Thursday, July 30

Tag: Malappuram

ഭാരത് സേവാസമാജ് അവാർഡ് ഡോ. ഹുസൈൻ രണ്ടത്താണിക്ക്
Malappuram

ഭാരത് സേവാസമാജ് അവാർഡ് ഡോ. ഹുസൈൻ രണ്ടത്താണിക്ക്

കൊണ്ടോട്ടി : ഭാരത് സേവാസമാജ് ദേശീയ അവാർഡ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ചെയർമാനായ ഡോ. ഹുസൈൻ രണ്ടത്താണിക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ രംഗത്തും ചരിത്രപഠന രംഗത്തും നൽകിയ സംഭാവന കണക്കിലെടുത്താണിത് . തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സമാജ് ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ ആണ് അവാർഡ് സമ്മാനിച്ചത് ....
Malappuram

അനധികൃത ക്വാറികൾക്കെതിരെ നടപടിയുമായി റവന്യൂ വകുപ്പ്

മഞ്ചേരി : ഏറനാട് , പെരിന്തൽമണ്ണ താലൂക്കുകളുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ് . പെരിന്തൽമണ്ണ സബ് കലക്ട്ടരുടെ നിർദ്ദേശത്തെ തുടർന്ന് പരിശോധന നടത്തി . ആനക്കയം വില്ലേജിൽ പ്രവർത്തിച്ച അനധികൃത ക്വാറിക്കെതിരെ കേസെടുത്തു . കട്ടിങ് യന്ത്രം , ജെ സി ബി , ലോറി എന്നിവക്ക് പിഴ ഈടാക്കി . മേൽമുറി വില്ലേജിൽ നടത്തിയ പരിശോധനയിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു . ഈ ക്വാറി ഉടമകൾക്ക് ലക്ഷങ്ങൾ പിഴ ചുമത്താൻ തീരുമാനിച്ചു . പിഴ അടക്കാത്ത ക്വാറി ഉടമകളുടെ സ്വത്തുക്കൾ റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി ചെയ്യും . ജപ്തി നടപടിക്ക് ശേഷവും ലേലം നടന്നില്ലെങ്കിൽ ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് ബോട്ടിങ് ലാൻഡുകളാക്കി മാറ്റുമെന്നും ഏറനാട് തഹസിൽദാർ എം . മുകുന്ദൻ പറഞ്ഞു ....
Accident

പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് മധ്യവയസ്‌കൻ മരിച്ചു

തിരൂരങ്ങാടി : വി കെ പടി അരീത്തോട് നിർത്തിയിട്ട പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് മധ്യവയസ്‌കൻ മരിച്ചു. ഇരിമ്പിളിയം വലിയകുന്ന് അംബാൾ കല്ലിങ്ങൽ മുഹമ്മദിന്റെ മകൻ ഹംസ (63) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാത്രി 7 ന് മരിച്ചു. ചേളാരി യിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. കബറടക്കം നാളെ കൊട്ടപ്പുറം ജുമാ മസ്ജിദിൽ.ഭാര്യ, ആയിഷ.മക്കൾ: മൻസൂർ (സൗദി), നിസാമുദ്ദീൻ (യു എ ഇ), സുഹറ, സഫ്ന...
Malappuram

തീരദേശ റോഡ് വികസന ഫണ്ടിൽ വെട്ടിപ്പ് : കരാറുകാരന് ബില്ല് അനുവദിക്കരുതെന്ന നിർദ്ദേശം അവഗണിച്ചു

പൊന്നാനി : തീരദേശ റോഡ് വികസന ഫണ്ടിൽ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ ഹാർബർ ചീഫ് എൻജിനീയർക്കും കുരുക്ക് മുറുകുന്നു .ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചീഫ് എൻജിനീയർക്ക് ലഭിച്ച പരാതി അവഗണിച്ചാണ് കരാറുകാരന് ചെയ്യാത്ത പണിക്കുള്ള ബില്ല് അനുവദിച്ചിരിക്കുന്നത് . റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കരാറുകാരന് ബില്ല് അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 26 ന് ചീഫ് എൻജിനീയർക്ക് പരാതി സമർപ്പിക്കപ്പെട്ടിരുന്നു . ഈ പരാതി പൂർണമായി അവഗണിച്ചുകൊണ്ടാണ് ക്രമക്കേടിന് ചീഫ് എഞ്ചിനീയർ തലത്തിലും ഒത്താശ നടന്നതെന്നാണ് ആരോപണം . പൊന്നാനി ഹാർബർ ഡിവിഷൻ ഓഫീസിൽ മുഖേന നടപ്പാക്കിയ പാലക്കാട് ജില്ലയിലെ പാലത്തറ - കൊടുമുണ്ട റോഡിലാണ് ക്രമക്കേട് നടന്നിരിക്കുന്നത് . ചെയ്യാത്ത പണികൾ ചെയ്തുവെന്ന് കാണിച്ചാണ് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് വെട്ടിപ്പ് നടത്തിയത് . ഇക്കാര്യം ധനകാര്യ വകുപ്പ് ചീഫ് ടെക്‌നിക്കൽ ക്സാമിനർ (സി...
Other

കെഎസ്ആർടിസി ബജറ്റ് ടൂറിസം : നിലമ്പൂർ യാത്ര ജനപ്രിയമാകുന്നു

നിലമ്പൂർ : കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൽ നിലമ്പൂർ യാത്ര ജനപ്രിയമാകുന്നു .3 മാസത്തിനിടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിലമ്പൂരിലെത്തിയത് 2,500 വിനോദ സഞ്ചാരികൾ . ഈ വർഷം ഫെബ്രുവരി 16 ന് കണ്ണൂരിൽ നിന്നാണ് ബജറ്റ് ടൂറിസത്തിൽ നിലമ്പൂരിലേക്ക് ആദ്യമായി സഞ്ചാരികളെ കൊണ്ടുവന്നത് . കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിലമ്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, നോർത്ത് ഡിഎഫ്ഒ പി കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരെയും മധുരം നൽകി വരവേറ്റു . ലോകത്ത് ഏറ്റവും പഴക്കമേറിയ തേക്ക് തോട്ടത്തിന്റെ ഭാഗമായ കനോലി പ്ലോട്ട് , ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പായ ചന്തക്കുന്ന് ഡിഎഫ്ഒ ബംഗ്ലാവ് , ആകാശ നടപ്പാത , തേക്ക് മ്യൂസിയം , ആഢ്യൻപാറ വെള്ളച്ചാട്ടം , വൈദ്യുതി നിലയം , മിനി ഊട്ടി എന്നറിയപ്പെടുന്ന ഊരകം എന്നിവിടങ്ങൾ സന്ദർശിച്ചാണ് സംഘം മടങ്ങിയത് .നിലമ്പൂരിന്റെ ആതിഥ്യ മര്യാദയും , കൺകുളിർക്കുന്ന രമണീയ കാഴ്ചകളും സമൂഹമാധ്യമങ്ങളിൽ ഉൾ...
Kerala, Malappuram

അബൂദാബിയില്‍ നിന്നും വന്നത് ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവ് ; കരിപ്പൂരില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍, യാത്രക്കാരന്‍ ഓടിരക്ഷപ്പെട്ടു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് സംഭവം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച കഞ്ചാവാണ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. കഞ്ചാവ് കൈപ്പറ്റാന്‍ എത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. യാത്രക്കാരന്‍ ഒളിവിലാണ്. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍.ബാബു (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അബുദാബിയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. 14 കവറുകളിലായാണ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരു...
Kerala

12 വര്‍ഷത്തെ മദ്രസ പഠനം ; ഒരു ദിവസം പോലും ലീവാക്കാതെ മാതൃകയായി ഫാത്തിമ അഫ്രീന

കോഴിക്കോട് : പന്ത്രണ്ട് വര്‍ഷത്തെ മദ്‌റസ പഠനത്തിനിടയില്‍ ഒരു ദിവസം പോലും ലീവാക്കാതെ നൂറ് ശതമാനം ഹാജരായ വിദ്യാര്‍ത്ഥിനി മറ്റു വിദ്യാര്‍ഥികള്‍ക്കെല്ലാം മാതൃകയാവുന്നു. തന്റെ പിതാവ് കെ.എച്ച് മുഹമ്മദ് ഫൈസി മരണപ്പെട്ട ദിവസം പോലും മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മദ്‌റസയില്‍ ഹാജരായിരുന്നു ഈ വിദ്യാര്‍ത്ഥിനി. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ പര്‍ളഡ്ക്ക ഹയാത്തുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥിനി ഫാത്തിമ അഫ്രീനയാണ് ഒന്ന് മുതല്‍ പ്ലസ്ടു വരെ മദ്‌റസ പഠനം പൂര്‍ത്തിയാക്കി ഈ വര്‍ഷം സമസ്ത പൊതു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രത്യേകം ഉപഹാരം നല്‍കി ആദരിച്ചു. കോഴിക്കോട് ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളില്‍ നിന്നും ഫാത്തിമ അഫ്രീനക്കുള്ള ഉപഹാരം സഹോദരന്...
Malappuram

ഹജ്ജ് 2025 : വനിതാ തീര്‍ത്ഥാടക സംഘങ്ങള്‍ യാത്രയായി

കരിപ്പൂര്‍ : ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി വനിതാ തീര്‍ത്ഥാടകര്‍ മാത്രമുള്ള നാല് വിമാനങ്ങള്‍ സംസ്ഥാനത്ത് നിന്നും ഇത് വരെ സര്‍വ്വീസ് നടത്തി. കോഴിക്കോട് നിന്നും മൂന്ന് വിമാനങ്ങളിലായി 515, കണ്ണൂരില്‍ നിന്നും രണ്ട് വിമാനങ്ങളിലായി 342 പേരുമാണ് യാത്രയായത്. കോഴിക്കോട് നിന്നും തിങ്കളാഴ്ച രാവിലെ 8.5 നും വൈകുന്നേരം 4.30 ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 നുമാണ് വനിതാ തീര്‍ത്ഥാടകരുമായി വിമാനങ്ങള്‍ പുറപ്പെട്ടത്. കണ്ണൂരില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ 3.55 നും വൈകുന്നേരം 7.25 നും പുറപ്പെട്ട വിമാനങ്ങളില്‍ 171 പേര്‍ വീതമാണ് യാത്രയായത്. വനിതാ തീര്‍ത്ഥാടകരോടൊപ്പം സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ സേവനം ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥരാണ് സേവനത്തിനായി പുറപ്പെട്ടത്. ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍ പെട്ട തീര്‍ത്ഥാടകര്‍ക്കായി കോഴിക്കോട് നിന്നും അഞ്ച് , കൊച്ചിയില്‍ നിന്നും മൂന്ന്, കണ്ണൂരില്‍ ന...
Malappuram

നിപ: 40 പേര്‍ കൂടി സമ്പര്‍ക്കപ്പട്ടികയില്‍, ആകെ 152 പേര്‍, 881 വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

മലപ്പുറം : ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 62 പേര്‍ ഹൈ റിസ്‌കിലും 90 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 108, പാലക്കാട് 36, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേര്‍ ചികിത്സയിലുണ്ട്. രണ്ടു പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 13 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്...
Malappuram

റോഡ് നിര്‍മ്മാണത്തിന് പാറ പൊട്ടിച്ചു ; നിര്‍ധനയായ വയോധികക്ക് നാട്ടുകാര്‍ നിര്‍മിച്ചുകൊടുത്ത വീടിനു വിള്ളല്‍

മലപ്പുറം : ദേശീയ പാത നിര്‍മ്മാണത്തിനായി പാറപൊട്ടിച്ചതോടെ വയോധികയുടെ വീടിന് വിള്ളല്‍ വീണു. കുറ്റിപ്പുറത്ത് ബംഗ്ലാകുന്നു സ്വദേശിനി ആമിനയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത് .നിര്‍ധനയായ ആമിനക്ക് നാട്ടുകാര്‍ നിര്മിച്ചുനല്‍കിയ വീടാണ് തകര്‍ന്നത് .സംഭവത്തില്‍ നഷ്ടപരിഹാരത്തുക ആവിശ്യപ്പെട്ട് ആമിന മലപ്പുറം കലക്ടര്‍ക്ക് കുടുംബം പരാതി നല്‍കി. വീടിന് സമീപത്തിലൂടെയാണ് ദേശീയപാത 66 ആറുവരിപ്പാത കടന്നുപോകുന്നത് . ദേശീയപാതയുടെ പ്രധാന റോഡിനും സര്‍വീസ് റോഡിനുമായി പാറ പൊട്ടിച്ചതോടെയാണ് ആമിനയുടെ വീടിന് വിള്ളല്‍ വന്നത്....
Malappuram

ഗവേഷകർ അങ്ങ് ഐ.എസ്.ആർഒ യിൽ മാത്രമല്ല, കോട്ടക്കുന്നിലുമുണ്ട്

ഭാവിയിൽ ഐ.എസ്.ആർ.ഒ 'ഭരിക്കുന്ന' ഗവേഷകരെ കാണണമെങ്കിൽ വേറെയെവിടേയും പോവേണ്ട, കോട്ടക്കുന്നിൽ വന്നാൽ മതി. 'എന്റെ കേരളം' പ്രദർശന വിപണന മേളയിലെ സ്റ്റാളിലാണ് കുഞ്ഞു ഗവേഷകരുടെ പരീക്ഷണങ്ങൾ. വടക്കുമ്പ്രം ജി.എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന എ.കെ നാസിഹ, സി.കെ മുഹമ്മദ് ഹനാൻ, എം. ഷിജിയ ഫർഹ എന്നീ കുട്ടികളാണ് പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ എങ്ങനെ ചെയ്യാം എന്ന് കാണിക്കുന്നത്. വിദ്യാർഥികൾ തന്നെ ഉണ്ടാക്കിയ 69 പരീക്ഷണങ്ങളടങ്ങിയ പുസ്തക പ്രദർശനത്തോടൊപ്പം മികച്ച അവതരണമാണ് കുഞ്ഞു ഗവേഷകരിൽ സന്ദർശകരെ ആകർഷിക്കുന്നത്. കുഞ്ഞു ശസ്ത്രജ്ഞരെ വളർത്തിയെടുക്കാൻ 'ലിറ്റിൽ സയന്റിസ്റ്റ്' എന്ന സ്‌കൂളിന്റെ തനത് പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇവർ എന്റെ കേരളം പ്രദർശന വിപണന മേളയിൽ എത്തിയത്. സെൻസർ ഉപയോഗിച്ച് മഴ പെയ്യുമ്പോൾ തുണികൾ നനയാതെയും വെയിൽ അടിക്കുമ്പോൾ തുണികൾ ഉണക്കാനും സാധിക്കുന്ന കണ്ടുപിടിത്തവും സ്റ്റ...
Malappuram

തീപിടിച്ചാല്‍ കെടുത്താന്‍ അഗ്രോ ബോട്ട് മെഷീന്‍ ; ഒപ്പം കൃഷിയിടത്തിലും ഉപകാരി ; വള്ളിക്കുന്നിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കണ്ടുപിടുത്തം

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ ശനിയാഴ്ച പ്രദര്‍ശനത്തിന് എത്തിയത് ഒരു അഗ്രോ ബോട്ടാണ്. തീപിടുത്തം ഉണ്ടായാല്‍ എത്രയും പെട്ടെന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ അവലംബിച്ചുകൊണ്ട് ഈ മെഷീനിന് തീ അണക്കാന്‍ സാധിക്കും എന്നാണ് ഈ മെഷീന്‍ വികസിപ്പിച്ചെടുത്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാമില്‍ പറയുന്നത്. വള്ളിക്കുന്ന് സി.ബി.എച്ച്.എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാമില്‍. പ്ലേസ്റ്റോറില്‍ ഉള്ള 'ആര്‍ഡിനോ ' ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് ആദ്യം തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കണം. ഈ ആപ്ലിക്കേഷന്‍ ബ്ലൂടൂത്ത് വഴി മെഷിനുമായി കണക്ട് ചെയ്താണ് പ്രവര്‍ത്തിപ്പിക്കേണ്ടത്. 360 ഡിഗ്രിയില്‍ തിരിഞ്ഞ് ഇത് വെള്ളം ചീറ്റി തീയണക്കുന്ന പ്രവര്‍ത്തന രീതിയാണിതിന്. തീപിടുത്ത സമയത്ത് തീയ്യണക്കാന്‍ ഉപയോഗിക്കാം എന്നതിനൊപ്പം തന്നെ കൃഷി...
Malappuram

ഒന്നിച്ച് ജനിച്ച് പഠിച്ച് എസ്.എസ്.എല്‍.സിക്ക് ഫുള്‍ എ പ്ലസ് നേടി സഹോദങ്ങളായ മൂവര്‍ സംഘം

കല്‍പകഞ്ചേരി : ഒന്നിച്ച് ജനിച്ച് എന്‍.കെ.ജി മുതല്‍ ഒന്നിച്ച് പഠിച്ച് എസ്. എസ്.എല്‍.സി വരെ പൊതുവിദ്യാലയത്തില്‍ ഒന്നിച്ച് പഠിച്ച് പരീക്ഷ എഴുതിയ മൂവര്‍ സഹോദരങ്ങള്‍ക്ക് ഫലം വന്നപ്പോള്‍ ഫുള്‍ എപ്ലസ്. കല്‍പകഞ്ചേരി ഗവ:ഹൈസ്‌കുളിലെ അഭിമാനമായി മാറിയിരിക്കുകയാണ് മൈസയും മോസയും മനാലും. മൂന്നു മക്കള്‍ക്കും ഫുള്‍ എ പ്ലസ്‌കിട്ടിയ സന്തോഷത്തിലാണ് കല്പകഞ്ചേരി സ്വദേശികളായ വലിയാക്കത്തോടികയില്‍ സയ്യിദ് ഹസ്സന്‍ തങ്ങളും സല്‍മയും. കല്‍പ്പകഞ്ചേരി ജിവിഎച്ച്എസ്എസ് വിദ്യാര്‍ഥിനികളും സമപ്രായക്കാരുമായ മനാല്‍ ആയിഷ, മോസ മറിയം, മൈസ ഫാത്തിമ എന്നിവരാണ് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി സ്‌കൂളിനും നാടിനും അഭിമാനമായത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് പുറമേ മൂന്ന് പേരും യുഎസ്എസ് സ്‌കോളര്‍ഷിപ്പുകളും കരസ്ഥമാക്കിയിരുന്നു. കലാകായിക മത്സരങ്ങളിലും ശാസ്ത്രമേളകളിലും നിരവധി പുരസ്‌കാരങ്ങള്‍ മൂവര്‍ സംഘം നേടിയിട്ടുണ്ട്....
Accident

കളിച്ചു കൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരൻ മരിച്ചു

അരീക്കോട് : കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു.കീഴുപറമ്ബ് വാലില്ലാപ്പുഴ കുറ്റൂളിയിലെ മാട്ടുമ്മല്‍ ശിഹാബിന്റെ മകൻ മുഹമ്മദ് ശസിൻ ആണു മരിച്ചത്. വാക്കാലൂർ ചെന്നിയാർ കുന്നിലുള്ള മാതാവ് ശഹാനയുടെ ജ്യേഷ്ഠത്തിയുടെ ഇരുമ്പടശ്ശേരി വീടിന്റെ മുറ്റത്ത് മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ, അയല്‍വീട്ടില്‍ നിർത്തിയിട്ട കാർ ഉരുണ്ട് കുട്ടിയുടെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. ഉടനെ അരീക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സംഭവം അറിഞ്ഞ് ഖത്തറിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.സഹോദരങ്ങള്‍: ശാദിൻ, ശാസിയ. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്കു ശേഷം ശനിയാഴ്ച കുനിയില്‍ ഇരിപ്പാംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സ്താനില്‍ കബറടക്കും....
Accident

എടരിക്കോട് വീണ്ടും ലോറി അപകടം; ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

എടരിക്കോട് : പാലച്ചിറമാട് ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു അപകടം. ലോറിയിൽ കുടുങ്ങി കിടന്ന ആളെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ലോറിയിൽ ഒരാൾ ഏറെ നേരം കുടുങ്ങി കിടന്നു. ഏറെ സമയത്തിന് ശേഷം പുറത്തെടുത്ത ഇയാളെയും കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Malappuram

നിപ: 58 പേര്‍ സമ്പര്‍ക്കപ്പട്ടികയിൽ, വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍

മലപ്പുറം : ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേരെ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഐസൊലേഷനില്‍ കഴിയുന്നവരില്‍ 12 പേര്‍ അടുത്ത കുടുംബാംഗങ്ങളാണ്. എറണാകുളം ജില്ലയിലും പാലക്കാട് ജില്ലയിലും (തിരുവേഗപുറ) സമ്പര്‍ക്കപ്പട്ടികയിലുള്ള ഹൈ റിസ്‌ക് സമ്പര്‍ക്കത്തിലുള്ളവര്‍ അവിടെ ഐസൊലേഷനില്‍ കഴിയണം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫീവര്‍ സര്‍വൈലന്‍സ് നാളെ മുതല്‍...
Malappuram

ഹജ്ജ് തീർത്ഥാടനം : ആദ്യ സംഘത്തിനു ക്യാമ്പിൽ സ്വീകരണം നൽകി

കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടുന്ന ആദ്യ സംഘത്തിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കരിപ്പൂരിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ടി.വി ഇബ്റാഹീം എം.എൽ.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, കൊണ്ടോട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ നിദാ സഹീർ, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, ഹജ്ജ് സെൽ സെപ്ഷ്യൽ ഓഫീസർ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി, യൂസുഫ് പടനിലം, തുടങ്ങിയവവരും ഹജ്ജ് ക്യാമ്പ് ഉദ്യോഗസ്ഥർ, വോളണ്ടിയർമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. എയർപോർട്ടിൽ എയർ ഇന്ത്യ എക്സപ്രസിന്റെ കൗണ്ടറിൽ ലഗേജ് കൈമാറി ക്യാമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഹജ്ജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക ബസ്സിലാണ് തീർത്ഥാടകർ ക്യാമ്പിലെത്തിയത്. ഈത്തപ്പ...
Malappuram

അവയവദാനത്തിന് കൈകോർക്കാനായി രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കി കെ-സോട്ടോ

'എന്റെ കേരളം' പ്രദർശന വിപണന വേദിയിൽ അവയവദാന രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് കെ-സോട്ടോ. മരണാനന്തര അവയവദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് മേളയിലെ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ(കെ-സോട്ടോ) സ്റ്റാളിൽ നേരിട്ടെത്തി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ-സോട്ടോയുടെ 'ജീവനേകാം ജീവനാകാം' ക്യാംപയിന് കൂടുതൽ പ്രചാരണം ലഭിക്കുന്നതിനും അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനുമാണ് രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്. മേളയിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തി അവയവദാനത്തിന് സന്നദ്ധരാകാവുന്നതാണ്. രജിസ്‌ട്രേഷനായി എത്തുന്നവർ ആധാർ നമ്പർ കരുതേണ്ടത് അത്യാവശ്യമാണ്. സ്റ്റാളിലെ കെ-സോട്ടോ പ്രതിനിധികൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കും. താത്പര്യമുള്ളവർക്...
Malappuram

എസ്എസ്എല്‍സി പരീക്ഷാ ഫലം വരാനിരിക്കെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷാ ഫലം വരാനിരിക്കെ തോല്‍ക്കുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. നിലമ്പൂര്‍ മൂത്തേടത്ത് കാരപ്പുറം സ്വദേശിയായ 15 കാരിയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി....
Accident

എടരിക്കോട് കണ്ടെയ്‌നർ ലോറി അപകടം; മരണം രണ്ടായി

കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്ന് നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഒരു വയസ്സുകരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തൃശ്ശൂർ വടക്കാഞ്ചേരി തിരുമറ്റക്കോട് അക്കര ഹൗസിൽ ബഷീറിന്റെ മകൾ ദുആ (ഒരു വയസ്സ്) ആണ് മരിച്ചത്. കോട്ടക്കൽ പള്ളിപ്പുറം സ്വദേശി ഫർണിച്ചർ വർക്ക് നടത്തുന്ന ബാവാട്ടി എന്ന മുഹമ്മദ് അലി അപകട സമയത്ത് മരിച്ചിരുന്നു. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം. അടിയന്തരമാർഗ്ഗമായ സേവനങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും പോലീസും സന്നദ്ധ പ്രവർത്തകരുമടങ്ങിയ സംഘം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും സംഭവസ്ഥലത്തെ നിയന്ത്രണത്തിലാക്കുകയും ചെ...
Malappuram

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലുള്ള 7 പേരുടെ ഫലം പുറത്ത് ; ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം : മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോൺ

മലപ്പുറം : വളാഞ്ചേരി നഗരസഭയില്‍ നിപ സ്ഥിരീകരിച്ചതായി ആരോഗ്യ- കുടംബക്ഷേമ വകുപ്പു വീണ ജോര്‍ജ്. നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന 42 കാരിക്കാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ അവര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 25 ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ ഇവര്‍ പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മെയ് ഒന്നിന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു. സംസ്ഥാനത്ത് നടത്തിയ ടെസ്റ്റില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ട ഏഴു പേരുടെ 21 സാമ്പിളുകള്‍ പരിശോധിച്ചതില്‍ എല്ലാം നെഗറ്റീവായതായി മന്ത്രി അറിയിച്ചു. നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ജില്ലയിലെത്തിയ മന്ത്രി വൈകീട്ട...
Accident, Malappuram

എടരിക്കോട് മമ്മാലിപ്പടിയിൽ വൻ വാഹനാപകടം :ബ്രേക്ക് നഷ്ടമായ കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു ; ഒരാൾ മരണപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

എടരിക്കോട് മമ്മാലിപ്പടിയിൽ ബ്രേക്ക് നഷ്ടമായ കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നു. പരിക്കേറ്റ മുഴുവൻ ആളുകളെയും കോട്ടക്കലിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ് അപകടത്തിൽ പത്തോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. പോലീസും ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണ്ടെയ്നർ നീക്കം ചെയ്യാൻ ക്രെയിൻ എത്തിയിട്ടുണ്ട് ....
Accident

മുംബൈയിൽ വാഹനാപകടം; കൊടിഞ്ഞി സ്വദേശി മരിച്ചു

തിരൂരങ്ങാടി : മുംബൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കൊടിഞ്ഞി സ്വദേശി മരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസൻ്റ് റോഡ് സ്വദേശി പരേതനായ കുഞ്ഞവറാൻ കുട്ടി, പാത്തുമ്മയ് എന്നിവരുടെ മകൻ കൊടിഞ്ഞിയിലെ മുൻകാല ഡ്രൈവർ പാട്ടശ്ശേരി മുസ്തഫ ആണ് മരിച്ചത്. മുംബൈയിൽ വാഹനാപകടത്തിൽ പെട്ട് ഏതാനും ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. മക്കൾ: റിയാസ്, ഹാരിസ്.മമ്മുദു സഹോദരൻ...
Local news, Malappuram

നവപാഠ്യ പദ്ധതികൾ അധ്യാപന സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകരുത് : പി.എം.എ സലാം

വേങ്ങര: പുതിയ പാഠ്യപദ്ധതി പരിഷ്ക്കരണവും പുതിയ വിദ്യാഭ്യാസ നയങ്ങളും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വെല്ലുവിളിയാകരുതെന്ന് പി.എം.എ സലാം അഭിപ്രായപ്പെട്ടു. പാഠപുസ്ത നവീകരണങ്ങളിൽ ചിരിത്രത്തെ വിസ്മരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണമംഗലം ധർമ്മഗിരി കോളേജിൽ വെച്ച് നടന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിനക്യാമ്പിൻ്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിംഗ് സെകട്ടറി ലത്തീഫ് മംഗലശ്ശേരി, സംസ്ഥാന ജനറൽ സെക്രട്ടറി എം. മൻസൂർ മാടമ്പാട്ട്, മാഹീൻ ബാഖവി, കെ. നൂറുൽ അമീൻ, സി.എച്ച് ഷംസുദ്ധീൻ, ഹുസൈൻ പാറാൽ ,കെ.വി മുജീബ് റഹ്മാൻ, സി.മുഹമ്മദ് സജീബ്, വി.ഫുആദ് ,എം.എൻ റഫീഖ് എന്നിവർ പ്രസംഗിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന നേതാക്കളായ ടി.പി. അബ്ദുൽ ഹഖ്, ടി.പി. അബ്ദുൽ റഹീം, സ...
Other

മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു ; രോഗബാധ പെരിന്തല്‍മണ്ണയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക്

മലപ്പുറം : മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. സംശയം തോന്നിയാണ് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സിറം പരിശോധനയ്ക്ക് അയച്ചത്. ഇതിലാണ് നിപ രോഗം സ്ഥിരീകരിച്ചത്. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നല്‍കിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്....
Malappuram

ഹജ്ജ് ക്യാമ്പ് 2025 – ഒരുക്കങ്ങള്‍ പൂര്‍ണ്ണം ; തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച മുതല്‍ എത്തിത്തുടങ്ങും : ആദ്യ വിമാനം കരിപ്പൂരില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ 1.10 ന്

കരിപ്പൂര്‍ : ദേശ, ഭാഷ, വര്‍ണ്ണങ്ങള്‍ക്കപ്പുറം ഒരേ മനസ്സും, ഒരേ മന്ത്രവുമായി വിശുദ്ധ ഗേഹം ലക്ഷ്യമാക്കി നീങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി ഹജ്ജ് ക്യാമ്പുകള്‍. തീര്‍ത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും പ്രയാസ രഹിതമായി യാത്രായാക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കങ്ങളും കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ പൂര്‍ത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ ഇരു കെട്ടിടങ്ങളും പൂര്‍ണ്ണ സജ്ജമായിട്ടുണ്ട്. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹജ്ജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചത് മുതല്‍ തീര്‍ത്ഥാടകരുടെ പുറപ്പെടല്‍ വരെയുള്ള വിവിധ തലങ്ങളിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സുഗമവും തീര്‍ത്ഥാടക സൗഹൃദവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ സമയബന്ധിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ...
Malappuram

ഓഫീസുകളില്‍ വിവരം സൂക്ഷിച്ചില്ലെങ്കില്‍ ഓഫീസ് മേധാവിക്കെതിരെ നടപടി: വിവരാവകാശ കമ്മീഷണര്‍

മലപ്പുറം : ഫയലുകളും രേഖകളും ക്രമപ്പെടുത്തി സൂക്ഷിക്കേണ്ട ബാധ്യത ഓഫീസ് മേധാവിക്കാണെന്നും വിവരം ലഭ്യമല്ല എന്ന് വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കിയാല്‍ ഓഫീസ് മേധാവിക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം ദിലീപ്. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം നഗരസഭയിലെ ചീനിത്തോട് ഡ്രെയിനേജ് വൃത്തിയാക്കിയില്ലെങ്കില്‍ അതു സംബന്ധിച്ച രേഖ നല്‍കണം. വിവരാവകാശ നിയമ പ്രകാരം വിവരം ആവശ്യപ്പെട്ടിട്ടും മുഹമ്മദ് ഇബ്റാഹീമിന്റെ അപേക്ഷയിന്‍മേല്‍ വിവരം നല്‍കിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് നഗരസഭ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചു. സിറ്റിംഗില്‍ 33 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 26 പരാതികള്‍ തീര്‍പ്പാക്കി. റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പോലീസ് എന്നിവയുമായി ബന്ധപ്പെട്...
National

വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ഇനി 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ; വിജ്ഞാപനമിറക്കി കേന്ദ്രം : അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്കു രാജ്യത്തെവിടെയും പണമടയ്ക്കാതെ, 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയുടെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. രാജ്യവ്യാപകമായി സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ നിര്‍ദിഷ്ട ആശുപത്രികളില്‍ പണം അടയ്ക്കാതെ അടിയന്തരചികിത്സ ഉറപ്പാക്കും. മേയ് 5 മുതല്‍ പദ്ധതി നിലവില്‍ വന്നുവെന്നു പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്നീടു പുറത്തിറക്കുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 'കാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ഓഫ് റോഡ് ആക്‌സിഡന്റ് വിക്ടിംസ് സ്‌കീം-2025' എന്ന പദ്ധതിസംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം ചൊവ്വാഴ്ച വിജ്ഞാപനമിറക്കി. അപകടമുണ്ടായി ഏഴു ദിവസം വരെയാണ് പദ്ധതിയുടെ ആനുകൂല്യം. പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. മറ്റ് ആശുപത്രികളിലാണ് പ...
Kerala

തദ്ദേശ സ്ഥാപന വാര്‍ഡ് വിഭജനത്തില്‍ അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം ; 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 602 ഇടങ്ങളില്‍ വനിതകള്‍ ഭരിക്കും

തിരുവനന്തപുരം : പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാര്‍ഡ് വിഭജിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം ഉണ്ടായേക്കും. സംസ്ഥാനത്ത് അടുത്ത തദ്ദേശ പൊതുതിരഞ്ഞെടുപ്പിനു ശേഷം 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 602 ഇടങ്ങളില്‍ വനികള്‍ ഭരിക്കും. ഇതില്‍ 57 പട്ടികജാതി വനിതകളും 10 പട്ടികവര്‍ഗ വനിതകളും ഉള്‍പ്പെടുന്നു. പൊതുവിഭാഗത്തില്‍ 531 അധ്യക്ഷരുണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പറേഷനുകളിലുമായാണിത്. ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളിലാകും ഈ സംവരണമെന്നു നിശ്ചയിക്കുക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. 941 പഞ്ചായത്തുകളിലായി 1375, ആറ് കോര്‍പറേഷനുകളിലും 87 നഗരസഭകളിലുമായി 135 എന്നിങ്ങനെ 1510 പുതിയ വാര്‍ഡുകള്‍ സൃഷ്ടിക്കുന്ന കരട് റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 18നു പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം വിഭജനത്തിലെ അപാകതകള്‍ ചുണ്ടിക്കാട്ടി കോണ്‍ഗ്രസ്, മുസ്ലിം...
Kerala, Malappuram

നാല് മണിയോടെ സൈറണ്‍ മുഴങ്ങും ; സംസ്ഥാനത്ത് ഇന്ന് മോക് ഡ്രില്‍ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ…

മലപ്പുറം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ ഇന്ന് സംസ്ഥാനത്ത് 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും വൈകുന്നേരം നടക്കും. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ നാളുകളില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. മോക് ഡ്രില്‍ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും. സൈറണ്‍ ശബ്ദം കേല്‍ക്കുന്ന ഇടങ്ങളിലും, കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയില്‍ ആണ് മോക്ക്ഡ്രില്‍ നടത്തേണ്ടതെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. എയര്‍ വാണിങ് ലഭിക്കുന്നതോടെ ജില്ലാ ആസ്ഥാനങ്ങളില്‍ സൈറണ്‍ മുഴങ്ങും. ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍ എന്നിവയുള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളിലായ...
error: Content is protected !!