മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ടെക്‌നോക്രാറ്റാണ് പി.എം.എ സമീര്‍: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
1
തിരൂരങ്ങാടി: മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ടെക്‌നോക്രാറ്റാണ് പി.എം.എ സമീറെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി സിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തിരൂരങ്ങാടി മുനിസിപ്പാലിറ്റി യു.ഡി.എഫ് കമ്മിറ്റി കക്കാട് ടര്‍ഫില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. എല്ലാം തികഞ്ഞ സ്ഥാനാര്‍ത്ഥി പട്ടികയാണ് മുസ്്‌ലിംലീഗ് പ്രഖ്യാപിച്ചത്. അതിലെ ടെക്‌നോക്രാറ്റാണ് സമീര്‍. സാങ്കേതിക പരിജ്ഞാനവും നവീന ചിന്തയും കൈവശമുള്ള നേതാവ്. ടെക്‌നോളജിയും വികസന ദൃഷ്ടിയും ചേര്‍ന്നൊരു വ്യക്തി. പുതിയ കാലത്തിന്റെ വികസന മുഖമായി മാറാന്‍ പി.എം.എ സമീറിന് കഴിയും.മുസ്്‌ലിംലീഗിന്റെ വിവിധ പദ്ധതികളില്‍ അദ്ധേഹം നല്‍കിയ സേവനം വിലമതിക്കാനാവാത്തതാണ്. ഏറ്റവും അവസാനത്തില്‍ മുണ്ടൈ-ചൂരല്‍മല...

