.പി ഫയറിങ് റേഞ്ചില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. എം.എസ്.പി ഫയറിങ് റേഞ്ച് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി 400 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. പോലീസ് ട്രെയിനികളുടെ പരിശീലനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ 'സ്‌കൂള്‍ നഴ്‌സറി യോജന' പ്രകാരം മൊറയൂര്‍ വി.എച്ച്.എം.എച്ച് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉത്പാദിപ്പിച്ച തൈകളാണ് നട്ടുപിടിപ്പിച്ചത്. മലപ്പുറം സോഷ്യല്‍ ഫോറസ്റ്റ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിഷ്ണുരാജ് വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.പി. ദിവാകരനുണ്ണി പദ്ധതി വിശദീകരണം നടത്തി. ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് മര്‍സൂക്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എന്‍....
Local news

തിരൂരങ്ങാടി നഗരസഭയില്‍ ഡിജിറ്റല്‍ ഭൂമി സര്‍വെ പൂര്‍ത്തിയായി ; 1773 ഹെക്ടറില്‍ സര്‍വെ നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ പൂര്‍ത്തിയായി. 1773 ഹെക്ടറില്‍ സര്‍വെ നടത്തിയിട്ടുണ്ട്. 25000 കൈവവശക്കാരിലായിട്ടാണ് ഇത്രയും ഭൂമിയുള്ളത്. ഇതു വരെ റീ സര്‍വെ നടന്നിട്ടില്ലായിരുന്നു. നഗരസഭ ഭരണസമിതി പ്രത്യേക താല്‍പ്പര്യമെടുത്താണ് നഗരസഭയില്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ വേഗത്തിലാക്കിയത്. സര്‍വെ ഓഫീസായി ചന്തപ്പടിയിലെ നഗരസഭ കെട്ടിടം വിട്ടു നല്‍കിയത് എളുപ്പമാക്കി. സര്‍വെ സംബന്ധിച്ച് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഹെഡ് സര്‍വെയര്‍ പിഎസ് ഷൈബി അവലോകനം നടത്തി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍വെ തുടങ്ങിയത്. ഡിജിറ്റലൈസ് ചെയ്തതോടെ ഭുഉടമകള്‍ക്ക് അവരുടെ ഭൂമി വിവരങ്ങള്‍ എത്രയെന്നും മറ്റും സൈറ്റില്‍ നിന്നും വൈകാതെ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. സ്വകാര്യ ഭൂമികള്‍, റോഡുകള്‍, വയലുകള്‍, പുറമ്പോക്കുകള്‍ പൊതുസ്ഥലങ്ങള്‍, തുടങ്ങിയവയെല്ലാം പ...
Malappuram

മലപ്പുറത്ത് വീണ്ടും നിപ ? മരിച്ച 18 കാരിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം : ജില്ലയില്‍ വീണ്ട നിപയെന്ന് സംശയം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് 18 കാരിക്കാണ് നിപയെന്ന് സംശയിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ നിപ കണ്ടെത്തിയെങ്കിലും സ്ഥിരീകരിക്കുന്നതിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 28നാണ് പെണ്‍കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്. ഈ മാസം ഒന്നാം തീയതിയാണ് പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നിപ സംശയത്തെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു. അതേസമയം, നിപ ലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയുടെ നില ഗുരുതരാവസ്ഥയില്‍ തു...
Other

വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം നേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസികളാൽ  മഖാമും പരിസരവും നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 187-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനും  സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അതുല്യനായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 187 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലർച്ചെ മുതലേ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക...
Malappuram

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി: സമത സമ്മാന വിതരണം നടത്തി

തിരൂരങ്ങാടി : കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന ശൃംഖലയായ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയും സമത കുടുംബശ്രീ യൂണിറ്റും ചേർന്ന് നടപ്പിലാക്കിയ സമ്മാനപദ്ധതിയിലെ സമ്മാനങ്ങൾ ഹോംഷോപ്പ് ഉടമകൾക്ക് വിതരണം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, തിരൂരങ്ങാടി മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഹോംഷോപ്പ് ഉടമകൾക്കാണ്  മിക്സർ ഗ്രൈൻഡർ, ഗൃഹോപകരണങ്ങൾ, ചുരിദാർ, ഡബിൾ മുണ്ടുകൾ, ബ്ലാങ്കറ്റുകൾ തുടങ്ങി നിരവധിയായ സമ്മാനങ്ങങ്ങൾ വിതരണം ചെയ്തത്. തിരൂരങ്ങാടി ബ്ലോക്ക്‌ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺമാരായ സുഹറാബി പരപ്പനങ്ങാടി, ബിന്ദു വള്ളിക്കുന്ന്, റംല തിരൂരങ്ങാടി, ഷൈനി നന്നമ്പ്ര, ഷെരീഫ മൂന്നിയൂർ, ജീജാഭായ് പെരുവള്ളൂർ തുടങ്ങിയവർ സമ്മാനങ്ങളുടെ വിതരണം നടത്തി. ഹോംഷോപ്പ് ഉടമകളായ ഷാഹിന പരപ്പനങ്ങാടി, ലിൻസി പരപ്പനങ്ങാടി, സോണിയ പരപ്പനങ്ങാടി, പുഷ്പലത വള...
Malappuram

പുതുമുഖങ്ങള്‍ വരട്ടെ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ കര്‍ശനമാക്കാന്‍ മുസ്ലിം ലീഗ് ; ഈ പ്രമുഖര്‍ മാറി നില്‍ക്കേണ്ടി വരും

മലപ്പുറം : ടേം വ്യവസ്ഥ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മുസ്ലിം ലീഗ്. മൂന്ന് തവണ എംഎല്‍എയായവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാനാണ് നീക്കം. തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചു വിജയിച്ചവരും മൂന്നുതവണ എംഎല്‍എ ആയവരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വഴിമാറട്ടെ എന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അതേസമയം രണ്ട് പേര്‍ക്ക് മാത്രമായിരിക്കും ഇളവ് നല്‍കുക. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ എന്നിവര്‍ക്കായിരിക്കും ഇളവ്. ടേം വ്യവസ്ഥ വന്നാല്‍ പ്രമുഖര്‍ മാറി നില്‍ക്കേണ്ടി വരും. ടേം വ്യവസ്ഥ മുസ്ലിം ലീഗ് നടപ്പാക്കിയാല്‍ മാറി നില്‍ക്കേണ്ടിവരുന്നവരില്‍ പ്രമുഖരുടെ നീണ്ടനിരയുണ്ട്. തീരുമാനം നടപ്പായാല്‍ എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന് (കാസര്‍ഗോഡ്), പി കെ ബഷീര്‍ (ഏറനാട്), പി ഉബൈദുള്ള (മലപ്പുറം), മഞ്ഞളാംകുഴി അലി (മങ്കട), ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്) എന്നിവര...
Malappuram

വീട്ടിനുള്ളില്‍ വൃദ്ധ തീപ്പൊളലേറ്റു മരിച്ച നിലയില്‍ ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

മലപ്പുറം : മഞ്ചേരിയില്‍ വീട്ടിനുള്ളില്‍ വൃദ്ധയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുറക്കല്‍ വട്ടപ്പാറ സ്വദേശി വള്ളിയാണ് (74) മരിച്ചത്. ഭര്‍ത്താവ് അപ്പുണ്ണിയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പുണ്ണി ഏറെ നാളായി കിടപ്പു രോഗിയാണ്. ഇരുവരും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്....
Kerala, Malappuram

ചെന്നൈയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ മലപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം : ചെന്നൈയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ മലപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പില്‍ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അഷ്മില്‍ (19) ആണ് മരിച്ചത്. കാഞ്ചിപുരം കുന്നവാക്കത്തെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. അഷ്മില്‍ ഉള്‍പ്പെടെ 10 പേരടങ്ങുന്ന സംഘം ചെന്നൈ റാണ മദ്രാസ് ഓയില്‍ & ഗ്യാസ് കമ്പനിയില്‍ ഇന്റേണ്‍ഷിപ് ചെയ്യാനെത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5ന് ആണ് 10 പേരടങ്ങുന്ന സംഘം ക്വാറിയിലെത്തിയത്. ഏഴുപേരാണു ക്വാറിയിലിറങ്ങിയത്. മറ്റുള്ളവര്‍ തിരിച്ചുകയറിയ ശേഷമാണ് അഷ്മിലിനെ കാണാനില്ലെന്നു മനസ്സിലായത്. തിരച്ചില്‍ കാര്യക്ഷമമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് സ്‌കൂബ ഡൈവിങ് സംഘം തിരച്ചില്‍ ആരംഭിച്ചത്. വൈകിട്ട് നാല...
Kerala, Malappuram

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഉല്ലാസയാത്ര ; ചാര്‍ട്ട് പ്രസിദ്ധീകരിച്ചു

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ജൂലൈ മാസത്തെ ഉല്ലാസയാത്രകളുടെ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ അഞ്ചിന് രാവിലെ നാലിന് മൂന്നാര്‍-ചതുരംഗപ്പാറ, മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് (1,680 രൂപ), ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം (830 രൂപ), ജൂലൈ അഞ്ചിന് രാത്രി എട്ടിന് ഇല്ലിക്കല്‍ കല്ല് - വാഗമണ്‍, ഇലവീഴാപൂഞ്ചിറ (1310 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് വയനാട്-പൂക്കോട് തടാകം, ഹണി മ്യൂസിയം, ബാണാസുര ഡാം (750 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍-ഷോളയാര്‍ ഡാം(920 രൂപ), ജൂലൈ 12ന് രാവിലെ നാലിന് മൂന്നാര്‍ മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ്(1680 രൂപ), ജൂലൈ 12ന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം(830 രൂപ), ജൂലൈ 12ന് രാത്രി ഒന്‍പതിന് ഗവി-അടവി, പരുംതുമ്പാറ(3000 രൂപ), ജൂലൈ 13ന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍(920 രൂപ), ജൂലൈ 13ന് രാവില...
Obituary

വിദേശത്തേക്ക് പോകാൻ ഒരുങ്ങിയ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു

വേങ്ങര : ഈ മാസം ബഹ്‌റൈനിൽ പോകാൻ ഒരുങ്ങിയ യുവാവ് മരിച്ചു. കുറ്റൂർ പാക്കട പുറായ സ്വദേശി കാമ്പ്രൻ ഖലീൽ റഹ്മാന്റെ മകൻ മുഹമ്മദ് ശിബിലി (26) ആണ് മരിച്ചത്. വീട്ടിൽ വെച്ച് അപസ്മാരം പോലെ ഉണ്ടായതിനെ തുടര്ന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് കബറടക്കി. ബെംഗളൂരു ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു. അവിടത്തെ ജോലി മതിയാക്കി ഈ മാസം ബഹ്‌റൈനിൽ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. അതിനിടെയാണ് മരണം. മാതാവ്, മുനീറ. സഹോദരങ്ങൾ: ഷഹനാസ്, റഫാ, റന...
Other

മമ്പുറം നേർച്ചയ്ക്ക് ഇന്ന് സമാപനം; ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം

ഉച്ചയ്ക്ക് ഒന്നരക്ക് ജിഫ്രി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും തിരൂരങ്ങാടി : മമ്പുറം നേർച്ച ഇന്ന് സമാപിക്കും. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എ.പി സുധീഷ് എന്നിവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ അന്നദാനത്തിനായി തയ്യാറാക്കും.ഉച്ചക്ക് ഒന്നരക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്‌ലിസോടെ ഒരാഴ്ച കാലത്തെ 187-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. തിരൂരങ്ങാടി ടുഡേ വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക ...
Job

യു.എ.ഇയില്‍ ഐ.ടി.വി. ഡ്രൈവര്‍മാരുടെ 100 ഒഴിവ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് യു.എ.ഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ഐ.ടി.വി. ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നു. 100 ഒഴിവുകളാണുള്ളത്. 25 നും 41 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജി.സി.സി/യു.എ.ഇ ഹെവി ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സ് നിര്‍ബന്ധം. എസ്.എസ്.എല്‍.സി പാസായിരിക്കണം. ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും മനസിലാക്കാനുമുള്ള അറിവ് അഭികാമ്യം. അമിതവണ്ണം, കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. മാസം 2250 എ.ഇ.ഡി ശമ്പളമായി ലഭിക്കും. വിസ, താമസ സൗകര്യം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഹെവി ഡ്രൈവിംഗ് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ പരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ [email protected] എന്ന ഇമെയിലിലേക്ക് ജൂലൈ 3 നകം...
Malappuram

പുറത്ത് നോക്കിയാല്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കട ; ഉള്ളില്‍ വന്‍ ലഹരി വില്‍പ്പന ; നാല് പേര്‍ പിടിയില്‍

മഞ്ചേരി : വുഡ് ഫര്‍ണിച്ചര്‍ നിര്‍മാണ കടയുടെ മറവില്‍ വന്‍ ലഹരി വില്‍പ്പന നടത്തിയ നാല് പേര്‍ പിടിയില്‍. പയ്യനാട് ചോലക്കല്‍ സ്വദേശി സൈഫുദ്ധീന്‍, ഇളംകുര്‍ മഞ്ഞപറ്റ സ്വദേശി ഫസലുറഹ്‌മാന്‍, പാലക്കുളം സ്വദേശി അനസ്, പയ്യനാട് പിലാക്കല്‍ സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്. പയ്യനാട് മണ്ണാറം വുഡ് ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയുടെ ഓഫീസില്‍ നിന്നാണ് ഏകദേശം അര ലക്ഷം രൂപ വിലവരുന്ന 9.46 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇന്ന് രാവിലെയാണ് എക്‌സൈസ് സംഘത്തിന്റെ പരിശോധന. കഴിഞ്ഞ കുറച്ചു കാലമായി ഫര്‍ണിച്ചര്‍ കടയുടെ മറവില്‍ ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സൂചന. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്....
error: Content is protected !!