വിദ്യാര്‍ഥികള്‍ക്ക് അഭിരുചി അനുസരിച്ച് അറിവും നൈപുണിയും: ജില്ലയില്‍ 16 തൊഴില്‍ നൈപുണി കേന്ദ്രങ്ങള്‍ അടുത്ത മാസം മുതല്‍
മലപ്പുറം : വിദ്യാർഥികൾക്ക് അഭിരുചി അനുസരിച്ച് തൊഴിൽ സാധ്യതയുള്ള അറിവും നൈപുണിയും നൽകുകയെന്ന ലക്ഷ്യത്തോടെ ഔക്ടോബര്‍ മുതല്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തൊഴില്‍ നൈപുണി കേന്ദ്രങ്ങള്‍ (സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍) ആരംഭിക്കും. സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ജില്ലയില്‍ 15 ഹയര്‍സെക്കന്ററി സ്കൂളുകളും രണ്ട് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ പൈലറ്റ് പ്രൊജക്ടായ നൈപുണി വികസന കേന്ദ്രം അരിമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 16 കേന്ദ്രങ്ങളിലാണ് അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കുന്നത്.
ഓരോ സെന്ററുകളിലും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള രണ്ടു ജോബ് റോളുകളുടെ ഓരോ ബാച്ചുകൾ (25 കുട്ടികൾ) വീതം ആണ് ഉണ്ടാവുക. ഓരോ കേന്ദ്രത്തിനും 21.5 ലക്ഷം...

























