പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടിയത് 2.49 ലക്ഷം പേര്‍
തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടിയത് 2,49,540 പേര്‍. 4,17,807 പേരുടെ 4,63,658 അപേക്ഷകളാണ് മുഖ്യഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. അതില്‍ 45,851 എണ്ണം മറ്റു ജില്ലകളിലേക്കും അപേക്ഷിച്ചവരാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ആകെ 3,18,574 മെറിറ്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റിന് ശേഷം 69,034 സീറ്റുകളാണ് ശേഷിക്കുന്നത്. 1.6 ലക്ഷത്തിലേറെ അപേക്ഷകര്‍ക്ക് ഇനി അലോട്ട്‌മെന്റ് ലഭിക്കാനുണ്ട്. ജനറല്‍ വിഭാഗത്തിലെ 1,57,137 സീറ്റുകളില്‍ 1,57,110 എണ്ണവും അലോട്ട് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നത് 27 എണ്ണം മാത്രം. പട്ടികജാതി സീറ്റുകളില്‍ 14098 എണ്ണവും പട്ടിക വര്‍ഗ സീറ്റുകളില്‍ 17,094 എണ്ണവും ഇഡബ്‌ള്യുഎസില്‍ 10,694 സീറ്റും ബാക്കിയുണ്ട്.
മറ്റു സംവരണ വിഭാഗങ്ങളില്‍ ശേഷിക്കുന്ന സീറ്റുകള്‍ ഇങ്ങനെയാണ്: ഈഴവ, തിയ്യ, ബിലവ-268, മുസ്ലിം-3740, ക്രിസ്ത്യന്‍ ഒബിസി-1246, ഹിന്ദു...





























