കുടുംബശ്രീ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കിന്റെ സേവനങ്ങള്‍ തീരദേശ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം
കുടുംബശ്രീ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കിന്റെ സേവനങ്ങള്‍ തീരദേശ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സ്‌നേഹിത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ നടപ്പിലാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിയുടെയും സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കിന്റെയും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മറ്റ് വകുപ്പുകളുമായി സംയോജിച്ച് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു.
സ്ത്രീകളെയും, വിവിധ ലിംഗവിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തികളെയും ലിംഗ വിവേചനങ്ങള്‍ക്കെതിരെയും ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും പോരാടാന്‍ പ്രാപ്തരാക്കുക,നിര്‍ഭയം സാമൂഹിക പ്രതിബന്ധങ്ങള്‍ അതിജീവിച്ച് അവകാശത്തിലധിഷ്ഠിതമായി ജീ...

