മമ്പുറത്ത് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം നിർമിക്കുന്നു
മമ്പുറം ∙ അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി “ടേക്ക് എ ബ്രേക്ക്” വിശ്രമ കേന്ദ്രം നിർമിക്കുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന വിശ്രമകേന്ദ്രത്തിൽ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെ അഞ്ച് ടോയ്‌ലറ്റുകളും ഫീഡിങ് റൂമും ഉണ്ടാകും. മമ്പുറം മഖാമിലേക്ക് വരുന്ന തീർത്ഥാടകർക്കും യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടും. വിശ്രമ കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശൈലജ പുനത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജുസൈറ മൻസൂർ സ്വാഗതം പറഞ്ഞു.
ജാബിർ ചുക്കാൻ, മുഹമ്മദ് പുതുക്കിടി, ബഷീർ മമ്പുറം, ഹംസ കെ.പി. എന്നിവർ ആശംസകൾ അറിയിച്ചു. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയിൽ അബ്ദുറഹ്മാൻ കാട്ടീരി നന്ദി രേഖപ്പെടുത്തി....